മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവ വിവരണം

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂണ്‍ 13-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്ളാറ്റ്ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള അധ്യക്ഷത വഹിച്ചു. നൈനാന്‍ മാത്തുള്ള മീറ്റിംഗില്‍ മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ് വെര്‍‌ച്വല്‍ സാങ്കേതിക വിഭാഗം നിയന്ത്രിച്ചു. ഭാഷാസാഹിത്യ ചര്‍ച്ചയിലെ ആദ്യത്തെ ഇനം ജോണ്‍ കൂന്തുറ എഴുതി അവതരിപ്പിച്ച രണ്ടു ബാല ചെറുകഥകളായിരുന്നു. ആദ്യത്തെ കഥയില്‍ ഒരു അപ്പനും മക്കളും കൂടി കായ്കനികളും വിറകും ശേഖരിക്കാനായി കാട്ടിലേക്കു പുറപ്പെടുന്നു. യാത്രാ മധ്യത്തില്‍ ഉഗ്രപ്രതാപിയായ ഒരു കടുവ അലറി അടുക്കുന്നതായി അവര്‍ കാണുന്നു. ഭയവിഹ്വലരായ കുട്ടികള്‍ പേടിച്ചരണ്ട് പിറകോട്ട് ഓടാന്‍ തുടങ്ങുന്നു. എന്നാല്‍ പിതാവ് മക്കള്‍ക്ക് ധൈര്യം പകര്‍ന്നുകൊടുത്തു. പേടിച്ചോടരുത്, കടുവയ്ക്ക് എതിരെ വിറകു…

‘ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ല’: പുടിൻ-ബൈഡന്‍ ഉച്ചകോടിയിൽ ലാവ്‌റോവ്

മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ഒരേസമയം നടപടികളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഏകപക്ഷീയമായ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ജനീവയിൽ നടന്ന കൂടിക്കാഴ്ചയെത്തുടർന്ന് വെള്ളിയാഴ്ച ബെലാറസ് വിദേശകാര്യ മന്ത്രി വ്‌ളാഡിമിർ മെയ്ക്കിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. “ഈ ചർച്ചകളിൽ പങ്കെടുത്തവർ ഉൾപ്പെടെ യുഎസ് ഉദ്യോഗസ്ഥർ നൽകിയ ജനീവ ചർച്ചകളുടെ ഫലങ്ങളുടെ അവലോകനങ്ങൾ ഞാൻ വായിച്ചു. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ തിരികെ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഇൻഫ്രാസ്ട്രക്ചറിനെ ആക്രമിക്കുന്ന ഹാക്കർമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് റഷ്യയിൽ നിന്ന് ഉത്തരം നേടുക, റഷ്യൻ ജയിലുകളിൽ കഴിയുന്ന അമേരിക്കക്കാരെ മോചിപ്പിക്കുക എന്നിവ ചര്‍ച്ചയില്‍ വന്നു,” ഉന്നതതല ഉച്ചകോടിയുടെ വിലയിരുത്തലുകളെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോൾ ലാവ്‌റോവ്…

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19)-ന് ന്യൂജേഴ്‌സിലെ മെർസർ കൗണ്ടി പാർക്കിൽ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങൾ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ്‌ വാർഷിക സോക്കര്‍ ടൂർണമെൻറ്, “സിറോ സോക്കർ ലീഗ് 2021” ന്യൂജേഴ്‌സിലെ മെർസർ കൗണ്ടി പാർക്കിൽ വച്ച് നാളെ (ജൂൺ 19) -ന് നടത്തപ്പെടും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ “മഞ്ഞപ്പട“യുമായി സഹകരിച്ചാണ് ഈ വർഷത്തെ “സിറോ സോക്കർ ലീഗ് 2021″ നടത്തപ്പെടുന്നത്. ജൂൺ 19-ന്‌ ശനിയാഴ്‌ച രാവിലെ 7:30 ന് സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ വികാരി റവ.ഫാദർ. ആൻ്റണി സേവ്യർ പുല്ലുകാട്ട് സോക്കർ മത്സരങ്ങൾ ഉത്‌ഘാടനം ചെയ്യുന്നതോടെ വാശിയേറിയ മത്സരങ്ങൾക്ക് തുടക്കമാകും. എട്ടു മണിക്ക് ആദ്യ മത്സരം ആരംഭിക്കും. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍…

UST Kochi Organizes Free Covid-19 Vaccination Drive for Employees and Family Members

Kochi: UST, a leading digital transformation solutions company, has begun a free Covid-19 vaccination drive for all its Kochi USsociates (UST employees) and their immediate dependents (spouse and children) above 18 years of age,  on June 17th 2021, Thursday at its Kochi office in Infopark. The drive will continue for 3 days till Saturday. The company is organising the vaccination drive for its 15,000-plus employees and their family members across India. The vaccination drive is conducted at UST offices in Thiruvananthapuram, Kochi, Bengaluru, Pune, Hyderabad, Coimbatore, Noida and Chennai. UST…

World Malayalee Council is now active in Florida

FL, USA – World Malayalee Council, the largest ethnic organization in the world started it’s the Florida Chapter with an inauguration ceremony on Saturday, June 5, 2021. The mission of WMC, Florida Chapter is to bring together Malayalee’s / people of Kerala origin in Florida region to grow their network, philanthropic, social measures and understanding towardother cultures with which they have to co-exist and interact. Blesson Mannil (President) and Sidharth Nair (Youth Chairperson) are actively planning on bringing fitness related initiatives for teens and young adults. WMC Florida has partnered…

സാൻ ഫ്രാൻസിസ്കോയിൽ 94 കാരിയായ ഏഷ്യൻ സ്ത്രീക്ക് കുത്തേറ്റു

സാന്‍ഫ്രാന്‍സിസ്കോ: ഏഷ്യൻ അമേരിക്കക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വര്‍ധിച്ചുകൊണ്ടിക്കെ, സാൻ‌ഫ്രാൻസിസ്കോയിൽ 94 കാരിയായ ഏഷ്യൻ സ്ത്രീക്ക് നിരവധി തവണ കുത്തേറ്റു. ആൻ ടെയ്‌ലർ എന്ന സ്ത്രീയെയാണ് ഒന്നിലധികം കുത്തേറ്റ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാൻ ഫ്രാൻസിസ്കോ പോലീസ് വകുപ്പ് അറിയിച്ചു. പരിക്കുകൾ എത്ര ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും അവർ രക്ഷപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പ്രകോപനപരമായ എന്ത് സംഭവമാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തിന് സമീപം കത്തി കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് പോലീസ് കരുതുന്ന ഡാനിയേല്‍ കാവിച്ച് എന്ന 35 കാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം ജയിൽ മോചിതനായ ഡാനിയേലിനെതിരെ നരഹത്യയ്ക്ക് ശ്രമിക്കൽ, വൃദ്ധരെ ആക്രമിക്കല്‍, ജാമ്യത്തിലിരിക്കുമ്പോഴോ, നിരീക്ഷണത്തിലിരിക്കുമ്പോഴോ (പ്രൊബേഷന്‍) കുറ്റകൃത്യം ചെയ്യല്‍ എന്നിവ ചുമത്തി കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. “ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ, ഇത്തരം അക്രമങ്ങൾ സ്വീകാര്യമല്ലെന്നും,…

ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കോവിഡ്-19 വാക്സിനേഷൻ ഡ്രൈവുമായി യുഎസ് ടി കൊച്ചി

കൊച്ചി: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി. കൊച്ചി ഇൻഫോപാർക്കിലെ ഓഫീസിൽ വെച്ചാണ് ജീവനക്കാർക്കൊപ്പം അവരുടെ പങ്കാളികൾക്കും 18 വയസ്സിനു മുകളിൽ പ്രായമുള്ള മക്കൾക്കുമായി സൗജന്യ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ജൂൺ 17 വ്യാഴം മുതൽ ജൂൺ 19 ശനി വരെ മൂന്നുദിവസമാണ് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്. രാജ്യമെമ്പാടുമുള്ള 15,000-ത്തിൽപ്പരം ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. കൊച്ചിക്കു പുറമേ തിരുവനന്തപുരം, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കോയമ്പത്തൂർ, നോയ്ഡ, ചെന്നൈ ഓഫീസുകളിലും പ്രതിരോധ കുത്തിവെപ്പ് പരിപാടി നടക്കുന്നുണ്ട്. എണ്ണായിരത്തിലേറെ ജീവനക്കാരാണ് കേരളത്തിലുള്ളത്. കൊച്ചിയിൽ മാത്രം രണ്ടായിരത്തിൽപ്പരം ജീവനക്കാരുണ്ട്. സർക്കാരുകൾ, ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തകർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുമായി യോജിച്ചാണ് മഹാമാരിക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഎസ് ടി മുന്നിട്ടിറങ്ങുന്നത്. കുറഞ്ഞത് 10…

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണങ്ങൾ കൈമാറി

പാലക്കാട്: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് പാലക്കാട് ജില്ല കമ്മിറ്റി നടത്തുന്ന കാഴ്ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാമഗ്രികൾ നൽകി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി എം.കെ ഷരീഫിന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ്, പാലക്കാട് മണ്ഡലം കമ്മിറ്റിയംഗം സുബൈർ സി.ജെ എന്നിവരാണ് പഠനോപകരണങ്ങൾ കൈമാറിയത്. അട്ടപ്പാടി ദാസന്നൂർ ഊരിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി പാഠപുസ്തകങ്ങൾ എത്തിച്ചു കൊടുത്തു. അട്ടപ്പാടിയിലെ സ്ക്കൂളുകളിൽ പലയിടത്തും പാഠപുസ്തകങ്ങൾ ഇപ്പോഴും എത്തിയിട്ടില്ല. പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും എല്ലായിടത്തും പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങളെ ചോദ്യം ചെയ്തും അകറ്റി നിർത്തപ്പെടുന്നവർക്ക് സൗകര്യങ്ങളൊരുക്കിയുംജൂൺ 17 –…

അക്ഷരം മറന്നവരുടെ വായനാവാരം

ജൂണ്‍ പത്തൊമ്പത് വായനാ ദിനം. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കമിട്ട പി. എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരള സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള ആദരസുചകമായി വായനാദിനമായി പ്രഖ്യാപിച്ച്, വായനയെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍, സ്കൂളുകളും മറ്റും 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം വായനാ വാരമായി ആചരിക്കുന്നു. ഇങ്ങനെ വായനാ ദിനവും, വാരവും ആഘോഷിച്ച് വായനയെ പ്രോത്സാഹിപ്പിക്കേണ്ട ഒരവസ്ഥയിലേക്ക് സാക്ഷര കേരളം മാറിയിരിക്കുന്നു. കാരണം പലതായിരിക്കാം. നമ്മുടെ ജീവിതവും സംസ്കാരവും, സാഹചര്യങ്ങളും മാറി. സ്വപ്നം കാണാന്‍ മറന്ന മനുഷ്യന്‍ തിരക്കു പിടിച്ച് എന്തിന്‍റെയെല്ലാമോ പിറകെയുള്ള പാച്ചിലില്‍ അവന്‍റെ ശീലങ്ങള്‍ മാറിയതറിഞ്ഞില്ല. ഇന്നു വായന പുസ്തകങ്ങളിലല്ല. ഐ-ഫോണിലെ സൈബര്‍ ഇടങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന വിജ്ഞാനത്തില്‍ അവനവനു വേണ്ടതു മാത്രം തോണ്ടി എടുത്താല്‍ മതി. അറിവു തൊട്ടറിയണ്ട, വായിച്ചറിയണ്ട എന്ന നിലയിലായപ്പോള്‍ വായനാശീലവും മാറി. ഒരോ ശീലമാറ്റങ്ങളും അവന്‍റെ സംസ്കാരത്തെയാണു മാറ്റുന്നത്. സംസ്കാരത്തിന്‍റെ അടിത്തറ…

“സേവ് കുട്ടനാട്” ജനകീയ മുന്നേറ്റത്തെ കര്‍ഷക പ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

ആലപ്പുഴ: സ്വന്തം മണ്ണില്‍ ജീവിക്കാന്‍ വേണ്ടി കുട്ടനാട് ജനത നടത്തുന്ന ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ വിവിധ കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി. അനേകായിരങ്ങളെ തീറ്റിപ്പോറ്റുന്ന കുട്ടനാടന്‍ ജനതയുടെ ജീവിതം വന്‍ ഭീഷണി നേരിടുന്നു. പ്രളയവും ദുരന്തങ്ങളും നിരന്തരം ഏറ്റുവാങ്ങി കുട്ടനാട്ടില്‍ നിന്ന് ജനങ്ങള്‍ കുടിയിറങ്ങുന്ന സ്ഥിതിവിശേഷമാണ്. 2008-ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ അട്ടിമറിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി ഒരു സമൂഹത്തെയൊന്നാകെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ അടവുതന്ത്രങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇനിയും അനുവദിക്കാനാവില്ലെന്ന് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ…