ഡല്‍ഹിയില്‍ പെട്രോൾ 95 രൂപ കടന്നു; ആറ് സംസ്ഥാനങ്ങളിൽ വില ലിറ്ററിന് 100 രൂപ കവിഞ്ഞു

ന്യൂഡൽഹി: വാഹന ഇന്ധന വിലയിൽ ഞായറാഴ്ച വീണ്ടും വില വര്‍ധന. ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 95 രൂപ കവിഞ്ഞു. അതേസമയം, ഡീസൽ ആദ്യമായി ലിറ്ററിന് 86 രൂപ കടന്നു. പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ വില വിജ്ഞാപന പ്രകാരം പെട്രോളിന്റെ വില ലിറ്ററിന് 21 പൈസയും ഡീസലിന്റെ വില ലിറ്ററിന് 20 പൈസയും വർധിപ്പിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ ലിറ്ററിന് 100 രൂപ കവിഞ്ഞു. പ്രാദേശിക നികുതികളായ മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവ കാരണം ഇന്ധനവില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയർന്നതിനെത്തുടർന്ന് വാഹന ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില ഉയരുകയാണ്. വർധിച്ചുവരുന്ന ആവശ്യം കാരണം വിപണിക്ക് ഒപെക്കിന്റെയും സഖ്യകക്ഷികളുടെയും മിച്ച ഉൽപാദനം ഉപയോഗിക്കാൻ കഴിയുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ…

തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബി ജെ പി പണം നല്‍കിയെന്ന്; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസ്

കാസര്‍കോട്: മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം കിട്ടി എന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. 171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിവി രമേശന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പണം നല്‍കിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്ന് വിവി രമേശന്‍ പറഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് നേരിടാനുള്ള സുരേന്ദ്രന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും…

“മലയാളത്തില്‍ സംസാരിക്കരുത്”; ഡല്‍ഹി ജി ബി പന്ത് ആശുപത്രി അധികൃതര്‍ ഉത്തരവിറക്കി പുലിവാല് പിടിച്ചു

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്ന ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ ഉത്തരവ് അവര്‍ക്കു തന്നെ വിനയായി. സംഭവം വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ച് മുഖം രക്ഷിച്ചു. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് ജവഹര്‍ലാല്‍ നെഹറു മാര്‍ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ തമ്മില്‍ പലപ്പോഴും ആശയവിനിമയം നടത്തുന്നത് മലയാളത്തിലുമാണ്. ഇതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഴ്‌സിങ് സൂപ്രണ്ടിന്റെ സര്‍ക്കുലര്‍. ജോലിസ്ഥലത്ത് മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി…

‘വിമൺ വിക്ടറി അവാർഡ്’ നേടിയ ശ്രീമതി അമ്മു സഖറിയയെ അറ്റ്‌ലാന്റ മലയാളികൾ ആദരിച്ചു

ഇന്ത്യയിൽ അറിയപ്പെടുന്ന സ്റ്റാർ അവാർഡും സീ ന്യൂസും ചേർന്ന് നടത്തിയ  ‘വിമൺ വിക്ടറി അവാർഡ്’ കരസ്ഥമാക്കിയ  ശ്രീമതി അമ്മു സഖറിയയെ അറ്റ്‌ലാന്റ മലയാളികൾ, മെയ് 22-ന് ചേർന്ന യോഗത്തിൽ അമ്മയുടെ ഭാരവാഹികൾ  പൊന്നാട അണിയിച്ചു ആദരിച്ചു. പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയുമായ എജ്യുക്കേഷണലിസ്റ്റുമായ  അമ്മു സഖറിയ, മലയാളികളുടെ അഭിമാനമാണെന്നും, പ്രശസ്തമായ ഈ അംഗീകാരം കിട്ടിയ അവരെ ആദരിക്കേണ്ടത് മലയാളി സമൂഹത്തിന്റെ കടമയാണെന്നും  അറ്റ്‌ലാന്റയിലെ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻ

പാലക്കാട്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തനിമ കലാ സാഹിത്യ വേദി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെർച്ച്വൽ കാമ്പയിൻ തുടങ്ങി. വരയും പാട്ടും കവിതയുമായി സംസ്ഥാനത്തെ പ്രമുഖ സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന കാമ്പയിൻ തനിമ സംസഥാന പ്രസിഡൻ്റ് ആദം അയൂബ് ഉദ്ഘാടനം ചെയ്തു. പാർലമെൻ്റിൽ ചർച്ച ചെയ്ത് മാത്രം നടപ്പാക്കേണ്ട നിയമങ്ങൾ ലക്ഷദ്വീപ് ജനതക്കു മേൽ അടിച്ചേൽപ്പിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പ്രവൃത്തികൾ ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപിൽ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ലക്ഷദ്വീപ് ദോലി പാട്ടുകാരൻ ശൈഖ് മുജീബ് റഹ്മാൻ ആന്ത്രോത്ത്, ചിത്രകാരന്മാരായ പി.എസ്. ഗോപി, പി.ജി. ശ്രീനിവാസൻ, ഉസ്മാൻ, പ്രൊഫ. അബ്ദുൽ കരീം, ശ്രീവത്സൻ, സലാം വല്ലപ്പുഴ, തൃശൂർ രംഗചേതന ആർട്ടിസ്റ്റിക് കെ.വി. ഗണേഷ്, എഴുത്തുകാരായ ടി.വി. അലി,…

മലയാള സർവകലാശാല; അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരൂർ : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സംവരണ തത്വങ്ങൾ ( റോസ്റ്റർ) അട്ടിമറിച്ച് നടത്തിയ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങൾ അഗീകരിക്കാൻ ആവില്ലെന്നും, കേരളത്തിലെ വിദ്യാഭ്യാസ മേഖല സവർണ അഗ്രഹാരമാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് . പട്ടിക ജാതികാർക്ക് അർഹതപ്പെട്ട ചലച്ചിത്ര വിഭാഗത്തിലേക്ക് മുന്നോക്ക വിഭാഗത്തിൽ പെട്ട ആളെ നിയമിച്ചത് കൃത്യമായ അട്ടിമറിയാണ്. നിയമനം ലഭിച്ച മുന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥിക്ക് മതിയായ യോഗ്യതകൾ ഇല്ല .എന്നാൽ പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്ദോഗ്യാർത്ഥിക്ക് യോഗ്യതകൾ ഉണ്ടായിട്ടും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു. സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ് . ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർത്ഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം ലഭിച്ചത്.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ട വ്യക്തികളെ ഫോണിൽ വിളിച്ചു പറഞ്ഞു സർവകലാശാലയിൽ വരുത്തി…

അന്യസംസ്ഥാന പാരാമെഡിക്കൽ വിദ്യാർത്ഥികളോടുള്ള കേരളത്തിന്റെ അവഗണന: മെഡിക്കൽ ഫ്രറ്റേൺസ് മുഖ്യമന്ത്രിക്ക്‌ കത്തയച്ചു

തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നും പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ നിഷേധിക്കുന്ന പാരാമെഡിക്കൽ കൗൺസിലിന്റെ നടപടിയിൽ തിരുത്താവശ്യപ്പെട്ടുകൊണ്ട്‌ മെഡിക്കൽ ഫ്രറ്റേൺസ്‌ സംസ്ഥാന കൗൺസിൽ അംഗം റൂബി മയ്മൂൻ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി എന്നിവർക്ക്‌ കത്തയച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികളുടെ കൂട്ടായമയാണ് മെഡിക്കൽ ഫ്രറ്റേൺസ്‌. യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദമെടുത്തവർക്ക് തുല്യത സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന ഹൈക്കോടതി നിയമം നിലനിൽക്കെയാണ്‌ കേരളത്തിൽ കുഹാസ്‌ തുല്യതയില്ലെന്ന് പറഞ്ഞ്‌ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിഷേധിക്കുന്നത്‌. കേരളത്തിനകത്തും പുറത്തും ജോലിസാധ്യതകൾ തേടാൻ പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധമാണെന്നിരിക്കെ അന്യസംസ്ഥാന വിദ്യാർത്ഥികളോടുള്ള ഈ അവഗണന പ്രതിഷേധാർഹമാണെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.  

പരിസ്ഥിതി പ്രവർത്തകനെ ആദരിച്ചു

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ജൈവ കർഷക സമിതി താലൂക്ക് സെക്രട്ടറിയുമായ ഹമീദ് കുറുവയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു. യൂണിറ്റി കുറുവ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയായ ഇദ്ദേഹം പ്രകൃതി ജീവിത രീതി പിന്തുടരുന്ന വ്യക്തിയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ അഫീഫ് കുറുവ, ദിൽഷാൻ കരുവട്ടിൽ, സൽമാൻ വടക്കാങ്ങര എന്നിവർ സന്ദർശിച്ചു.

“തുറന്നില്ലേല്‍ ജീവിതമില്ല”: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ അംഗീകൃത പഠന കേന്ദ്രങ്ങളായ ഞങ്ങളുടെ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍, കേരള സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, 2020 മാര്‍ച്ച് 10 ന്, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ അടക്കുകയുണ്ടായി. പിന്നീട് ലോക്ക്ഡൗണ്‍ പഖ്യാപിക്കുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ 2021 ജനുവരി 4 വരെ ഞങ്ങളുടെ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നിരുന്ന അവസ്ഥയുമാണുണ്ടായത്. കോവിഡ് കാലത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല, കൃത്യമായ അറ്റന്‍ഡന്‍സ് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടും, രജിസ്റ്ററുകള്‍ ഉള്ളതുകൊണ്ടും കൃത്യമായി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയും. അതിനാല്‍ തന്നെ, തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന കാലയളവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. 3 മാസം കഴിഞ്ഞപ്പോള്‍ തന്നെ വീണ്ടും കോവിഡ് 19 ന്‍റെ രണ്ടാം വരവോടെ 2021 ഏപ്രില്‍ മാസം 20 മുതല്‍ സര്‍ക്കാര്‍…

“യുവർ വോയിസ് ഓൺ ലക്ഷദ്വീപ്”; നന്മ യു എസ് എ ചര്‍ച്ച നടത്തി

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നന്മ യു എസ് എ) ലക്ഷദ്വീപിന്റെ സമകാലീക വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് മനസ്സിലാക്കുവാൻ ക്ലബ്ഹൗസ് ആപ്ലിക്കേഷനിൽ “യുവർ വോയിസ് ഓൺ ലക്ഷദ്വീപ്” ചർച്ച നടത്തിയിരുന്നു. പ്രതീക്ഷച്ചതിലുമപ്പുറം ആയിരത്തിലേറെ ആളുകൾ ഈ വിഷയത്തെ ശ്രവിക്കുവാനും അഭിപ്രായം പറയുവാനും അനുഭവങ്ങൾ പങ്കുവെക്കുവാനും ഒത്തുകൂടി. അതിൽ ഭൂരിപക്ഷവും ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ളവരായിരുന്നു. നന്മ ഡയറക്ടർ ബോർഡ് മെമ്പര്‍ മുഹ്സിൻ ഇബ്രാഹിം സംഘടന ചുമതല ഏറ്റെടുത്തു. പരിപാടിയിൽ പ്രോഗ്രാം ഡയറക്ടർ കുഞ്ഞുമുഹമ്മദ് ചർച്ച നിയന്ത്രിച്ചു. നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ സ്വാഗത പ്രസംഗം നടത്തി. അതിഥികളുടെ നിരയിൽ പ്രൊഫസർ എം എൻ കാരശ്ശേരി മാഷ് ആമുഖ സംഭാഷണം നടത്തി. പത്രപ്രവർത്തക ഷാഹിന കെ. കെ വിഷയത്തിന്റെ നിലപാടുകൾ വ്യക്തമാക്കി. മുഹമ്മദ് ഫൈസൽ എം പി (മെമ്പർ ഓഫ്…