വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളും 12- മത് ബൈബിൾ കൺ‌വന്‍ഷനും

ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാക്കന്മാരായ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളും 12- മത് ബൈബിൾ കൺവെൻഷനും 2021 ജൂൺ 24 ന് വ്യാഴാഴ്ച മുതൽ 27 ഞായർ വരെ വിവിധ പരിപാടികളോടു കൂടി നടത്തുന്നതാണ്. ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത, കോട്ടയം ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി ആരാധന, സംഗീത വിഭാഗം അദ്ധ്യാപകൻ ബഹു. ഡോ. എം.പി. ജോർജ് അച്ചൻ, ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെടുന്ന വന്ദ്യരായ വൈദിക ശ്രേഷ്ഠർ എന്നിവർ മുഖ്യ കാർമ്മികരായിരിക്കും. ഇടവക ഗായകസംഘം ഗാന ശ്രുശൂഷകൾക്കു നേതൃത്വം നൽകും. വചന ശുശ്രൂഷ, സംഗീത സന്ധ്യ, വി. മൂന്നിന്മേൽ കുർബാന, വി.റാസ, സ്നേഹവിരുന്ന്, ആകാശ ദീപക്കാഴ്ച തുടങ്ങിയ പരിപാടികൾ ഈ…

ഗാസിയാബാദിൽ പ്രായമായ മുസ്ലീമിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 50 ട്വീറ്റുകൾ ട്വിറ്റർ ഇന്ത്യ നിരോധിച്ചു

ന്യൂഡൽഹി/ഗാസിയാബാദ്: ഗാസിയാബാദിലെ ലോനിയിൽ പ്രായമായ ഒരു മുസ്ലീം പുരുഷനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ 50 ട്വീറ്റുകൾ ട്വിറ്റർ ഇന്ത്യ നിരോധിച്ചു. ട്വിറ്റർ ഉദ്യോഗസ്ഥർ, അബ്ദുൾ സമദ് സൈഫിയെ ആക്രമിച്ചതും താടി വടിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളടങ്ങുന്ന ട്വീറ്റുകളാണ് നിരോധിച്ചതെന്ന് ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമുദായിക സംഘർഷം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ യുപി പോലീസ് നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെ ഈ നടപടി. ജൂൺ 13 ന് വൈകുന്നേരം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ 72 കാരനായ അബ്ദുൾ സമദ് സൈഫി തന്നെ നാലുപേർ മർദ്ദിച്ചുവെന്നും താടി മുറിച്ചുവെന്നും ‘ജയ് ശ്രീ റാം’ ചൊല്ലാൻ നിർബന്ധിച്ചുവെന്നും ആരോപിച്ചിരുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍, ജൂൺ 15 ന് ഗാസിയാബാദ് ജില്ലയിലെ ലോനിയിൽ പ്രായമായ ഒരു മുസ്ലിം പള്ളിയിൽ പ്രാർത്ഥന നടത്താൻ പോകുമ്പോൾ ആക്രമിക്കപ്പെട്ടതായി പറയുന്നു. ഈ കേസിൽ പ്രധാന പ്രതി…

തേനും ജ്ഞാനിയും (കവിത)

ഒരു തുള്ളി തേൻ താഴെ വീണാലതിൻ ചുറ്റും ഒരു നൂറുറുമ്പോടി യെത്തുംപോലെ, ഏതെങ്കിലുമൊരു ജ്ഞാനിയെക്കാണുകിൽ ഏറെ മുമുക്ഷുക്കളോടിയെത്തും! ഭക്തിയും ജ്ഞാനവും ചൊല്ലിക്കൊടുക്കുവാൻ ഭക്തരെ നേർ വഴിയ്ക്കാനായിപ്പാൻ, സന്നദ്ധരായേതു നേരവും നിൽപ്പോർ താൻ സാധുക്കളെന്നു നാം ചൊല്ലുന്നവർ! സാധുക്കളാണവർ സാധകരണവർ സാധകം ചെയ്യുന്നു ദൈനം ദിനം! സാധനം നേടുകയെന്നതു താൻ ലക്ഷ്യം സാധിച്ചിടും വരെ സാധന താൻ! കാമ കാമ്യരായി ജീവിപ്പതു തെല്ലും കാമ്യമല്ലെന്നറിയുന്നോരവർ! ആത്മനെന്താണെന്ന താദ്യമറിയുകിൽ ബ്രഹ്മ മെന്തെന്ന റിവാനെളുപ്പം! കാലങ്ങളായുള്ളി ലൂറിക്കിടക്കുമാ മാലിന്യം പോകുവാൻ സദ് ചിന്ത തൻ ശുദ്ധ ജലം വേണം തേടാനൊരുങ്ങാതെ ബദ്ധ പ്പെടുന്നു വേറെന്തിനോ നാം! ചിത്തത്തിൽ നിന്നാ മലം പോകുകിൽ ചിത്തം ചിത്തിരാ പൗർണ്ണമി പോൽ ജ്വലിയ്ക്കും! അമൃത കുംഭം കയ്യിലുണ്ടെന്നറിയാതെ ആമോദം തേടുന്നു ഹാലാഹലം! സമ്പത്തു താനതു കൈവിട്ടെന്നാൽ പെരും ആപത്തു താനതു നൽകും ഫലം! തെല്ലും വിവേചന…

പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതുവരെ ആണവ ചർച്ചകൾ ഉപേക്ഷിക്കുമെന്ന വാര്‍ത്ത ഇറാൻ തള്ളി

ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള വിയന്ന ചർച്ച മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടുകൾ ടെഹ്‌റാൻ തള്ളിക്കളഞ്ഞു. അടുത്ത ഇറാനിയൻ ഭരണം നിലവില്‍ വരുന്നതുവരെ ജെസി‌പി‌എ‌എയെ പുനരുജ്ജീവിപ്പിക്കാനുള്ള കരാർ മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ധാരാളം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അവയൊന്നും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്സാദെ തിങ്കളാഴ്ച പറഞ്ഞു. ഉപരോധം നീക്കം ചെയ്യാനുള്ള സാധ്യത മാറ്റിവയ്ക്കുകയെന്ന ആശയത്തെ ഇറാന്റെ നയം എതിർക്കുന്നു. “ഇത് ഇറാനിയന്‍ നേതാവ് അയതോല്ല സയ്യിദ് അലി ഖമേനിയുടെ നയമാണ്, പ്രതിനിധി സംഘം ഇപ്പോഴും ചര്‍ച്ച തുടരുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. വിയന്നയിൽ അടുത്ത റൗണ്ട് ചർച്ചകൾ ഇറാനും മറ്റ് പാർട്ടികളും തമ്മിലുള്ള അവസാന റൗണ്ട് ആയിരിക്കുമെന്നും വക്താവ് പറഞ്ഞു.  

ഹ്യൂസ്റ്റണില്‍ നിന്ന് കാണാതായ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തു

ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ നിന്ന് ചൊവ്വാഴ്ച മുതല്‍ കാണാതായ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ (29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍ 15 പുലര്‍ച്ചെ 4 മണിയോടെ പുറപ്പെട്ട ജൂലിയനെ പിന്നീട് ആരും കണ്ടിരുന്നില്ല. ഇതിനിടയില്‍ എവിടെ നിന്നോ ജൂലിയന്റെ ഫോണ്‍ സന്ദേശം മാതാവിനു ലഭിച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും, ഞാന്‍ കൊല്ലപ്പെടും എന്നായിരുന്നു പറഞ്ഞതെന്ന് ജൂലിയന്റെ സഹോദരന്‍ വില്യം പറഞ്ഞു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. മൂന്നു ദിവസം അന്വേഷിച്ചിട്ടും വിവരം ഒന്നും ലഭിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച തട്ടികൊണ്ടുപോയെന്ന് കരുതുന്ന പ്രദേശത്തുനിന്നും രണ്ടര മൈല്‍ ദൂരെയുള്ള പ്രദേശത്തുനിന്നും എന്തോ ചീഞ്ഞഴുകിയ മണം വരുന്നുവെന്ന് സമീപത്തുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച മൃതശരീരം കണ്ടെത്തിയത്. ഹൂസ്റ്റണ്‍…

Upset worldwide Hindus seek fair treatment of Hinduism in Alberta Draft K-6 Curriculum

Worldwide Hindus, disappointed by unfair treatment Hinduism received in Draft K-6 Curriculum of Alberta (Canada), are urging Alberta Government to treat Hinduism fairly and with respect it deserves. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that it was heartbreaking for Hindus to not find Hinduism in “Belief systems…and how they helped to shape the current world” in Grade-2 Social Studies; and no mention to Hindus in “History of varied ethnic settlers in Alberta” in Grade-4 Social Studies. Zed, who is President of Universal Society…

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍, വിഷന്‍ ഉള്‍പ്പെടുത്തണമെന്ന് ഷൂമറും ബര്‍ണിയും

വാഷിംഗ്ടണ്‍: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്ഡ് ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സെനറ്റര്‍മാരായ ഇരുവരും ജൂണ്‍ 20 ഞായറാഴ്ചയാണ് ഈ നിര്‍ദേശം ബൈഡന് മുന്‍പില്‍ സമര്‍പ്പിച്ചത് . 1960 മുതല്‍ മില്യണ്‍ കണക്കിന് പ്രായമായ അമേരിക്കന്‍ പൗരന്മാര്‍ക്ക് മെഡികെയര്‍ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിലും വിഷന്‍, ഡെന്റല്‍, ഹിയറിംഗ് ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വലിയ തുക ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വന്നിരുന്നുവെന്നും പലരും ഇതുകൊണ്ട് തന്നെ ചികിത്സ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു. സെനറ്റ് മെജോറിറ്റി ലീഡര്‍ ഷുമ്മര്‍ കഴിഞ്ഞ എപ്രില്‍ മാസം പ്രസിഡന്റ് ബൈഡന്‍ കൊണ്ട് വന്ന അമേരിക്കന്‍ ജോബ്‌സ് ആന്‍ഡ് ഫാമിലി പ്ലാനില്‍ ഈ ആനുകൂല്യം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെന്റ് ഹൗസ് ഈ…

PIANO പിക്നിക് ജൂലൈ 11 ഞായറാഴ്ച പീസ് വാലി പാര്‍ക്കില്‍

ഫിലഡല്‍ഫിയ: പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്റെ (PIANO) പിക്‌നിക് ജൂലൈ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ പീസ് വാലി പാര്‍ക്കിലും, ലേയ്ക് ഗലേന തടാകത്തിലും നടക്കും. ബക്‌സ് കൗണ്ടിയിലെ ന്യൂ ബ്രിട്ടന്‍ ടൗണ്‍ഷിപ്പിലാണ് ‘പീസ് വാലി പാര്‍ക്ക്.’ അമേരിക്കന്‍ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് പിയാനോ പിക്‌നിക് സംഘടിപ്പിക്കുന്നത്. ഹൈക്കിംഗ്, ബോട്ട് സവാരി, ഫിഷിംഗ്, ബൈക്കിംഗ്, റിക്രിയേഷണല്‍ ആക്ടിവിറ്റീസ്, ബാര്‍ബിക്യൂ, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍ എന്നിവയാണ് പരിപാടികള്‍. നഴ്സുമാര്‍ക്കും, ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ് പങ്കാളിത്തം. പിക്നിക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക: സന്തോഷ് സാമുവേല്‍ (പ്രസിഡന്റ്) 267 324 7764) , ബ്രിജിത്ത് പാറപ്പുറത്ത് 215 494 6753, ഷെര്‍ളി സെബാസ്റ്റ്യന്‍ 215 668 5328.

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ചിക്കാഗോ: ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു. ജൂലൈ 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും ഏസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്ക പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ചു വരികയാണ് സീനത്ത്. ആഗോളതലത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങള്‍ സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രഗത്ഭ നാഷണല്‍ ലീഡര്‍ കൂടിയാണ് സീനത്ത്. ഗ്ലോബല്‍ യൂത്ത് നേരിടുന്ന പ്രശ്‌നനങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന യു,എന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രത്യേക ഉപദേശക കൂടിയായിരുന്നു സീനത്ത്. ഹില്ലരി ക്ലിന്റണ്‍, ജോആന്‍ കെറി എന്നിവരുടെ കീഴില്‍ സീനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ നിന്നും ബിരുദം നേടിയ ഇവര്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയില്‍ നിന്നും മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പഠനകാലഘട്ടത്തില്‍ അവര്‍ നേരിടുന്ന…