ചൊക്ലി (നോവല്‍ – 54 & 55): എച്മുക്കുട്ടി

മ്മടെ അന്തോണി മാപ്ളേനെ അങ്ങനെ എല്ലരും മുക്കിയ മന്ത്‌രീന്നായി വിളിക്കല്. രവ്യേട്ടനെ തല്ലിക്കൊന്ന മുക്കിയ മന്ത്‌രി പോയപ്പോ വന്ന്ത് അന്തോണീന്നാങ്ങാണ്ട് പേര്ള്ള ഒരാളാന്ന്.. അന്തോണി മാപ്ളക്ക് നാണാണ്. മൊയ്തീൻക്കേരേ കടേരേ ഒന്നാം നെലേല് സാനങ്ങള് ഇട്ത്ത് കൊട്ക്കണ മുക്കിയ മന്ത്‌രി. ചെട്ടിച്ചിത്തള്ളേരേ വണ്ട്യുന്തി നട്ക്കുമ്പോ ചൊക്ളിക്ക് ആകനെ ഒര് പൊറ്തികേടാർന്നു. ആ വണ്ടീല് എന്തിറ്റാണ്ട് ബാദേണ്ട്ന്നൊര് വിജാരം. പപ്പിനീനോട് അങ്ങ്നെ വല്ല്തും പറ്ഞ്ഞാല് അവ്‌ള് ഇളിച്ചിളിച്ച് തൊള്ള പൊളിക്കും. അവ്‌ള്ക്ക് ഈയ്യ് സാദാരണ പറേണ പോലത്തെ ബാദ, പിശാശ് പേട്യൊന്നും ഇല്യ. മുക്കിയ മന്ത്‌രീനെ പൊറത്താക്കീന്ന്ള്ള പപ്പിനീരെ സന്തോഷാ തീറ്ന്ന്, രണ്ട് മാസം കയിഞ്ഞപ്പളേക്ക്ന്നെ. ആ മുക്കിയമന്ത്‌രീനെ ചെട്ടിച്ചിത്തള്ളേരേ നാട്ല്ണ്ടായ പർദാന മന്ത്‌രി, പിടിച്ച് ദല്കീല് ഒര് മന്ത്‌രിയാക്കി. രാഗവേട്ടൻ അന്ന് ചിറിച്ചു ചിറിച്ചു ചത്ത്. പ്രാഞ്ചീസും അതേ.. ആ വാണം കട്ടോണ്ടോയ പെണ്ണങ്ങള്‌ക്ക് പടിപ്പന്നെ ഇല്യാന്നാ..അതപ്പടി…

സുനിൽ ഡാനിയേൽ, നോർത്ത് ടെക്സാസ് ക്രിക്കറ്റ്‌ പ്രേമികൾക്കഭിമാനം: ബാബു പി സൈമൺ

ഡാളസ്: നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ് സംഘടനയാണ് നോർത്ത് ടെക്സാസ് ക്രിക്കറ്റ് ലീഗ് . ഓസ്ട്രേലിയ ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ് ,ശ്രീലങ്ക ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിൽപ്പരം കളിക്കാരാണ് സംഘടനയിൽ രജിസ്റ്റർ ചെയ്ത എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന ക്രിക്കറ്റ് മാച്ചിൽ പങ്കെടുക്കുന്നത് . നോർത്ത് ടെക്സാസ് നാലു മലയാളി ടീമുകളിൽ ഒന്നായ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിലെ കളിക്കാരനായിരുന്നു സുനിൽ ഡാനിയൽ .രണ്ടുവർഷം മുമ്പാണ് കേരള സ്പാർട്ടൻസ് ക്ലബ്ബിൽ അംഗത്വം സ്വീകരിച്ചത് . തുടർച്ചയായി മൂന്നു തവണ ലീഗിലെ ഏറ്റവും നല്ല കളിക്കാരനായി സുനിൽ ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജൂൺ 27ന് നടന്ന ഒരു മത്സരത്തിൽ 90 റൺസ് നേടിയതോടെ സുനിൽ…

ചിന്നമ്മ ലൂക്കോസ് (82) നിര്യാതയായി

പിറവം: കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫോറോന ചര്‍ച്ച് അംഗം പരേതനായ ചാമക്കാലായില്‍ ഫിലിപ്പ് ലൂക്കോസിന്റെ (ചെമ്പന്‍ ലൂക്ക) പത്‌നി ചിന്നമ്മ ലൂക്കോസ് (82) നിര്യാതയായി. പിറവം ഇളംതോട്ടത്തില്‍ കുടുംബാംഗവും ഹോളി കിംഗ്‌സ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗവുമാണ്. മക്കള്‍: ഫിലിപ്പ് & മെഴ്‌സി പുളിക്കത്തൊട്ടിയില്‍, പേരൂര്‍ (കണക്ടിക്കട്ട്); സതീഷ് & അസി ചെരുവില്‍, പാലത്തുരുത്ത് (ഇംഗ്ലണ്ട്); തോമസ് & ജീന്‍ (മുംബൈ); വിന്‍സന്റ് & സുജ പുഴക്കരോട്ട് മള്ളൂശേരി. കൊച്ചുമക്കള്‍: സ്റ്റീവ് & ജസ്ലിന്‍ (പുത്രന്‍ മിക്കയേല്‍), ജാനിസ്, സറീന, സാവ്യ, അലീന, അലക്‌സ്, അഞ്ജലി. സംസ്കാരം ജൂലൈ 1 വ്യാഴം 3:30 നു ഹോളി കിംഗ്‌സ് ഫൊറോനാ ചര്‍ച്ച്, പിറവം

ഫാ. ആന്റണി തുണ്ടത്തിലിന് ഡോക്ടറേറ്റ്

ചിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയന്‍ കോളേജില്‍ നിന്ന് അജപാലന (പ്രായോഗിക) ദൈവശാസ്ത്രത്തില്‍ റവ. ഫാ. ആന്റണി തുണ്ടത്തില്‍ ഡോക്ടറേറ്റ് നേടി. “വിശ്വാസ കൈമാറ്റത്തില്‍ വിവിധ സംസ്കാരങ്ങളുടെയും, തലമുറകളുടെയും, സഭകളുടെയും സ്വാധീനം: വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ കുടിയേറ്റക്കാരുടെ പിന്‍തലമുറകളിലേക്കു പാരമ്പര്യവിശ്വാസം കൈമാറുന്നതില്‍ സ്ഥലകാല പരിമിതികളെയും സാധ്യതകളെക്കുറിച്ചുമുള്ള ഒരു പര്യവേക്ഷണം” എന്നതായിരുന്നു പ്രബന്ധ വിഷയം. ഫാദര്‍ ആന്‍റണി തുണ്ടത്തില്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തന്‍റെസഹോദരങ്ങളൊടൊപ്പം ഫാമിലി വിസയില്‍ അമേരിക്കയിലെത്തുമ്പോള്‍ എം എസ്ടി സഭയുടെ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്ട്രായും സേവനമനുഷ്ഠിക്കുകയായിരുന്നു. 2001 ല്‍ പുതതായി രൂപംകൊണ്ട ചിക്കാഗോസെന്‍റ് തോമസ് സീറോമലബാര്‍ രൂപതയുടെ ക്ഷണം സ്വീകരിച്ച് കത്തിഡ്രല്‍വികാരിയായി നിയമിതനാകുകയും ഏതാണ്ട് പതിനൊന്ന് വര്‍ഷക്കാലം ആസ്ഥാനത്ത് തുടരുകയും പിന്നീട് രൂപതാ വികാരി ജനറാളായി നാലു വര്‍ഷത്തോളം സേവനമനുഷ്ഠിക്കുകയുമുണ്ടായി. ഫാദര്‍ തുണ്ടത്തില്‍ കത്തിഡ്രല്‍വികാരിയായിരുന്ന കാലത്താണ് സീറോമലബാര്‍ സഭയിലെ തന്നെ…

പ്രവാസി മലയാളി ഫെഡറേഷൻ വെബ്ബിനാർ “കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും” ജൂലൈ 2 നു

ന്യൂയോർക്: ന്യൂയോർക് ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ PMF Talk with Leaders എന്ന നാമകരണത്തിൽ ” കോവിടാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും” എന്ന വിഷയത്തെ ആസ്പദമാക്കി 2021 ജൂലൈ 2നു വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.30 നു സൂം വെബ്ബിനാർ സംഘടിപികുന്നു. ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ബഹു: ശ്രീ. എസ്. സുരേന്ദ്രൻ ഐ പി എസ് ഉദ്ഗാടനം ചെയുന്ന പരിപാടിയിൽ ബഹു: കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് മുഖ്യ അതിഥി ആയി പങ്കെടുക്കും . ശാന്തിഗിരി ആശ്രമം അധ്യക്ഷൻ ബഹു: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തും. ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതം ചെയുകയും, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ…

മലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (മീന) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ചിക്കാഗോ: മലയാളി എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2021 -22 ഭാരവാഹികളെ പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. മീനയുടെ 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി, കോവിഡ് പശ്ചാത്തലത്തില്‍, സൂം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ വെര്‍ച്വല്‍ യോഗം നടത്തിയാണ് സത്യപ്രതിജ്ഞചടങ്ങുകള്‍ നിര്‍വഹിച്ചത്. മുന്‍ പ്രസിഡന്റ് എബ്രഹാം ജോസഫ് പ്രതിജ്ഞവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു . 2021 -22 ഭാരവാഹികളായി സ്റ്റെബി തോമസ് (പ്രസിഡന്റ്), സിനില്‍ ആന്‍ഫിലിപ്പ് (വൈസ്പ്രസിഡണ്ട്) ടോണിജോണ്‍ (സെക്രട്ടറി), ബോബിജേക്കബ് (ട്രഷറര്‍), ഫിലിപ്പ് മാത്യു (പി. ആര്‍.ഒ.), സാബു തോമസ് (മെന്‍റ്റര്‍), ലാലുതാച്ചറ്റ്, തോമസ്പുല്ലുകാട്, വിനോദ്‌നീലകണ്ഠന്‍, മാത്യുദാനിയേല്‍,, അലക്‌സ് എബ്രഹാം, ജയിംസ് മണിമല (ബോര്‍ഡ്അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. 1991 മുതല്‍ ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എഞ്ചിനീയര്‍മാര്‍ക്ക് ഒരുമിച്ചുകൂടുവാനും തങ്ങളുടെ പ്രൊഫെഷണല്‍ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹികതലങ്ങളില്‍ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു. മുപ്പതാം വാര്‍ഷികംആഘോഷിക്കുന്ന…

മതകലാലയങ്ങളിൽ പഠിക്കുന്ന/ഇസ്ലാമിക് കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല ജൂലൈ 4-ന്

വാഴയൂർ: “ഇസ്ലാമിക് സ്റ്റഡീസ് – അക്കാഡമിക ലോകത്തെ പഠന-ഗവേഷണ സാദ്ധ്യതകൾ” എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി വിഭാഗം നടത്തുന്ന ഏകദിന ശിൽപശാല ജൂലൈ 4 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മലപ്പുറം ജില്ലയിലെ വാഴയൂരിൽ സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫ്ലിയേറ്റഡ് സ്ഥാപനമായ ‘സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി’ യിലെ ഇസ്ലാമിക്‌ സ്റ്റഡീസ് വിദ്യാർത്ഥി വിഭാഗം 2021 ജൂലൈ 4 നു ഓൺലൈനിൽ സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന അക്കാദമിക ശില്പശാല ഇത്തരം സാധ്യതകളുടെ ലോകത്തേക്ക് വെളിച്ചം വീശാൻ ഉദ്ദേശിക്കുന്നു. ദേശീയ-അന്താരാഷ്ട്ര തലങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള സാഫി കോളേജിന്റെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ പരിപാടി അക്കാഡമിക ലോകത്തെ ഗവേഷണ-തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന പരമ്പരാഗത മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് വലിയൊരു അവസരമാണ്. റജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക്: https://surveyheart.com/form/60d2dd76eaf33d5f995c5036 വർക്ക്‌‌ഷോപ്പിന്റെ വാട്സാപ്…

Northern NJ Community Foundation Awards Grant to Support Summer Camp for Bereaved Youngsters

(Hackensack, New Jersey; June 30, 2021) — The Northern New Jersey Community Foundation’s The DeAnna Stark Pasciuto Memorial Fund awarded a grant of $2,000 to Atlantic Visiting Nurse of Morristown, New Jersey to benefit Camp Clover.  Based in Hackensack, New Jersey, the NNJCF concentrates on education, public health, civic engagement, arts, philanthropy, and the environment. The Fund remembers DeAnna Stark Pasciuto and contributes to qualified charitable organizations for cancer research, families touched by cancer, and scholarships for female student-athletes looking to pursue medical careers.  “I chose this organization because it…

Christians to Celebrate 3 July as ‘Indian Christian Day/Yeshu Bhakti Divas’

Over an estimated 30 million Indian followers of Lord Jesus Christ will celebrate 3 July 2021 as ‘Indian Christian Day’ or ‘Yeshu Bhakti Divas’. This day is historically observed as St. Thomas Day. Christians traditionally believe that the Gospel of Jesus Christ was brought to India in 52 AD, by Apostle St. Thomas, one of Jesus’ disciples, who was then martyred near Chennai in 72 AD. The celebration on 3 July, 2021 will also launch the ‘Decade of Celebration’ (2021- 2030), to honour the 2000th anniversary of the earthly ministry…

പത്തനം‌തിട്ട ജില്ലക്ക് ഇത് അഭിമാന മുഹൂര്‍ത്തം; ക്രമസമാധാന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി

പത്തനംതിട്ട : കഴിഞ്ഞ വർഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ക്രമസമാധാനരംഗത്തെ മികച്ച പ്രകടനത്തിനും മൊത്തത്തിലുള്ള പ്രവര്‍ത്തന മികവിനുമാണ് ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയെ ഈ ബഹുമതിക്ക് അര്‍ഹയാക്കിയത്. ക്രമസമാധാന രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച പോലീസ് മേധാവിയെന്ന ഉന്നത ബഹുമതി നിശാന്തിനി കരസ്ഥമാക്കിയപ്പോള്‍, കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കിലെ മോഷണ കേസിന്‍റെ മികവാര്‍ന്ന അന്വേഷണം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്‌പി സ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ എന്‍. രാജനെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കി. ഇത് ജില്ല പൊലീസിന് എടുത്തുപറയത്തക്ക നേട്ടമായി മാറുകയാണ്. ജില്ല പൊലീസ് മേധാവിയ്ക്കും, അഡീഷണല്‍ എസ്‌പിക്കും ഡിജിപിയുടെ ഉന്നത ബഹുമതി ഒരേസമയം ലഭിച്ചെന്ന അപൂര്‍വ നേട്ടത്തില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പൊലീസ്…