ബ്ലാക്ക് വോൾസ്ട്രീറ്റ് കത്തിച്ചാമ്പലാക്കിയതിന്റെ ശതവാര്‍ഷികം (വാൽക്കണ്ണാടി): കോരസൺ

“There is separation of colored people from white people in the United States. That separation is not a disease of colored people. It is a disease of white people. I do not intend to be quiet about it.” – Albert Einstein. 100 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1921 ജൂൺ 1നു , ഒക്കലഹോമയിലെ ടെൽസയിൽ നടന്ന വംശീയ നരനായാട്ട് അമേരിക്കയുടെ ചരിത്രത്തിൽ ലജ്ജിക്കേണ്ട അദ്ധ്യായമാണ്. അതുകൊണ്ടാവണം അമേരിക്കൻ ചരിത്രത്തിൽ നിന്നുതന്നെ ‘ ടെൾസ കൂട്ടക്കൊല’ കൃത്യമായി ചുരണ്ടിക്കളയാൻ ശ്രമം നടന്നിരുന്നു. മുന്നോറോളം കറുത്തവർഗ്ഗക്കാർ കൂട്ടക്കൊലചെയ്യപ്പെടുകയും അവരുടെ വീടുകളും ബിസിനസ് കെട്ടിടങ്ങളും തീവച്ചു നശിപ്പിക്കുകയും ചെയ്ത ആ കറുത്ത ദിനങ്ങൾക്ക് നൂറുവയസ്സ്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കൻ സമ്പല്‍സമൃദ്ധി…

കലാകേരളത്തിന് അഭിമാനമായി കണ്ണൂരില്‍ നിന്നൊരു കലാകാരന്‍

കലാകേരളത്തിന് കൈനിറയെ കലാകാരന്മാരെ സമ്മാനിച്ച കണ്ണൂരിൽ നിന്ന് മറ്റൊരു യുവകലാകാരന്‍ കൂടി. കണ്ണൂര്‍ ജില്ലയിലെ തടിക്കടവ് സ്വദേശിയായ സൂരജ് രവീന്ദ്രനാണ് കലാലോകത്ത് ശ്രദ്ധേയനാവുന്നത്. സി എ പഠനത്തോടൊപ്പം തന്നെ കലാരംഗത്തും സ്വതസിദ്ധമായ തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. 23 വയസ്സു പ്രായമേ ഉള്ളുവെങ്കിലും ഈ കാലയളവിനുള്ളില്‍ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ, എഡിറ്റർ എന്നീ മേഖലകൾ തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. അരികെ, കടലാസ്, ഉണ്ട ചോറിന് നന്ദി, പ്രതിബിബം, കം ബാക്ക്, ഫ്യൂച്ചര്‍ ടെന്‍സ്, ലോക്ക്ഡൗണ്‍ ഡയറീസ്, കാളിമ എന്നീ ഹ്രസ്വ ചിത്രങ്ങളും, കടലാസ്, ദൈവ സ്നേഹിതൻ എന്നീ ആൽബങ്ങളും ഈ യുവാവ് സംവിധാനം ചെയ്തിട്ടുണ്ട്. ‘ഓർമയിൽ മായാതെ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചും, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ മുഖം കാണിച്ചും മുന്നേറുകയാണ് കണ്ണൂരിൽ നിന്നുള്ള ഈ അതുല്യ പ്രതിഭ.…

കോവിഡ്-19 വ്യാപനവും ലോക്ക്ഡൗണും; സിബി‌എസ്‌ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : രാജ്യത്ത് കോവിഡ്-19 വ്യാപനം തുടരുകയും ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സിബി‌എസ്‌ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കോവിഡ് വ്യാപനം കണക്കിലെടുത്തും വിവിധ സംസ്ഥാനങ്ങളിലെ ലോക്‌ഡൗണും പരിഗണിച്ചാണ് നിർണായക തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് സിബിഎസ്ഇ മാനേജ്മെന്‍റുകള്‍ അറിയിച്ചു. അതേസമയം, പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദേശത്തിൽ രേഖാമൂലം പ്രതികരണം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു. കൊവിഡ്…

പാലക്കാട്ട് ബ്ലാക്ക് ഫംഗസ് പിടിപെട്ട് 48കാരി മരിച്ചു

മലപ്പുറം: പാലക്കാട്ട് ബ്ലാക്ക് ഫംഗസ് പിടിപെട്ട് 48 കാരി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഈ രോഗത്തിന് ചികിത്സിക്കാന്‍ മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പാലക്കാട് കൊട്ടശ്ശേരി സ്വദേശിനി വസന്ത (48) യാണ് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് വ്യാപിക്കുന്നതിന്റെ തെളിവാണ് ഈ മരണം. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടാം ദിവസവും ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം തുടരുകയാണ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. ഇന്ന് ചികിത്സിക്കാന്‍ മരുന്ന് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ട് 18 പേര്‍ ചികിത്സയിലാണ്. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്‌ച രാത്രി തീര്‍ന്നിരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ ദിവസവും വേണ്ടത് 50 വയലാണ്.…

പുതിയ സാങ്കേതിക മികവോടെ മലയാളത്തിലെ മറ്റൊരു ഒടിടി പ്ലാറ്റ്ഫോം സാംസ്ക്കാരിക-സിനിമാ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: പുതിയ സാങ്കേതിക മികവോടെ മലയാളത്തിലെ മറ്റൊരു ഒടിടി പ്ലാറ്റ്ഫോം സാംസ്ക്കാരിക-സിനിമാ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സിനിമയും, സംസ്‌കാരവും, പ്രകൃതിയും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ‘തീയേറ്റർ പ്ലേ’ യാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. കലയെ സാംസ്‌കാരികമായി വൈവിദ്ധ്യപൂര്‍ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന ‘തീയേറ്റർ പ്ലേ’ എന്ന ഒടിടിയിൽ മലയാളത്തിന് പുറമേ അന്യഭാഷാചിത്രങ്ങൾ, ലോക ക്ലാസിക് സിനിമകളും കാണാന്‍ കഴിയും. പ്ലാറ്റ്ഫോമിലേക്ക് ഒരു പുതിയ സബ്‌സ്‌ക്രൈബര്‍ എത്തുമ്പോള്‍ തുടക്കത്തിൽ സൗജന്യമാണെങ്കിലും പിന്നീട് മിതമായ നിരക്കിലേക്ക് മാറും. ഈ ആപ്പിൽ ഇതിന് പുറമേ കുട്ടികൾക്ക് മാത്രമായി ‘തീയേറ്റർ കിഡ്സ്’, പ്രകൃതി സംബന്ധമായ സിനിമകൾക്ക് ‘തീയേറ്റർ സോഷ്യൽ’, ഷോർട്ട് ഫിലിം മറ്റ് കാറ്റഗറികൾക്കായി ‘തീയേറ്റർ 18പ്ലസ്’ എന്നിവയോടൊപ്പം പുതിയ ഒരു സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട് എന്നതാണ് മറ്റ് സവിശേഷതകൾ.  

കോവിഡ്-19: വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി

ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയ കോവിഡ്-19 എന്ന മഹാമാരി ചൈനയിലെ വുഹാന്‍ ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആ സംശയം തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഞായറാഴ്ചയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, ഈ വാർത്തയെത്തുടർന്ന് യുകെ വാക്സിൻ കാര്യ മന്ത്രി നദീം സാഹാവി ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആഹ്വാനം ചെയ്തു. ചൈനയാണ് കൊറോണ വൈറസിന്‍റെ ഉത്ഭവസ്ഥാനമെന്ന ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം ചൈനയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശം നടത്തുന്നത് എന്നത് വിഷയത്തിന്റെ സങ്കീർണത വർധിപ്പിക്കുന്നുണ്ട്. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്നുള്ള സാധ്യത വിദൂരമാണെന്ന് അഭിപ്രായപ്പെട്ടിരുന്ന ബ്രിട്ടീഷ് ഏജന്‍സികള്‍, പുതിയ ചില വെളിപ്പെടുത്തലുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിലയിരുത്തി. ചൈനയില്‍ കൊവിഡ് 19…

കൊച്ചുമ്മൻ ജേക്കബ് (80) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: കുണ്ടറ ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ കൊച്ചുമ്മൻ ജേക്കബ് (80) ന്യൂയോർക്കിൽ അന്തരിച്ചു. വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും മാർഗദർശിയും, പോർട്ട്‌ചെസ്റ്റർ സെന്റ് ഗ്രിഗോറിയോസ് ചർച്ചിന്റെ സ്ഥാപകാംഗവും, ‘അല യു എസ് എ’ യുടെ സ്ഥാപകാംഗവുമാണ്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ന്യൂയോർക്ക് ട്രാൻസിറ്റ് അഥോറിറ്റിയിൽ നിന്നും വിരമിച്ച ശേഷവും തന്റെ കര്‍മ്മമണ്ഡലങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്. ഫൊക്കാനയുടെ മുതിർന്ന നേതാവു കൂടിയാണ് പരേതന്‍. ഭാര്യ അന്നമ്മ ജേക്കബ്. മക്കള്‍: ജോബി ജേക്കബ്, ജയ്‌സൺ ജേക്കബ്. മരുമകള്‍: റാണി ജേക്കബ്, ടെന്നിസ് ജേക്കബ്. കൊച്ചുമക്കള്‍: വില്യം ജേക്കബ്, ക്രിസ്റ്റിൻ ജേക്കബ്, ഇവാ ജേക്കബ്, മിയ ജേക്കബ്. സഹോദരങ്ങൾ: പരേതയായ മറിയാമ്മ ഡാനിയേൽ, ലില്ലിക്കുട്ടി ബാബു, പരേതനായ വർഗീസ് ജേക്കബ്, മാത്യുക്കുട്ടി ജേക്കബ്, ഏലിയാമ്മ കുട്ടപ്പൻ,…

ചൈനയില്‍ പല സ്ഥലങ്ങളിലും കോവിഡ്-19 പടരുന്നു; ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ച് നഗരങ്ങള്‍

ബെയ്ജിംഗ്: 2019-ല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് പുറമെ, ചൈനയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ്-19 വീണ്ടും വ്യാപിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചൈനയിലെ വിവിധ നഗരങ്ങളില്‍ കോവിഡ്-19 ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഗുവാങ്ഷു നഗരത്തിലെ രണ്ടു സ്ഥലങ്ങളില്‍ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ചൈനയുടെ തെക്കൻ വ്യാവസായികോൽപാദന മേഖലയാണ് ഗുവാങ്ഷു. പുതിയതായി 11 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ചൈന നിയന്ത്രണങ്ങൾ ശക്തമാക്കാൻ തുടങ്ങി . ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് നഗരത്തിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. ഒന്നരക്കോടിയാളം ജനങ്ങളുള്ള നഗരമാണ് ഗുവാങ്ഷു. എത്രത്തോളം പേരെ ലോക്ഡൗൺ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമാണ് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്ക് രോഗം ബാധിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്‍റെ…

Himanshu Kohli’s song “Wafa Na Ras Aayi” got 130 million views

Himansh Kohli’s latest music video is being showered with a lot of love from his fans. The song Wafa Na Raas Aayee has touched 130 million, and the actor is quite happy about it. He is grateful to all those who have extended their support. “I am feeling ecstatic, overwhelmed, amazing and everything is great. I had huge expectations from this song mainly because I experimented with my acting and tried new things. So, I really wanted to see if people would accept me in this new role or not,…

യൂറോപ്യന്‍ രാജ്യങ്ങള്‍ ഡമാസ്കസിലെ എംബസികൾ വീണ്ടും തുറക്കുന്നു

കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബഷർ അൽ അസദിന്റെ വിജയത്തെ തുടര്‍ന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ “സമീപഭാവിയിൽ” ഡമാസ്‌കസിൽ നയതന്ത്ര ദൗത്യങ്ങൾ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറിയയിലെ പാശ്ചാത്യ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ഗ്രീസ്, ഹംഗറി, സെർബിയ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ ഇതിനകം ഡമാസ്‌കസിൽ എത്തിയിട്ടുണ്ടെന്നും അവരുടെ എംബസികൾ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും സിറിയയിലെ അൽ-വതൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. റോമിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) പ്രതിനിധിയായി സിറിയൻ നയതന്ത്രജ്ഞനെ അംഗീകരിക്കാൻ ഇറ്റലി അടുത്തിടെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഉടൻ അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡമാസ്‌കസിലെ എംബസി വീണ്ടും തുറക്കുന്നതിനായി സിറിയയിലെ ബാർ അസോസിയേഷൻ സൈപ്രസ് എംബസിയുമായി ഞായറാഴ്ച അബു റുമാനേ പരിസരത്ത് ഒരു കെട്ടിടം പാട്ടത്തിനെടുക്കാന്‍ കരാറില്‍ ഒപ്പിട്ടു. നേരത്തെ നിരവധി എംബസികൾ ഡമാസ്‌കസിൽ പ്രവർത്തനം പുനരാരംഭിച്ചതായും…