മദ്യ ശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

മദ്യശാലകൾ തുറന്നതുകൊണ്ടു ആരാധനാലയങ്ങൾ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ മതമേലധ്യക്ഷമാർ കോവിദഃ മഹാമാരിയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങൾ തുടര്ച്ചയായി ഒന്നരകൊല്ലത്തോളം അടച്ചിടുന്നതിന് നിർബന്ധിതരായിരുന്നു..ആഴമായ ദൈവവിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടും എതെ ങ്കിലുമൊരു മതമേലധ്യക്ഷമാരുടെ മനസ്സാക്ഷിയെ ഈ തീരുമാനം തൊട്ടു നോവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്തുക എളുപ്പമല്ല . .കോറോണവൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ സംഹാരതാണ്ഡവമാടുമ്പോൾ ദേവാലങ്ങൾ തുറക്കുന്നതിനു ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മതാധ്യക്ഷമാരെ അക്ഷമരാകുന്നത് എന്തിനാണ് ?കോവിഡ് മഹാമാരി പൂർണമായും നിയത്രണാധീനമായിട്ടില്ലെങ്കിലും മഹാമാരിയുടെ പരിണിത ഫലമായി കേരള സർക്കാരിന്റെ സാമ്പത്തിക അടിത്തറ തകർന്നു തരിപ്പണമായപ്പോൾ പണം കണ്ടെത്താൻ ഭരണാധികാരികൾ കണ്ടെത്തിയ പരിഹാരമാർഗമാണ് മദ്യശാലകൾ തുറക്കുകയെന്നത് .മദ്യശാലകൾ തുറന്ന ആദ്യദിനം തന്നെ കോടികളാണ് കേരള…

സന്തോഷ് എ തോമസ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇലന്തൂർ പുളിന്തിട്ട തെങ്ങിനാൽ സന്തോഷ് എ തോമസ് (63) ന്യൂയോർക്കിൽ നിര്യാതനായി. റോക്‌ലാൻഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററായിരുന്നു പരേതൻ. പുന്നക്കാട്ടു കൊയ്പള്ളിൽ ജെസ്സിയാണ് ഭാര്യ. മക്കൾ: നീൽ, ഡൊണാൾഡ്. സഹോദരങ്ങൾ: പരേതനായ വിനോദ്, ചാർളി (ന്യൂയോർക്ക്). പൊതുദർശനം ജൂൺ 21 ന് തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ന്യൂയോർക്കിൽ ന്യാക്കിലുള്ള ഇൻഡ്യ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഹാളിൽ (85, Marion Street, Nyack, NY 10960) ചൊവ്വാഴ്ച രാവിലെ അതേ ഹാളിൽ വച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: എൻ എം ഫിലിപ്പ് 224 392 1678. വാര്‍ത്ത: ജീമോന്‍ റാന്നി

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്‌ലാന്റിക് റീജിണൽ സമ്മേളനം നടത്തപ്പെട്ടു

ന്യൂയോർക്ക്: വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ വച്ചു നടത്തപ്പെട്ടു. കൊട്ടിലിയോൺ റെസ്റ്റോറൻറ്റിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ നേരിട്ടും സൂമിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. 1922 -ഇൽ അമേരിക്കയിലെ ടോളിഡോ ഒഹായിയോയിൽ ജഡ്ജ് പോൾ വില്ല്യയം അലക്സാണ്ടർ ചില സാമൂഹ്യപ്രതിബദ്ധ്യതയുള്ള ചെറുപ്പക്കാരൊപ്പം മദ്ധ്യാഹ്നഭക്ഷണവേളയിൽ മനുഷ്യനന്മയെ ലക്ഷ്യമാക്കി ആരംഭിച്ച ചെറുകൂട്ടം ഇന്നു 75 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം സന്നദ്ധ സേവകരുള്ള വൈസ്‌മെൻ ഇൻറ്റർനാഷണൽ (YMI) ആയി വളർന്നു. ജീസസ് ക്രൈസ്റ്റിന്റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി, YMCA യുടെ പാർശ്വസംഘടനയായി ലോകത്തെ സേവിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ തുടങ്ങിയ സംഘടന എല്ലാ മതവിശ്വാസികളെയും ഉൾകൊള്ളുന്ന മനുഷ്യനന്മയുടെ വൈകാരികമായ കൂട്ടായ്മയായി രൂപപ്പെട്ടു. ക്ലബ്ബിൻറെ നൂറാം ജന്മദിനാഘോഷത്തിന്റെ പ്രൗഢഗംഭീരമായ പ്രഥമകിക്കോഫ് അന്തർദേശീയ നേതാക്കളൊപ്പം ആഘോഷിക്കപ്പെട്ടു. അന്തർദേശീയ പ്രസിഡണ്ട് ജേക്കബ് ക്രിസ്റ്റൻസെൻ ഡെന്മാർക്കിൽ നിന്നും ഷാംപൈയൻടോസ്റ്റ്‌ ചെയ്‌തു കിക്കോഫ്…

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം കത്തോലിക്കാ കുടുംബങ്ങള്‍, അവരുടെ രണ്ട് പതിറ്റാണ്ടായുള്ള പ്രാര്‍ത്ഥനയും അക്ഷീണ പരിശ്രമവും ഫലമണിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതയുടെ ഉടമസ്ഥതയില്‍ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡില്‍ സ്ഥിതിചെയ്തിരുന്ന സെന്റ് ഹെലേന ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റി സ്വന്തമാക്കി ഇപ്പോള്‍ ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. 2020 ഡിസംബര്‍ 22-നാണ് 450 പേര്‍ക്ക് ഇരിക്കാവുന്ന ഈ ദേവാലയവും ഇതു സ്ഥിതിചെയ്യുന്ന 5.3 ഏക്കര്‍ സ്ഥലവും ഹാര്‍ട്ട്‌ഫോര്‍ഡ് ആതിരൂപതയുടെ സെന്റ് ജയിന്നാ ഇടവകയില്‍ നിന്നു സീറോ മലബാര്‍ കമ്യൂണിറ്റി 9.5 ലക്ഷം ഡോളറിന് വാങ്ങുന്നത്. 200 പേര്‍ക്ക് ഇരിക്കാവുന്ന പാരീഷ് ഹാളും, നാല് സണ്‍ഡേ സ്കൂള്‍ ക്ലാസ് മുറികളും, വൈദീക മന്ദിരവും, വിശാലമായ പാര്‍ക്കിംഗും ദേവാലയത്തിനുണ്ട്. 2000 മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനായി പ്രവര്‍ത്തിച്ച ദേവാലയത്തിന്റെ പ്രഥമ ഡയറക്ടര്‍ ഫാ. തോമസ് പുതിയിടം ആയിരുന്നു. തുടര്‍ന്ന്…

പറക്കും സിംഗ് എന്നറിയപ്പെടുന്ന മില്‍ഖ സിംഗിന്റെ ഭൗതിക ശരീരം ചണ്ഡിഗഢില്‍ മുഴുവൻ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഐക്കണുകളിലൊന്നായ എയ്‌സ് സ്പ്രിന്റർ മിൽ‌ഖ സിംഗ്, കൊറോണ വൈറസുമായുള്ള ഒരു മാസത്തെ പോരാട്ടത്തിന് ശേഷം വെള്ളിയാഴ്ച അന്തരിച്ചു. 91 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, മുൻ ദേശീയ വോളിബോൾ ക്യാപ്റ്റൻ നിർമ്മൽ കൗര്‍ കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഒരു മകനും മൂന്ന് പെണ്‍‌മക്കളുമുണ്ട്. മില്‍ഖാ സിംഗിന്റെ ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചണ്ഡീഗഢില്‍ ശനിയാഴ്ച സംസ്ക്കരിച്ചത്. കുടുംബാംഗങ്ങളുടൊപ്പം കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, പഞ്ചാബ് ഗവർണറും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററുമായ വിപി സിംഗ് ബദ്‌നോർ, പഞ്ചാബ് ധനമന്ത്രി മൻ‌പ്രീത് സിംഗ് ബാദൽ, ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇതിഹാസത്തോടുള്ള ബഹുമാന സൂചകമായി പഞ്ചാബില്‍ ഒരു ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മിൽഖയുടെ സ്മരണാര്‍ത്ഥം പട്യാലയിലെ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ്…

അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; സര്‍‌വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം

തിരുവനന്തപുരം: വര്‍ഷങ്ങളായി സര്‍‌വീസില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ജോലിയില്‍ തിരിച്ചു കയറാന്‍ പലതവണ അവസരം നല്‍കിയിട്ടും താത്പര്യം പ്രകടിപ്പിക്കാത്തവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിപ്പ് നല്‍കി. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. നിയമവിരുദ്ധമായി സര്‍‌വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തിരിച്ചുവരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധിക്കെതിരെ സംസ്ഥാനം നിരന്തരമായ പോരാട്ടത്തിലാണ്. ഈ സമയത്താണ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഏറ്റവും അത്യാവശ്യമായി വേണ്ടത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഉടന്‍ തന്നെ സര്‍വീസില്‍ പ്രവേശിക്കണമെന്നും മന്ത്രി അറിയിച്ചു.  

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓപ്പൺ ഹൗസുകള്‍ക്ക് തുടക്കമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി. കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൗസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൗസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ…

ലഹരി വിരുദ്ധ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിന് ഉജ്ജ്വല തുടക്കം

ദോഹ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും ഇന്റര്‍നാഷണല്‍ മലയാളിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ലഹരിക്കെതിരെ ഐക്യപ്പെടാം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഖത്തറിലെ 15 ഇന്ത്യന്‍ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 200ാളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സിപ്രൊടെക് സി.ഇ.ഒ ജോസ് ഫിലിപ്പ് മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഫൗണ്ടര്‍ & സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. റഷാദ് മുബാറക് അമാനുല്ല, ജോജിന്‍ മാത്യൂ, ഹംദ അമാനുല്ല, ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്‌മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മത്സരത്തിലെ വിജയികളെ ലോക ലഹരി വിരുദ്ധ ദിനമായ…

ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA ) യുടെ സിൽവർ ജൂബിലി കൺവെൻഷൻ ന്യൂയോർക്കിൽ

ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA ) യുടെ സിൽവർ ജൂബിലി കൺവെൻഷൻ ജൂൺ 18 , 19 , 20 തീയതികളിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു. കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. ന്യൂയോർക് പെന്തെക്കോസ്റ്റൽ അസംബ്ലി സ്റ്റാറ്റൻ ഐലൻഡ് സഭയാണ് വേദിയാകുന്നത്. ഈ വർഷത്തെ പ്രധാന പ്രസംഗകനായി പാസ്റ്റർ എം.എ. ജോൺ (കേരളം) പാസ്റ്റർ ഗ്ലെൻ ബഡോസ്‌കി എന്നിവർ എത്തി ചേരുന്നതാണ്. കോവിഡ് മാനദണ്ഡം പുലർത്തി നടത്തുന്ന പ്രസ്തുത കൺവെൻഷൻ ഓൺലൈൻ വഴിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ലോക്കൽ ഏരിയയിൽ ഉള്ളവർക്ക് മാത്രമേ വ്യെക്തിപരമായി മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഈ വർഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് “GO FORWARD ” (മുൻപോട്ടു പോകുക) എന്നാണ്. പാൻഡെമിക് മൂലം ഭാരപ്പെടുന്ന തലമുറയ്ക്ക് മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ കല്പന മോശ ഏറ്റെടുത്തു മുൻപോട്ട് ചുവടുകൾ വെച്ചപ്പോൾ എതിരെ നിന്ന…

കുടിയേറ്റ വിഷയം: കമല ഹാരിസിനെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റം, അഭയാര്‍ഥി പ്രശ്‌നം, അതിര്‍ത്തി സുരക്ഷിതത്വം എന്നീ വിഷയങ്ങള്‍ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് ബൈഡന്‍ ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ ആ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 50 യുഎസ് ഹൗസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബൈഡനു കത്തയച്ചു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമലാ ഹാരിസ് തീര്‍ത്തും പരാജയമാണെന്നും, കഴിഞ്ഞ 85 ദിവസമായി തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഒന്നും തന്നെ നിര്‍വഹിക്കുന്നില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും അതിര്‍ത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോര്‍ഡര്‍ പട്രോള്‍ ഏജന്റ്സിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനു പോലും കമല ഹാരിസ് ഇതുവരെ തയ്യാറാറായിട്ടില്ലെന്നും യുഎസ് ഹൗസ് അംഗങ്ങള്‍ ആരോപിച്ചു. മെയ് മാസത്തില്‍ 180,000 പേരാണ് അമേരിക്കയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിച്ചവരില്‍ റഷ്യ,…