ആഗോള കത്തോലിക്കാ അല്‍മായ സിനഡ് (International Catholic Citizen’s Synod)

KCRM നോർത്ത് അമേരിക്കയുടെ ജൂൺ മാസത്തിലെ zoom മീറ്റിംഗ്, ജൂൺ 9 ബുധനാഴ്ച, അമേരിക്കൻ സമയം 9 PM (EST), ഇന്ത്യൻ സമയം ജൂൺ 10 വ്യാഴാഴ്ച രാവിലെ 6:30 AM നടത്തപ്പെടുന്നതാണ്. ആഗോള കത്തോലിക്കാ അല്‍മായ സിനഡിന്റെ ലക്ഷ്യവും പ്രസക്തിയും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ഈ മീറ്റിംഗിൽ, ചിക്കാഗോയിൽ നിന്ന് ശ്രീ ജോസ് കല്ലിടുക്കിൽ ആമുഖ പ്രഭാഷണം നടത്തും. സഭയിൽ വിശ്വാസികൾക്ക് നഷ്ടപെട്ട പ്രാതിനിധ്യം തിരികെ കൊണ്ടുവരണം. പള്ളി ഇടവകാങ്ങളുടെ സ്വത്തായിരിക്കണം. പള്ളി സ്വത്തുക്കൾ പള്ളിപൊതുയോഗത്താൽ സുതാര്യതയോടെ ഭരിക്കപ്പെടണം. നമ്മുടെ പൂർവീകർ സ്വരുപിച്ച സഭാസ്വത്തുക്കൾ തന്നിഷ്ടപ്രകാരം വിറ്റുതുലയ്ക്കാൻ ഭാവിയിലെങ്കിലും ഒരു മെത്രാനെയും അനുവദിച്ചുകൂടാ. അത് പ്രായോഗികമാകണമെങ്കിൽ സഭാഭരണരീതിയിൽ ഒരു അടിസ്ഥാന മാറ്റം ആവശ്യമാണ്; സമഗ്രമായ ഒരു അല്‍മായ ഐക്യത്തിൽകൂടിയേ അതു സാധ്യമാകൂ. അതിനായി അല്‍മായ ശാക്തീകരണം കൂടിയേതീരൂ. അല്‍മായ സിനഡിന്റെ അനിവാര്യതയും ലക്ഷ്യവും പ്രസക്തിയും ഇവിടെയാണ്.…

Renaissance Man Receives Rotary Club of Englewood’s Community Service Award

(Hackensack, NJ; June 1, 2021) ─ Michael Shannon, President of the Northern New Jersey Community Foundation (NNJCF), was honored at The Rotary Club of Englewood’s virtual gala with the Community Service Award in recognition of his contributions to the community.  Emmy awarding winning producer and emcee of the festive event, Harry Martin, described Shannon as a Renaissance man with many talents and interests. “Our club reflects the powerful diverse community of northern New Jersey and includes leaders and activists.  It was a privilege to honor Michael Shannon for his contributions…

മണിയാട്ട് എം ജെ കുര്യാക്കോസ് (88) നിര്യാതനായി

ന്യൂജേഴ്‌സി: ആരക്കുഴ മണിയാട്ട് എം ജെ കുര്യാക്കോസ് (88) റിട്ട: ഡെപ്യൂട്ടി റെജിസ്ട്രാർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, ജൂൺ 3- ന് നിര്യാതനായി. ഭാര്യ: ലീലാമ്മ പിറവം കോളങ്ങായിൽ കുടുംബാംഗമാണ്. സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ തോമസ് (ബിജു) കുര്യാക്കോസിൻറെ പിതാവാണ് പരേതൻ. മക്കൾ: റവ : ജോൺ കുര്യാക്കോസ് മണിയാട്ട് ( ബെന്നി) ആരക്കുഴ ബീന ജോസഫ് (ന്യൂയോർക്ക് ) ബെറ്റി മാത്യു (ടെന്നസി) ജോർജ് കുര്യാക്കോസ് (ബാബു) നോർത്ത് കരോളിന തോമസ് കുര്യാക്കോസ് (ബിജു) ന്യൂജേഴ്‌സി മരുമക്കൾ: ചിൻ മെ മലിയ അവരാച്ചൻ ജോസഫ് (വിൻസ്) കല്ലന്താനം (ന്യൂയോർക്ക്) മാത്യു മാളിയേക്കൽ (ടെന്നസി) ജിജി പുതുമനത്തൊട്ടിയിൽ (നോർത്ത് കരോളിന) സിന്ധു പന്നിക്കോട്ട് (ന്യൂജേഴ്‌സി) കൊച്ചു മക്കൾ: ജോയൽ, സിൻഡി, ടിന, സനൽ,ആൽവിൻ,അനു മാളിയേക്കൽ, സിറിൽ, അൻജു മാളിയേക്കൽ,…

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 11 മുതൽ

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 11 മുതൽ 13 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട് 7:00 മണിക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ്, ഈശോയുടെ തിരുഹ്യദയ നൊവേന, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. ജൂൺ 12 ശനിയാഴ്ച വൈകിട്ട് 6:00 മണിക്ക് ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാനയോടെയാണ് ആരംഭിക്കുന്നത്. വികാരി ജനറാൾ മോൺ. റവ. ഫാ. തോമസ് കടുകപ്പള്ളിൽ വചന സന്ദേശവും മുത്തോലത്തച്ചൻ സഹകാർമ്മികനുമാകും. തുടർന്ന് ഈശോയുടെ തിരുഹ്യദയ നൊവേനയുമുണ്ടായിരിക്കും. 2021 ജൂൺ 13…

കൊച്ചുമ്മൻ ജേക്കബിന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പ്രണാമം

നമ്മെ എല്ലാം ദു:ഖത്തിലാഴ്ത്തികൊണ്ട് ന്യൂയോർക്ക് മലയാളികളുടെ പ്രിയങ്കരനായ ശ്രീ കൊച്ചുമ്മൻ ജേക്കബ് നമ്മോടു വിട പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ മികവാർന്ന വ്യക്തിത്വത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ കണ്ണീർ പ്രണാമം. പ്രസിഡന്റ് ഗണേഷ് നായർ അവതരിപ്പിച്ച അനുശോചന പ്രേമേയത്തിൽ ശ്രീ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ദുഖാർത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യുവാൻ ജഗതീശ്വരൻ ശക്തി നൽകാൻ പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു . ട്രസ്റ്റീ ബോർഡ് ചെയർമാൻ ചാക്കോ പി ജോർജ് പ്രേമേയത്തെ പിൻന്താങ്ങി. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനെ എപ്പോഴും സ്വന്തം ഫാമിലി ആയി കണ്ടിരുന്ന അദ്ദേഹം . അസോസിയേഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾഉണ്ടെങ്കിൽ അത് സമാധാനപരമായി പരിഹരിക്കുന്നതിൽ അസാമാന്യമായാ ഒരു കഴിവ് ശ്രീ കൊച്ചുമ്മൻ ജേക്കബിന്…

ബെലാറസ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുന്നു; അമേരിക്കക്കാരുടെ വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നു

ബെലാറസിലെ നിരവധി കമ്പനികൾക്കെതിരെ വാഷിംഗ്ടൺ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാജ്യത്തെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കുന്നതിനും അമേരിക്കക്കാർക്ക് വിസ നടപടിക്രമങ്ങൾ കർശനമാക്കുന്നതിനുമുള്ള പദ്ധതികൾ ബെലാറസ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയം വക്താവ് അനറ്റോലി ഗ്ലാസ് വ്യാഴാഴ്ച ഒരു പ്രസ്താവനയിലൂടെ പ്രതികാര നടപടി പ്രഖ്യാപിച്ചു. ബെലാറസിലെ നയതന്ത്ര, ഭരണ ഉദ്യോഗസ്ഥരെ അമേരിക്ക വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കാൻ സിവിലിയൻ വിദേശ സഹായവും വികസന സഹായവും നൽകുന്നതിന് ഉത്തരവാദിത്തമുള്ള യുഎസ് ഏജൻസിയായ യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റിന്റെ (യു‌എസ്‌ഐഐഡി) അനുമതി റദ്ദാക്കിയതായും ഗ്ലാസ് പറഞ്ഞു. മിൻസ്കിന്റെ മനുഷ്യാവകാശ ലംഘനങ്ങളും ദുരുപയോഗങ്ങളും ആരോപിച്ച് ബെലാറസിലെ ഒമ്പത് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ഭരണകൂടം ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. ഉപരോധം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു. തന്റെ രാജ്യത്തിനെതിരായ യുഎസ് ഉപരോധം ഗ്ലാസ് നിഷേധിച്ചു. ഈ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണ്,…

കോവിഡ്-19: മെൽ‌ബണില്‍ “മാരകമായതും അതിവേഗം പടരുന്നതുമായ” വകഭേദം കണ്ടെത്തി

തെക്കുകിഴക്കൻ സംസ്ഥാനമായ വിക്ടോറിയയിലെ ഓസ്ട്രേലിയൻ അധികൃതർ മാരകമായ കൊറോണ വൈറസിന്റെ “മാരകമായതും അതിവേഗം പടരുന്നതുമായ” വകഭേദം കണ്ടെത്തി. ഡെൽറ്റ കോവിഡ് -19 വൈറസ് വേരിയന്റ് ആദ്യമായി ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരവും തലസ്ഥാനവുമായ മെല്‍ബണില്‍ ജീനോമിക് സീക്വൻസിംഗിലൂടെയാണ് കണ്ടെത്തിയതെന്ന് വിക്ടോറിയയിലെ അധികൃതർ അറിയിച്ചു. “ആ വേരിയന്റ് ഡെൽറ്റ വേരിയന്റാണ്, അതിപ്പോള്‍ ഇന്ത്യയിൽ കുപ്രസിദ്ധമാണ്, മാത്രമല്ല യു കെയില്‍ കൂടുതലായി കാണപ്പെടുന്നു. വളരെ മാരകമായതും അതിവേഗം പടരുന്നതുമായ ഒരു വകഭേദമാണ്, ”വിക്ടോറിയ സ്റ്റേറ്റ് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൺ മെൽബണിലെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വളരെ അപകടകാരിയായ ഈ വകഭേദം ഓസ്‌ട്രേലിയയുടെ മറ്റ് ഭാഗങ്ങളിലുള്ള കോവിഡ് -19 കേസുകളുമായി ബന്ധപ്പെട്ടതല്ലെന്നും അടുത്തിടെ ഇന്ത്യയില്‍ കണ്ട വിനാശകരമായ തരംഗത്തിന്റെ മാതൃകയാണെന്നും കരുതപ്പെടുന്നു. “ഇത് മറ്റ് കേസുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നത് ആശങ്കാജനകമാണ്, പക്ഷേ ഞങ്ങൾ പ്രാഥമിക കേസ് കോൺടാക്റ്റുകളെല്ലാം പിന്തുടരുകയാണ്…,” ഓസ്‌ട്രേലിയൻ…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116),…

ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാർ നിലപാട് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്.

കോഴിക്കോട് : ആർ. എസ്. എസ് ഏജന്റ് പ്രഫുൽ പട്ടേലിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള ഭരണഘടനാവിരുദ്ധ അടിച്ചമർത്തലിനെതിരെ ലക്ഷദ്വീപ് നിവാസികളുടെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്. ആർ. എസ്. എസ് ഏജന്റ് പ്രഫുൽ പാട്ടേലിനെ ലക്ഷദ്വീപിൽ നിന്നും പിൻവലിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ പാർലമെന്റ് അംഗങ്ങളെ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ സന്ദർശിച്ചു. കെ. മുരളീധരൻ എം. പി യെ ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമ്മൽ ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ എന്നിവർ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എം. കെ. രാഘവൻ എം. പി യെ ജില്ലാ വൈസ്…

കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ള യു എ ഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരത്തിന് അനുമതി

കോവിഡ്-19 പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള യു എ യില്‍ നിന്നുള്ള എല്ലാ യാത്രക്കാരേയും സ്വീകരിക്കാനൊരുങ്ങി തായ്‌ലന്‍ഡ്. യു എ യില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. കോവിഡ് വാക്സിന്‍ പൂര്‍ണ്ണമായും സ്വീകരിച്ചിട്ടുള്ളവര്‍ക്ക് രാജ്യത്ത് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല. പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്കായി തായ്‌ലന്‍ഡിന്റെ അതിർത്തികൾ വീണ്ടും തുറക്കാനുള്ള പദ്ധതികൾ ഇപ്പോൾ നടന്നുവരികയാണെന്ന് തായ്‌ലന്‍ഡ് ടൂറിസം അഥോറിറ്റിയുടെ ദുബായ്, മിഡിൽ ഈസ്റ്റ് ഡയറക്ടർ പിച്ചായ സെയ്‌സെഞ്ചൻ പറഞ്ഞു. ഇതനുസരിച്ച് ഈ വർഷം ജൂലൈയിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ ഫൂക്കറ്റ് ആയിരിക്കും. ഫൂക്കറ്റിന്റെ ജനസംഖ്യയുടെ 70 ശതമാനം പേർക്കും പ്രതിരോധശേഷി കൈവരിക്കുന്നതിനായി വാക്സിനേഷൻ പ്രോഗ്രാം നടക്കുകയാണ്. ടൂറിസം അഥോറിറ്റി ഓഫ് തായ്‌ലൻഡ് പൂർണമായും വാക്‌സിൻ സ്വീകരിച്ചവരെയും, അപകടസാധ്യത കുറവായ രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും നേരിട്ട് ഫൂക്കറ്റിലേക്ക് പറക്കാൻ അനുവദിക്കും. ജൂലൈ ഒന്നു മുതലാണ്…