എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സെന്റ് സ്റ്റീഫൻസ് ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനലിൽ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ‘എ’ ടീം ജേതാക്കളായി, അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) സംഭാവന ചെയ്ത ഏബ്രഹാം കളത്തിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ഹൂസ്റ്റണിലെ ബാഡ്മിന്റൺ രംഗത്തെ ചുണക്കുട്ടന്മാരായ ജോജിയും ജോർജും ചേർന്ന് സെന്റ് സ്റ്റീഫൻസ് ടീമിനെ വിജയത്തിലേക്കെത്തിച്ചത് (21-8,19-21, 21- 17) വീറും വാശിയുമേറിയ പോരാട്ടം കാഴ്ച വെച്ച സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ‘എ’ ടീമംഗങ്ങളായ പ്രമുഖ ബാഡ്മിന്റൺ താരങ്ങളായ പീറ്ററും മൈക്കിളും ചേർന്ന് ചരിവുപറമ്പിൽ ഫാമിലി (ഫാ.ജെക്കു സക്കറിയ) സംഭാവന ചെയ്ത റണ്ണർ അപ്പിനുള്ള എവർ റോളിങ്ങ് ട്രോഫിയിൽ…

ഐനോക്സ് എയർ പ്രൊഡക്റ്റുകൾ ഒരു വർഷത്തിനുള്ളിൽ ഉത്പാദനം അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു

കൊച്ചി : കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനം നേരിട്ട ഓക്സിജന്റെ അപര്യാപ്തത മറികടക്കാന്‍ സഹായിച്ചത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക ദ്രാവക ഓക്സിജൻ പ്ലാന്റായ ഐനോക്സ് എയർ പ്രൊഡക്ട്സ് ആണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലക്കാട് കഞ്ചിക്കോട് സ്ഥിതി ചെയ്യുന്ന നോക്സ് പ്ലാന്റ് വിശ്രമമില്ലാതെയാണ് പ്രവർത്തിച്ചതെന്ന് കമ്പനിയുടെ സൗത്ത് റീജിയൻ ബിസിനസ് ഹെഡ് ദിഗന്ത ശർമ്മ പറഞ്ഞു. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉൽപാദനം അഞ്ചു മടങ്ങു വർധിപ്പിച്ചാണു കമ്പനി സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യത്തിന്റെ സിംഹഭാഗവും ലഭ്യമാക്കിയത്. ആദ്യത്തെ കോവിഡ് തരംഗത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ, കഞ്ചിക്കോട് പ്ലാന്റ് പ്രതിദിനം 44 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ. പടിപടിയായി ഉൽപാദനം ഉയർത്തിയതോടെ കഴിഞ്ഞ മാസം ഇത് 200 മെട്രിക് ടൺ ആയി. നിലവിലെ പ്ലാന്റിന്റെ പരമാവധി ശേഷിയാണിത്. കോവിഡ് പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ കമ്പനിയിലെ…

Govt of India taking the help of Harish Salve for legal representation on Mehul Coksi case in Dominica Court

The Indian government is in consultation with senior advocate Harish Salve to bring back fugitive diamantaire Mehul Choksi, who is living in Antigua after the thousands of crores PNB scam. At present, Queen Elizabeth’s legal advisor Harish Salve can also represent India in the High Court of Dominica. In a statement on Monday, Harish Salve said, ‘I am advising the Government of India about the steps to be taken in the case of Mehul Choksi.’ However, he also made it clear that the Government of India is not a party in…

ചൊക്ളി (നോവല്‍ 51)

പപ്പിനി ചെട്ക്കനേ വന്ന്ത് ചൊക്ളിക്ക് ആകനെ എടങ്ങേറായി. പെട്ടന്നനെ എബടയ്ക്കാ മാറ്ണ്? ചൊക്ളി വന്നന്തിയല്ല ഇപ്പോ മറിയപ്പാറേല് കാര്യങ്ങള്. എബടേലും ചെന്ന് കെട്ക്കാനൊന്നും പറ്റ്ല്ല. ആളാര്ക്ക് കാശ് കൂട്യാല്, അപ്പോ കൊറഞ്ഞൊടങ്ങും മറ്റ്ള്ളോരെ വിശ്ശാസം. “നിന്ക്ക് ഒന്ന് പറയാര്ന്നില്ലേ പപ്പ്നീ നീയ് എത്തുന്ന്..ഞായിപ്പോ എങ്ക്ടക്കാ പോണ്ട്ന്ന് …ആലോയ്ക്കുമ്പോ..” പപ്പിനി കുളിച്ച് ഒര് ഒറ ഉട്പ്പും ഇട്ട് വരാന്തേല്ക്ക് വന്നപ്പളാണ് ചൊക്ളി അങ്ങനെ പറ്ഞ്ഞത്. അവള് ഒറക്കെ ചിറിച്ചു. “ജ്ജ് ഇബട്ന്ന് എങ്ങ്ടും പോണ്ട. ഇമ്മക്ക് ഇബടെ നിക്കാം. ഇനിക്കും നിനക്കും ആരൂല്യാ..” ചൊക്ളി സമ്മേയ്ച്ചില്ല. “പപ്പിനീ പഴേ പോലെ ല്ല.. നാട്ടാര് തൊള്ളേത്തോന്നീത് പറേം. അത് ഒര് കേടല്ലേ..” അവള് പിന്നേം ചിറീക്കണ്.. “നാ രവ്യേട്ടൻറൊപ്പം കെട്ന്ന്ട്ടാണ് വയ്യാത്ത അവര് ചത്തുപോയതെന്ന് എല്ലരും പറ്ഞ്ഞു. കെട്ന്നണ്ട്. അട്ത്ത് കെട്ടിപ്പിടിച്ച് കെട്ന്നണ്ട്. കൊറെ ഉമ്മ കൊട്ത്ത് ണ്ട്. അയിലപ്പറം…

അമേരിക്കയില്‍ താൽ‌ക്കാലികമായി കുടിയേറുന്നവർ‌ സ്ഥിര താമസത്തിന് യോഗ്യരല്ല: സുപ്രീം കോടതി

വാഷിംഗ്ടണ്‍: മാനുഷിക പരിഗണനയില്‍ അമേരിക്കയിൽ താമസിക്കുന്ന 12 രാജ്യങ്ങളിൽ നിന്നുള്ള 400,000 കുടിയേറ്റക്കാർക്ക് സ്ഥിര താമസക്കാരാകാൻ അർഹതയില്ലെന്ന് യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച ഏകകണ്ഠമായി വിധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർക്ക് താൽക്കാലിക സംരക്ഷിത നിലയുണ്ടെങ്കിലും സ്ഥിരമായ റസിഡൻസി അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ ലഭിക്കുന്നതിൽ നിന്ന് യുഎസ് ഇമിഗ്രേഷൻ നിയമം തടയുന്നുവെന്ന് ജസ്റ്റിസ് എലീന കഗൻ പറഞ്ഞു. സ്വന്തം നാട്ടിലെ യുദ്ധത്തിൽ നിന്നോ പ്രകൃതി ദുരന്തങ്ങളിൽ നിന്നോ രക്ഷപ്പെടാൻ യുഎസിലെത്തിയ കുടിയേറ്റക്കാർക്ക്  ടിപിഎസ് (Temporary Protected Status) പദവി ബാധകമാണ്. നാടുകടത്തപ്പെടുന്നതിൽ നിന്ന് ഇത് അവരെ സംരക്ഷിക്കുന്നു. അവർക്ക് യുഎസിൽ നിയമപരമായി ജോലി ചെയ്യാന്‍ കഴിയും. എന്നാൽ, സുപ്രീം കോടതി വിധി പ്രകാരം അവർക്ക് സ്ഥിരമായ താമസത്തിന് അനുവാദമില്ല. 1990 കളുടെ അവസാനം മുതൽ ന്യൂജേഴ്‌സിയിൽ താമസിക്കുന്ന എൽ സാൽവഡോറില്‍ നിന്നുള്ള ജോസ് സാഞ്ചസ്, സോണിയ ഗോൺസാലസ്…

കോവിഡ് വാക്സിനേഷൻ നിലയും പിസിആർ ടെസ്റ്റ് സാധുതയും അടിസ്ഥാനമാക്കി യു എ ഇയുടെ ഗ്രീൻ പാസ്

ഉപയോക്താക്കൾ‌ക്ക് കോവിഡ് നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുന്നതിന് യു‌എഇയുടെ അൽ‌ഹോസ്ൻ‌ അപ്ലിക്കേഷനിൽ‌ ഒരു ‘ഗ്രീൻ‌ പാസ്’ അംഗീകരിച്ചു . ആപ്ലിക്കേഷനിൽ അവതരിപ്പിച്ച മൂന്ന് കളർ കോഡുകൾ താമസക്കാരുടെ കോവിഡ് പിസിആർ ടെസ്റ്റ് സാധുതയെ പ്രതിഫലിപ്പിക്കുന്നു: പച്ച: നെഗറ്റീവ് പി‌സി‌ആർ പരിശോധന ഫലം സാധുവാണ്. ഗ്രേ: നെഗറ്റീവ് പി‌സി‌ആർ പരിശോധന ഫലത്തിന്റെ സാധുത അവസാനിച്ചു. ചുവപ്പ്: പരിശോധന ഫലം പോസിറ്റീവ് ആണ്, സാധാരണ അംഗീകൃത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. പൂർണ്ണമായി വാക്സിനേഷൻ: കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച അല്ലെങ്കിൽ വാക്സിൻ ട്രയലുകളിൽ സന്നദ്ധപ്രവർത്തകരായ താമസക്കാരാണ് ഇവർ. ഒരു നെഗറ്റീവ് പി‌സി‌ആർ‌ പരിശോധനാ ഫലത്തിൽ‌ 30 ദിവസത്തേക്ക്‌ അൽ‌ഹോസ്ന്‍ നില പച്ചയായി കാണപ്പെടുന്നതിനൊപ്പം ഏഴ് ദിവസത്തേക്ക് സജീവ ഐക്കൺ (അക്ഷരം ഇ അല്ലെങ്കിൽ ഗോൾഡ് സ്റ്റാർ) കാണിക്കും. 28 ദിവസത്തിൽ താഴെയുള്ള രണ്ടാമത്തെ ഡോസ് ലഭിച്ചവർ‌: നെഗറ്റീവ് പി‌സി‌ആർ‌ പരിശോധനാ…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് പോസിറ്റീവ്; ഇതുവരെ ആകെ മരണം 10,157

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍…

കോവിഡ്-19: ഇന്ത്യയിലെ റോഹിംഗ്യൻ അഭയാർഥികള്‍ ദുരിതത്തില്‍

കോവിഡ്-19 മഹാമാരി ഇന്ത്യയില്‍ സം‌ഹാരതാണ്ഡവമാടുമ്പോള്‍ നിരാലംബരായ റോഹിംഗ്യൻ സമൂഹം ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇവരെ അനധികൃത കുടിയേറ്റക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനാൽ കമ്മ്യൂണിറ്റി വാക്‌സിനായി അപേക്ഷിക്കാൻ അർഹതയില്ല. ക്യാമ്പുകളിലുടനീളം വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയതിനാൽ തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് റോഹിങ്ക്യന്‍ അവകാശ പ്രവർത്തകർ പറയുന്നു. “കോവിഡ് സമൂഹത്തിൽ കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കുകയാണ്. കാരണം അവരിൽ ഭൂരിഭാഗവും അസംഘടിത മേഖലയിൽ ജോലി ചെയ്തവരാണ്. ഇപ്പോൾ ലോക്ക്ഡൗണ്‍ കാരണം അവരിൽ ഭൂരിഭാഗത്തിനും ജോലി നഷ്ടപ്പെട്ടു. സമൂഹത്തിൽ പട്ടിണിയും ദാരിദ്ര്യവും നിലനിൽക്കുമ്പോൾ, ഇടുങ്ങിയ അഭയാർഥിക്യാമ്പുകളില്‍ വൈറസ് പടരുകയാണ്. താൽക്കാലിക കുടിലുകളാകട്ടേ തകര്‍ന്നുകൊണ്ടിരിക്കുന്നു. സർക്കാർ സഹായ പദ്ധതികളിൽ അവ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ പുനര്‍‌നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുകയാണ്. ശുചിത്വവും ഭക്ഷണവും ആരോഗ്യപരിപാലനവും നടക്കുന്നില്ല,” അവര്‍ പറയുന്നു. ഭൂരിഭാഗവും ദൈനംദിന കൂലിത്തൊഴിലാളികളോ ഉപജീവനത്തിനായി മറ്റു ജോലികളോ ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും പലരെയും ജോലിയിൽ നിന്ന് ഒഴിവാക്കി. വൈറസിനെയും വിശപ്പിനെയും അതിജീവിക്കാൻ അവര്‍…

സര്‍‌വ്വകാല റേക്കോഡും തകര്‍ത്ത് പെട്രോള്‍ വില കുതിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ പെട്രോള്‍ വില സര്‍‌വ്വകാല റെക്കോഡും തകര്‍ത്ത് കുതിക്കുകയാണ്. ഇന്ന് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കടന്നു. വയനാട്ടിലെ ബത്തേരിയിലും പാലക്കാടും ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളിലുമാണ് എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്. ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് 100 രൂപ 24 പൈസയാണ് വില. പാലക്കാട് 100 രൂപ 16 പൈസയും കട്ടപ്പനയില്‍ 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ മൂന്ന് പൈസയുമാണ് വില. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് ഇപ്പോള്‍ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്.

കുഴല്‍‌പ്പണ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പയറ്റ്; സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: കൊടകര കുഴല്‍‌പ്പണ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പയറ്റ്. സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുത്. എന്നാല്‍ കുഴല്‍ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊഗാഡിയ, എംജി കോളേജ് കേസുകള്‍ ആരാണ് അട്ടിമറിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ നടത്തിയ ഒത്തുതീര്‍പ്പും വിലപേശലും വൈകാതെ പുറത്തുവരുമെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. പോക്കറ്റിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പുറത്തുവിടാമെന്ന് പിണറായിയും പ്രതികരിച്ചു. ബിജെപിയുടെ പങ്ക് പോയിട്ട് കെ സുരേന്ദ്രന്റെ പേര് പോലും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒമ്പതര കോടി കൊണ്ടുവന്നെന്ന് പൊലീസ് പറയുന്നു. ഇതില്‍ എത്ര കോടി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് സീറ്റില്‍ ബിജെപിയെ ജയിപ്പിക്കാമെന്ന് ധാരണയുണ്ടായിരുന്നില്ലേയെന്നും സതീശന്‍ ചോദിച്ചു.