റാന്നി മാർത്തോമ്മാ ആശുപത്രിക്ക് കരുതലിന്റെ കരവുമായി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക

ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക് കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക!! റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക് ഒരു വെന്റിലേറ്റർ നൽകി ട്രിനിറ്റി മാർത്തോമ്മ ഇടവക മാതൃകയായി. ജൂൺ 28 ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 3 മണിയ്ക്ക് ആശുപത്രി ചാപ്പലിൽ നടന്ന പ്രത്യേക ചടങ്ങിൽ വെന്റിലേറ്റർ കൈമാറി. ഒരു വെന്റിലേറ്റർ നമ്മുടെ ആശുപത്രിയ്ക്ക് ഏറ്റവും ആവശ്യമായിരുന്ന ഘട്ടത്തിലാണ് ദൈവനിശ്ചയമായി തക്ക സമയത്ത് ആറ് ലക്ഷം രൂപ വിലയുള്ള ഈ വെന്റിലേറ്റർ ട്രിനിറ്റി ഇടവകയിലൂടെ ലഭിച്ചതെന്ന് പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ മാർത്തോമാ മെഡിക്കൽ മിഷൻ സെന്റർ പ്രസിഡണ്ട് റവ.ജേക്കബ് ജോർജ് പറഞ്ഞു. കോവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് വെന്റിലേറ്റർ നൽകിയ ഇടവക വികാരി ഇൻ ചാർജ്…

സ്ത്രീധന പീഡനത്തിന് വധശിക്ഷ നടപ്പാക്കണം (വാല്‍ക്കണ്ണാടി)

“പ്രാർത്ഥിക്കണം, അയാൾ ഏതുനിമിഷവും ചാടിവീണു കൊല്ലുമോ എന്ന് ഭയമാണ്, കാൽപ്പെരുമാറ്റം ശ്രദ്ധിച്ചു ഹൃദയമിടിപ്പോടെയാണ് ബാത്ത്റൂമിൽ കൂടി പോകുന്നത്. ദിവസങ്ങളായി മകളെയുംകൂട്ടി മുറിയിൽ ഒളിച്ചിരിക്കയാണ്. ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഉറങ്ങിയിട്ട് ദിവസങ്ങളായി ആരും സഹായത്തിനില്ല”. മുപ്പതോളംവർഷം ദാമ്പത്യം അനുഭവിച്ച ഒരു സ്ത്രീ പേർഷ്യൻ ഗൾഫിൽനിന്നും നാട്ടിലെ ഒരുസഹോദരിക്ക് ടെക്സ്റ്റ് സന്ദേശം അയച്ചു. അയാൾ എപ്പോഴൊക്കൊയോ പുറത്തുപോകും,വരും. വന്നാൽ എല്ലാം എറിഞ്ഞു പൊട്ടിക്കും തല്ലിത്തകർക്കും, കണ്ടുകഴിഞ്ഞാൽ ക്രൂരമായി ഉപദ്രവിക്കും. എന്തുചെയ്യണം എന്നറിയില്ല. എല്ലാം അവസാനിപ്പിക്കാമോ എന്ന ചിന്തയിലാണ്. എപ്പോഴും ഫോൺ കിട്ടില്ല, മെസ്സേജുകൾ ഒക്കെ ടാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ആരെയും വിളിക്കാൻ സമ്മതിക്കില്ല. സമൂഹത്തിൽ വളരെ മാന്യനായി ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണ് ഇയാൾ. അത്തരം ഒരു പ്രതിച്ഛായ അയാൾ വളരെ പണം ചിലവാക്കിയാണ് ഉണ്ടാക്കിയത്. അയാളുടെ മാനം പോകുന്ന എന്തെങ്കിലും നീക്കം ഉണ്ടായാൽ അയാൾ ആത്മഹത്യചെയ്യും എന്ന് പേടിപ്പിക്കയുമാണ്.…

ചിന്നമ്മ വർഗീസ്‌ ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ് : മിഷിഗൺ സെന്റ്‌ ജോൺസ് മാർതോമ്മാ ഇടവകാംഗമായ പി സി വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് (67) ഡിട്രോയിറ്റിൽ നിര്യാതയായി. ദീർഘകാലമായി ഡിട്രോയിറ്റിൽ താമസിക്കുന്ന പരേത ആയൂർ പെരിങ്ങല്ലൂർ പുത്തൻപുരയിൽ കുടുംബാംഗംമാണ് . അഞ്ചൽകേളങ്കാവ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയി 2009-ൽ വിരമിച്ചു. മകൾ: സിമി വര്‍ഗീസ്. മരുമകൻ: അനിൽ സാം കൊച്ചുമക്കൾ: ഇസബെൽ, ക്രിസ്റ്റിന, നാഥൻ. പൊതുദർശനം: ജൂലൈ 2 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085). സംസ്കാര ശ്രുശൂഷ: ജൂലൈ 3 ശനിയാഴ്ച രാവിലെ 10.30. ഏവൻസ്‌വുഡ് ചർച്ചിൽ (2601 E Square Lake Rd, Troy, MI 48085). തുടർന്ന് സംസ്കാരം വൈറ്റ് ചാപ്പൽ സെമിത്തെരിയിൽ (621, W long lake…

കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ ഒരുക്കിയ പിക്‌നിക് സംഗമം ശ്രദ്ധേയമായി

ഷിക്കാഗോ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 44ാമത് കുടുംബ സുഹൃദ് സംഗമം (പിക്‌നിക്) വുഡ്‌റിഡ്ജിലുള്ള സണ്ണി ടെയില്‍ പാര്‍ക്കില്‍ വച്ച് നടത്തി. കടുത്ത മഴയെയും കാറ്റിനെയും വെയിലിനെയും അതിജീവിച്ചു ഷിക്കാഗോയില്‍ നിന്നും കുഞ്ഞുങ്ങളും മുതിര്‍ന്നവരും നൂറു കണക്കിന് ആളുകള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. വിവിധ തരത്തിലുള്ള വിനോദ വിജ്ഞാന മത്സരങ്ങളും ബാര്‍ക്‌ബേയൂവും ഉണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതുപോലെ ഉത്തേജനവും ഉന്മേഷവും നല്‍കിയ ഒരു പരിപാടി ഏവര്‍ക്കും സന്തോഷത്തിനു വകയേകി. പാട്ടും കളിയും ചിരിയും നിറഞ്ഞ സംഗമ വേദി പ്രതിസന്ധികളില്‍ നിന്നും പ്രത്യാശയുടെ ഒരു ദീപം പോലെ ഏവരിലേക്കും നവോന്മേക്ഷം പകരുന്നതിന് കാരണമായി. പിക്‌നിക് ഗെയിംസ് കോര്‍ഡിനേറ്റേഴ്‌സ് ആയ റോഷ്മി കുഞ്ചെറിയ & സീമ സാക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വിനോദ പരിപാടികളും കലാപരിപാടികളും ഏവര്‍ക്കും പുത്തനുര്‍വ്വേകി . കേരള…

വിസ്മയയെ താന്‍ കൊന്നതല്ല, അവള്‍ തൂങ്ങി മരിച്ചതാണെന്ന് ഭര്‍ത്താവ് കിരണ്‍

കൊല്ലം: വിസ്മയയെ താന്‍ കൊന്നതല്ലെന്നും അവള്‍ സ്വയം തൂങ്ങി മരിച്ചതാണെന്നും ഭര്‍ത്താവ് കിരണ്‍. കൊല്ലം ശാസ്താംനടയിൽ ഭർതൃഗൃഹത്തിലാണ് അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാറിന്‍റെ ഭാര്യ നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതനുസരിച്ചാണ് കിരണിനെ അറസ്റ്റു ചെയ്തത്. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിലാണ് വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ പറഞ്ഞത്. അതേസമയം, താന്‍ വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും എന്നാണു റിപ്പോര്‍ട്ട്. വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം വിസ്മയയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്നു കടന്നു കളഞ്ഞുവെന്നാണ് കിരണ്‍ പറയുന്നത്. വിസ്മയ തൂങ്ങി മരിച്ചതാണെന്നും താന്‍ കൊന്നതല്ലെന്നും പ്രതി ആവര്‍ത്തിച്ചു. എന്നാല്‍…

മതിയായി, ഇനിയും ഭാഗ്യപരീക്ഷണത്തിനില്ല; സര്‍ക്കാരുമായി ഒപ്പു വെച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിന്മാറുന്നു

എറണാകുളം: 2020 ജനുവരിയിൽ അസെൻഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഫോറത്തിൽ സർക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞു. ഒരു വസ്ത്ര പാർക്കും, തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാർക്കും നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ നിന്ന് കിറ്റെക്സ് പിന്മാറുകയാണെന്ന് സാബു ജേക്കബ് പറഞ്ഞു. അറുന്നൂറോളം പുതുസം‌രംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. “കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പത്തോളം പരിശോധനകളാണ് കിഴക്കമ്പലത്തെ കമ്പനിയില്‍ അധികൃതര്‍ നടത്തിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ഒരുതരം ഷോ. ഇന്ന് രാവിലെയും പരിശോധന നടന്നു. ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്നുള്ള നിലപാടാണ് ഇപ്പോള്‍ കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അത് അനുവദിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാറിന്‍റെ അറിവോടെയാണ്​ പരിശോധനക്ക്​ ഓരോ…

ജനങ്ങള്‍ക്ക് എല്‍ ഡി എഫിന്റെ സമരമല്ല വേണ്ടത് ഇന്ധന നികുതിയിളവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഇന്ധനവില വർധനയ്‌ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടതെന്നും പകരം ജനങ്ങൾക്ക് നികുതിയിളവ് നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ കോവിഡ്-19 വ്യാപനത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ ഖജനാവ് വീര്‍പ്പിക്കാനാണ് മോദിയും പിണറായി വിജയനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇന്ധന വില 100 രൂപ കടക്കുമ്പോൾ സംസ്ഥാന സർക്കാർ 22.71 രൂപയും കേന്ദ്രസർക്കാർ 32.90 രൂപയും നികുതി ചുമത്തുന്നു. ഇന്ധനവില കൂടിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്കിയിരുന്നു. രാജസ്ഥാന്‍, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചതും ഇവര്‍ കാണുന്നില്ല. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തില്‍ കുറ്റം ചുമത്തുകയാണ് . ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍…

കോവിഡ്-19: കേരളത്തില്‍ 24 മണിക്കൂറിനിടെ രോഗബാധിതരായത് 13,550 പേര്‍; മരണപ്പെട്ടവര്‍ 104

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത് (ചൊവ്വാഴ്ച) 13,550 പേരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1,23,225 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണെന്ന് കണ്ടെത്തി. വിവിധ പരിശോധനകളായ റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 സാമ്പിളുകള്‍ പരിശോധിച്ചു. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് 104 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 13,093 ആയി. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 47…

കോവിഡ്-19: സിപ്ല വിതരണം ചെയ്യുന്ന മോഡേണ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഡിസിജിഐയുടെ അനുമതി

മൊഡേണയുടെ കോവിഡ്-19 വാക്സിന്‍ ഇന്ത്യയില്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍‌ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) അനുമതി നല്‍കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക. മൊഡേണ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സിപ്ല ഡിസിജിഐയെ സമീപിച്ചിരുന്നു. വാക്സിൻ വിതരണം സംബന്ധിച്ച് മൊഡേണയും സിപ്ലയും തമ്മിൽ ധാരണാപത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന് മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു വാക്‌സിന് അടിയന്തര ഉപയോഗത്തിന് യുഎസ്‌എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ല അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോഡേണയുടെ കോവിഡ് -19 വാക്സിൻ ഇറക്കുമതി ചെയ്യാനും രാജ്യത്ത് വിപണനം നടത്താനും ഇന്ത്യൻ മരുന്ന് നിർമാതാക്കളായ സിപ്ലയ്ക്ക് അനുമതി നൽകിയിട്ടുണ്ട് . ഇന്നത്തെ സംഭവവികാസങ്ങളെത്തുടർന്ന്,…

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത തൊഴിലാളികളെ ബിസിനസ് സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍

കുവൈറ്റ്: കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ജീവനക്കാരേയും തൊഴിലാളികളേയും ബിസിനസ് സ്ഥാപനങ്ങളിലോ പൊതുജനങ്ങള്‍ എത്തുന്ന മാര്‍ക്കറ്റുകളിലോ പ്രവേശിപ്പിക്കില്ലെന്ന് കുവൈറ്റ് മുനസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മാന്‍ഫൗഹിയുടെ മുന്നറിയിപ്പ്. വാക്സിന്‍ എടുക്കാത്തവരെ അതിനായി നിര്‍ബ്ബന്ധിക്കുകയില്ല. എന്നാല്‍, വാക്സിനേഷന്‍ സ്വീകരിച്ച പൊതുജനങ്ങളുമായി ഇടപഴകേണ്ടി വരുന്നതിനാല്‍ വാക്സിന്‍ സ്വീകരിക്കാത്ത ജീവനക്കാരെ മാര്‍ക്കറ്റുകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുന്നത് പരിശോധിക്കാനായി അല്‍ മാന്‍ഫൗഹി അവന്യൂസ് മാളില്‍ എത്തിയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് വാക്സിൻ സ്വീകരിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കും. ആരോഗ്യ സംവിധാനത്തെ സഹായിക്കാൻ സർക്കാർ ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നുണ്ട്. സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിനായി അടുത്ത രണ്ട് മാസത്തിനുള്ളിൽ വലിയ…