ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്‌ സംഘടിപ്പിച്ചു

കോഴിക്കോട് : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജന ദ്രോഹ നടപടികൾ അവസാനിപ്പിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ബേപ്പൂർ ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് ആവശ്യം ഉന്നയിച്ചത്.. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം സഈദ് ടി. കെ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് സ്വാഗതവും മുബാറക്. പി നന്ദിയും പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

പാലക്കാട്: മലമ്പുഴ എസ്.പി ലൈൻ കോളനിയിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അവശ്യമരുന്നുകൾ, സാനിറ്റൈസർ, നാപ്കിൻ എന്നിവ എത്തിച്ചു നൽകി. ചെർപ്പുളശേരി മുൻസിപ്പാലിറ്റി ഡിവിഷൻ 15,മുതുതല പഞ്ചായത്ത് വാർഡ് 10,അലനലൂർ പഞ്ചായത്ത് വാർഡ് 21,22 എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്തു.

ലക്ഷദ്വീപിലെ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാമ്പസ്‌ വിദ്യാർഥികൾ

മലപ്പുറം: ലക്ഷദ്വീപിലെ സംഘപരിവാറിൻ്റെ വംശീയ ഉന്മൂലന പദ്ധതികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടും ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്‌, മലപ്പുറം ഗവ കോളേജ്, അമൽ കോളേജ് നിലമ്പൂർ, എം.ഇ.എസ് മമ്പാട്, ഇ.എം.ഇ.എ കൊണ്ടോട്ടി, എം.ഇ.എസ് കുറ്റിപ്പുറം, ജംസ് കോളേജ്, പി.എസ്.എം.ഒ കോളേജ്, കെ.എം.സി.ടി കുറ്റിപ്പുറം, പി.ടി.എം കോളേജ്, നിലമ്പൂർ ഗവ കോളേജ്, മങ്കട ഗവ കോളേജ്, എം.ഇ.എസ് വളാഞ്ചേരി, അജാസ് പൂപ്പലം, നസ്ര കോളേജ്, എൻ.എസ്.എസ് മഞ്ചേരി, എച്ച്.എം മഞ്ചേരി, സുല്ലമുസല്ലാം അരീക്കോട്, തുടങ്ങിയ കോളേജുകളിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം നടത്തിയത്. വിവിധ ക്യാമ്പസുകളിൽ ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റ് അംഗങ്ങളായ റിഷാദ്, ഷാറൂൻ, മാലിക്, അഫ്‌ലാഹ്, റഷാദ് മേലാറ്റൂർ, ധാനിഷ് മൈലപ്പുറം, സൽവ ഇ.പി, മിൻഹാജ്, അമീന, സജീഹ്,…

കർഷകരെ സഹായിക്കാൻ വാർഡ് മുഴുവൻ കപ്പ വിതരണം ചെയ്ത് വാർഡ് മെമ്പർ സുഹറ കുഴിയേങ്ങൽ

മക്കരപ്പറമ്പ: കനത്ത മഴ മൂലവും കോവിഡ് പ്രതിസന്ധി മൂലവും കപ്പ കൃഷിക്കാർ വലിയ നഷ്ടത്തിലായപ്പോൾ മക്കരപ്പറമ്പിൽ പ്രദേശത്തെ കർഷകരിൽനിന്ന് വിലക്ക് വാങ്ങി വാർഡിൽ വിതരണം ചെയ്ത് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ മാതൃകയായി. 1500 കിലോ കപ്പയാണ് വിലക്ക് വാങ്ങി വാർഡിലും വാർഡിലെ പരിസര പ്രദേശങ്ങളിലുമുള്ള 500 ൽ പരം വീടുകളിൽ വിതരണം ചെയ്തത്. ടീം വെൽഫെയറിന്റെ നേതൃത്വത്തിലാണ് കപ്പ വിതരണം നടന്നത്. സി.ടി മായിൻകുട്ടി മാസ്റ്റർ, മൻസൂർ പി.പി, റഷീദ് കൊന്നോല, സിദ്ധീഖ് കെ.പി, ഹാഫിസ് സി.കെ, ശംസാദ് അലി കൂരി, ശഹീദലി സി.എച്ച്, ശിബിലി ഇ.സി എന്നിവരാണ് നേതൃത്വം നൽകിയത്.

ലതികാ സുഭാഷിന്റെ എന്‍സിപിയിലേക്കുള്ള പ്രവേശന പ്രഖ്യാപനം ഇന്ന് നടന്നേക്കുമെന്ന്

തിരുവനന്തപുരം: എന്‍സിപിയില്‍ ചേരുമെന്ന ലതികാ സുഭാഷിന്റെ പ്രഖ്യാപനം ഇന്നുണ്ടാകും. ലതികാ സുഭാഷിന് പാര്‍ട്ടിയില്‍ മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലതികാ സുഭാഷിനെ ഏല്‍പ്പിച്ചേക്കും. എന്‍സിപിയ്ക്ക് ഇടത് മുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തുള്ള അസാധാരണ പ്രതിഷേധത്തിലൂടെ ലതികാ സഭാഷ് കോണ്‍ഗ്രസ് വിട്ടിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും സ്വതന്ത്രയായി തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഒരു പാര്‍ട്ടിയുടെ തണലിലേക്ക് മാറാന്‍ അവര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ അതൃപ്തരായ പരമാവധി നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള എന്‍സിപിയുടെ ശ്രമത്തിന്റെ…

പി സി വിഷ്ണുനാഥിനെ പരാജയപ്പെടുത്തി എംബി രാജേഷ് 23-ാമത് നിയമസഭാ സ്പീക്കറായി

തിരുവനന്തപുരം: കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായി സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എംഎല്‍എ എം വിന്‍സെന്റ്, നെന്‍മാറ എംഎല്‍എ കെ ബാബു എന്നിവരാണ് ഇന്ന് എത്താതിരുന്നത്. പ്രോ ടേം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭയിലേക്കുള്ള കന്നിയംഗത്തില്‍ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവായിരിക്കുകയാണ് എംബി രാജേഷ്. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോം ടേം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു.

ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാനാണ് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചിരിക്കുന്നതെന്ന് ആരോപണം; ദ്വീപ് നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിനുശേഷം നടപ്പാക്കിയ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധം. ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി കേരളവും രംഗത്തെത്തിയതോടെ പ്രശ്നം ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിനെ അയച്ചിരിക്കുന്നതെന്നാണ് ആരോപണം. ഈ വിഷയം ദേശീയതലത്തില്‍ ഉന്നയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിനെ കാണും. പ്രഫുല്‍ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലും ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ വിഷയം ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയായി. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളതെന്നും…

ബിവറേജസ് വെയര്‍ഹൗസില്‍ നിന്ന് മദ്യ മോഷണം; പ്രധാന പ്രതിയെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. മെയ് എട്ടിന് ശേഷം ആറ് ദിവസത്തോളം മദ്യം മോഷ്ടിച്ച കവലയൂര്‍ സ്വദേശി രജിത്തിനെയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടുപിടിച്ചത്. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ആറ്റിങ്ങല്‍ ​വെ​യ​ര്‍​ഹൗ​സി​ല്‍ നി​ന്നു മ​ദ്യം മോ​ഷ​ണം പോയിട്ടുണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​തി​ക​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടാ​വു​ക​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മോ​ഷ​ണ സം​ഘ​ത്തി​ല്‍ ഒമ്പത് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.101 കെ​യ്സ് മ​ദ്യ​മാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. ആ​റ്റി​ങ്ങ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ക്സൈ​സ് മു​ദ്ര​യി​ല്ലാ​ത്ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ദ്യ​മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

മാലിയുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ കോണ്‍സുലേറ്റ് ആരംഭിക്കുന്നു

മാലിദ്വീപില്‍ പുതിയ കോൺസുലേറ്റ് തുറക്കാൻ ഇന്ത്യ ഒരുങ്ങുന്നു. മാലി ദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അനുമതി നൽകിയത്. മാലിദ്വീപില്‍ ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കോണ്‍സുലേറ്റ് നിര്‍മ്മാണം സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോണ്‍സുലേറ്റ് രൂപീകരണത്തിലൂടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവര്‍ക്കും സുരക്ഷയും വികസനവും നല്‍കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ദ്വീപ് രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം നിലവില്‍ വന്നത്. ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ രാജ്യങ്ങളിലൊന്നാണ് മാലിദ്വീപ്.

ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ടിക്കറ്റ് എടുത്തയാളെ തേടിപ്പിടിച്ച് തിരിച്ചേല്പിച്ച ഇന്ത്യന്‍ അമേരിക്കന്‍ കടയുടമ മാതൃകയായി

സൗത്ത് വിക്ക് (മാസ്സച്യുസെറ്റ്‌സ്): താന്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന് സമ്മാനമില്ലെന്ന് മനസ്സിലാക്കി ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞ ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. എന്നാല്‍, പിന്നീട് സ്റ്റോര്‍ ഉടമസ്ഥന്റെ കൈയില്‍ കിട്ടിയ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും അതിന്റെ ഉടമയെ തേടിപ്പിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്ത സംഭവം എല്ലാവരുടേയും പ്രശംസ നേടി. ലിയ റോസ് എന്ന യുവതിയാണ് ഇന്ത്യന്‍ അമേരിക്കന്‍ നടത്തുന്ന സൗത്ത്‌വിക്കിലുള്ള കടയില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. തിരക്കു പിടിച്ചു ടിക്കറ്റ് ഉരച്ചു നോക്കി സമ്മാനമൊന്നും ഇല്ലെന്ന് തോന്നി കടയിലുള്ള ചവറ്റു കുട്ടയിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. വൈകീട്ട് കടയുടമ അബി ഷാ ചവറ്റുകുട്ട വൃത്തിയാക്കുന്നതിനിടയില്‍ ലോട്ടറി ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടു. എല്ലാ നമ്പറും ഉരച്ചുനോക്കിയിട്ടില്ലെന്നു കണ്ടതിനാല്‍ വീണ്ടും എല്ലാം ഉരച്ചു നോക്കിയപ്പോഴാണ് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തിയത്. തന്റെ…