മനുഷ്യനെ ആദരിക്കാന്‍ പഠിപ്പിക്കലാണ് മതവിദ്യാഭ്യാസം: ഡോ. ബദീഉസ്സമാന്‍

ദോഹ: ആദ്യ മനുഷ്യനെ ഭൂമിയിലയക്കും മുമ്പ് ആദരിക്കാന്‍ ദൈവം മാലാഖമാരോട് കല്‍പ്പിച്ചു. ആ മനുഷ്യനെ ആദരിക്കാന്‍ ഭൂമിയില്‍ പിറക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും പരിശീലിപ്പിക്കുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ആകെത്തുകയെന്ന് ഇന്റഗ്രേറ്റഡ് എഡുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ അഭിപ്രായപ്പെട്ടു. ഏഴ്, പത്ത് ക്ലാസ്സുകളില്‍ പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനു വേണ്ടി അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ ദോഹ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍) സംഘടിപ്പിച്ച ”തക്രീം-2021” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം സ്നേഹിക്കുക, ആദരിക്കുക, പരിഗണിക്കുക തുടങ്ങി പ്രവാചകന്‍ നമ്മില്‍ വിട്ടേച്ചു പോയ ഉന്നത ശീലങ്ങള്‍ തിരക്ക് പിടിച്ച ലോകസാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍ മറന്നു പോകും. ഏത് തിരക്കിലും അവനെ അതോര്‍മ്മിപ്പിക്കാന്‍ കെല്‍പ്പുള്ള സംസ്‌കാരവും പാരമ്പര്യങ്ങളും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന വിദ്യയാണ് മദ്രസകളിലൂടെ നല്‍കുന്നത്. അല്ലാഹുവിന്റെ ഖിലാഫത്ത് ഭൂമിയില്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന…

ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2021-ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളില്‍ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അസോസിയേഷനില്‍ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. ഒന്നാം സമ്മാനം സാബു നടുവീട്ടിൽ, രണ്ടാം സമ്മാനംഡോക്ടർ ജോസഫ് പുത്തൻപുരയ്ക്കൽ, മൂന്നാം സമ്മാനം സജി വർഗീസ്എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. CMA Educational Awards requirements 1. Applicant’s name 2. Parents name 3. Applicants address 4. Applicants date of birth 5. Applicant’s Email 6. Phone number 7. Copy of high school transcript from 9th grade to…

എബ്രഹാം തോമസ് (ജോജി) ഡാളസിൽ നിര്യാതനായി

ഡാളസ്: കവിയൂർ ആഞ്ഞിലിത്താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി 63) ഡാളസിൽ നിര്യാതനായി. കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു. ഭാര്യ: മേരി ചാക്കോ (ജോളി). മക്കൾ: ജൂഡി ജോൺ, ജൂലി കുന്നത്ത്, ജിം തോമസ്. മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്. തോമസ് മാത്യു, ആലീസ് എബ്രഹാം, ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം, റവ ജേക്കബ് തോമസ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രുഷ: ജൂൺ 14 തിങ്കൾ രാവിലെ 9:30നു. സ്ഥലം: ചാൾസ് ഡബ്ല്യു സ്മിത്ത് &…

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ നേതൃത്വ സംഗമം സംഘടിപ്പിച്ചു

മലപ്പുറം: ഓൺലൈനായി നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ നേതൃസംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷഹീൻ ശിഹാബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ് സ്വാഗതവും, ഷമീമ സക്കീർ സമാപനം നടത്തി. ജില്ലാ ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Hindus urge Dillard’s to withdraw insensitive “Brahmin” cow leather handbags

Hindus feel that associating luxury handbags made of cow leather with “Brahmin” was very inappropriate; and are urging the Little Rock (Arkansas) headquartered upscale fashion retailer Dillard’s to withdraw these “Brahmin” leather bags from its stores and website. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that cow, the seat of many deities, was sacred and had long been venerated in Hinduism. Priesthood had been traditionally assigned to brahmins in Hinduism; and inscribing “Brahmin” on a designer handbag made from a killed cow was quite out-of-line…

വിൽബെർട്ട് ജോസഫ് പാസ്കായ്ക് വാലി ഹൈസ്കൂൾ വാലിഡിക്ടോറിയൻ

ന്യൂജേഴ്‌സി : ബെര്‍ഗന്‍ കൗണ്ടി റിവര്‍ വെയ്ൽ ടൗണിൽ നിന്നുള്ള മലയാളി വിദ്യാർഥി ദി പാസ്‌കക്ക് വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്‌കൂളിന്റെ 2021 ഇയർ വാലിഡിക്ടോറിയനായി തിരഞ്ഞെടുക്കപ്പെട്ടു, ബെര്‍ഗന്‍ കൗണ്ടിയിലുള്ള നാല് പ്രമുഖ ടൗൺഷിപ്പുകളിൽ നിന്നുള്ള വിദ്യാർഥികളടങ്ങുന്ന പാസ്കായ്ക് വാലി റീജിയണല്‍ ഹൈസ്‌കൂളിൽ നിന്നാണ് വിൽബെർട്ട് ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2018 ലും റിവര്‍ വെയ്ൽ റോബര്‍ട്ട് ജെ മിഡിൽ സ്‌കൂളിലും വില്‍ബര്‍ട്ട് വലെഡിക്‌റ്റോറിയന്‍ ആയിരുന്നു. എ സി റ്റി എൻ‌ട്രൻസ് എക്സാമിനേഷനിൽ 100% സ്‌കോര്‍ നേടിയ വിൽബെർട്ട് ന്യൂജേഴ്സിയിലെ പ്രമുഖമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇൻ അപ്ലൈഡ് സയന്‍സില്‍ ഡിഗ്രിക്ക് പഠിക്കുവാൻ ഒരുങ്ങുകയാണ്, 2020ല്‍ കാലിഫോര്‍ണിയയിലെ നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനായി വില്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാസ്കായ്ക് പയനിയേഴ്സിന്റെ (FRC ടീം 1676) വാഴ്‌സിറ്റി…

മേഘ രാജഗോപാലന്‍, നീല്‍ ബേദി എന്നിവര്‍ക്കു മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുലിറ്റ്സര്‍ പുരസ്കാരം

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യന്‍ വംശജരും മാധ്യമപ്രവര്‍ത്തകരുമായ മേഘ രാജഗോപാലന്‍, നീല്‍ ബേദി എന്നവര്‍ അര്‍ഹയായി. അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ അവാര്‍ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും പുലിറ്റ്സര്‍ പുരസ്കാര ജേതാക്കള്‍. ജൂണ്‍ 11 വെള്ളിയാഴ്ചയാണ് നൂറ്റിയഞ്ചാമത് പുലിറ്റ്സര്‍ ജേതാക്കളെന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസം ബോര്‍ഡ് പ്രഖ്യാപിച്ചത്. ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ മേഘ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഫ്‌ളോറിഡയില്‍ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എന്‍ഫോഴ്സ്മെന്റ് അധികാരികള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് “ടാംപ ബേ ടൈംസില്‍’ നീല്‍ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം. പുരസ്കാരം തീരെ അപ്രതീക്ഷിതമായിരുന്നുവെന്നാണ് മേഘ രാജഗോപാലന്റെ പ്രതികരണം. പുരസ്കാര വിജയിക്ക് 15,000 ഡോളറാണ് സമ്മാനമായി ലഭിക്കുക.

വാക്‌സിന്‍ സ്വീകരിക്കാത്ത ഹൂസ്റ്റണ്‍ ആശുപത്രി ജീവനക്കാരുടെ സസ്‌പെന്‍ഷനെതിരേയുള്ള ലോസ്യൂട്ട് തള്ളി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ നൂറോളം ജീവനക്കാര്‍ നല്‍കിയ ലോ സ്യൂട്ട് ഫെഡറല്‍ ജഡ്ജി തള്ളി. ഇരുനൂറ് ജീവനക്കാരാണ് സസ്‌പെന്‍ഷന് വിധേയരായത്. ആശുപത്രി പോളിസിക്കനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ജൂണ്‍ ഏഴുവരെയാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സമയപരിധി നല്‍കിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ആശുപത്രി മാനേജ്‌മെന്റിന്റെ ഉത്തരവ് അനുസരിക്കാന്‍ തയാറാകാത്ത ജീവനക്കാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ജൂണ്‍ 14-നു മുമ്പ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്നും അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനെതിരേയാണ് ജീവനക്കാര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ആശുപത്രി മാനേജ്‌മെന്റ് നിയമവിരുദ്ധമായാണ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും, അവരുടെ ജോലി സുഗമമായി നിറവേറ്റുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം കൊണ്ടുവരുന്നതെന്നും കേസ് തള്ളിക്കൊണ്ട് ഫെഡറല്‍ ജഡ്ജി ലിന്‍ ഹുഡ്‌സ് പറഞ്ഞു. കോടതി…

ചൈനീസ് നഗരത്തിൽ ഗ്യാസ് പൈപ്പ് സ്ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ചൈനയിലെ ഹുബേ പ്രവിശ്യയിലുണ്ടായ വാതക പൈപ്പ് ലൈന്‍ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 140 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച (ശനിയാഴ്ച 22:30 GMT) ഷിയാൻ നഗരത്തിലെ ഒരു പാർപ്പിട സമുച്ചയത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് രക്ഷാപ്രവർത്തകർ 144 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തി. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതില്‍ 37 പേർ ഗുരുതരാവസ്ഥയിലാണ്.  

നിലത്ത് മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

കണ്ണൂർ: നിലത്ത് മൂത്രമൊഴിച്ചതിന് ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനേയും കുഞ്ഞിന്റെ അമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ഇരിട്ടിയില്‍ കണിച്ചാറിലാണ് സംഭവം നടന്നത്. നിലത്തു കിടത്തിയ കുട്ടി മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കേളകം പൊലീസാണ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് രണ്ടാനച്ഛന്‍റെ അറസ്റ്റ്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്. കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നെന്ന് അമ്മൂമ്മ പറഞ്ഞു. കുട്ടി മൂത്രമൊഴിക്കുന്നത് പറഞ്ഞായിരുന്നു മർദ്ദനമെന്ന് അമ്മൂമ്മ പറയുന്നു. കുട്ടിയെ നിലത്ത് കിടത്തുകയും മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് മർദിക്കുകയും കുട്ടിയെ വീട്ടിൽ താമസിപ്പിച്ചാൽ കൊല്ലുമെന്ന് പറഞ്ഞതായും അമ്മുമ്മ പറഞ്ഞു. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ അമ്മയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിൽ…