എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു

ഹില്‍സ്‌ബൊറോ, ന്യുജെഴ്‌സി: ഇലന്തൂര്‍ ആന്റിശേരില്‍ (പാറപ്പുഴ കുടുംബം) പരേതരായ ചാക്കോ തോമസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു. ഭാര്യ മോനി തോമസ്. മക്കള്‍: അനിറ്റ മാത്യു, എല്‍സ ജോര്‍ജ്, ബിനു തോമസ്. മരുമകന്‍: മാത്യു ജോര്‍ജ്. കൊച്ചുമക്കള്‍: ആഷ്‌ലി മാത്യു, ജോനഥന്‍ ജോര്‍ജ്, അലന്‍ മാത്യു. സഹോദരരില്‍ തങ്കമ്മ തോമസ്, ചിന്നമ്മ തോമസ് എന്നിവരൊഴികെയുള്ളവര്‍ നിര്യാതരായി. ഫോമാ നേതാവ് മോന്‍സി വര്‍ഗീസ് സഹോദരീ ഭര്‍ത്തവാണ്. പൊതുദര്‍ശനം: മെയ് 25 ചൊവ്വ വൈകിട്ട് 5 മുതല്‍ 8 വരെ സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 9 മെര്‍സര്‍ അവന്യു, നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി-07060 സംസ്‌കാര ശുശ്രൂഷ മെയ് 26 ബുധന്‍ രാവിലെ 10 മണി : സെന്റ് ബസെലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരി, 899 ഈസ്റ്റ് ലിങ്കണ്‍ അവന്യു,…

ലക്ഷദ്വീപിന്റെ മേലുള്ള സംഘ് അധിനിവേശം ചെറുക്കുക: വിമൻ ജസ്റ്റിസ് മൂവ്മെന്റ്

ലക്ഷദ്വീപിന്റെ മേലുള്ള സംഘ് അധിനിവേശം ചെറുക്കുക എന്നത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ ജബീന ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ലക്ഷദ്വീപിനെ എല്ലാവിധത്തിലും നശിപ്പിക്കാനുള്ള ശ്രമമാണ് സംഘ് പരിവാർ ഏജന്റ് ആയ പ്രഫുൽ കോഡ പട്ടേൽ നടത്തുന്നത്. സമ്പൂർണ സ്ത്രീ സുരക്ഷിത നാടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ തന്നെ സാക്ഷ്യപ്പെടുത്തിയ ലക്ഷദ്വീപിൽ മദ്യമൊഴുക്കുന്നത് അശാന്തി വിതക്കാനാണ്. തനത് സംസ്കാരത്തിലൂന്നി സമാധാനപരമായി സ്ത്രീ സൗഹൃദ ജീവിതം നയിക്കുന്ന ലക്ഷദ്വീപ് ജനതക്ക് നേരെയുള്ള സംഘ്പരിവാറിൻെറ അധിനിവേശത്തെ ചെറുക്കാൻ മുന്നോട്ടു വരേണ്ടത് ജനാധിപത്യ ബാധ്യതയാണ്. എത്രയും വേഗം നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാവുകയെന്നും വാർത്താക്കുറിപ്പിൽ ജബീന പറഞ്ഞു. മുംതാസ് ബീഗം TL വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം . വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്. ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.

ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍

അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍, മുഖ്യധാരാരാഷ്ട്രീയപ്രവര്‍ത്തകന്‍, സാമുദായികനേതാവ് എന്നീ നിലകളില്‍ കഴിഞ്ഞ 45 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡോ.കുര്യന്‍ മത്തായിയുടേത്. 1978-ല്‍ ഫിലഡല്‍ഫിയ കേന്ദ്രീകരിച്ചു സ്ഥാപിതമായ കല മലയാളി അസോസിയേഷനിലൂടെ പൊതുരംഗത്ത് ചുവടുറപ്പിച്ച ഡോ.കുര്യന്‍ മൂന്നു തവണ കലയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 1976-ല്‍ അമേരിക്കയിലെത്തും മുമ്പ് ഉഗാണ്ടയിലും കെനിയയിലും ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ വിരളമായിരുന്ന കാലഘട്ടത്തില്‍ പെന്‍സില്‍വാനിയയിലെ മില്‍ബോണ്‍ ബോറോയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഡോ.കുര്യന്‍ മത്സരിച്ചത് മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ‘നാട്ടുകൂട്ടം’ സാഹിത്യകൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ഡോ.കുര്യന്‍ കലാഭവന്‍ യു.എസ്.എ. എന്ന കലാസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഫിലഡെല്‍ഫിയയിലെ എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ സെക്രട്ടറി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍,…

Upset Hindus seek apology from Kim Kardashian for donning sacred “Om” earrings in photo-shoot

Upset Hindus are seeking apology from American celebrity-socialite-actress Kim Kardashian West for wearing earrings carrying sacred “Om” in a photo-shoot posted on her official Twitter handle on May 23, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that hugely venerated “Om” was the mystical syllable containing the universe, which in Hinduism was used to introduce and conclude religious work; and was not meant to be used as a fashion statement or become a tool for sexy fashion. Inappropriate usage of sacred Hindu…

അലബാമ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യന്‍ നഷ്ടപരിഹാരം

മാഡിസണ്‍: അമേരിക്കയില്‍ മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയതിനു പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നു ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്ന ഇന്ത്യന്‍ വംശജന്‍ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി. 2015 ഫെബ്രുവരി 6നായിരുന്നു സംഭവം. മകനു ജനിച്ച കുട്ടിയെ നോക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്നു സുരേഷ് ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസുകാര്‍ സമീപിച്ച് എന്തിനാണു പുറത്തിറങ്ങിയതെന്ന് അന്വേഷിച്ചു. പട്ടേല്‍ ഇംഗ്ലീഷ് അറിയില്ല എന്ന് ആംഗ്യം കാണിക്കുകയും മകന്റെ വീടു തൊട്ടടുത്താണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നില്‍ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതിരുന്നതിനാല്‍…

ജൂത വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെ ബൈഡനും കമലാ ഹാരിസും അപലപിച്ചു

വാഷിംഗ്ടണ്‍: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളെ അടിസ്ഥാനമാക്കി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജൂത വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വിറ്ററിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ജൂതര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കണമെന്നും ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. “യഹൂദര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആന്റി സെമിറ്റിക് അക്രമണങ്ങള്‍ അവസാനിപ്പിക്കണം. അതിനെ അപലപിക്കുകയും ചെയ്യണം. ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ചു യഹൂദരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം,” വൈസ് പ്രസിഡന്റ് കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം നടന്നു വരുന്നതിനിടയില്‍ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച പതിനേഴും പതിനെട്ടും വയസ്സു പ്രായമുള്ളവരെ സമീപിച്ച് ജൂത വിരുദ്ധ പ്രസ്താവനങ്ങള്‍ ചെയ്യണമെന്ന് അജ്ഞാതരായ രണ്ടു പേര്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചും ന്യൂയോര്‍ക്ക്…

ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനറിയാം; പൃഥ്വിരാജും സലിം കുമാറും സണ്ണി വെയിനും മോങ്ങിയിട്ട് കാര്യമില്ല: സം‌വിധായകന്‍ ഡിറ്റോ

ലക്ഷദ്വീപിനെ കള്ളക്കടത്തിന്റേയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഹബ്ബാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും, അവയെ എല്ലാം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് കഴിവുണ്ടെന്നും സം‌വിധായകന്‍ ജോണ്‍ ഡിറ്റോ പി ആര്‍. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. കേന്ദ്ര സർക്കാരിനെതിരെയുള്ള സിനിമാ താരങ്ങളടക്കമുള്ളവരുടെ എതിർപ്പിനെതിരെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചത്. ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം. അന്തരിച്ച സച്ചിയെന്ന സംവിധായകൻ സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നില്ലേ? സ്വർണ്ണം എന്ന പേരിൽ. ആ സിനിമയുടെ കഥയൊന്നു താങ്കൾക്ക് വെളിപ്പെടുത്താമോ? സച്ചിയുടെ…

ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി നടത്തുന്ന വ്യാജ പ്രചരണം എന്തിന്? ആരെ സഹായിക്കാനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരല്ലാതെ സംസ്ഥാന സര്‍ക്കാരാണോ? അവിടെ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനെതിരെ എന്തിനാണ് അനാവശ്യ വിവാദമെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് ബിജെപി അല്ല, കോണ്‍ഗ്രസാണ്. 99 ശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ അതെന്തിന് നടപ്പാക്കുന്നു എന്ന് ചോദിച്ചാല്‍ ഭൂരിപക്ഷത്തിന്റെ സംസ്കാരത്തിന് അനുസരിച്ചല്ല ഇന്ത്യ നിലകൊള്ളേണ്ടത് എന്ന ‘മതേതര’ ന്യായം പ്രയോഗിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ? മദ്യനിരോധനം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന ഗുജറാത്ത്, ടൂറിസ്റ്റുകള്‍ക്ക് മദ്യം ലഭ്യമാക്കുന്നത് ടൂറിസ്റ്റുകളുടെ സൗകര്യത്തിനാണ്, മദ്യനിരോധനം എന്ന നയത്തില്‍ വെള്ളം ചേര്‍ക്കാനല്ല. ഞങ്ങള്‍ കുറ്റകൃത്യം ചെയ്യില്ല എന്ന് ഏതെങ്കിലും ജനത പറഞ്ഞതുകൊണ്ട് ഭരണകൂടത്തിന് നിയമനിര്‍മ്മാണത്തിനുള്ള സാഹചര്യം റദ്ദായി പോകുന്നില്ല. അങ്ങനെ…

അറ്റ്‌ലാന്റയില്‍ മാതൃദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ആഭിമുഖ്യത്തില്‍ മെയ് 22 ന് നടത്തപ്പെട്ട മാതൃദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. വിശാലവും മനോഹരവുമായ ലൗറേൻസ്‌വില്ലിലെ കോളിൻസ് ഹിൽസ് പാർക്കില്‍ വെച്ച് നടത്തിയ ആഘോഷ പരിപാടികൾ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റും, ഉപദേശ കമ്മറ്റി മെമ്പറുമായ മാത്യു വര്‍ഗീസ് മാതൃദിന സന്ദേശം നൽകി. തുടർന്ന് വനിതകൾക്ക് വേണ്ടി ശ്രീമതി ഗ്രേസി തരിയൻ, കുട്ടികളുടെ ഭാഗത്തു നിന്നും ആരബ് കാജൽ സഖറിയയും ആശയങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ നൽകി കാണികളുടെ മനസ്സ് കവർന്നു. തുടര്‍ന്ന് അമ്മമാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. മാതൃദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “മമ്മി & മി” ഫോട്ടോ മത്സരത്തില്‍ വിജയികളായ അമ്മമാർക്ക് സംഘാടകനായ ജെയിംസ് കല്ലറക്കാനിയിൽ സമ്മാനങ്ങൾ നല്‍കി. തുടര്‍ന്ന് നടന്ന പല മത്സരങ്ങളും മറ്റു പരിപാടികളും ജനങ്ങളെ ഉത്സാഹഭരിതരാക്കി. തുടർന്ന് ചാക്കോച്ചന്റെ നടൻ തട്ടുകടയും, ഷാനു…