കേരളത്തെ ടെക്‌നോളജി ഹബ്ബായി മാറ്റണം: കാത്തലിക് എന്‍ജിനിയറിംഗ് കോളജ് അസോസിയേഷൻ

കോട്ടയം: കേരളത്തെ ഇന്ത്യയുടെ ടെക്‌നോളജി ഹബ്ബാക്കുവാനുതകുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകണമെന്ന് കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. ആഗോള സാധ്യതകള്‍ക്കും ഗുണനിലവാരത്തിനുമനുസരിച്ച് മത്സരക്ഷമത കൈവരിക്കാനും എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുമുള്ള അവസരങ്ങള്‍ സംസ്ഥാനം നഷ്ടപ്പെടുത്തരുത്. ഈ മേഖലയില്‍ സജീവ സാന്നിധ്യമായ സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കണമെന്നും അസോസിയേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ വിളയില്‍, ജനറല്‍ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത്, ഫാ. റോയി വടക്കന്‍, ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഇന്‍ഡസ്ട്രി 4.0 വിഭാവനം ചെയ്യുന്ന നാലാം വ്യാവസായിക വിപ്ലവത്തെ ത്വരിതപ്പെടുത്തുന്ന വിവിധ പഠന ശിബിരങ്ങള്‍ സംഘടിപ്പിക്കും. സംരംഭകത്വത്തിനും നൂതന കണ്ടുപിടു ത്തങ്ങള്‍ക്കും ഉപകരിക്കുന്ന ആധുനിക ലാബ് സംവിധാനങ്ങൾ സഹകരണാടിസ്ഥാനത്തില്‍ ആരംഭിച്ച് കേരളത്തെ…

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ന്യൂജേഴ്‌സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് ജൂൺ 19 -ന് നടത്തപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ “മഞ്ഞപ്പട”യുമായി സഹകരിച്ചാണ് “സിറോ സോക്കർ ലീഗ് 2021″ ഈ വർഷം നടത്തപ്പെടുക. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക, എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന, ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, ” സിറോ സോക്കർ ലീഗ് 2021″ൻറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും സംഘാടകര്‍ അറിയിച്ചു. ജൂൺ 19-ന്‌ ശനിയാഴ്‌ച രാവിലെ 7 :30 – മുതല്‍ വൈകിട്ട്‌ 6.30…

ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധം: ഇസ്രായേലിനെ ബഹിഷ്‌കരിക്കാൻ നോർവേ പള്ളികളോട് ഓസ്ലോ ബിഷപ്പ് അഭ്യർത്ഥിച്ചു

ഫലസ്തീനികൾക്കെതിരായ ഇസ്രയേൽ ഭരണകൂട അതിക്രമങ്ങളെ അന്താരാഷ്ട്രമായി അപലപിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേര്‍ രംഗത്തു വന്നു. ഗാസയിലെ ഉപരോധിച്ച ജനതയ്‌ക്കെതിരെ അനധികൃത സയണിസ്റ്റ് സേന നടത്തിയ ഏറ്റവും പുതിയ രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അത്തരം ശത്രുതകൾക്കെതിരെ ശബ്ദമുയർത്തുന്ന ഏറ്റവും പുതിയ മുഖങ്ങളിലൊന്നാണ് ഓസ്ലോ ബിഷപ്പ് കരി വീറ്റ്ബെർഗ്. ഫലസ്തീൻ അധിനിവേശത്തിനെതിരായ അഹിംസാത്മക ചെറുത്തുനിൽപ്പിന്റെ ഏറ്റവും നല്ല മാർഗ്ഗം ഇസ്രായേൽ ഭരണകൂടത്തെ പൊതുവായി ബഹിഷ്കരിക്കുന്നതാണെന്ന് ബിഷപ്പ് വീറ്റ്ബർഗ് വിശ്വസിക്കുന്നു. “ഫലസ്തീൻ അധിനിവേശത്തെ സാമ്പത്തികമായി പിന്തുണയ്ക്കരുതെന്ന് അന്താരാഷ്ട്ര നിയമപ്രകാരം ധാർമ്മികവും ബാധ്യതയുമുണ്ട്. ശാശ്വതവും നീതിപൂർവകവുമായ സമാധാനത്തിനുള്ള പരിഹാരമായി ബഹിഷ്‌ക്കരണം, വിഭജനം, ഉപരോധം (ബിഡിഎസ്) എന്നിവയെ പിന്തുണയ്ക്കാൻ ഞങ്ങൾ നോർവേയിലെ പള്ളികളോട് അഭ്യർത്ഥിക്കുന്നു,” ഉപരോധിച്ച ഗാസ മുനമ്പിൽ ഫലസ്തീനികൾക്കെതിരെ അടുത്തിടെ ഇസ്രായേൽ ഭരണകൂടം നടത്തിയ ആക്രമണത്തിന് ശേഷം വീറ്റ്ബർഗ് ഫേസ്ബുക്കിൽ കുറിച്ചു. നിയമവിരുദ്ധമായ സ്ഥാപനത്തെ വിശാലമായി സാമ്പത്തിക ബഹിഷ്‌കരിക്കണമെന്ന് വാദിക്കുന്ന വൈഎംസി‌എ-വൈഡബ്ല്യുസി‌എ…

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട 577 കുട്ടികളുടെ സം‌രക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: സ്മൃതി ഇറാനി

ന്യൂദൽഹി: കൊറോണ വൈറസ് ബാധയുടെ രണ്ടാം തരംഗത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രിൽ മുതല്‍ 577 കുട്ടികൾ അനാഥരായി എന്ന് സംസ്ഥാന വനിതകളുടെ റിപ്പോർട്ട് ഉദ്ധരിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിയുടെയും സംരക്ഷണത്തിനും പിന്തുണയ്ക്കും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട ഓരോ കുട്ടിയെയും പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാനി ട്വീറ്റ് ചെയ്തു. ഏപ്രിൽ മാസം മുതല്‍ 577 കുട്ടികളുടെ മാതാപിതാക്കൾ കൊറോണ മൂലം മരണമടഞ്ഞതായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അറിയിച്ചു. മറുവശത്ത്, ഈ കുട്ടികൾ തനിച്ചല്ലെന്നും അവർ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണത്തിലും മേൽനോട്ടത്തിലാണെന്നും വൃത്തങ്ങൾ പറയുന്നു. അത്തരം കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ എക്സാമിനേഷൻ ആൻഡ് ന്യൂറോ സയൻസിൽ (നിംഹാൻസ്)…

മുഖ്യമന്ത്രിക്ക് മലപ്പുറത്ത് നിന്നൊരു തുറന്ന കത്ത്

വിഷയം : കോവിഡ് ചികിത്സാ സൗകര്യത്തിലും വാക്സിനേഷനിലും മലപ്പുറം ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കുക. To പിണറായി വിജയൻ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി From, നാസർ കീഴുപറമ്പ് ജില്ലാ പ്രസിഡൻ്റ് വെൽഫെയർ പാർട്ടി, മലപ്പുറം സർ, കേരളത്തിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന ഏക ജില്ല മലപ്പുറമാണ്. സംസ്ഥാന ശരാശരിയെക്കാൾ കോവിഡ് പോസിറ്റിവിറ്റി നിലനിൽക്കുന്ന പ്രദേശമായതിനാലാണല്ലോ ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നത്. മലപ്പുറം ജില്ലയിലെ ഈ കോവിഡ് വ്യാപനം എത്രയും പെട്ടെന്ന് കുറക്കുവാനുള്ള താങ്കളുടെ മന്ത്രിസഭയുടെ ശ്രമങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ അഭിനന്ദനം അറിയിക്കുന്നു .അത് പക്ഷേ ,പോലീസിനെ ഉപയോഗിച്ച് കോവിഡ് പ്രോട്ടോക്കാളും ലോക്ഡൗൺ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിൽ മാത്രമായി ചുരുങ്ങി പോകുന്നൂവെന്ന പരിമിതി താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു. കോവിഡ് പോസിറ്റീവായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിക്കുന്നവർക്കുള്ള ചികിത്സാരംഗത്ത് മലപ്പുറം ജില്ലയിൽ ഇപ്പോഴും വേണ്ടത്ര സൗകര്യമില്ല. ഇത്ര ജനസംഖ്യയും കോവിഡ് പോസിറ്റീവായവരും ഇല്ലാത്ത…

ഫ്രറ്റേണിറ്റി നിവേദനം നൽകി

പാലക്കാട്: നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി ഊരിലെ വിദ്യാർത്ഥികൾ സ്ക്കൂളിൽ നിന്നും ഹോസ്റ്റലിൽ നിന്നും ജാതി വിവേചനവും മാനസിക പീഡനവും നേരിട്ടിരുന്നെന്ന രക്ഷിതാവിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും ഭാവിയിൽ വിദ്യാർത്ഥികൾക്ക് സമാധാനപൂർവമായ പഠനാന്തരീക്ഷം ഉറപ്പാക്കാനും ജൂണിൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾക്കായി ഇവർക്ക് സൗകര്യങ്ങളൊരുക്കാനും ഇടപെടണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല സെക്രട്ടറി ഷഫീഖ് അജ്മൽ ജില്ല കലക്ടർ, എസ്.പി,ഡി.ഡി.ഇ, ജില്ല പട്ടികവർഗ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകി.

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെല്‍‌ഫെയര്‍ പാര്‍ട്ടി

പാലക്കാട്‌ : ലക്ഷദ്വീപിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കി സമാധാനം നശിപ്പിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിലും പാർട്ടി ഓഫീസികളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. പാലക്കാട്‌ നടന്ന പ്രധിഷേധത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ആലത്തൂരിൽ വെച്ചു നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് പിഎസ് അബു ഫൈസൽ നേതൃത്വം നൽകി. സമാധാനപൂർണമായ ജീവിതം നയിച്ചുവന്ന ദ്വീപിലെ ഗോത്രവർഗ്ഗ സമൂഹത്തിലേക്ക് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേലിനെയും സംഘത്തെയും നിയോഗിച്ചത് തികച്ചും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. വിവിധ ഭീകര നിയമങ്ങളിലൂടെ ജനങ്ങൾക്കുമേൽ നടത്തുന്ന ദ്രോഹങ്ങളെ ന്യായീകരിക്കാൻ വേണ്ടി മോദി ഭരണകൂടം ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗോത്രവർഗ സാംസ്കാരിക ജീവിതം നയിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ തനത് ജീവിത ശൈലിയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിനെ വംശീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേലിനെയും…

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ വാട്സ്‌ആപ്പ് കോടതിയില്‍

ന്യൂഡല്‍ഹി: ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഐ.ടി. നിയമങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് ഇന്ത്യൻ സർക്കാരിനെതിരെ കോടതിയില്‍ പരാതി നൽകി. ഈ നിയമങ്ങൾ കാലിഫോർണിയ ആസ്ഥാനമായുള്ള ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതാ പരിരക്ഷണം ലംഘിക്കാൻ പ്രേരിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണ് പുതിയ നിയമങ്ങളിലൊന്ന് എന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതൽ സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. നിയമപ്രകാരം, തെറ്റ് ആരോപിക്കപ്പെട്ടവരെ മാത്രം തുറന്നു കാട്ടാൻ വാട്ട്‌സ്ആപ്പ് ആവശ്യമാണെങ്കിലും സാധാരണ ബിസിനസിൽ അത് ചെയ്യാൻ കഴിയില്ലെന്ന് കമ്പനി പറയുന്നു. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനാണ് (ഒരു ഉപയോക്താവിൽ നിന്ന് മറ്റൊരു ഉപയോക്താവിലേക്ക് നേരിട്ട് സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നത്). പുതിയ…

യാത്രാവിലക്കിനിടയിലും എമിറേറ്റ്സ് വിമാനം പറന്നു ഒരു യാത്രക്കാരനുമായി

ദുബൈ: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ വിവിധ രാജ്യങ്ങള്‍ യാത്രാനിരോധനമേര്‍പ്പെടുത്തിയെങ്കിലും മുംബൈയില്‍ നിന്ന് ഒരു യാത്രക്കാരനുമായി എമിറേറ്റ്സ് ദുബൈയിലേക്ക് പറന്നത് കൗതുകമായി. എമിറേറ്റ്സിന്റെ ഇകെ-501 വിമാനമാണ് മുംബൈയിൽ നിന്ന് ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി സർവീസ് നടത്തിയത്. ഭാവേഷ് ജാവേരി എന്ന ഗോൾഡൻ വിസ ഉടമയാണ് ഒറ്റയ്ക്ക് പറന്ന ഈ യാത്രക്കാരൻ. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർജെംസ് ഗ്രൂപ്പ് സിഇഒയാണ് ഇദ്ദേഹം. ഈ യാത്രയക്കായി 909ദിർഹം (ഏകദേശം 18,000 രൂപ) ആണ് ജാവേരി ചെലവാക്കിയത്. ക്യാബിൻ ക്രൂ ഒന്നടങ്കം കൈയ്യടിച്ചാണ് തന്നെ വിമാനത്തിലേക്ക് സ്വീകരിച്ചതെന്നും ഊഷ്മളമായ വരവേൽപ്പാണ് എമിറേറ്റ്‌സ് തനിക്ക് നൽകിയതെന്നും ജാവേരി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലെത്താൻ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസ ഉടമകൾ, യുഎഇ പൗരന്മാർ, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവർ എന്നിവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

ഈജിപ്തും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം; ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ദോ​ഹ: ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയക്ഷി സഹകരണം കൂടുതല്‍ ഊഷ്മളവും ഊര്‍ജ്ജിതവുമാക്കാന്‍ ഈജിപ്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​മി​ഹ്​ ഷോ​ക്​​രി​, ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി എന്നിവര്‍ കെയ്റോയില്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉഭയകക്ഷി സഹകരണത്തിന്റെ വികസനത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. അ​ൽ​ഉ​ല ക​രാ​റി​ന്​ ശേ​ഷ​മു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ളും ക​രാ​ർ പ്ര​കാ​ര​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളും സം​സാ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ പ്രയോജനപ്പെടുതുന്ന കാര്യവും ചര്‍ച്ചാ വിഷയമായി. സം​യു​ക്​​ത അ​റ​ബ്​ സം​രം​ഭ​ങ്ങ​ളു​ടെ ശ​ക്​ശക്തിപ്പെടുത്തൽ സം​ബ​ന്ധി​ച്ചും ച​ർ​ച്ച​യാ​യി. ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ന്​ ഈ​ജി​പ്​​തി​ന്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.