ലക്ഷദ്വീപ് റഫറണ്ടത്തിന് കേന്ദ്രം തയ്യാറാകണം: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിക്കുകയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആഹ്വാനവുമായി മുസ്ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമങ്ങള്‍ക്ക് തുടക്കമായി. മലപ്പുറത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്ന ദ്വീപിൽ വിശ്വാസവോട്ടെടുപ്പിന് കേന്ദ്രം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുന്നിൽ നടന്ന പരിപാടിയില്‍ ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ, എം.പി മാരായ പി.വി അബ്ദുൽ വഹാബ്, എം.പി അബ്ദുൽ സമദ് സമദാനി എന്നിവർ പങ്കെടുത്തു. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉള്‍പ്പെടെയുള്ള…

എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കും; നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പതിനഞ്ചാം നിയമസഭയുടെ ആദ്യ നയ പ്രഖ്യാപനത്തിലാണ് ഗവർണറുടെ ഈ പ്രഖ്യാപനം. കൊവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിച്ചു. കൊവിഡിനെ നേരിടാൻ സംസ്ഥാനം ഒരു കോടി വാക്‌സിൻ വാങ്ങും. ആയിരം കോടി രൂപ വാക്‌സിനേഷൻ ചെലവായി പ്രതീക്ഷിക്കുന്നുവെന്നും വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ ആഗോള ടെൻഡർ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും മൂന്ന് കോടി ഡോസിന് ആഗോള ടെണ്ടര്‍ നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 65,92,745 പേർ ഒന്നാം ഡോസ് വാക്സീൻ എടുത്തു. 2,19,936 ആളുകൾക്ക് രണ്ടാം ഡോസ് വാക്സീൻ നൽകിയെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ. കൊവിഡ് ആദ്യ തരംഗത്തെ സംസ്ഥാനത്തിന് നല്ല രീതിയിൽ പ്രതിരോധിക്കാനായി. ജനകീയ ഹോട്ടൽ വഴി ഭക്ഷണം ഉറപ്പാക്കാൻ 50 കോടി…

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ യു ഡി എഫ് ചെയര്‍മാന്‍

തിരുവനന്തപുരം: യുഡിഎഫ് ചെയർമാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് കൺവീനർ എം എം ഹസനാണ് തീരുമാനം അറിയിച്ചത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന മുന്നണി യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. കെപിസിസി പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് മുല്ലപ്പള്ളി നൽകുന്ന വിശദീകരണം. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ദയനീയ പരാജയം അല്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. പരാജയം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തി. ഒരു ദിവസം മുഴുവൻ യോഗം ചേർന്ന് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും ഹസൻ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകുന്നു. കൊവിഡ് മൂലം അനാഥരായ എല്ലാ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കണമെന്നും എംഎം ഹസ്സൻ ആവശ്യപ്പെട്ടു.

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ ആദ്യ കുര്‍ബാന, പാപമോചനം, സ്ഥൈര്യ ലേപനം എന്നീ പ്രാഥമിക കൂദാശകളുടെ പരികര്‍മ്മം ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ ലളിതമായ രീതിയില്‍ നടന്നു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. സനില്‍ മയില്‍ക്കുന്നേല്‍ എന്നിവര്‍ കാര്‍മ്മികരായി കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങളില്‍ കുട്ടികളും, അവരുടെ മാതാപിതാക്കളും, സഹോദരങ്ങളും, അടുത്ത ബന്ധുക്കളും, മതാധ്യാപകരും, ഗായക സംഘവും മാത്രമേ പങ്കെടുത്തുള്ളൂ. ഇടവക ജനങ്ങള്‍ വീട്ടിലിരുന്ന് ലൈവ് ആയി സംപ്രേഷണം ചെയ്യപ്പെട്ട കൂദാശാ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് കൂദാശകള്‍ സ്വീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. മെയ് 8 ശനിയാഴ്ച രാവിലെ 9 മണിക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ സമാരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ സ്ഥൈര്യലേപന കൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ…

ഞാന്‍ ലോകാരംഭം മുതല്‍ ഉണ്ടായിരുന്നു (ചിത്രീകരണം)

ഞാന്‍ ബാക്‌യാര്‍ഡില്‍ നില്‍ക്കുകയായിരുന്നു. ബാക്‌യാര്‍ഡില്‍ ഒരു വശത്ത് റേസ് ഗാര്‍ഡന്‍. മൊട്ടിട്ടു വിടരാന്‍ വെമ്പി നിക്കുന്ന വിവിധ വര്‍ണ്ണങ്ങളുള്ള റോസാചെടികള്‍ ചെറുകാറ്റില്‍ മന്ദഹാസം തൂകി നില്‍ക്കുന്നു. അതില്‍ മൂളിപറക്കുന്ന വണ്ടുകള്‍. അതു കണ്ടു രസിച്ചു നിന്നപ്പോള്‍, പെട്ടന്ന് ഒരു കിടലന്‍ കാറ്റടിച്ചു. അതിനുശേഷം, ഒരജ്ഞാത സ്വരം! സാര്‍, ജോണ്‍ സാര്‍! ഞാന്‍ ചെവിവട്ടം പിടച്ചു. സാര്‍, ഞാനാണ്, പേടിക്കേണ്ട! ആര്? ഞാന്‍ “കൊറോണ” എന്ന് നിങ്ങള്‍ വിളിക്കുന്ന ഭീകരന്‍!, അല്ല നിങ്ങളന്നെ ഭീകര പട്ടികയിലാണല്ലോ ചേര്‍ത്തിരിക്കുന്നത്. ശ്ശോ, ശ്ശോ! ഞാനൊരു ഭീകരനല്ല. “ഒരവതാരം” എന്ന് കണക്കു കൂട്ടിയാ മതി. അല്ല, അറിയാല്ലോ കാലാകാലങ്ങളില്‍ ഈ ഭൂഗോളത്തിന്റെ നിലനില്പിന് ഒരോ അവതാരങ്ങള്‍ ഭൂമിയിലേക്ക് അവതരിച്ച് ഭൂഗോളത്തെ നിലനിര്‍ത്തിയിട്ടുണ്ടെന്ന്, അല്ല, “മനുഷ്യന്‍” എന്ന പതിഭാസം, ഒരു “ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിസം” കൈവരിച്ച് ചിലപ്പോള്‍ പ്രതികാരം നടത്തുന്ന സ്വാര്‍ത്ഥരായി മാറാറുണ്ടല്ലോ. യുദ്ധം,…

80:20 അനുപാതം റദ്ദു ചെയ്ത കോടതി വിധി നീതി നിഷേധത്തിനുള്ള മുന്നറിയിപ്പ്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലില്‍ ഇതിനോടകം നടപ്പിലാക്കിയ 80 ശതമാനം മുസ്‌ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതി വിധി നീതി നിഷേധത്തിനുള്ള മുന്നറിയിപ്പാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. 2015 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തിറങ്ങിയ 80:20 അനുപാത ഉത്തരവാണ് കോടതിവിധിയുടെ ആധാരം. സര്‍ക്കാര്‍ മാറിയെങ്കിലും തുടര്‍ന്നിങ്ങോട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഈ അനുപാതം തുടരുകയായിരുന്നു. നിയമങ്ങളും ഉത്തരവുകളും ദുര്‍വ്യാഖ്യാനം ചെയ്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് െ്രെകസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ ക്ഷേമപദ്ധതികളില്‍ നിന്ന് പുറന്തള്ളി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും സ്വജനപക്ഷപാതം നടത്തുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ നാളുകളില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് കോടതിവിധി വ്യക്തമാക്കുന്നു. 80:20 അനുപാതം യാതൊരു പഠനവും നടത്താതെ നടപ്പിലാക്കുന്നതാണെന്ന്…

പമ്പയുടെ മാതൃദിനാഘോഷവും മുന്‍‌നിര പ്രവര്‍ത്തകര്‍ക്കു നല്‍കിയ ആദരവും വര്‍ണ്ണാഭമായി

ഫിലഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമം, 2021-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് ആദരം, ഉന്നതവിദ്യാഭ്യസം നേടിയവര്‍ക്ക് അഭിനന്ദനം ഇവ സംയുക്തമായിമെയ് 23-ന് ഞായറായാഴ്ച വൈകുന്നേരം 5-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ മയൂര ഇന്ത്യന്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. പമ്പ പ്രസിഡന്റ്അലക്‌സ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികളില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യഅതിഥിയായിരുന്നു. ജോര്‍ജ്ജ് ഓലിക്കല്‍അതിഥികളെ സ്വാഗതംചെയ്തു. പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി മര്‍ട്ടീന വൈറ്റ് മുഖ്യപ്രഭാഷണം നടത്തി. അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന പ്രതിനിധികളുമായി നിരവധി പേര്‍ പങ്കെടുത്തു. ഫിലിപ്പോസ് ചെറിയാന്‍ അമ്മമാരെ പരിചയപ്പെടുത്തി. അമ്മമാരെ അനുമോദിച്ചുകൊണ്‍ട് പമ്പയുടെ യൂത്ത് പ്രതിനിധി ആഷ്‌ലിന്‍ ഡാനിയല്‍മാതൃദിനസന്ദേശം നല്‍കി. അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവല്‍ക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്‍ട് സംസാരിച്ച കുമാരി ആഷ്‌ലിന്‍…

തന്റെ പേരിലുള്ള യുഎസ് ക്യാപിറ്റോള്‍ ഗൂഢാലോചന കേസ് തള്ളിക്കളയണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഗൂഢാലോചനാകുറ്റം ചുമത്തിയിട്ടുള്ള ഡോണാള്‍ഡ് ട്രംപ്, ട്രംപിന്റെ വ്യക്തിഗത അഭിഭാഷകന്‍ റൂഡി ജുലിയാനി എന്നിവരുടെ പേരിലുള്ള കേസുകള്‍ തള്ളിക്കളയണമെന്ന് ഇരുവരും ഫെഡറല്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ചു അപേക്ഷ ജഡ്ജിയുടെ മുമ്പില്‍ ഇരുവരും സമര്‍പ്പിച്ചത്. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കുന്നതിനാണ് ക്യാപ്പിറ്റോള്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ട്രംപിനെതിരെയുള്ള കുറ്റാരോപണം. മിസിസിപ്പിയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ബെന്നി തോംപ്‌സണ്‍ ഉള്‍പ്പെടെ 10 ഡമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചു ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയിലെ ഒന്നാം ഭേദഗതി പരിരക്ഷ ജനുവരി ആറിന് മുമ്പു നടത്തിയ റാലിക്ക് ഉണ്ടെന്നും ഇരുവരും വാദിച്ചു. സമാധാനപരമായും ദേശഭക്തിയോടും കൂടിയാകണം റാലിയും പ്രകടനവുമെന്ന് ട്രംപ്, റാലിയെ അഭിസംബോധന ചെയ്തു ട്രംപ് പ്രസംഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ ജെസ്സി ബിന്നല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. യുഎസ്…

സാന്റാക്ലാര വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; വെടിയേറ്റു മരിച്ച സിങ്ങിന് ബാഷ്പാഞ്ജലി

സാന്റാക്ലാര(കാലിഫോര്‍ണിയ): സാന്റാക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറട്ടി സൈറ്റില്‍ അതിക്രമിച്ചു കടന്ന് മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉള്‍പ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള ജീവനക്കാരായിരുന്നുവെന്നും, ഓരോരുത്തരേയും പ്രതിക്ക് നേരിട്ടറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് തന്റെ സുരക്ഷിതത്വം പോലും മറന്ന് ഒടുവില്‍ പ്രതിയുടെ തോക്കില്‍ നിന്നും ചീറിപാഞ്ഞ വെടിയുണ്ടയുടെ മുമ്പില്‍ ജീവന്‍ ബലിയര്‍പ്പിച്ച തപ്‌തേജ്ദീപ് സിങിന് (36) സിഖ് കമ്മ്യൂണിറ്റിയുടേയും കുടുംബാംഗങ്ങളുടേയും കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാജ്ഞലി. കെട്ടിടത്തില്‍ വെടിവെപ്പു നടക്കുന്നുവെന്ന് അറിഞ്ഞതോടെ സിങ് ഉള്‍പ്പെടെയുള്ള പല ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. നില്‍ക്കാത്ത വെടിയുടെ ശബ്ദം കേട്ടതോടെ അഭയം തേടി മറഞ്ഞു നിന്നിരുന്ന സിങ് പുറത്തു വന്ന് കെട്ടിത്തിനകത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തള്ളിമാറ്റി. തുടര്‍ന്ന് മുകളിലേക്കുള്ള പടികള്‍ കയറുന്നതിനിടെയാണ് അക്രമിയുടെ വെടിയുണ്ട സിങ്ങിന്റെ ജീവനെടുത്തത്. പഞ്ചാബില്‍ ജനിച്ചു വളര്‍ന്ന തപ്‌തേജ്ദീപ്…

Empowering ‘Housewives’ with ‘Spouse Salary’; Housewife to buy her first ‘Electric Car.’

Women empowerment is all about providing economic and intellectual freedom to women to make their own choices, voice their opinions, and speak their minds without asking for validation. From providing equal opportunities at work to not judging them based on their gender, Aries Group has always been at the forefront to bring inclusive reforms in its company policies to support its staff. Aries Group, a multinational consortium based in Sharjah, UAE, recently announced and implemented a revolutionary reform to pay salary to homemakers. Utilizing this money, one of the proud…