ഇന്ത്യയില്‍ കോവിഡ്-19 മരണസംഖ്യ 300,000 കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ്-19 മരണസംഖ്യ 303,720 ആയി ഉയർന്നതായും മൊത്തം അണുബാധകളുടെ എണ്ണം 26.7 ദശലക്ഷത്തിലധികമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കോവിഡ്-19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയില്‍ 589,000 പേർക്കും, ബ്രസീലില്‍ 450,000 പേരും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ യഥാർത്ഥ സംഖ്യ വളരെ ഉയർന്നതാണെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു. പ്രത്യേകിച്ചും പ്രധാന നഗരങ്ങൾക്ക് പുറത്ത് 1.3 ബില്യൺ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യ സൗകര്യങ്ങളും റെക്കോർഡ് സൂക്ഷിക്കലും മോശമായിരിക്കുന്ന അവസ്ഥയില്‍ കണക്കെടുപ്പ് ദുഷ്ക്കരമാണെന്ന് പറയുന്നു. കോവിഡ്-19 മഹാമാരി ആശുപത്രികളിലെ മെഡിക്കൽ സ്റ്റാഫുകളെയും അഡ്മിനിസ്ട്രേറ്റർമാരെയും അമിതമായി ബാധിക്കുക മാത്രമല്ല, ഓക്സിജന്റെയും ഗുരുതരമായ മരുന്നുകളുടെയും അഭാവത്തിനും കാരണമായി. ഇന്ത്യ 200 ദശലക്ഷത്തിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്. പക്ഷേ അണുബാധ ഫലപ്രദമായി തടയാനുള്ള കുത്തിവയ്പ്പ് പ്രോഗ്രാം ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മന്ദഗതിയിലുള്ള…

കോവിഡ് പ്രതിരോധം; അദ്ധ്യാപകര്‍ രംഗത്തിറങ്ങുക: കെ.എസ്.ടി.എം

മലപ്പുറം: “പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കുക” എന്ന പ്രമേയത്തിൽ കേരള സ്‍കൂൾ ടീച്ചേഴ്‍സ് മൂവ്‍മെന്റ് നടത്തിയ സംസ്ഥാന സമ്മേളനം വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്‍തു. കോവിഡ് പ്രതിരോധത്തിൽ അദ്ധ്യാപകര്‍ രംഗത്തിറങ്ങേണ്ടതുണ്ടെന്ന് സമ്മേളനം ഉദ്ബോധിപ്പിച്ചു. 2021 മെയ് 23 കൊല്ലം പബ്ലിക് ലൈബ്രറിയിൽ വെച്ച് നടത്തേണ്ടിയിരുന്ന സംസ്ഥാന സമ്മേളനം കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് നടത്തിയത്. 5000 ത്തോളം അധ്യാപക പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ വെബ്‍സൈറ്റ് ലോഞ്ചിങ് & ലോഗോ റിലീസിംഗ് എഫ്ഐടിയു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്‍തു. കെ.കെ. മുഹമ്മദ് ബഷീർ (കെഎസ്‍ടിഎം സംസ്ഥാന പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ ഭാരവാഹി പ്രഖ്യാപനം കെ. ബിലാൽ ബാബു (അസെറ്റ് ചെയർമാൻ) നിർവ്വഹിച്ചു. പികെ സതീഷ് കുമാർ (എച്ച്‍ഇടിഎം), കെകെ…

ചെറുനെല്ലി കോളനിയിലെ ജാതി വിവേചനവും മാനസിക പീഡനവും; സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: പാലക്കാട് ചെറുനെല്ലി കോളനിയിലെ ആദിവാസി വിദ്യാർത്ഥികളോട് സ്കൂൾ അധികൃതർ തികഞ്ഞ ജാതി വിവേചനവും മാനസിക പീഡനവും നടത്തുന്നുതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികളോട് സ്കൂൾ അധികൃതരും സഹപാഠികളും പെരുമാറുന്ന ഹീനമായ രീതികളെക്കുറിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ തന്നെ ഉദാഹരണങ്ങൾ നിരത്തി വിശദമാക്കുന്നതിനെ ലഘൂകരിച്ച് കാണാൻ കഴിയുകയില്ല. ജാതി മത വിവേചനങ്ങൾക്ക് അതീതമായ സമൂഹമാണ് കേരളത്തിലുള്ളതെന്ന് ഭരണകൂടം ആവർത്തിക്കുമ്പോഴും കേരളീയ അന്തരീക്ഷത്തിൽ ആഴത്തിൽ വേരൂന്നിയ ജാതിവിവേചനം നടക്കുന്നുണ്ട് എന്നതിന്റെ തെളിവുകളാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കിലോമീറ്ററുകൾ താണ്ടി വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളോട് ജാതി വിവേചനത്തോടുകൂടി പെരുമാറുന്ന അധികൃതർക്കെതിരെ നടപടി സ്വീകരിക്കാനാണ് സർക്കാർ തയ്യാറാക്കേണ്ടത്. മാനസിക പീഡനത്തിന്റെ ഫലമായി രണ്ടുവർഷമായി പഠനം മുടങ്ങിയ വിദ്യാർഥികളെ…

കോവിഡ് റിലീഫ് പ്രവർത്തനങ്ങളിൽ സജീവമായി വിമെൻ ജസ്റ്റിസ് മൂവ്മെന്റ്

തിരുവനന്തപുരം: അവരവർ താമസിക്കുന്നിടങ്ങളിൽ കർമ്മനിരതരായി കോവിഡ് രണ്ടാം തരംഗത്തിലും വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗങ്ങൾ റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാണ്. തിങ്കളാഴ്ച വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജിന്റെ നേതൃത്വത്തിൽ ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങൾക്ക് പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഇതിനോടകം ജില്ലയിൽ 50 ലേറെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിമൻ ജസ്റ്റിസ് ഹെൽപ്പ് ഡെസ്ക് മുഖേന ടെലി കൗൺസലിംഗ്, ക്വാറന്റൈനില്‍ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കൽ, നിരാലംബരായ കുടുംബങ്ങളിലെ വിവിധ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് അവരുടെ മരുന്ന് എത്തിക്കൽ തുടങ്ങി നൂറിലേറെ കുടുംബങ്ങൾക്ക് ആശ്വാസമാകുവാൻ വിമൻ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്. ജനറൽ സെക്രട്ടറി ഫാത്തിമ നവാസ്, വൈസ് പ്രസിഡന്റ് ആരിഫാ ബീവി, സെക്രട്ടറിമാരായ ബീബിജാൻ, രജനി ജയരാജ് തുടങ്ങിയവർ ജില്ലയിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം…

Welcoming President Higgins’ comments, Hindus urge yoga be offered in all Ireland schools

Welcoming Ireland President Michael D. Higgins reported comments that he would like to see yoga taught to school children across Ireland, Hindus are urging that all Ireland schools should urgently adopt yoga as a part of their curriculum, providing an opportunity to students to avail the multiple benefits yoga offered. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, exhorted all state-funded, private and other schools of Ireland to embrace yoga as part of their curriculum so that students did not miss a learning chance in this…

കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ആഗോളതലത്തിൽ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ഉള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഓണലൈൻ ആയി സംഘടിപ്പിച്ച സെമിനാർ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സൽമാനിയ ആശുപത്രി എമർജൻസി വിഭാഗം തലവൻ ഡോ.പി. വി. ചെറിയാൻ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച യോഗത്തിനു, ഏരിയ ട്രെഷറർ സ്മിതീഷ് സ്വാഗതവും, ഏരിയ സെക്രട്ടറി സജി കുളത്തിങ്കര നന്ദിയും ഏരിയ കോ-ഓർഡിനേറ്റർ റോജി ജോൺ ആശംസകളും അറിയിച്ചു.

ടീം വെൽഫെയര്‍ പ്രവര്‍ത്തകരായ ദമ്പതികള്‍ സമൂഹത്തിന് മാതൃക

രാത്രി പത്തു മണിക്കാണ് കോവിഡ് ബാധിച്ച് ഗൃഹനാഥനടക്കം മരണമടഞ്ഞ കുടുംബത്തിൽ വീട് അണുവിമുക്തമാക്കാമോയെന്ന വിളി അഖീൽ നാസിമിനെ തേടി വന്നത്. ചെറിയ മഴ പെയ്യുന്ന രാത്രിയിൽ പകലന്തിയോളം കൂടെ വർക്ക് ചെയ്ത് ക്ഷീണിച്ച ടീം വെൽഫെയർ വളണ്ടിയർമാരെ വിളിക്കുന്നതിന്‌ പകരം സ്വന്തം കുടുംബത്തെ കൂടെ കൂട്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃക ഒരുക്കിയിരിക്കുകയാണ് യുവ സിവിൽ എഞ്ചിനീയർ കൂടിയായ കോഡൂർ ഒറ്റത്തറ സ്വദേശി മങ്കരതൊടി വീട്ടിൽ അഖീൽ നാസിം. ഇവരുടെ ദാമ്പത്യം വീടിനുള്ളിൽ മാത്രമല്ല, സേവന പാതയിലും സാമൂഹിക ജീവിതത്തിലും കൂടി പ്രസരിക്കുകയാണ്. പ്രിയപ്പെട്ടവന്റെ വിളി മടിയേതുമില്ലാതെ ഏറ്റെടുത്ത് കൂടെ പോവാൻ മുനവ്വിറയും തയ്യാർ. കഴിഞ്ഞ വർഷങ്ങളിൽ മലപ്പുറം ജില്ലയിലുണ്ടായ പ്രളയങ്ങളിലും സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു ഈ യുവാവ്. അഖീലിന് അനുയോജ്യമായ പങ്കാളിയെത്തന്നെയാണ് കിട്ടിയതെന്ന് സന്തോഷിക്കുകയാണ് നാട്ടുകാരും സഹപ്രവർത്തകരും. ഇനിയും ജീവിത നൗക മുന്നോട്ട് കുതിക്കട്ടെ… ജീവിതത്തിൽ…

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവർത്തകരും ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന പദ്ധതിയുടെ ഭാഗമാകുന്നു

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പ്രകാരം വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തകർ നൽകിയ 1000 PPE കിറ്റുകൾ എം അബ്‌ദുൾ റഷിദ് കൊല്ലത്തു നടന്ന ചടങ്ങിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപലാലിന്‌ കൈമാറി കേരള ഗവൺമെന്റിനു സമർപ്പിച്ചു. ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന കേരളാ ഗവൺന്മെന്റിന്റെ പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടി വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സെക്രട്ടറിയായ ടെറൻസൺ തോമസിന്റെ നേതൃത്വത്തിൽ നടന്ന സമാഹരണത്തിൽ മുൻ പ്രസിഡന്റുമാരായ കൊച്ചുമ്മൻ ജേക്കബ് ,ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി ജോർജ് (അനി ), മുൻ പ്രസിഡന്റ്മാരായ കെ.ജി ജനാർദ്ദനൻ ,ജോയി ഇട്ടൻ , തോമസ് കോശി ,ഡോ. ഫിലിപ്പ് ജോർജ് ,എം വി കുര്യൻ ,ആന്റോ വർക്കി , പ്രസിഡന്റ് ഗണേഷ് നായർ ,ട്രഷർ രാജൻ ടി ജേക്കബ് ,കമ്മിറ്റി മെംബേർസ് ആയ കെ കെ…

അമേരിക്കന്‍ ഹിന്ദു ചാരിറ്റി സംഘടനയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി

ഹൂസ്റ്റണ്‍: ടെക്സസിലെ ഓസ്റ്റിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രോഫിറ്റ്, ഓര്‍ഗനൈസേഷന്‍ ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക, ഇന്ത്യയില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയില്‍ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്ററുകള്‍, 300,000 എന്‍95 മാസ്‌ക് എന്നിവ ഇന്ത്യയില്‍ എത്തി. നവ്യ കെയറുമായി സഹകരിച്ചു സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്സിജന്‍ എന്നാണ് ഈ കാംപെയ്‌നിനു പേരിട്ടിരിക്കുന്നത്. അമേരിക്കയില്‍ നിര്‍മ്മിച്ച ഓക്സിജന്‍ കോണ്‍സന്‍ട്രേയ്റ്ററുകള്‍ 50% സബ്സിഡിയിലാണു സംഘടനയ്ക്കു ലഭിച്ചത്. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ആന്റ് നാഷണല്‍ കാന്‍സര്‍ ഗ്രിഡ് നെറ്റ് വര്‍ക്കാണ് നവ്യകെയറുമായി സഹകരിച്ചു ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇവ വിതരണം ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങള്‍ അയക്കുന്നതിന് വിമാന…

ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി

ഹൂസ്റ്റണ്‍: മെയ്  22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ പരിധിയിലുള്ള എല്ലാ ദേവാലയങ്ങളിലും പാന്‍ഡമിക്കിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുന്നതായി ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ കാര്‍ഡിനാള്‍ ഡിനാര്‍ഡോ അയച്ച ഇടയ ലേഖനത്തില്‍ പറയുന്നു പ്രാദേശിക തലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനകളിലും പാരിഷ് മീറ്റിങ്ങുകളിലും അനുവദനീയമായ സംഖ്യയനുസരിച്ച് നൂറുശതമാനം പേര്‍ക്കും പങ്കെടുക്കാമെന്നും സാമൂഹ്യ അകലം പാലിക്കുകയോ മാസ്‌ക് ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് അതിനു തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് . ഇതോടൊപ്പം വിശുദ്ധകുര്‍ബാനമധ്യേ നല്‍കുന്ന ഓസ്തി നാവില്‍ വച്ചു നല്‍കുന്നതു താല്‍ക്കാലികമായി തടഞ്ഞിരുന്നതും ഇതോടെ നീക്കം ചെയ്തതായും ഇനി മുതല്‍ നാവിലോ കൈയിലോ വാങ്ങുന്നതിനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു . മെയ് 22നു വൈകിട്ട് ആദ്യകുര്‍ബാന സ്വീകരിക്കുമ്പോള്‍ നല്‍കി വന്നിരുന്ന വൈന്‍ കോമണ്‍ ചാലിസില്‍…