ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്ന കോശി തോമസിന് പരോക്ഷ പിന്തുണയും ആശംസകളുമായി എതിർ സ്ഥാനാർത്ഥി സ്റ്റീവ് ബഹാർ

ന്യൂയോർക്ക്: ജൂൺ 12 മുതൽ 22 വരെ നടക്കുന്ന ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിർ സ്‌ഥാർത്ഥികളിൽ ഒരാളായ സ്റ്റീവ് ബഹാർ, കോശി തോമസിന്റെ ഇലക്ഷൻ ക്യാമ്പയ്‌ൻ ഓഫീസ് സന്ദർശിച്ചു. കോശി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നതിനാൽ കോശിക്ക്‌ വിജയാശംസകൾ നേരുന്നതിനായാണ് സ്റ്റീവ് തന്റെ ഫിയാൻസിയും മറ്റു ടീമംഗങ്ങളുമായി സന്ദർശനം നടത്തിയത്. അമേരിക്കയിൽ തെരെഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ എതിർ സ്ഥാനാർത്ഥികൾ പരസ്പരം വിജയാസംസകൾ നേരുന്നത് ചിലയിടങ്ങളിൽ പതിവാണ്. രണ്ടു സ്ഥാനാർത്ഥികളും ന്യൂയോർക്ക് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 23 ലെ ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരാണ്. കോശി തോമസ് ഈ തെരഞ്ഞെടുപ്പിൽ മുൻപോട്ടു വച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്കും നിർദേശങ്ങൾക്കും സമാനമായ വാഗ്ദാനങ്ങളും നിർദേശങ്ങളുമാണ് സ്റ്റീവും പ്രസ്താവിച്ചിരിക്കുന്നത്. അതിനാൽ സമാന ചിന്താഗതിക്കാരുടെ സംഗമമാണിത് എന്ന് കോശി പ്രസ്‌താവിച്ചു.…

കാനഡയിലെ വംശീയാക്രമണം അപലപനീയം: കെ എം സി സി – യു‌എസ്‌എ & കാനഡ

കാനഡ: കാനഡയിലെ ഓന്റോറിയോ പ്രൊവിൻസിലെ ലണ്ടൻ നഗരത്തിൽ നടക്കാനിറങ്ങിയ ഒരു മുസ്ലിം കുടുംബത്തെ, വംശീയ വെറി മൂത്ത ഇരുപതുകാരനായ യുവാവ് ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയും ഇസ്ലാമോഫോബിയുടെ ഭാഗമായി നടത്തിയ ആസൂത്രിത കൊലപാതകത്തെ കാനഡയിലെ മുഴുവൻ ജനങ്ങളും ഒന്നിച്ച് എതിര്‍ക്കാനും പ്രഖ്യാപിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ലോക സമൂഹത്തിന് മുമ്പിൽ മാതൃകയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന നിലപാടാണ് എടുത്തതെന്ന് കെ എം സി സി പ്രസിഡന്റ് (യു‌എസ്‌എ & കാനഡ) യു.എ. നസീർ അഭിപ്രായപ്പെട്ടു. ഭീകരവാദത്തിനെതിരെയും മത, വംശീയതെക്കെതിരെയും എന്നും നിലകൊള്ളുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുന്ന സംഘടനയായിരിക്കും കെ എം സി സി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലണ്ടൻ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു ഈ വരുന്ന ശനിയാഴ്ച 4 മണിക്ക് മിസ്സിസാഗ നഗരത്തിൽ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന…

‘പ്രയർ സോംഗ്’ ഹൃസ്വ ചിത്രം ശ്രദ്ധ നേടുന്നു

ഈ അടുത്ത് Nee Stream യൂട്യൂബ് പ്ലാറ്റ് ഫോമിലൂടെ ഇറങ്ങിയ ഒരു ഹൃസ്വ ചിത്രമാണ് പ്രയർ സോംഗ്. വിദ്യാലയ അനുഭവങ്ങൾ പങ്കു വെക്കുന്ന വിദ്യാർത്ഥികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന നല്ലൊരു ഹൃസ്വ ചിത്രമാണ്. അഞ്ചാം ക്ലാസ്സുകാരൻ സ്കൂളിലെ പ്രാർഥനാ ഗാനത്തിൽ പാടാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധ്യമാക്കാനായി വിദ്യാർത്ഥികളായ ശരതും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന രസകരമായ പ്രവർത്തനമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയിച്ചിരിക്കുന്ന വിദ്യാർത്ഥികൾ എല്ലാ തന്നെ അതേ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. തൃശൂർ ഇരിങ്ങാലക്കുട എസ് എൻ സ്കൂളിലാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. വിദ്യഭ്യാസ വകുപ്പിന്റെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെയായിരുന്നു പ്രയർ സോംഗ് സിനിമ സാധ്യമായത്. സിരീയൽ-സിനിമാ നടനായ യഹിയ ഖാദർ ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നു. സ്കോർ ബോർഡ്‌ എന്റർടൈൻമെന്റ്ന്റെ ബാനറിൽ അരുൺ…

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക: വിമൻ ജസ്റ്റിസ് പ്രതിഷേധ ദിനം ശ്രദ്ധേയമായി

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് വിമൻ ജസ്റ്റിസ് സംസ്ഥാന വ്യാപകമായി ആചരിച്ച പ്രതിഷേധ ദിനംപ്രതിഷേധ ഗാനം, പ്രതിഷേധ ചിത്ര രചന, കവിതാലാപനം തുടങ്ങിയ വ്യത്യസ്ത ആവിഷ്കാരങ്ങ്ൾ കൊണ്ട് ശ്രദ്ധേയമായി. കോവിഡ് പ്രോട്ടോകോളുകൾ തകിടം മറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്റെ പേരിൽ ഐഷ സുൽത്താനയെ വേട്ടയാടാനുള്ള സംഘ് പരിവാർ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തുവാൻ ആഹ്വാനം ചെയ്തും ആയിഷ സുൽത്താനക്ക് എെക്യദാർഢ്യം അറിയിച്ചുകൊണ്ടുമാണ് ജൂൺ12 ശനി പ്രതിഷേധ ദിനമായി ആചരിച്ചത്. സത്യം വിളിച്ചു പറയുന്നവരെ രാജ്യദ്രോഹ കേസിൽ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടണമെന്ന് പ്രതിഷേധ ദിനം ഉൽഘാടനം ചെയ്ത് ജബീന ഇർഷാദ് പറഞ്ഞു. വടകര എംഎൽഎ കെകെ രമ, സോയ ജോസഫ് (മഹിളാ കോൺഗ്രസ് സംസ്ഥാന . സെക്രട്ടറി), മാധ്യമ പ്രവർത്തക ഷബ്ന സിയാദ്,ഫസ്ന മിയാൻ(ഫ്രട്ടേണിറ്റി സംസ്ഥാന വൈസ്…

കുറുപ്പിന്‍യ്യത്ത് ഗൗരി അമ്മ (90) നിര്യാതയായി

ആലപ്പുഴ: വെണ്‍മണി കുറുപ്പിന്റയ്യത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗൗരി അമ്മ (90) ജൂണ്‍ 11-ന് വെള്ളിയാഴ്ച നിര്യാതയായി. സംസ്കാര കര്‍മ്മങ്ങള്‍ ജൂണ്‍ 12-ന് ശനയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തപ്പെട്ടു. മക്കള്‍: ശിവരാമന്‍ നായര്‍, വിജയലക്ഷ്മി പിള്ള (മുതുകുളം), രാധാമണി പിള്ള, പരേതയായ സരസ്വതി പിള്ള, ജയലക്ഷ്മി നായര്‍ (അര്‍ക്കന്‍സാസ്, യു.എസ്.എ), ഇന്ദിര നായര്‍ (നാഗപ്പൂര്‍, മഹാരാഷ്ട്ര). മരുമക്കള്‍: ശാന്തകുമാരി, ശ്രീനാരായണപിള്ള (മുതുകുളം), ദിവാകരന്‍പിള്ള, വിശ്വനാഥന്‍ പിള്ള (തോന്നക്കാട്), സേതു നായര്‍ (പ്രസിഡന്റ്, നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലായളി അസോസിയേഷന്‍, യു.എസ്.എ), രാധാകൃഷ്ണന്‍ നായര്‍ (നാഗപ്പൂര്‍, മഹാരാഷ്ട്ര).

ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച കറുത്ത പെൺകുട്ടിക്ക് ഓണററി പുലിറ്റ്‌സർ അവാർഡ്

പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിനുമുമ്പ് പോലീസ് ഉദ്യോഗസ്ഥൻ ആഫ്രിക്കൻ അമേരിക്കൻ വംശജന്‍ ജോർജ്ജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാല്‍മുട്ട് അമര്‍ത്തിയതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരിക്ക് 2021 പുലിറ്റ്‌സർ പ്രൈസ് സ്പെഷ്യൽ അവാര്‍ഡ് നല്‍കി ആദരിച്ചു. “എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല” എന്ന് ഫ്ലോയ്ഡ് യാചിച്ചപ്പോഴും മിനിയാപൊളിസ് പോലീസ് ഓഫീസർ ഡെറക് ചൗവിന്‍ ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് വെച്ച് അമര്‍ത്തിക്കൊണ്ടിരുന്നതിനെത്തുടര്‍ന്നാണ് 46 കാരനായ കറുത്ത വംശജനായ ഫ്ലോയ്ഡ് 2020 മെയ് മാസത്തിൽ മരിച്ചത്. ഫ്ലോയിഡിന്റെ കൊലപാതകത്തിലെ എല്ലാ കുറ്റങ്ങളിലും ഓഫീസര്‍ ചൗവിന്‍ കുറ്റക്കാരനാണെന്ന് 2021 ഏപ്രിൽ മാസത്തിൽ കോടതിയില്‍ വിചാരണയ്ക്കിടെ പ്രധാന തെളിവായി സ്വീകരിച്ചത് ഡാര്‍നെല്ല ഫ്രേസിയര്‍ എന്ന പെണ്‍കുട്ടി ചിത്രീകരിച്ച വീഡിയോ ആയിരുന്നു. ലോകമെമ്പാടുമുള്ള പോലീസ് ക്രൂരതയ്‌ക്കെതിരായ പ്രതിഷേധത്തിന് കാരണമായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം ധൈര്യത്തോടെ രേഖപ്പെടുത്തിയതിന് ഫ്രേസിയർ പ്രത്യേക പരാമര്‍ശം നേടി. “ഫ്ലോയ്ഡ് കഥ, പ്രത്യേകിച്ചും, മാധ്യമപ്രവർത്തകരുടെ…

കാപില്ലറി ലീക്ക് സിൻഡ്രോം; അസ്ട്രാസെനെക കോവിഡ്-19 വാക്സിന്റെ മറ്റൊരു പാര്‍ശ്വഫലം: ഇ എം എ

അസ്ട്രാസെനക്ക കോവിഡ്-19 വാക്സിന്റെ മറ്റൊരു പാര്‍ശ്വഫലം യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇ എം എ) തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. വളരെ അപൂർവമായ മറ്റൊരു രക്താവസ്ഥയാണിതെന്ന് ഏജന്‍സി പറഞ്ഞു. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) സുരക്ഷാ സമിതി, വാക്സെവ്രിയ എന്നറിയപ്പെടുന്ന ‘കാപില്ലറി ലീക്ക് സിൻഡ്രോം (സി‌എൽ‌എസ്)’ അസ്ട്രാസെനെക്കയുടെ വാക്സിന്റെ ‘പാര്‍ശ്വഫലം’ എന്ന് ലേബലില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ചെറിയ രക്തക്കുഴലുകളിൽ നിന്ന് ദ്രാവകങ്ങൾ ഒഴുകുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്ന അവസ്ഥയുള്ളവര്‍ ഈ വാക്സിന്‍ എടുക്കരുതെന്ന് ഇ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇ എം എ ആദ്യം ഈ കേസുകൾ പരിശോധിക്കാൻ തുടങ്ങിയത് ഏപ്രിലിലാണ്. വാക്സിനേഷൻ വളരെ അപൂർവവും മാരകമായതുമായ രക്തം കട്ടപിടിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അസ്ട്രാസെനെക്കയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം അഥവാ ടിടിഎസ് (Thrombosis with Thrombocytopenia Syndrome – TTS) എന്ന രോഗാവസ്ഥയുള്ള, അതായത്…

യുഎസ്-റഷ്യ ബന്ധം വർഷങ്ങളായി ‘ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായി’: പുടിൻ

കഴിഞ്ഞ വർഷങ്ങളിൽ വാഷിംഗ്ടൺ-മോസ്കോ ബന്ധം “ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായ”തായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ജൂൺ 16 ന് സ്വിസ് നഗരമായ ജനീവയിൽ വച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയിൽ ബൈഡൻ അധികാരത്തിൽ വന്നതിനുശേഷം രണ്ട് പ്രസിഡന്റുമാരും തമ്മിലുള്ള മുഖാമുഖ ഉച്ചകോടിയാണിത്. യുഎസും റഷ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് വരാനിരിക്കുന്ന കൂടിക്കാഴ്ച. പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താന്‍ യുഎസ് രാഷ്ട്രീയത്തില്‍ നിന്നു വന്ന ആളല്ലെന്ന മറുപടിയാണ് പുടിന്‍ നല്‍കിയത്. ബൈഡനെ സംബന്ധിച്ചിടത്തോളം, റഷ്യൻ പ്രസിഡന്റ് അദ്ദേഹത്തെ “കരിയർ മാൻ” എന്ന് പ്രശംസിക്കുകയും ട്രംപിൽ നിന്ന് തികച്ചും വ്യത്യസ്തനായതിനാല്‍ കൂടിക്കാഴ്ച ഫലപ്രദമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ച് ചർച്ച…

എംആര്‍എന്‍എ വാക്‌സിന്‍: ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിന് തെളിവുകളുണ്ടെന്ന് സിഡിസി

വാഷിംഗ്ടണ്‍: എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസാധാരണമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനു ശക്തമായ തെളിവുകളുണ്ടെന്നു സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മെയ് പത്താംതീയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മയോകാര്‍ഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകമായി കണ്ടുവരുന്നത്. മുപ്പത് വയസിനു താഴെയുള്ള 226 പേരില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ടോം പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുവെങ്കിലും ആശുപത്രിവാസം കുറവാണെന്നും അദ്ദേഗം പറയുന്നു. മയോകാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം ഇരുപത് വയസിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിനുശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ സാധാരണ ജീവിതത്തിലേക്ക്…

ദേശീയ ഓണാഘോഷത്തില്‍ വനിതാ നര്‍ത്തകികള്‍ക്ക് അവസരം

ഫിലഡല്‍ഫിയ: അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന് നാന്ദി കുറിക്കുന്ന തിരുവാതിരോത്സവത്തില്‍ നൃത്തം ചെയ്യാന്‍ താത്പര്യമുള്ള വനിതാ നര്‍ത്തകികള്‍ക്ക് സുവര്‍ണ്ണാവസരം. നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ഇദം‌പ്രഥമമായി “അമേരിക്കന്‍ ദേശീയ ഓണാഘോഷം’ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 21 ശനിയാഴ്ച ഫിലഡല്‍‌ഫിയയിലെ അതിവിശാലമായ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ‘മെഗാ തിരുവാതിരയില്‍’ തിരുവാതിര നൃത്തം അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന “ലാസ്യ ഡാന്‍സ് അക്കാഡമി”യുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ അഗസ്റ്റിന്‍ 267 8448503, ലാസ്യ ഡാന്‍സ് അക്കാഡമി.