Pentagon ‘rapidly’ making plans to evacuate Afghan interpreters

WASHINGTON – The US government is “rapidly” formulating plans to evacuate potentially thousands of interpreters who worked for coalition forces in Afghanistan over the past two decades to protect their safety, a top general said. “We recognize that there are a significant amount of Afghans that supported the United States and supported the coalition, and that they could be at risk,” Joint Chiefs Chairman General Mark Milley said late Wednesday. “We recognize that a very important task is to ensure that we remain faithful to them, and that we do…

UN body orders probe of ‘systematic’ abuses in Israel, Palestinian areas

GENEVA – The UN Human Rights Council decided Thursday to create an open-ended international investigation into violations surrounding the latest Gaza violence, and into “systematic” abuses in the Palestinian territories and inside Israel. The resolution, which passed with 24 of the council s 47 members in favour, will spur an unprecedented level of scrutiny on abuses and their “root causes” in the decades-long Middle East conflict. The text, which was presented by Pakistan on behalf of the Organization of Islamic Cooperation, was debated during a special one-day council session focused on…

കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും അംഗീകാരവും കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയാകും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി. നിലവിലെ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. അതേസമയം, സംഘടനാ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അശോക് ചവാന്‍ സമിതിയ്ക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയെ വേട്ടയാടുകയാണ്. മുല്ലപ്പള്ളിയേക്കാള്‍ തനിക്കും ഉമ്മന്‍ചാണ്ടിയ്ക്കും തോല്‍വിയില്‍ ഉത്തരവാദിത്വമുണ്ട്. സംഘടനാ…

ലക്ഷദ്വീപ്: പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

കവരത്തി: പ്രതിഷേധങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. 39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു. ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. എത്രയും പെട്ടെന്ന് നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിയ്ക്ക് പ്രവേശിക്കാനാണ് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. മേഖലയുടെ ശക്തമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഇത്തരത്തിലൊരു കൂട്ട സ്ഥലം മാറ്റമെന്ന് വിശദീകരിച്ചുകൊണ്ടാണ് 39 പേരുടെ പട്ടിക പുറത്തിറക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കൂട്ട സ്ഥലം മാറ്റം. നേരത്തെ വിവിധ…

ചൈനയെപ്പോലെ അച്ചടക്കം ഇന്ത്യയിൽ നടപ്പിലാക്കാന്‍ ശ്രമിക്കരുത്; ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഗുജറാത്ത് ഹൈക്കോടതി

ന്യൂഡൽഹി: പകർച്ചവ്യാധിയുടെ മൂന്നാമത്തെയോ നാലാമത്തെയോ തരംഗം വരാമെന്ന് മനസിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ആരോഗ്യമേഖലയുടെ ഘടന വികസിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. കാരണം ആളുകൾ മുഖംമൂടി ധരിക്കുന്നു, സാമൂഹിക അകലം പാലിക്കുന്നു, എന്നാല്‍ ശുചിത്വം പോലുള്ള നിയമങ്ങൾ പാലിക്കില്ല. ചൈനയിലെപ്പോലെയുള്ള അച്ചടക്കം ഇന്ത്യയിൽ നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഏതെങ്കിലും പുതിയ പകർച്ചവ്യാധികളെ നേരിടാൻ ആരോഗ്യ മേഖലയിലെ അടിസ്ഥാന സകര്യങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബേല ത്രിവേദി, ജസ്റ്റിസ് ഭാർഗവ ഡി. കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഗുജറാത്ത് സർക്കാരിനോട് പറഞ്ഞു. ഗുജറാത്തിലെ കോവിഡ് -19 അവസ്ഥയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചും പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ നേരിടല്‍ മാത്രമല്ല, ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങൾ ദീർഘകാലത്തേക്ക് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാമത്തെയും നാലാമത്തെയും പകര്‍ച്ചവ്യാധിയെക്കുറിച്ച് എന്തുചെയ്യണം? നാലാമത്തെ തരംഗം മൂന്നാം…

വിവരമില്ലാത്തവര്‍ പാഠപുസ്തകം തയ്യാറാക്കിയാലുള്ള ഭവിഷ്യത്ത്; നരവംശ ശാസ്ത്രജ്ഞന്‍ അയ്യപ്പന്റെ ചിത്രത്തിനു പകരം കവി അയ്യപ്പന്റെ ചിത്രം

തിരുവനന്തപുരം: വിവരമില്ലാത്തവര്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരുന്നാലത്തെ അവസ്ഥ എന്തായിരിക്കുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സംസ്ഥാനത്തെ പ്ലസ് ടൂ ക്ലാസ്സിലെ പാഠപുസ്തകത്തിലെ പിഴവ് തെളിളിയിക്കുന്നത്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. ഈ സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പ്ലസ്ടു ക്ലാസുകളിലേക്കുളള നരവംശ ശാസ്ത്രത്തിന്റെ ടെക്സ്റ്റ് ബുക്കിലാണ് വിവാദമായ പിഴവ്. ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന പത്താം അധ്യായത്തിലാണ് ഇത്. എന്നാൽ ഇതിന്റെ മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. നരവംശ ശാസ്ത്രജ്ഞന്‍ എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത് നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഇതിനൊപ്പം നൽകിയത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ…

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ അനുമോദനങ്ങൾ

ന്യൂജേഴ്‌സി: കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ എം.എൽ എയുടെ നേതൃത്വത്തിൽ യു.ഡി.എഫിനു ഒരു ഉയർത്തെഴുന്നേൽപ്പിനുള്ള കളമൊരുങ്ങുമെന്ന് ഐ.ഒ .സി യു,എസ് കേരള ചാപ്റ്റർ ലീല മാരേട്ട്. അറിവും കഴിവും ഉന്നത വിദ്യഭ്യാസവും സമാന്യയിപ്പിച്ച ഒരു മികച്ച സാമാജികനാണ് കേരളത്തിന്റെ പുതിയ പ്രതിപക്ഷനേതാവായ വി.ഡി. സതീശനെന്ന് പ്രവൃത്തിപദത്തിലൂടെ അദ്ദേഹം തന്നെ തെളിയിച്ചതാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന പല അഴിമതികഥകളും നിയമസഭയിലും വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങിലൂടെയും കടുത്ത ഭാഷയിൽ അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ എത്തിക്കാൻ വി.ഡി. സതീശൻ എന്ന നിയമസഭയിലെ ഗർജിക്കുന്ന യുവ സിഹത്തിനു കഴിഞ്ഞിട്ടുണ്ട്.- ലീല മാരേട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭയിൽ വി.ഡി സതീശൻ നിയമ സഭയിൽ നടത്തിയ ഓരോ പ്രസംഗംങ്ങളും ഭരണ പ്രതിപക്ഷഭേദമന്യേ ഏറെ ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. സഭയിൽ എന്നും മാന്യതയ്ക്ക് പര്യായമായി നിലകൊണ്ടിരുന്ന അദ്ദേഹത്തെ ഭരണപക്ഷത്തെ അംഗങ്ങൾ പോലും…

ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കാമ്പസ്‌ വിദ്യാർത്ഥികൾ

കോഴിക്കോട് : ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഓൺലൈൻ പ്രതിഷേധ സംഗമങ്ങൾ നടന്നത്. ലക്ഷദ്വീപിന് പറയുവാനുള്ളത് എന്ന തലക്കെട്ടിൽ ദേവഗിരി കോളേജിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ ലക്ഷദ്വീപ് സ്വദേശിനിയും കൃഷി വകുപ്പിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ എ. എം ഹാജറോമ്മാബി മുഖ്യപ്രഭാഷണം നടത്തി. സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫസ്ന മിയാൻ ആവശ്യപ്പെട്ടു. ആദില, സുമയ്യ, അൽഫിദ എന്നിവർ നേതൃത്വം നൽകി. ലക്ഷദ്വീപിൽ അരങ്ങേറുന്ന ഭരണകൂട ഹിംസക്കും അവകാശനിഷേധങ്ങൾക്കുമെതിരെ “ദ്വീപും അവകാശനിഷേധവും” എന്ന തലക്കെട്ടിൽ ഫാറൂഖ് കോളേജിൽ ഓൺലൈൻ പ്രതിഷേധ സദസ്‌ സംഘടിപ്പിച്ചു. എഴുത്തുകാരനും അദർ…

റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി

വടക്കാങ്ങര: റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ വളണ്ടിയർമാർ അണു വിമുക്തമാക്കി. സ്കൂളിലെ ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുമാണ് ടീം വെൽഫെയർ വളണ്ടിയർമാർ ഫോഗിംഗ് ചെയ്ത് അണു വിമുക്തമാക്കിയത്. ടീം വെൽഫെയർ വളണ്ടിയർമാരായ ദിൽഷാൻ കരുവാട്ടിൽ, സാഹിൽ മുബാറക്, റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.