നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

കാല്‍ഗറി: നമ്മള്‍ (North American Media cetnre for Malayalam Arts and Literature) കാനഡയും, ഇ.കെ.ടി.എ കാല്‍ഗറിയും കൂടി, കാനഡയില്‍ താമസിക്കുന്ന കുട്ടികള്‍ക്കുള്ള സോളോ പെര്‍ഫോമന്‍സ് വെര്‍ച്വല്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. കാനഡയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന “നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021’എന്ന ഈ പരിപാടിയില്‍ കാനഡയില്‍ താമസിക്കുന്ന 10 മുതല്‍ 16 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഡിഷനായി, 35 മിനിറ്റ് വീതമുള്ള രണ്ട് വീഡിയോകള്‍ സമര്‍പ്പിക്കേണ്ടതുണ്ട് (ഒന്ന് ക്ലാസിക്കല്‍ ഡന്‍സും, ഒന്ന് നിങ്ങളുടെ ചോയ്‌സും ആയിരിക്കും). മത്സരത്തില്‍ ആറ് ഡാന്‍സ് സെഗ്‌മെന്റുകള്‍ ഉണ്ടാകും, എല്ലാ പ്രകടനങ്ങളും 35 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡാന്‍സ് മത്സരത്തിന്റെ വിധി പ്രൊഫഷണലായി നിര്‍ണയിക്കപ്പെടും . ഓഡിഷനുള്ള വീഡിയോകള്‍ 2021, ജൂണ്‍ 7 മുതല്‍ ജൂണ്‍ 30 വരെ സ്വീകരിക്കപ്പെടും എന്നും സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍…

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിവാദ പരാമര്‍ശം; ലക്ഷദ്വീപ് സ്വദേശിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തകയായ ആയിഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൽ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കവരത്തി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പ​ട്ടേലെന്ന ബയോവെപ്പണ്‍ പ്രയോഗിച്ചത് എന്നായിരുന്നു ആയിഷ സുല്‍ത്താന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫുല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ്​ താന്‍ ആ പരാമര്‍ശം നടത്തിയതെന്ന്​ ആയിഷ സുല്‍ത്താന വ്യക്​തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട്​ ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിലൂടെയും കൂടെ വന്നവരിലൂടെയുമാണ് വൈറസ് വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ്​ അദ്ദേഹത്തെ…

യുവതിയെ ദിവസങ്ങളോളം തടവിലാക്കി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

എറണാകുളം : കണ്ണൂരിൽ നിന്നുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി മാർട്ടിൻ ജോസഫിനെ പോലീസ് പിടികൂടി. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട മുണ്ടൂർ വനമേഖലയിലെ അയ്യങ്കുന്നിൽ ഒളിച്ചു കഴിഞ്ഞിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് പിടികൂടിയത്. ഹൈക്കോടതിയില്‍ ഇയ്യാള്‍ നല്‍കിയിരുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ, എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മുന്നൂറോളം നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ രാത്രി തന്നെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് നാളെ കോടതിയില്‍ ഹാജരാക്കും. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും യുവതിയെ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ഫ്ലാറ്റിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക. പ്രതിയെ പിടികൂടുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് പൊലീസിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു.…

കോവിഡ്-19: സംസ്ഥാനത്തെ ഇന്നത്തെ നില

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍…

രാജ്യത്തിനകത്തെ ഒരു താവളങ്ങളും യു എസ് സൈനിക ഉപയോഗത്തിന് അനുവദിക്കില്ല: പാക് വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിച്ച ശേഷം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണകൂടം രാജ്യത്തിനകത്തുള്ള ഒരു താവളങ്ങളിലേക്കും യുഎസ് സൈനിക പ്രവേശനം നൽകില്ലെന്ന് പാക്കിസ്താന്‍ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. പിൻവാങ്ങലിനുശേഷം അഫ്ഗാനിസ്ഥാനെ നിരീക്ഷിക്കാൻ പെന്റഗണിന് താവളങ്ങൾ നൽകുന്നതിൽ തർക്കമില്ലെന്ന് ഷാ മഹമൂദ് ഖുറേഷി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. “താവളങ്ങൾക്കായുള്ള തിരയൽ യു എസിന്റെ ആഗ്രഹമായിരിക്കും. അവർക്ക് താവളങ്ങൾ നൽകുന്നതിനെക്കുറിച്ച് മറുചോദ്യമില്ല. പക്ഷെ, ഞങ്ങളുടെ താൽപ്പര്യം ഞങ്ങൾ സം‌രക്ഷിക്കേണ്ടതുണ്ട്,” ഖുറേഷി പറഞ്ഞു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് പാക്കിസ്താന്‍ രാജ്യത്ത് ഒരു താവളത്തിലേക്ക് യുഎസ് പ്രവേശനം അനുവദിക്കണമെന്നാണ്. സിഐഎ ഡയറക്ടർ വില്യം ജെ. ബേൺസ് അടുത്ത നാളുകളില്‍ പാക്കിസ്താനിൽ ഒരു അപ്രഖ്യാപിത സന്ദർശനം നടത്തിയിരുന്നു. അവിടെ അദ്ദേഹം രാജ്യത്തെ സൈനിക, രഹസ്യാന്വേഷണ മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രതിരോധ…

യുഎസ് സെനറ്റ് വ്യാവസായിക നയ ബില്‍ ‘പാരാനോയിഡ് വഞ്ചന’: ചൈനീസ് പാര്‍ലമെന്റ്

ചൈനീസ് സാമ്പത്തിക ഭീഷണിയെ തടയുകയെന്ന ലക്ഷ്യത്തോടെ വിപുലമായ വ്യാവസായിക നയ ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകിയതിനെത്തുടർന്ന് ചൈനയിലെ നിയമസഭാംഗങ്ങൾ “പാരാനോയിഡ് വഞ്ചന” എന്ന് ആരോപിച്ചു. “അഹംഭാവത്തിന്റെ ഭ്രാന്തമായ വ്യാമോഹം നവീകരണത്തിന്റെയും മത്സരത്തിന്റെയും യഥാർത്ഥ ഉദ്ദേശ്യത്തെ വളച്ചൊടിച്ചുവെന്ന് ബിൽ കാണിക്കുന്നു,” ചൈനയിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വിദേശകാര്യ സമിതി പ്രസ്താവനയിൽ പ്രഖ്യാപിച്ചതായി രാജ്യത്തെ ഔദ്യോഗിക സിൻ‌ഹുവ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെനറ്റ് ബില്ലിനെ ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും “സാങ്കേതിക വിദ്യയിലൂടെയും സാമ്പത്തിക വിഘടനത്തിലൂടെയും വികസനത്തിനുള്ള നിയമാനുസൃതമായ അവകാശം” നഷ്ടപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ചൈന വിമർശിച്ചു. ഉഭയകക്ഷി സെനറ്റ് നിയമനിർമ്മാണം “ശീതയുദ്ധ മാനസികാവസ്ഥയും പ്രത്യയശാസ്ത്രപരമായ മുൻവിധിയും നിറഞ്ഞതാണ്” എന്നും ചൈനീസ് നിയമസഭാംഗങ്ങള്‍ ഊന്നിപ്പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായി മത്സരിക്കാനുള്ള കഴിവിനെക്കുറിച്ചും സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും രാജ്യത്തെ കോർപ്പറേറ്റ് നേതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ്…

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് ജൂൺ 11, വെള്ളിയാഴ്ച

പാലക്കാട്: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക,പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. അഞ്ചുവിളക്കിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.മുബീജു ഹ്മാൻ,ആദിവാസി സംരക്ഷണ സംഘം പ്രസിഡൻറ് മാരിയപ്പൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം എന്നിവർ സംസാരിക്കും.

ആശാ വർക്കർമാർക്ക് അർഹമായ അടിസ്ഥാന വേതനം നൽകണം: വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കോവിഡ് മുൻനിരപ്പോരാളികളായ ആശാ വർക്കർമാർക്ക് അർഹമായ അടിസ്ഥാന വേതനം സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. തുഛമായ ഓണറേറിയത്തെ മാത്രം ആശ്രയിക്കുന്നതിലൂടെ അങ്ങേയറ്റം വിഷമകരമായ ജീവിത സാഹചര്യത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. കോവിഡിൻെറ കർമഭടൻമാരായ ആശാവർക്കർമാർ ഒഴിവുദിനങ്ങളില്ലാതെയാണ് അഹോരാത്രം സേവനങ്ങളിൽ ഏർപ്പെടുന്നത്.സേവന സമയങ്ങളിൽ അനിവാര്യമായ മാസ്കുകളും സാനിറ്റൈസറുകളും യാത്രാ ചിലവുകളും ഇൻറർനെറ്റ് സൗകര്യങ്ങളും മറ്റും തുഛമായ ഓണറേറിയത്തിൽനിന്നുള്ള സ്വന്തം ചിലവിലാണ് നടത്തുന്നത്. മതിയായ തൊഴിൽ സുരക്ഷയൊ ഇൻഷുറൻസ് പരിരക്ഷയൊ അവർക്ക് ലഭിക്കുന്നില്ലയെന്നത് പരിതാപകരമാണ്. ദുർബല സാമൂഹിക-കുടുംബ സാഹചര്യങ്ങളിൽ നിന്നുള്ളവരായ ആശാവർക്കർമാരെ അടിമ വേലക്കാരാക്കി അവഗണിക്കുന്ന മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ സമീപനങ്ങൾക്കെതിരിൽ, ആശാവർക്കർമാരെ മുന്നിൽനിർത്തി ശബ്ദമുയർത്തുമെന്നും ജബീന ഇർഷാദ് പറഞ്ഞു. മുംതാസ് ബീഗം ടി.എല്‍ സംസ്ഥാന സെക്രട്ടറി (വിമൻ ജസ്റ്റിസ് മൂവ്മെന്റ്)

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെആഗോള ഹിന്ദു സംഗമം ഡിസംബര്‍ 30ന് അരിസോണയില്‍

അരിസോണ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍ നടക്കും. 2001ല്‍ ശ്രീ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തിലും നേതൃത്വത്തിലും ആരംഭിച്ച ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ വളരെ മുന്നിലാണ്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എന്‍. എ പ്രവര്‍ത്തിക്കുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎച്ച്എന്‍എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. കോവിഡ് മഹാമാരിയില്‍ ഭാരതത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണത്തിനായി ഴീളൗിറ, ഗഒചഅ സൂപ്പര്‍ ഡാന്‍സര്‍ എന്നിവ നടത്തിവരുന്നു. എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തിവരുന്ന ആഗോള ഹിന്ദു സംഗമം 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബര്‍ 30ന് കെ എച്ച് എന്‍ എ യുടെ…

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് ജെയിംസ് ജോർജ് മത്സരിക്കുന്നു

ന്യൂജേഴ്‌സി : കേരളാ അസോഷിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) യുടെ മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറും മിഡ്‌ അറ്റ്ലാന്റിക് റീജിയൻ ബിസിനെസ്സ് ഫോറം ചെയറുമായ ജയിംസ് ജോർജ് ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള എക്സിക്യുട്ടിവ്‌ കമ്മറ്റിയുടെ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു. KANJ പ്രസിഡന്റ് ജോൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നാമനിർദ്ദേശം കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചത്. ഫോമയുടെ അംഗസംഘടനകളിലൊന്നായ KANJ വളരെ അഭിമാനത്തോടെയാണ് ജയിംസ് ജോർജിനെ ഫോമാ നാഷണൽ എക്സിക്യൂട്ടീവിലേക്ക് നാമനിർദേശം ചെയ്യുന്നതെന്ന് പ്രസിഡന്റ് ജോൺ ജോർജ് പറഞ്ഞു. KANJ കാൻജ്‌ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ മലയാളികൾക്ക് സഹായമെത്തിക്കുന്നതിൽ ജയിംസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വളരെ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. ഫോമയുടെ കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ കാലഘട്ടത്തിലും മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച രീതിയിൽ…