ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ ജൂണ്‍ 25-ന്: ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള “കിഡ്‌സ് കോര്‍ണര്‍’ ജൂണ്‍ 25-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യും. വേള്‍ഡ് ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസറും, കുക്ക് കൗണ്ടി പ്രിസണ്‍ ചാപ്ലെയിനുമായ ഡോ, അലക്‌സ് കോശി നടത്തും. അതിനോടനുബന്ധിച്ച് സാറാ അനില്‍ നടത്തുന്ന യോഗാ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും, മാനസീകോല്ലാസത്തിനും സമൂഹത്തിലുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കും തുടങ്ങിയവ സംബന്ധിച്ചുള്ള ക്ലാസുകളും നടത്തുന്നതാണ്. ഇതിന്റെ കോര്‍ഡിനേറ്റര്‍ ജെസി റിന്‍സി (773 322 2554) ആണ്. പ്രസ്തുത പരിപാടിയില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), ട്രഷറര്‍ മനോജ് അച്ചേട്ട്, ജോയിന്റ് സെക്രട്ടറി സാബു…

ജോൺസൺ & ജോൺസണ്‍ കമ്പനിയുടെ രണ്ട് ലക്ഷം ഡോസ് വാക്സിൻ കുവൈറ്റ് ഇറക്കുമതി ചെയ്യുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് മൂന്നാമത്തെ വാക്സിൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര ടെണ്ടർ കമ്മിറ്റി അംഗീകാരം നൽകി. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്റ് ജോൺസന്റെ രണ്ട് ലക്ഷം വാക്സിന്‍ ഡോസുകള്‍ ഇറക്കുമതി ചെയ്യാനാണ് കമ്മിറ്റി ആരോഗ്യ മന്ത്രാലയത്തിന് അംഗീകാരം നൽകിയത്. ഇതിനായി ആറു ലക്ഷം ദിനാര്‍ വകിയിരുത്തിയതായി അധികൃതര്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ് ജോൺസൺ & ജോൺസൺ വാക്സിന്‍. ഏറെ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ ഈ വാക്‌സിന്‍ 85% ഫലപ്രദമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ, വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ ആശുപത്രിയിലാകുന്നതില്‍നിന്നും മരണത്തില്‍നിന്നും ഈ വാക്‌സിന്‍ പൂർണ്ണമായും തടയുമെന്നാണ് മെഡിക്കല്‍ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവില്‍ അസ്ട്രസെനെക്ക വാക്സിനും ഫൈസര്‍ വാക്സിനുമാണ് കുവൈത്തില്‍ നല്‍കുന്നത്. സിംഗിള്‍ ഡോസും സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ലെന്നതും ജോൺസൺ ആന്റ് ജോൺസൺ വാക്സിന്‍റെ പ്രത്യേകതയാണ്.

ജൂണ്‍ 24 മുതല്‍ യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ദുബായ്; കോവിഡ് രണ്ടു ഡോസുകളും എടുത്തവര്‍ക്ക് മുന്‍‌ഗണന

ദുബായ്: കോവിഡ്-19 വ്യാപനം മൂലം 15 മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി. ജൂണ്‍ 24 വ്യാഴാഴ്ച മുതല്‍ ടെർമിനൽ ഒന്ന് യാത്രക്കാരെ സ്വീകരിക്കാന്‍ പ്രവർത്തന സജ്ജമാകും. കോവിഡ്-19 മഹാമാരിയുടെ പിടിയിലമര്‍ന്ന് പതിനഞ്ചു മാസങ്ങളോളം പൂര്‍ണ്ണമായും അടഞ്ഞു കിടന്നിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിലെ കാലാവധിയുള്ള യുഎഇ താമസ വിസക്കാർക്ക് തിരികെ എത്താൻ ദുബായ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി. ജുലൈ 24 മുതൽ ദുബായിലേക്ക് സർവ്വീസ് നടത്തുമെന്ന് എയർ ഇന്ത്യയും എമിറേറ്റ്സ് എയർ ലൈനും അറിയിച്ചു.

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ന്യൂജേഴ്‌സി: മുവാറ്റുപുഴ വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി. സംസ്ക്കാര ശിശ്രൂഷയും വ്യൂവിങ്ങും ജൂൺ 25നു ബുധനാഴ്ച്ച രാറ്വിലെ 10.00നു ന്യൂപോർട്ട് റിച്ചിയിലുള്ള കോസ്റ്റൽ ക്രൈമിഷൻഷൻസ് ആൻഡ് ഫ്യൂണറൽ കെയറിൽ നടത്തും. (അഡ്രസ്:4201 Grand Blvd New Port Richey, FL 34652 . ഫോൺ:727-645-6975 ). ഭാര്യ: പ്രസന്ന കുറുപ്പുംപടി മറ്റമന കുടുംബാംഗം. ഏകമകൾ : സാറ ജേക്കബ് ( യു.കെ.) മരുമകൻ:അനുരൂപ് (യു.കെ). കൊച്ചുമക്കൾ: അമർലസ്, അറ്റ്ലസ്. സഹോദരങ്ങൾ:ഡോ.ദേവ് പോൾസൺ (ഫ്ലോറിഡ), ലീല കല്ലുങ്കൽ ലാസ് വെഗാസ്), പരേതനായ ജോർജ് പോൾ (കൊച്ചി). 36 വർഷം ചിക്കാഗോയിൽ ആയിരുന്ന പരേതൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം 4 വർഷം മുൻപ് താമ്പായിലേക്ക് താമസം മാറ്റി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തമ്പായിലും ചിക്കാഗോയിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ പള്ളി അംഗമായിരുന്നു. ഫ്രാന്‍സിസ്…

ലക്ഷദ്വീപിനെ കേരള ഹൈക്കോടതി അധികാര പരിധിയില്‍ നിന്ന് കർണാടകയിലേക്ക് മാറ്റണമെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍

ചില നയങ്ങളിൽ ദ്വീപുകളിലെ ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധം നേരിടുന്ന ലക്ഷദ്വീപ് ഭരണകൂടം, നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ആവിഷ്കരിച്ചതായി അധികൃതർ അറിയിച്ചു. ദ്വീപുകളുടെ പുതിയ ഭരണാധികാരി (അഡ്മിനിസ്ട്രേറ്റര്‍) പ്രഫുൽ ഖോഡ പട്ടേൽ എടുത്ത തീരുമാനങ്ങൾക്കെതിരെ നിരവധി പരാതികള്‍ കേരള ഹൈക്കോടതിയിൽ സമർപ്പിച്ചതിനു ശേഷമാണ് ഭരണകൂടം ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ തീരുമാനങ്ങളിൽ കോവിഡ്-19 ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പരിഷ്കരിക്കുക, “ഗുണ്ടാ ആക്റ്റ്” അവതരിപ്പിക്കുക, റോഡുകൾ വീതികൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിക്കുക എന്നിവ ഉൾപ്പെടുന്നു. മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ അസുഖത്തെ തുടർന്ന് മരണമടഞ്ഞപ്പോൾ ദാമന്റെയും ഡിയുവിന്റെയും അഡ്‌മിനിസ്‌ട്രേറ്ററായ പട്ടേലിന് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അധിക ചുമതല കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിലാണ് നൽകിയത്. ഈ വർഷം 11 റിട്ട് പെറ്റീഷനുകൾ ഉൾപ്പെടെ…

11,647 പുതിയ കേസുകളുമായി കേരളം ഇന്ത്യയുടെ കോവിഡ് -19 പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,647 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് ശനിയാഴ്ച രാജ്യത്ത് പതിനായിരത്തിലധികം അണുബാധകൾ ചേർത്ത ഏക സംസ്ഥാനം. കഴിഞ്ഞ നാല് ദിവസമായി ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ജൂൺ 18 ന് 12,469 കേസുകളും ജൂൺ 17 ന് 13,270 ഉം ജൂൺ 16 ന് 12,246 ഉം അണുബാധകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 വരെ കേരളത്തിന് പുറമെ തമിഴ്നാടും കർണാടകയും പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സംസ്ഥാനങ്ങളിൽ അന്ന് നൂറിലധികം മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ച ജില്ലകള്‍: തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂര്‍ 486, കാസര്‍ഗോഡ് 476, ഇടുക്കി 430, പത്തനംതിട്ട…

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ

ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളീ സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ടീം അംഗവും മലയാളിയുമായ ഡോ. ബിന്ദു ബാബുവിൻറെ നേതൃത്വത്തിൽ ക്വീൻസ് യൂണിയൻ ടേൺപൈക്കിലുള്ള സന്തൂർ റെസ്റ്റോറന്റിൽ നടത്തിയ ഫണ്ട് റെയിസിംഗ് ഡിന്നറിനു വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളും ബിസിനെസ്സ്കാരും പങ്കെടുത്തു. എറിക്കിനു വേണ്ടി മലയാളികൾ നടത്തുന്ന നാലാമത് ഫണ്ട് റെയിസിംഗ് പരിപാടിയാണ് കഴിഞ്ഞ ദിവസം നടത്തപ്പെട്ടത്. മലയാളി സെനറ്റർ കെവിൻ തോമസിനു വേണ്ടി ക്യാമ്പയിൻ ടീം അംഗങ്ങളായി പ്രവർത്തിച്ച അജിത് കൊച്ചുകുടിയിൽ എബ്രഹാം, ബിജു ചാക്കോ എന്നിവരും ഡോ. ബിന്ദുവിനൊപ്പം പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. പതിനെട്ടാമത് ബ്രൂക്ലിൻ ബറോ പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിക്കുന്ന എറിക് ആദംസ് രണ്ടു പതിറ്റാണ്ടോളം ന്യൂയോർക്ക്…

ഈദ് ഇന്‍ ജോര്‍ജിയ, അവിസ്മരണീയമായ ടൂര്‍ പാക്കേജുമായി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്

ദോഹ : ബലിപെരുന്നാള്‍ അവധി അവിസ്മരണീയമാക്കുവാന്‍ ഖത്തറില്‍ നിന്നും ഈദ് ഇന്‍ ജോര്‍ജിയ ടൂര്‍ പാക്കേജുമായി എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് രംഗത്ത്. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ജോര്‍ജിയ ടൂര്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് എവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു. വേനലവധിക്ക് നാട്ടില്‍പോകാന്‍ കഴിയാത്തവര്‍ക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാനുള്ള അവസരമാകും നാലു ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ പരിപാടി. പ്രമുഖ ട്രാവലറും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര നേതൃത്വം കൊടുക്കുന്ന ടൂര്‍ എന്നതും ഈ യാത്രയെ സവിശേഷമാക്കും. ജൂലൈ 22ന് രാത്രി ദോഹയില്‍ നിന്നും പുറപ്പെട്ട് ജൂലൈ 27 ന് കാലത്ത് ദോഹയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം ബന്ധപ്പെടുക.…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി

ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 നു വി: കുര്‍ബ്ബാന ആരംഭിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി റവ .ഫാ.ജോസെഫ് ജെമി പുതുശ്ശേരില്‍, റവ.ഫാ.ജോയി ചക്കിയാന്‍, റവ.ഫാ.ബിജു ചൂരപ്പാടത്ത് OFM Cap,റെവ.ഫാ.ബിനോയി നെടുംപറമ്പില്‍ OFM Cap എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജോസെഫ് ജസ്റ്റിന്‍ കോര അച്ചിറത്തലയ്ക്കല്‍ , മാത്യൂ ജസ്റ്റിന്‍ കോര അച്ചിറത്തലയ്ക്കല്‍, ജെയ്ഡന്‍ ഡേവിസ് എരുമത്തറ, ജോനാ ദീപു കളപ്പുരയില്‍ , മിഷെല്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ , അജയ് ജോര്‍ജ് പൊക്കംതാനം, ക്രിസ്റ്റഫര്‍കുരിയന്‍ സ്റ്റീഫന്‍ താന്നിക്കുഴിപ്പില്‍, ഐസെയ്യ സൈമണ്‍ താന്നിച്ചുവട്ടില്‍, ഒലീവിയ സൈമണ്‍ താന്നിച്ചുവട്ടില്‍എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.

ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ്ഗാർലാൻഡ് സിറ്റി മേയർ ഉദ്ഘാടനം ചെയ്തു

ഗാർലൻഡ് (ഡാളസ്): കൈരളി ഇം‌പോര്‍ട്ടേഴ്സ്  എക്സ്പോർട്ടേഴ്സ് ഉടമസ്ഥതയിലുള്ള ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ജൂൺ 18 ന് ഗാർലണ്ടിൽ ബ്രോഡ്‍വേയിൽ (5481 Broadway Blvd, STE -116, Garland Texas) കടയുടെ ഗ്രാൻഡ് ഓപ്പണിങ് ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലെമേ പച്ച റിബ്ബൺ മുറിച്ചുകൊണ്ട് ഉൽഘാടനം ചെയ്തത്. ഹിമാലയൻ വാലിയുടെ വിലകുറച്ചുകൊണ്ടുള്ള തുടക്കത്തെയും കമ്മ്യൂണിറ്റിക്കു മടക്കി കൊടുക്കുവാനുള്ള താല്പര്യത്തേയും മേയർ അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ ഡിസ്ട്രിക്ട് 113 സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് റീത്താ ബൊവെർസ്, പാസ്റ്റർ ഷാജി കെ. ഡാനിയേൽ, പ്രൊ-ടെം മേയർ ഡെബ്രാ മോറിസ്, റൗലറ്റ് പ്രൊ-ടെം മേയർ ബ്രൗണി ഷെറിൽ, മുൻ കൗൺസിൽ മെമ്പർ സ്റ്റീവൻ സ്റ്റാൻലി, സിറ്റി കൌൺസിൽ അംഗങ്ങളായ ബി. ജെ. വില്ല്യംസ്, എഡ് മൂർ എന്നിവർക്കൊപ്പം ശ്രീ പി. സി. മാത്യു, (ഡിസ്ട്രിക്ട് 3 കൗൺസിലിൽ മത്സരിച്ച…