ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ചർച്ച്‌ പെരുന്നാൾ ആഘോഷങ്ങളും റാഫിൾ ഡ്രോയും ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ചർച്ച്‌ വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്‌, പുതുതായി നിർമിക്കുന്ന ദേവാലയ പാരിഷ് ഹാളിന്റെ ധനശേഖരണാർത്ഥം നടത്തിയ റാഫിൾ ഡ്രോ വിജയകമായിരുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ജൂൺ 20 നു ഞായറാഴ്ച ശുശ്രൂഷാനന്തരം നടത്തിയ നറുക്കെടുപ്പിൽ വിജയികളായ അനുമോൾ ടോമി മണലിൽ ഒന്നാം സമ്മാനമായ 200 ഗ്രാം സ്വർണ്ണം 24 കാരറ്റ് (25 പവൻ), രണ്ടാം സമ്മാനം ഫിന്നി വർഗീസീനും (100 ഗ്രാം സ്വർണ്ണം) മൂന്നാം സമ്മാനം 50 ഗ്രാം സ്വർണം ലേയ മാത്യുവിനും ലഭിച്ചു. വിജയികൾക്കുള്ള നറുക്കുകൾ എടുത്തത് മുഖ്യാതിഥികളായിരുന്ന ബഹു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്,സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, വെരി.റവ.ഫാ. പ്രസാദ് കുരുവിള കോവൂർ കോറെപ്പിസ്‌കോപ്പ എന്നി വരായിരുന്നു.ഏറ്റവും കൂടുതൽ റാഫിൾ ടിക്കറ്റുകൾ വിറ്റവർക്കു ചെമ്മണൂർ ജൂവല്ലേഴ്‌സ് സംഭാവന ചെയ്ത പ്രോത്സാഹന…

വേൾഡ് മലയാളി കൗൺസിലിന്റെ മെട്രോ ബോസ്റ്റൺ പ്രോവിൻസ്‌ ഉൽഘാടനം ചെയ്തു

ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ ഇരുപത്തിയാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ബോസ്റ്റണിൽ മെട്രോ ബോസ്റ്റൺ പ്രോവിൻസ് എന്ന് നാമകരണം ചെയ്തുകൊണ്ട് പുതിയ പ്രോവിന്സിന് തുടക്കം കുറിച്ചു. ചെറുപ്പക്കാരായ കുറച്ചു ആളുകളുടെ കൂട്ടായ്മ ആണ് ഈ പുതിയ പ്രോവിൻസ് തുടങ്ങുന്നതിനുള്ള തീരുമാനം എടുത്തത്. WMC അമേരിക്ക റീജിയനിൽ ആരംഭിക്കുന്ന പതിനഞ്ചാമത്തെ പ്രോവിൻസിൻറെ ഉൽഘാടനം ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആണ് നിർവഹിച്ചത്. ഏതാണ്ട് 26 വർഷങ്ങൾക്കു മുൻപ് 12 പേർ ചേർന്ന് ട്രസ്റ്റ്ബോർഡ് രൂപീകരിച്ചുകൊണ്ട് ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി നെറ്റ്‌വർക്ക് സംഘടനയാണ്. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിൻറെ മോഡറേറ്റർ ആയി ശ്രീമതി സനാ നമ്പ്യാർ ചുമതലയേറ്റു. തുടർന്ന് ഈ സംഘടനക്ക് എല്ലാവിധ നന്മകൾ നേർന്നുകൊണ്ടും, ബഹു . മന്ത്രിയോടും, കലാകാരന്മാരോടും മീറ്റിംഗിൽ പങ്കെടുക്കുന്ന…

ഇന്റര്‍നാഷണല്‍ യോഗാ ദിനാചരണം യോങ്കേഴ്‌സില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും, കേരളത്തില്‍ പുതുപ്പള്ളിക്കടുത്ത് തോട്ടയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നവയോഗാ സിദ്ധ ആയര്‍വേദ പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ദിനമായി ലോകമാസകലം ആചരിക്കുന്ന ജൂണ്‍ 21-ന് യോഗാദിനം ആചരിച്ചു. നവയോഗയുടെ സ്ഥാപകനായ യോഗ ഗുരു ഗോപിനാഥ കുറുപ്പ്, ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകന്‍ യോഗാഗുരു കൂവള്ളൂര്‍ എന്നിവര്‍ യോഗയെപ്പറ്റിയുള്ള വിശദീകരണം കാണികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ ലോക രാജ്യങ്ങള്‍ തത്രപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോവിഡ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിന് യോഗ ഒരു ജീവിതശൈലി ആക്കി മാറ്റുന്നതിലൂടെ സാധിക്കുമെന്നും, പൊതു വേദികളില്‍ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും, അവസരം കിട്ടിയാല്‍ ലൈംഗിക കേളി വരെ നടത്തുകയും ചെയ്തിരുന്ന പഴയ യുഗത്തിനു പകരം സാമൂഹിക അകലം പാലിച്ചുകൊണ്ട് “നമസ്‌തെ’ എന്നു പറഞ്ഞ് അഭിസംബോധന…

മുസ്‌ലിം ചാരിറ്റികളെ മുൻവിധിയോടെ ലക്ഷ്യമിടുന്നത് നിർത്തണമെന്ന് കനേഡിയന്‍ മുസ്ലിം സംഘടനകള്‍

130 ലധികം കനേഡിയൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ചാരിറ്റികളും മുസ്ലീം സ്ഥാപനങ്ങളും മുസ്ലീം ചാരിറ്റികളെ അന്യായമായി ലക്ഷ്യമിടുന്ന “ഇസ്ലാമോഫോബിക്” ടാക്സ് ഓഡിറ്റുകൾ എന്ന് വിശേഷിപ്പിക്കുന്ന നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. “തീവ്രവാദ ധനസഹായത്തിന്റെ പേരില്‍ മുസ്‌ലിം ചാരിറ്റികളെ ടാർഗെറ്റു ചെയ്യുന്നത് മുന്‍‌വിധിയോടെയുള്ളതും “ഇസ്‌ലാമോഫോബിക്” ആണെന്നും ഒട്ടാവ സർക്കാരിന് അയച്ച കത്തിൽ പറഞ്ഞു. പക്ഷപാതമോ വംശീയ മുൻവിധിയോ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ചാരിറ്റബിൾ ഓർഗനൈസേഷനുകളെ ഓഡിറ്റു ചെയ്യുന്നതിൽ കാനഡ റവന്യൂ ഏജൻസിയുടെ (സി‌ആർ‌എ) പ്രക്രിയകൾ അവലോകനം ചെയ്യണമെന്ന് കത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. “ഈ മുൻവിധി ഇല്ലാതാക്കുകയെന്നത് വിദ്വേഷത്തിനെതിരായ പോരാട്ടത്തിന്റെ ആദ്യപടിയാണ്,” കത്തിൽ കൂട്ടിച്ചേർത്തു. നാഷണൽ കൗണ്‍സില്‍ ഓഫ് കനേഡിയൻ മുസ്‌ലിംസ്, എഡ്‌മോണ്ടൻ ഇസ്ലാമിക് സെന്റർ, ലണ്ടൻ മുസ്‌ലിം മോസ്ക് തുടങ്ങിയ ഗ്രൂപ്പുകളും നിവേദനത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. അടുത്ത കാലങ്ങളില്‍ നടന്ന അവരുടെ സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നിര്‍ത്തണമെന്നും അവര്‍…

ലക്ഷദ്വീപിലെ ഉദ്യോഗസ്ഥര്‍ ആരെയോ ഭയപ്പെടുന്നുണ്ട്; എന്റെ ശബ്ദം ഇല്ലായ്മ ചെയ്യല്‍ അവരുടെ അജണ്ടയില്‍ ഉണ്ടാകുമായിരിക്കും: ഐഷ സുല്‍ത്താന

എറണാകുളം: തനിക്കെതിരെ ലക്ഷദ്വീപില്‍ നടക്കുന്ന നിയമനടപടികള്‍ ചില തല്പരകക്ഷികളുടെ അജണ്ടയിലെ ഭാഗമാണെന്ന് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന പറഞ്ഞു. ദ്വീപിലെ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ തിരിച്ചത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലക്ഷദ്വീപിലെത്തി പ്രതിസന്ധികൾ തരണം ചെയ്ത് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ആദ്യം ചോദ്യം ചെയ്തത് മുതൽ അവർ തന്‍റെ ഫോൺ പരിശോധിച്ചിരുന്നു. തന്‍റെയും ഉമ്മയുടെയും സഹോദരന്‍റെയും ബാങ്ക് അക്കൗണ്ടുകൾ വരെ പരിശോധിച്ചു. എല്ലാം വിശദമായി പരിശോധിച്ച ശേഷവും എന്തിനാണ് ഫോൺ പിടിച്ചെടുത്തതെന്ന് അറിയില്ല. കോടതി വിധി വന്ന ശേഷം പൊലീസ് വിളിപ്പിച്ച് ഫോൺ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ഒരു ഫോൺ നമ്പർ പോലും എടുക്കാൻ സാവകാശം തന്നില്ല. ആവശ്യമുണ്ടെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് പറഞ്ഞു. തന്‍റെ ശബ്ദം ഇല്ലായ്മ…

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപി‌എം നേതക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപി‌എം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വടകര ബാങ്ക് റോഡിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് വടകര പോലീസ് സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന് ശേഷവും മൂന്ന് തവണ ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. ഡിവൈഎഫ്ഐ നേതാവ് ലിജീഷിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ഇയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. നിരന്തരം ഇവരുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയത്. രണ്ടുപേരും ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക…

സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയില്‍: മുഖ്യ മന്ത്രി

തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുതലായവ കുറ്റമറ്റ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടാനും തക്കതായ ശിക്ഷ ഉറപ്പാക്കാനുമാണ് പ്രത്യേക കോടതികള്‍. നിലവിലുള്ള കോടതികളില്‍ കേസ് തീര്‍പ്പാക്കുന്നത് നീണ്ടുപോകുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും. തദ്ദേശ വാർഡ് തലം വരെ ബോധവൽക്കരണം ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി സംവിധാനം ഉണ്ടാക്കും. സ്ത്രീധന പീഡനം ,ഗാർഹിക പീഡന കേസുകളിൽ പൊലീസ് ഫലപ്രദമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി സ്ത്രീധന പീഡനത്തിരയായി സ്ത്രീകൾ ആത്മഹത്യ ചെയ്ത സംഭവം തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിമാരുെട നേത്യത്വത്തിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചിരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ…

ബിജെപിയോട് ശിവസേനയുടെ മൃദുസമീപനം; നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

മുംബൈ: ശിവസേനയുമായുള്ള കോൺഗ്രസ് ബന്ധം വഷളായതിനാൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാറിന്റെ നിലനിൽപ്പ് അപകടത്തിലാണെന്ന വാർത്തയിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു. ശിവസേന ബിജെപിയോട് മൃദുവായ സമീപനം സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. സർക്കാരിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പട്ടോളിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. നാനാ പടോളിന്റെ ചില പ്രസ്താവനകളാണ് ഇപ്പോൾ രൂപപ്പെടുന്ന പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഹൈക്കമാന്റ് വിലയിരുത്തി. വടക്കന്‍ മഹാരാഷ്ട്രയിലൂടെ ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ പര്യടനത്തിലായിരുന്നു നാനാ പടോള്‍. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും, താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്ന് പര്യടനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ ശിവസേനയെ ചൊടിപ്പിച്ചിരുന്നു. പടോളിന്റെ ഈ വാക്കുകള്‍ക്ക് ശേഷം ശിവസേന ബിജെപിയോട് മൃദുവാകാനും തുടങ്ങിയിരുന്നു. അതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. തങ്ങള്‍ കൂടി ഭാഗമായ സര്‍ക്കാരിന് പ്രതിസന്ധി…

കോൺഗ്രസ് ഇല്ലാതെ ദേശീയ അധിഷ്ഠിത പ്രതിപക്ഷ സഖ്യം സാധ്യമല്ല; ശരദ് പവാറുമായി ശിവസേന യോജിക്കുന്നു

മുംബൈ: ബിജെപിക്കെതിരെ ദേശീയ പ്രതിപക്ഷ സഖ്യം ആരംഭിച്ചതായും കോൺഗ്രസ് ഇല്ലാതെ ദേശീയ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും ശിവസേന മേധാവി സഞ്ജയ് റൗത്ത്.  എട്ട് പ്രതിപക്ഷ നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ ചേർന്ന ശേഷമാണ് ശിവസേനയുടെ പ്രതികരണം. മൂന്നാം മുന്നണിയുടേയോ മറ്റൊരു മുന്നണിയുടേയോ ആവശ്യമില്ല. ശരദ് പവാര്‍ അത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയ് റൗത്ത്  പറഞ്ഞു. കോണ്‍ഗ്രസിന് ഈ സഖ്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശക്തമായ ഒരു ബദലുണ്ടാവണം. ബിജെപിക്കെതിരെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്ലാതെ ദേശീയ അടിസ്ഥാനത്തിലുള്ള പ്രതിപക്ഷ സഖ്യം സാധ്യമാവില്ലെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യം പൂർത്തിയാകില്ലെന്ന് ശരദ് പവാർ തന്നെ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉത്തർപ്രദേശിൽ നിന്ന് ആരംഭിക്കാനാണ് ഈ കക്ഷികള്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. യോഗി ആദിത്യനാഥിനെതിരെ…