ലെസ്ലിൻ വിൽ‌സൺ (28) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോര്‍ക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസന്റേയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28) ന്യൂയോർക്കിൽ നിര്യാതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ. വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഇടവക അംഗമാണ്. പൊതുദർശനം: ജൂൺ 22 ചൊവ്വാഴ്ച 4 മുതൽ 9 വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചില്‍ (99 Park Avenue, White Plains, NY 10603). സംസ്ക്കാര ശുശ്രുഷ ജൂൺ 23 ബുധനാഴ്ച രാവിലെ 8:30 മുതല്‍ – സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചില്‍. തുടർന്ന് വൈറ്റ് പ്ലെയ്ന്‍സ് റൂറല്‍ സെമിത്തേരിയില്‍ (White Plains Rural Cemetery, 167 N Broadway, White Plains) സംസ്ക്കാരം. വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസിന് വനിതാ കമ്മീഷന്റെ വിമര്‍ശനം

പെരിന്തൽമണ്ണ: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസിന് വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയ്ക്ക് തീയിടുകയും മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനെ വിമർശിച്ചത്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് എംസി ജോസഫൈൻ പറഞ്ഞു ”പ്രതിക്കെതിരെ നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്,” വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു. ദൃശ്യ എന്ന യുവതിയെ 22 തവണയാണ് പ്രതി…

ബെവ്‌ക്യൂവിന്റെ ആപ്പിലൂടെ മദ്യ വില്പന നടക്കുമെന്ന് വിശ്വസിച്ചവര്‍ ആപ്പിലായി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്പന ബെവ്ക്യൂവിന്റെ ആപ്പിലൂടെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 15നു പ്രഖ്യാപിച്ചെങ്കിലും ജൂണ്‍ 16-ന് വൈകീട്ട് തീരുമാനത്തില്‍ മാറ്റം വരുന്നതുവരെയുള്ളള്ള 22 മണിക്കൂറിൽ ബവ്ക്യൂ ആപ്പിലൂടെ ടോക്കൺ വരുമെന്നു പ്രതീക്ഷിച്ച് ആപ് ഡൗൺലോഡ് ചെയ്തു കാത്തിരുന്നത് 1.32 ലക്ഷം പേര്‍. ജൂണ്‍ 15 അര്‍ദ്ധരാത്രി വരെ 97,707 ഡൗൺലോഡുകളാണ് നടന്നത്. ജൂണ്‍ 16നാകട്ടേ 34,526 പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ആകെ 1,32,233 പുതിയ ഡൗൺലോഡുകൾ നടന്നതോടെ ആപ്പിന്റെ തുടക്കം മുതൽ ഇതുവരെ നടന്നത് 39.3 ലക്ഷം ഡൗൺലോഡുകള്‍. ജൂണ്‍ 17ന് അതിരാവിലെ മുതല്‍ ബാറുകളുടേയും ബിവറേജസ് ഔട്ട്‌ലറ്റുകളുടേയും മുന്നില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ഏത് ആപ്പാണ് വരികയെന്ന് ആരും ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും അത് ബവ്‌ക്യു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചാണ് ജനം ക്യൂവില്‍ നിന്നത്. 2021 ജനുവരി 17 ന് സർക്കാർ ബെവ്ക്യൂ ആപ്ലിക്കേഷന്റെ ഉപയോഗം…

കുപ്രസിദ്ധനായ റിംഗ് ലീഡറുടെ മരണം നൈജീരിയയിലെ ബോക്കോ ഹറാം സ്ഥിരീകരിച്ചു

നൈജീരിയ ആസ്ഥാനമായുള്ള ബോക്കോ ഹറാം തീവ്രവാദ സംഘടന തങ്ങളുടെ കുപ്രസിദ്ധനായ റിംഗ് ലീഡർ അബുബക്കർ ഷെകാവുവിന്റെ മരണം സ്ഥിരീകരിച്ചു. ഡെയ്‌ഷുമായി സഖ്യമുണ്ടാക്കിയ എതിരാളികളായ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഷെകാവു ആത്മഹത്യ ചെയ്തതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു ഹ്രസ്വ വീഡിയോ സന്ദേശത്തിൽ, ബോക്കോ ഹറാമിന്റെ മുൻനിര തീവ്രവാദ നേതാവ് സഹുബ എന്നറിയപ്പെടുന്ന ബകുര മോഡു, ഡെയ്ഷുമായി ബന്ധപ്പെട്ട തക്ഫിരി സംഘടനയുടെ പുതിയ നേതാവായി ക്യാമറയെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രൂപ്പിനോട് വിശ്വസ്തത പുലർത്താൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ബോക്കോ ഹറാമിന്റെ പ്രധാന എതിരാളിയായ ഐ‌എസ്‌ഡബ്ല്യു‌പി എന്നറിയപ്പെടുന്ന പശ്ചിമാഫ്രിക്കയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡെയ്ഷ് അനുബന്ധ വിഭാഗമായ ഷെക്കോവിനെ ഐ‌സ്‌വാപ്പ് വേട്ടയാടിയിട്ടുണ്ടെന്നും തീവ്രവാദ ഗ്രൂപ്പിനോട് വിശ്വസ്തത പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 18 നാണ് ഷെകാവു മരിച്ചതെന്ന് പറയപ്പെടുന്നു. നൈജീരിയൻ രഹസ്യാന്വേഷണ വിഭാഗങ്ങളും ഷെകാവുവിന്റെ മരണം സ്ഥിരീകരിച്ചു. 2009 ൽ…

രക്തം കട്ടപിടിക്കുന്നു; ഓസ്ട്രേലിയയില്‍ ആസ്ട്രസെനെക്ക വാക്സിന് നിയന്ത്രണം

60 വയസ്സിന് താഴെയുള്ളവർക്ക് ആസ്ട്രാസെനെക്കയുടെ കോവിഡ് -19 വാക്സിന്‍ നൽകരുതെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പ്. ഇത് രാജ്യത്തെ വാക്സിന്‍ വിതരണത്തിന് പുതിയ തിരിച്ചടിയായി. രക്തം കട്ടപിടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ അർത്ഥമാക്കുന്നത് 60 വയസ്സിന് താഴെയുള്ള എല്ലാവർക്കും ഫൈസര്‍ വാക്സിനാണ് ഏറ്റവും ഫലപ്രദമാകുന്നതെന്ന് ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഗുരുതരമായ രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വന്നതിനാല്‍ ഓസ്‌ട്രേലിയൻ അധികൃതർ ഏപ്രിലിൽ 50 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വാക്സിന്‍ സ്വീകരിച്ച ശേഷം രക്തം കട്ടപിടിച്ച് 52 കാരിയായ സ്ത്രീ മരിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനകം തന്നെ മുടങ്ങിയ വാക്സിൻ വിതരണത്തെ ഈ വെല്ലുവിളി ബാധിക്കുമെന്ന് ഹണ്ട് സമ്മതിച്ചു. 25 ദശലക്ഷം വരുന്ന ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് ഇതുവരെ കുത്തിവയ്പ് നടത്തിയിട്ടുള്ളത്. വാക്സിന്‍ വിതരണം മന്ദഗതിയിലായതിനെത്തുടര്‍ന്ന് പൊതുജനങ്ങളുടെ…

സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച്‌ നടത്തി

തേഞ്ഞിപ്പലം: മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങളുടെ യാതൊരു ആനുകൂല്യങ്ങളും കുറക്കുകയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഇടതു സിന്‍‌ഡിക്കേറ്റിന്റേയും പ്രഖ്യാപനം വെറും പ്രഹസനമായി തുടരുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സനൽ കുമാർ. കാലിക്കറ്റ്‌ സർവകലാശാലയിലെ പി എച്ച് ഡി പ്രവേശനത്തിലെ ഭീകരമായ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയിൽ അദ്ധ്യാപക – ഉദ്യോഗാര്‍ത്ഥി നിയമനങ്ങളിൽ അരങ്ങേറുന്നത് സവർണാധിപത്യമാണെന്നതിന്റെ അവസാനത്തെ തെളിവാണ് പി എച്ച് ഡി പ്രവേശനത്തിൽ 10% മുന്നാക്ക സംവരണം നൽകാൻ എസ് ടി വിഭാഗത്തിലെ 2.5% സംവരണം വെട്ടിക്കുറച്ചത്. അതിഭീകരമായ സംവരണ കൊള്ളയും സവർണ ദാസ്യവും ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇടത് സിൻഡിക്കേറ്റ് തുടരുന്നത്. ഇതിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി…

മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മഞ്ചേരി : കോവിഡ് ഹോസ്പിറ്റലായി പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ മുഴുവൻ ഒ.പികളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സി.പി ഷരീഫ് ഉദ്ഘാടനം ചെയ്തു. അമീൻ പയ്യനാട്, ഫുആദ് മങ്കട, ശിബിലി, സിബ്അത്തുള്ള, അലീഫ് മഞ്ചേരി, മുൻസിഫ് എന്നിവർ സംസാരിച്ചു.

മലബാർ ഡവലപ്മെന്റ് ഫോറം ‘സേവ് ബേപ്പൂർ പോർട്ട്’ ആക്ഷൻ ഫോറം രൂപീകരിച്ചു

ഇന്ത്യയിലെ അതിപുരാതന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂർ തുറമുഖം ഛിദ്രശക്തികളുടെ സ്ഥാപിത താൽപര്യങ്ങളിൽ കുടുങ്ങി ഇല്ലാതാവുകയാണ്. ലക്ഷദ്വീപുകളിലേക്കുള്ള ചരക്കു നീക്കങ്ങൾ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കഴിഞ്ഞു, ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നു. തുറമുഖത്തിലുണ്ടായിരുന്ന പല സേവനങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറക്കുകയാണ്. ദ്വീപിനെയും കേരളത്തെയും തമ്മിലകറ്റാനുള്ള നിഗൂഢ നടപടികൾ മലബാറിന്റെ സാമ്പത്തിക അടിത്തറ തകർക്കും. തുറമുഖവും വിമാനത്താവളവും ഫാക്ടറികളും തൊഴിൽശാലകളും പതിറ്റാണ്ടുകൾ മുമ്പേ മലബാറിൽ ഉണ്ടായിരുന്നിട്ടും വളരാൻ വിടാതെ കൂമ്പ് വാട്ടുകയാണ് സ്ഥാപിത താൽപര്യക്കാർ ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണയും ഇതിന്റെ വലിയ ഉദാഹരണമാണ്. എംഡിഎഫ് പോലെയുള്ള സന്നദ്ധ സംഘടനകൾ പ്രതിരോധിച്ചിരുന്നില്ലെങ്കിൽ കരിപ്പൂർ വിമാനത്താവളം നമുക്കെന്നോ നഷ്ടമായിരുന്നേനെ. ശബ്ദമുയർത്താൻ അമാന്തിച്ചാൽ കണ്ണു തുറക്കുന്നതിനു മുമ്പേ എല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവിലാണ് മലബാർ ഡവലപ്മെന്റ് ഫോറം ഫിഷറീസ് ‘സേവ് ബേപ്പൂർ പോർട്ട്’ സമിതി രൂപീകരിച്ചത്. വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കും പ്രത്യക്ഷസമരങ്ങൾക്കും എംഡിഎഫ് നേതൃത്വം നൽകും. ബേപ്പൂർ…

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്‌ളോറിഡാ ഗവര്‍ണര്‍

തല്‍ഹാസി (ഫ്‌ളോറിഡ) : കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുന്നതിനു ഉത്തരവിറക്കിയതായി ഫ്‌ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂണ്‍ 16 ബുധനാഴ്ച അറിയിച്ചു. മാസ്ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കൂട്ടംകൂടിയതിനും കേസ്സെടുത്തവര്‍ക്കാണ് ഫ്‌ലോറിഡാ ക്ലമന്‍സി ബോര്‍ഡിന്റെ അംഗീകാരത്തോടെ മാപ്പു നല്‍കുന്നത്. എന്നാല്‍ പാന്‍ഡമിക്കിന്റെ മറവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പു നല്‍കല്‍ ഫ്‌ലോറിഡായിലെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.സംസ്ഥാനം പൂര്‍വ്വ സ്ഥിതിയിലേക്ക് അതിവേഗം മാറികൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഇത്തരക്കാരെയല്ലാ, യഥാര്‍ത്ഥ കുറ്റവാളികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. മാര്‍ച്ചിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴ ചുമത്തപ്പെട്ടവരേയും പിഴ അടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാന്‍ഡമിക്കിന്റെ ഭീകര മുഖം ശരിക്കും ദര്‍ശിച്ച സംസ്ഥാനമാണ് ഫ്‌ലോറിഡാ. സംസ്ഥാനത്തു…

രാമജന്മ ഭൂമി ട്രസ്റ്റ് അഴിമതി; ശിവസേനയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി; പോലീസ് കേസെടുത്തു

മുംബൈ: രാമജന്മ ഭൂമി ട്രസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട ശിവസേനാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. അഴിമതിയെക്കുറിച്ച് ശിവസേനയുടെ മുഖപത്രമായ ‘സാമ്​ന’യിൽ വന്ന ലേഖനത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ശിവാജി പാർക്ക്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു പ്രവർത്തകരുടെ ഏറ്റുമുട്ടൽ. ശിവസേന പത്രത്തിലെ പരാമർശത്തിനെതിരെ ബി.ജെ.പിയുടെ യുവജന വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. അക്രമo അഴിച്ചു വിട്ടതിന്റെ പേരിൽ ശിവസേന പ്രവർത്തകർക്കെതിരെയും കോവിഡ്​ – ലോക്​ഡൗണിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന്​ 30 ബി.ജെ.പി പ്രവർത്തകർക്കുമെതിരെയാണ് പോലീസ് ​ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ​. അയോധ്യ ഭൂമി വിവാദവുമായി ബന്ധപ്പെട്ട്​ ഉയരുന്ന സംശയങ്ങൾക്ക്​ രാമ ജന്മ ഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്​ ​ജനറൽ സെക്രട്ടറി ചംപത്​ റായ്​ മറുപടി…