പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പത്തു വര്‍ഷക്കാലം മുറിയില്‍ പൂട്ടിയിട്ടു; വനിതാ കമ്മീഷന്‍ ഇടപെടുന്നു

പാലക്കാട്: പ്രണയം തലയ്ക്കു പിടിച്ച് പ്രണയിനിയെ പത്തു വര്‍ഷക്കാലത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നെന്മാറ പൊലീസിനോട് വിശദീകരണം തേടി. പ്രണയത്തിന്റെ പേരില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. പാലക്കാട് അയിലൂര്‍ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകമന്‍ റഹ്‌മാനാണ് അയല്‍‌ക്കാരനായ വേലായുധന്റെ മകള്‍ സജിതയെ തന്റെ വീട്ടില്‍ പത്തുവര്‍ഷത്തോളം ഒളിവില്‍ താമസിപ്പിച്ചത്. ഇത്രയും കാലം റഹ്‌മാന്‍ സജിതയെ എങ്ങനെ ഒളിപ്പിച്ചിരുത്തി? എങ്ങനെ സംരക്ഷിച്ചു? ഈ അജ്ഞാത വാസം ഒരുക്കിയതിനു പിന്നിലുള്ള ചേതോവികാരം? എല്ലാത്തിന്റെയും ഉത്തരങ്ങള്‍ സിനിമാക്കഥയെപോലും വെല്ലുന്നതാണ്. 2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. അയല്‍ക്കാരിയായ സജിതയുമായി പ്രണയത്തിലായ റഹ്മാന്‍ അവളെ സ്വന്തമാക്കണമെന്ന് മോഹിച്ചിരുന്നെങ്കിലും വ്യത്യസ്ഥ ജാതി അവര്‍ക്ക് വിലങ്ങുതടിയായി. എന്നാല്‍, ബന്ധുവിന്റെ വീട്ടിലേക്ക് പോയ സജിത പിന്നീട് തിരിച്ചുവന്നില്ല. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും…

ന്യൂയോർക്ക് എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് എബ്രഹാം; നാസൗ കൗണ്ടി മലയാളികൾക്ക് ഇത് അഭിമാന നിമിഷം

ന്യൂയോർക്ക്: ഇക്കഴിഞ്ഞ ജൂൺ 9 ബുധനാഴ്ച നാസാ ഹെൽത്ത്കെയർ കോർപറേഷന്റെ (എൻ.എച്.സി.സി) ഭാഗമായി പ്രവർത്തിക്കുന്ന നാസൗ കൗണ്ടിയിലെ പ്രധാന മെഡിക്കൽ സിസ്റ്റം ആയ നാസൗ കൗണ്ടി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ.യു.എം.സി) ഡയറക്ടർ ബോർഡിലേക്ക് പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകൻ അജിത് കൊച്ചുകുടിയില്‍ ഏബ്രാഹം സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് അജിത് കൊച്ചൂസ് എന്ന അജിത് കൊച്ചുകുടിയിൽ എബ്രഹാം. എൻ.യു.എം.സി യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ മേഗൻ സി. റയാൻ ആണ് അജിത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ഡയറക്ടർ ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അജിത് മേഗനോടും അഡ്മിനിസ്ട്രേഷൻ സ്റ്റാഫിനോടുമൊപ്പം കുടുംബസമേതം ഹോസ്പിറ്റൽ സമുച്ചയം സന്ദർശിച്ചു. ജൂൺ 3 നാണു കൗണ്ടി എക്സിക്യു്റ്റിവ് ലോറ കറൻ അജിത് കൊച്ചൂസിനെ ബോർഡ് ഡയറക്ടർ ആയി നിയമനോത്തരവ് പുറപ്പെടുവിച്ചത്. ജൂൺ 10…

യുഎസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം അമേരിക്കൻ ഫെഡറൽ ജഡ്ജിയെ സെനറ്റ് സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍:  യുഎസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം അമേരിക്കൻ ഫെഡറൽ ജഡ്ജിയായി പാക് വംശജനായ സാഹിദ് ഖുറൈഷിയെ സെനറ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 81-16 വോട്ടിന് സാഹിദ് ഖുറൈഷി ന്യൂജേഴ്‌സിയിലെ യുഎസ് ജില്ലാ കോടതിയിൽ ജഡ്ജിയായി നിയമിച്ചു. “ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം ആർട്ടിക്കിൾ 3 ജഡ്ജിയെന്ന നിലയിൽ ഇത് ചരിത്രപരമായ നിയമനമാണ്. അദ്ദേഹത്തിന് പൊതുസേവനത്തില്‍ വളരെ നീണ്ട, അസൂയാവഹമായ പരിജ്ഞാനമുണ്ട്,” റിച്ച്മണ്ട് സർവകലാശാലയിലെ നിയമ പ്രൊഫസർ കാൾ തോബിയാസ് പറഞ്ഞു. ഖുറൈഷിയുടെ പിതാവ് നിസാർ ഖുറൈഷി 1970 ൽ പാക്കിസ്താനില്‍ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയതാണ്. മെഡിക്കല്‍ ഡോക്ടറായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ പ്രാക്ടീസ് ആരംഭിക്കുകയും 2020 ഏപ്രിലിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നതുവരെ രോഗികളെ കാണുകയും ചെയ്തിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്ജിയായാണ്‌ ഖുറൈഷിയുടെ നിയമനം. 81 വോട്ട്‌ നേടിയാണ്‌ നാൽപ്പത്തിയാറുകാരനായ ഖുറൈഷി പുതിയ ചുവട്‌ വയ്‌പ്പ്‌…

പ്രവാസികൾക്കായി പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ കാനഡ ഇറാനുമായി സഹകരിക്കുന്നില്ല: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച്, വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാനഡയിൽ താമസിക്കുന്ന ഇറാനിയൻ പ്രവാസികളുടെ പങ്കാളിത്തം സാധ്യമാക്കുന്നതിൽ ടെഹ്‌റാനുമായി സഹകരിക്കാൻ ഒട്ടാവ സർക്കാർ വിസമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി വക്താവ് ഇസ്മായിൽ മൗസവി പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ അംബാസഡർ മജിദ് തഖ്ത്-രവാഞ്ചി വഴി ഇറാനുമായി കാനഡയുമായുള്ള പ്രവാസികൾക്ക് വോട്ടിംഗ് സൗകര്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാനഡയിലെ യുഎൻ സ്ഥാനപതിയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക്കിൽ കാനഡയുടെ താൽപ്പര്യ വിഭാഗത്തിന് ആതിഥേയത്വം വഹിക്കുന്ന സ്വിസ് എംബസിക്ക് പ്രസക്തമായ ഒരു അപേക്ഷ നല്‍കിയിരുന്നു. എന്നാൽ “നിർഭാഗ്യവശാൽ, കനേഡിയൻ സർക്കാരിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല,” മൗസവി പറഞ്ഞു. “എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ കാനഡയിലേക്ക് അയയ്ക്കാൻ പരിമിതമായ സമയവും വിദേശകാര്യ മന്ത്രാലയത്തിന് സാധ്യതക്കുറവും കണക്കിലെടുക്കുമ്പോൾ, തൽക്കാലം നേരിട്ട് വോട്ടിംഗ് സാധ്യമല്ല,” തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാനഡയിലെ ഇറാനികൾക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ…

തുർക്കി സൈന്യം മറ്റുള്ളവരോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുപോകണം: താലിബാൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് തുർക്കി സൈന്യത്തെ പിൻവലിക്കണമെന്ന് താലിബാൻ ആഹ്വാനം ചെയ്തു. എല്ലാ വിദേശ ശക്തികളും യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പുറത്തുപോയതിനുശേഷം അന്താരാഷ്ട്ര വിമാനത്താവളം കാവൽ നിൽക്കാനും പ്രവർത്തിപ്പിക്കാനും കാബൂളിൽ സേനയെ നിലനിർത്താനുള്ള അങ്കാറയുടെ നിർദ്ദേശം താലിബാന്‍ നിരസിച്ചു. എല്ലാ വിദേശ ശക്തികളെയും പിൻവലിക്കാൻ താലിബാനും യുഎസും തമ്മിൽ ഉണ്ടായ 2020 ലെ കരാർ പ്രകാരം തുർക്കി സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോകണമെന്ന് താലിബാൻ വക്താവ് സുഹൈല്‍ ഷഹീന്‍ ഒരു വിദേശ മാധ്യമത്തിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. ഇതിന് പകരമായി യുഎസ് സൈനികർക്കെതിരായ ആക്രമണം അവസാനിപ്പിക്കുമെന്ന് താലിബാൻ പ്രതിജ്ഞയെടുത്തു. “കഴിഞ്ഞ 20 വർഷത്തിനിടയിൽ തുർക്കി നാറ്റോ സേനയുടെ ഭാഗമായിരുന്നു, അതിനാൽ 2020 ഫെബ്രുവരി 29 ന് യുഎസുമായി ഞങ്ങൾ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ അവർ അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറണം,” സുഹൈൽ ഷഹീൻ പറഞ്ഞു. “തുർക്കി ഒരു വലിയ…

കെ സുധാകരന്‍ പിണറായി വിജയനോട് കിടപിടിക്കത്തക്ക വ്യക്തിത്വമുള്ള ആളാണോ? കാത്തിരുന്നു കാണാമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്‍ പിണറായി വിജയനോട് കിടപിടിക്കത്തക്ക വ്യക്തിത്വമുള്ള ആളാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് കാത്തിരുന്ന് കാണേണ്ട പൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അക്കാര്യത്തില്‍ ആരും ഇപ്പോഴേ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും സുധാകരനും തന്നെപ്പോലെ കണ്ണൂരുകാരനാണെങ്കിലും താന്‍ സുധാകരന്‍റെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കാണ് അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ കഴിയുകയെന്നും പിണറായി വിജയന്‍ പറഞ്ഞു. അവര്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നത് ആ പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയായിരിക്കുമെന്നും അക്കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഈ മാസം 16ന് കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റ് പദവി ഏറ്റെടുക്കും.

കോവിഡ്-19: സംസ്ഥാനത്ത് പുതിയ വകഭേദം വ്യാപിക്കുന്നു; ഇരട്ട മാസ്ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 14,233 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 134001 പേരാണ് ചികിത്സയിലുള്ളത്. 173 പേര്‍ കൂടി കൊവിഡിനെ തുടര്‍ന്ന് മരിച്ചു. ഇതോടെ ആകെ മരണം 10,804 ആയി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. 15,355 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ, കൊവിഡില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 25,57,597 ആയി. സംസ്ഥാനത്ത് ഇരട്ടമാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം നീണ്ടുപോകുന്നത് ഡെല്‍റ്റ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്‍റെ വകഭേദമൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662,…

യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് രൂപീകരിച്ചു; പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും കാണും

കൊച്ചി: ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അല്‍മായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റും ആയ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ അല്‍മായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും ഒന്നിച്ച് നിലകൊള്ളാന്‍ കടപ്പെട്ടവരാണ് ക്രൈസ്തവ വിഭാഗങ്ങള്‍ എന്നും ബിഷപ്പ് പറഞ്ഞു. തുല്ല്യ നീതിക്കായി ഒന്നിച്ചു പോരാടാന്‍ ബിഷപ്പ് വിവിധ സഭാ നേതാക്കളെ ആഹ്വനം ചെയ്തു. കാലിക സമൂഹത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ഐക്യത്തിന്റേയും കൂട്ടായ്മയുടെയും പാതയില്‍ ഒറ്റക്കെട്ടായി മുന്‍പോട്ട് പോകണമെന്ന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. സീറോ മലബാര്‍ സഭ, ലത്തീന്‍ സഭ, മലങ്കര സഭ, യാക്കോബായ സഭ, ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമ്മ സഭ, കല്‍ദായ സഭ…

ഓൺലൈൻ പഠന വിവേചനം; ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു

പാലക്കാട്: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക,പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സൗത്ത് സ്റ്റേഷൻ എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചുവിളക്കിൽ പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജുറഹ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസ വിടുവായത്തങ്ങൾക്കപ്പുറം മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷമായി പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ കൃത്യമായ ഡാറ്റ കൈയിലുണ്ടായിട്ടും ആദിവാസി മേഖലകളിലടക്കം വേണ്ടത്ര മുന്നൊരുക്കൾ നടത്തുന്നതിൽ സർക്കാർ വകുപ്പുകൾ ഗുരുതരമായ വീഴ്ചവരുത്തി. ഓൺലൈൻ പഠന സംവിധാനങ്ങളുടെ അപര്യാപ്തതയെ കേവലം സ്മാർട്ട് ഫോൺ ലഭ്യതയുടെ പ്രശ്നമായി ചുരുക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ പ്രസിഡന്റ്…

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക: വിമൻ ജസ്റ്റിസ് പ്രതിഷേധ ദിനം ആചരിക്കുന്നു

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് വിമൻജസ്റ്റിസ് സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അറിയിച്ചു. കോവിഡ് പ്രോട്ടോകോളുകൾ തകിടം മറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്റെ പേരിൽ ഐഷ സുൽത്താനയെ വേട്ടയാടാനുള്ള സംഘ് പരിവാർ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തുവാൻ ആഹ്വാനം ചെയ്തും ആയിഷ സുൽത്താനക്ക് എെക്യദാർഢ്യം അറിയിച്ചുകൊണ്ടുമാണ് പ്രതിഷേധ ദിനം. കോവിഡ് മഹാമാരി രാജ്യത്ത് താണ്ഡവമാടിയപ്പോഴും ലക്ഷദ്വീപിനെ സുരക്ഷിതമാക്കിയത് അവിടെ ഉണ്ടായിരുന്ന കർശനമായ നിയന്ത്രണങ്ങളായിരുന്നു. അവയൊക്കെയും ഒറ്റയടിക്ക് നീക്കി ലക്ഷദ്വീപിലും മഹാമാരിയെ ക്ഷണിച്ചു വരുത്തിയത് പ്രഫുൽ ഘോഡ പട്ടേലിന്റെ നടപടികൾമാത്രമാണ്. സത്യം വിളിച്ചു പറയുന്നവരെ കേസിൽ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടണമെന്നും ജബീന ഇർഷാദ് പറഞ്ഞു. മുംതാസ് ബീഗം ടി എല്‍ (വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന…