കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ച രീതിയില്‍ സമ്മിശ്ര പ്രതികരണമാണ് പാര്‍ട്ടിയിലെ തന്നെ അപൂര്‍വ്വം ചിലരില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. പിണറായി വിജയന് മാത്രം തുടരുകയും കെകെ ശൈലജ അടക്കം മറ്റുള്ള എല്ലാ മന്ത്രിമാരെയും ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസസ്ഭാ രൂപീകരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി എന്ന നിലയില്‍ കെകെ ശൈലജ പ്രകടിപ്പിച്ച ഭരണമികവിനെ കണക്കിലെടുക്കാമായിരുന്നുവെന്ന് പാര്‍ട്ടിയിലെ അപൂര്‍വ്വം ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങളും പുതിയ പട്ടികയോട് ഐക്യപ്പെട്ടു. വ്യക്തിയല്ല, പാര്‍ട്ടി നയമാണ് പ്രധാനം എന്ന ഇഎംഎസ് മുതല്‍ ആവര്‍ത്തിച്ച നയമാണ് ഇവിടെ പിണറായി വിജയനും ഉയര്‍ത്തിപ്പിടിച്ചതെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി പ്രതിനിധികള്‍ എന്ന നിലയില്‍ ജനസേവനം നടത്തുക എന്നതിനപ്പുറം വ്യക്തിപൂജയിലേക്കും ആരെയെങ്കിലും ഉയര്ത്തിക്കാട്ടുന്നതിലേക്കും ചില പ്രചാരണങ്ങള്‍ നീങ്ങുന്നുവെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇപ്പോഴത്തെ പുതുമുഖ പരീക്ഷണം. പാര്‍ട്ടിയേക്കാള്‍ പ്രതിച്ഛായ നേടിയവര്‍ പിന്നീട് പാര്‍ട്ടിയ്ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ച…
Day: May 19, 2021
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ പരാതി
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന് നഗരസഭയുടേതെന്ന് തെറ്റിധരിപ്പിച്ച് കെ.രാധാകൃഷ്ണൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം പിരിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി ഇയാള്‍ നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു. സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാരാക്രമണം നടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണന്. ഇയാള്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് അഖിലേന്ത്യാ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയുടെ കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. 2019 ല്‍ രാത്രി വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ രാധാകൃഷ്ണന് അതിക്രമിച്ചു കയറുകയും അവരോട് മോശമായി പെരുമാറുകയുമായിരുന്നു. ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകയെ കായികമായി അക്രമിച്ചുവെന്നും പരാതിയില്‍…
കെ കെ ശൈലജയുടെ കൈകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വീണാ ജോര്‍ജ്ജിന്റെ കൈകളിലേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്. കെകെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണ ആറന്മുളയില് നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിച്ചത്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ഇടതുമുന്നണി യോഗം ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.
രണ്ടാം പിണറായി വിജയന് മന്ത്രി സഭ; മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമ രൂപമായി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിമാരും അവരുടെ വകുപ്പുകളും: പിണറായി വിജയന് – പൊതുഭരണം, ആഭ്യന്തരം, വിജലന്‍സ്, ഐടി, പരിസ്ഥിതി കെഎന്‍ ബാലഗോപാല്‍ – ധനകാര്യം വീണ ജോര്‍ജ് – ആരോഗ്യം പി രാജീവ് – വ്യവസായം കെ രാധാകൃഷ്ണന് – ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം ആര് ബിന്ദു – ഉന്നത വിദ്യാഭ്യാസം വി ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍ എംവി ഗോവിന്ദന് – തദ്ദേശസ്വയംഭരണം, എക്സൈസ് പി.എ മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം വിഎന്‍ വാസവന് – സഹകരണം, രജിസ്ട്രേഷന് കെ കൃഷ്ണന്‍കുട്ടി – വൈദ്യുതി ആന്റണി രാജു – ഗതാഗതം എകെ ശശീന്ദ്രന് – വനംവകുപ്പ്…
സംസ്ഥാനത്തെ ആദ്യ ദലിത് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനല്ല; വെള്ള ഇച്ചരൻ, കെ കെ ബാലകൃഷ്ണൻ, ദാമോദരൻ കാളാശ്ശേരി എന്നിവരാണ് മുൻഗാമികൾ
സംസ്ഥാനത്തെ ആദ്യ ദളിത് ദേവസ്വം മന്ത്രി രാധാകൃഷ്ണനാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, അതിനെ ഖണ്ഡിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. കേരളത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായത് വെള്ള ഈച്ചരനാണ്. 1970ല്‍ സംവരണ മണ്ഡലമായ തൃത്താലയില്‍നിന്ന് നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍ (1970-77), സി. അച്യുതമേനോന് മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നാക്കക്ഷേമ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 1980 ഫെബ്രുവരി 11-നാണ് അദ്ദേഹം അന്തരിച്ചത്. 1977-78 കാലഘട്ടത്തില്‍ കെ കരുണാകരന് മന്ത്രിസഭയില്‍ ഈ വകുപ്പ് കൈകാര്യം ചെയ്തത് കെ.കെ ബാലകൃഷ്ണനായിരുന്നു. സമൂഹമാധ്യമങ്ങളില്‍ കെ.രാധാകൃഷ്ണന് തന്നെയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ദേവസ്വം മന്ത്രിയെന്ന വാദം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹത്തിന്റെ മകന് തന്നെയാണ് മുന്നോട്ട് വന്നത്. കെ.കെ ബാലകൃഷ്ണനു ശേഷം ദാമോദരന്‍ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 1978-ല്‍ പി കെ വാസുദേവന്‍ നായര്‍…
യുഎസ് പ്രതിനിധി സഭ ഏഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യ ബിൽ പാസാക്കി
കൊറോണ വൈറസ് പകര്‍ച്ചവ്യാധി സമയത്ത് ഏഷ്യൻ-അമേരിക്കൻ വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 364-62 വോട്ടിന് അംഗീകാരം നൽകിയ നിയമനിർമ്മാണത്തിന് പ്രതിനിധി ഗ്രേസ് മെംഗും സെനറ്റർ മാസി ഹിരോനോയും പിന്തുണ നൽകി. ഈ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നീതിന്യായ വകുപ്പിന്റെ അവലോകനം ത്വരിതപ്പെടുത്തുമെന്നും അവ റിപ്പോർട്ട് ചെയ്യുന്നതിനായി ചാനലുകൾ വിപുലീകരിക്കുമെന്നും പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ്-19നെ “ചൈനീസ് വൈറസ്” എന്ന് മുദ്രകുത്തിയതാണ് ഏഷ്യൻ-അമേരിക്കൻ സമുദായങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് അടിസ്ഥാനപരമായ കാരണമെന്ന് ഡമോക്രാറ്റുകള്‍ പറഞ്ഞു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ഏഷ്യൻ വംശജരെ കുറ്റപ്പെടുത്തുകയും അവരെ ബലിയാടാക്കുകയും ചെയ്യുകയാണെന്ന് മെംഗ് ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യൻ അമേരിക്കക്കാരെ ആക്രമിക്കുകയും അവരെ കൈയ്യേറ്റം ചെയ്യുകയും, അവര്‍ക്കുനേരെ തുപ്പുകയും, വെടിവെച്ചോ തീകൊളുത്തിയോ കൊല്ലുകയും ചെയ്യുന്നു എന്ന് മെംഗ് പറഞ്ഞു. “വർഗീയതയും വംശീയാക്രമണവും…
കേരള സമാജം ഓഫ് ന്യൂജേഴ്സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍, മെയ് ഇരുപത്തിമൂന്നാം തീയതി , ഞായറാഴ്ച ബെര്‍ഗെന്‍ഫീല്‍ഡില്‍ രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു. രാവിലെ പതിനൊന്നു മുതല്‍ അഞ്ചു മണി വരെയാണ് സമയം. രക്തദാനത്തില്‍ പങ്കുചേരാന്‍ താല്പര്യമുള്ളവര് ഫ്ളയറില്‍ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തു, കൃത്യസമയത്തു എത്തിച്ചേരാന്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി ഭാരവാഹികള്‍ താല്പര്യപെട്ടു.
യുഎസ് പിന്തുണ പലസ്തീനെതിരായ കുറ്റകൃത്യത്തിന് ഇസ്രയേലിനെ പ്രേരിപ്പിക്കും: റഷീദ താലിസ്
ഡിട്രോയിറ്റ്: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യാഹുവിനു നല്കുന്ന നിരുപാധിക പിന്തുണ പലസ്തീന് ജനതക്കെതിരെ കൂടുതല്‍ കുറ്റകൃത്യം നടത്താന്‍ പ്രേരണയാകുമെന്ന് മിഷിഗണില്‍ നിന്നുളള ഡമോക്രറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം റഷീദ താലിസ് പറഞ്ഞു. പലസ്തീനില്‍ നിന്നും അമേരിക്കയിലെത്തി യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ഏക വനിതയാണ് താലിസ്. ഡിട്രോയിറ്റിലെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ബൈഡനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയിലാണ് താലിസ് തന്റെ അഭിപ്രായം ബൈഡനെ അറിയിച്ചത്. മിഷഗണില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസംഗമായ ഡെമ്പി ഡിങ്കലും ബൈഡനെ സ്വീകരിക്കാനെത്തിയിരുന്നു. യുഎസ് ഹൗസില്‍ കഴിഞ്ഞവാരം റഷീദ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ പലസ്തീന് ജനതയുെട ജീവനും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു ബൈഡന് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതിന് ഇതു വഴിതെളിച്ചു. ബൈഡന്റെ ഇസ്രയേല്‍ അനുകൂല നിലപാടും സ്വയംരക്ഷയ്ക്ക്…
ഡാളസ് മേയര്‍ ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും
ഡാളസ്: ഇന്ത്യയില്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു ഡാളസ് കൗണ്ടി മേയര്‍ എറിക്ക് ജോണ്സണ് ഒരു മില്യന്‍ ഡോളറിന്റെ പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് അയക്കും. ഇന്ത്യയിലെ ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്നും തന്റെ ഓഫീസും നോണ്‍ പ്രോഫിറ്റ് ഡാലസ് ഫൗണ്ടേഷനും സഹകരിച്ചാണ് ഇത്രയും സംഖ്യ സമാഹരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. കൂടുതല്‍ സംഭാവനകള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ജയ്പൂര്‍ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സിറ്റിയില്‍ പത്താം സ്ഥാനത്താണ് ജയ്പൂരെന്നും, ഇങ്ങനെയൊരു ധാരണ രണ്ടു സിറ്റികളും തമ്മില്‍ ഉണ്ടാക്കുന്നതിന് ജയ്പൂരില്‍ നിന്നുള്ള അരുണ്‍ അഗര്‍വാളാണ് (ഡാലസ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ബോര്‍ഡ് മെമ്പര്‍) നേതൃത്വം നല്‍കിയതെന്നും ഡാലസ് സിറ്റി മേയര്‍ എറിക് ജോണ്സണ് പറഞ്ഞു. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഡാലസ് സിറ്റി സുപ്രധാന പങ്കുവഹിക്കുന്നുവെന്നത് മറ്റുള്ളവര്‍ക്ക്…
പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ കെ കെ ശൈലജയ്ക്കു വേണ്ടി ഏഴ് സിപിഎം അംഗങ്ങള്‍ സംസാരിച്ചതായി വൃത്തങ്ങള്‍
തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സംസ്ഥാന സമിതിയിൽ അഭിപ്രായ വ്യത്യാസം. പൂർണ്ണമായും പുതുമുഖങ്ങളുള്ള ഒരു ടീമിനെ മന്ത്രിസഭയിൽ കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ സിപിഎം നേതാക്കളിൽ ഒരു വിഭാഗം ചൊവ്വാഴ്ച വിയോജിപ്പ് പ്രകടിപ്പിച്ചു. ഷൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തെ ഏഴ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ അവരുടെ വിമർശനത്തിന് വിശദമായി മറുപടി നൽകിയതിനെത്തുടർന്ന് അവരാരും പിന്നീട് എതിർപ്പ് ആവർത്തിച്ചില്ലെന്ന് സിപിഎമ്മിന്റെ വൃത്തങ്ങൾ അറിയിച്ചു. ശൈലജയെ നിലനിർത്തുന്നതിനായി കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി. ജയരാജൻ, മുതിർന്ന നേതാക്കളായ കെ അനന്തഗോപൻ, കെ കെ ജയചന്ദ്രൻ, സൂസൻ കോഡി, കെ പി മേരി എന്നിവർ മന്ത്രിസഭയിൽ ഷൈലജയെ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചു. എന്നാല്‍, ഒരു വ്യക്തിക്ക് മാത്രം ഇളവ് നൽകാനാവില്ലെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. അനുഭവപാടവമുള്ളവരും യുവാക്കളും ഇടകലർന്ന്…