ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 9 മുതല്‍ 12 വരെ

ഫിലാഡല്‍ഫിയ: ഭാരത അപ്പസ്തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിനു സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 27 ഞായറാഴ്ച്ച 10 മണിക്കുള്ള കൊടിയേറ്റത്തോടെ തുടക്കമായി. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മുന്‍ വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, നവവൈദികന്‍ റവ. ഫാ. ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ എന്നിവര്‍ സംയുക്തമായി തിരുനാള്‍ കൊടി ഉയര്‍ത്തി പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയായിരുന്നു ഞായറാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍. ചിക്കാഗൊ സീറോ മലബാര്‍ രൂപതയിലെ അഞ്ചാമത്തെ ബേബി പ്രീസ്റ്റായി 2021 മെയ് 22 നു വൈദികപട്ടം സ്വീകരിച്ചശേഷം ആദ്യമായി ഫിലാഡല്‍ഫിയാ സീറോ മലബാര്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കാനെത്തിയ നവവൈദികന്‍ റവ. ഫാ. ജോബി ജോസഫ് വെള്ളൂക്കുന്നേലിനു ബൊക്കേ നല്‍കി കൈക്കാരന്മാര്‍ സ്വീകരിച്ചു. ദുക്റാന തിരുനാള്‍…

ലോട്ടറി തൊഴിലാളികൾക്കു കൈത്താങ്ങായി പ്രവാസി മലയാളി ഫെഡറേഷൻ

കൂത്താട്ടുകുളം: കൊവിഡ് ലോക് ഡൗൺ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികൾക്ക് പിന്തുണയും സഹായവുമായി ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടന, പ്രവാസി മലയാളി ഫെഡറേഷൻ (പി എം എഫ് ) 88 രാജ്യങ്ങളിലായി സംഘടനാ മികവോടെയും, കരുത്തോടെയും പ്രവർത്തിക്കുന്ന സംഘടനയാണ്. കൂത്താട്ടുകുളം മേഖലയിലെ ലോട്ടറി തൊഴിലാളികൾക്ക് പി എം എഫ് യു കെ യുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മാസ്കും സാനിറ്റൈസറും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. ഇതോടൊപ്പം ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്ഫോണുകളുടെ വിതരണവും നടത്തി.. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിറ്റുകളുടെ വിതരണം കൂത്താട്ടുകുളം വൈ.എം.സി.എ അങ്കണത്തിൽ എം. ആർ.സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാജു ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു,,നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ മുഖ്യാതിഥിയായി പി എം എഫ് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ വിതരണവും നിർവഹിച്ചു തദവസരത്തിൽ…

എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപന; ശക്തമായി പ്രതിഷേധിക്കുക; ചരിത്ര സൃഷ്ടിക്ക് പങ്കാളികളാകുക: ചാക്കോ കളരിക്കൽ

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങൾ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സഭാതലവൻ സ്ഥാനത്തു നിന്ന് മാറ്റണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾ പണ്ടേ നടന്നതാണ്. അതിനെത്തുടർന്ന് ഭൂമി വില്പനയെപ്പറ്റി പഠിക്കാനായി പല കമ്മീഷനുകൾ നിലവിൽ വന്നു. വത്തിക്കാൻ നിയോഗിച്ച കെപിഎംജി കമ്മീഷനായിരുന്നു അതിൽ പ്രധാനം. കെപിഎംജി കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ചുകൊണ്ടാണ് വത്തിക്കാൻ അന്തിമമായൊരു നിർദ്ദേശം അതിരൂപതയ്ക്ക് ഈ അടുത്ത കാലത്ത് നൽകിയത്. ഭൂമി ഇടപാടിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിരൂപതയ്ക്ക് സംഭവിച്ചിട്ടുള്ള നഷ്ടം നികത്തേണ്ടതാണ്. കോട്ടപ്പടിയിലുള്ള ഭൂമി പെര്‍മനന്റ് സിനഡ് പറയുന്ന വ്യക്തിക്ക്, അവർ പറയുന്ന വിലയ്ക്ക് വിൽക്കാനും ആ തുക ഉപയോഗിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ നഷ്ടം നികത്താനുമാണ് വത്തിക്കാൻ നൽകിയ കത്തിൽ നിർദ്ദേശിക്കുന്നത്. അതിൻറെ പേരിൽ പരസ്യമായി ഇനി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വൈദികരോ സഭയോ പോകാൻ…

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്

ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ കുറിച്ച് ഒരു സെമിനാർ നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെൻട്രൽ സ്റ്റാൻഡേർഡ് ടൈം രാവിലെ 9 മുതൽ 10 വരെയാണ് സെമിനാർ. സൂം പ്ലാറ്റ് ഫോമിൽ നടത്തുന്ന സെമിനാറിൽ ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾ പങ്കെടുത്ത് സെമിനാർ വിജയിപ്പിക്കുവാൻ ഏവരെയും സഹർഷം ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോബിൻ പണിക്കരും അനുപമ വെങ്കിടേഷും ആണ് മുഖ്യപ്രഭാഷകർ. WFAA, ചാനൽ 8 ABC, യിൽ 2012 മുതൽ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്ന ജോബിൻ പണിക്കർ 3 time EMMY അവാർഡും മാധ്യമ പ്രവർത്തനത്തിൽ മറ്റ് ധാരാളം അവാർഡുകളും നേടിയിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ചു വളർന്ന ജോബിൻ പണിക്കർ കാലിഫോർണിയയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. റിപ്പോർട്ടർ…

Experts raised questions on WHO’s investigation of Corona origin

The World Health Organization plans for the next phase of investigation to find out whether How the corona virus epidemic started, but in the meantime many scientists say that this UN agency is not suitable for this work and it should not investigate it. Several experts, including experts with strong ties to the WHO, say political tensions between the US and China have made it impossible for the agency to conduct investigations aimed at finding credible answers. The first part of a WHO-China joint study to trace the origins of…

അസാധാരണമായ കാട്ടുതീയില്‍ താപനില ഉയര്‍ന്നു; കാനഡയില്‍ ഒരു പട്ടണം നശിച്ചു

നിരവധി ദിവസങ്ങളായി തുടരുന്ന അസാധാരണമായ കാട്ടുതീയില്‍ താപനില ഉയര്‍ന്നതു കാരണം കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ ലിറ്റണ്‍ പട്ടണം നശിച്ചതായി പ്രാദേശിക അധികൃതർ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ തുടർച്ചയായി നിരവധി ദിവസങ്ങളായി അതികഠിനമായ താപനില നിരീക്ഷിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാജ്യത്ത് റെക്കോർഡ് ഉയർന്ന താപനില 49.6 ഡിഗ്രി സെൽഷ്യസ് (121.3 ഡിഗ്രി ഫാരൻഹീറ്റ്) രേഖപ്പെടുത്തിയതിനെത്തുടർന്ന് അത് കാട്ടുതീയ്ക്ക് കാരണമായി എന്നു പറയുന്നു. “ലിറ്റൺ നശിച്ചു, ചരിത്രപരമായ ഈ സ്ഥലം പഴയപടിയാക്കുന്നതിന് അസാധാരണമായ ശ്രമം വേണ്ടിവരും,” ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ജോൺ ഹൊർഗാൻ വ്യാഴാഴ്ച പ്രവിശ്യാ സർക്കാരിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പ്രക്ഷേപണത്തിൽ പറഞ്ഞു. കാട്ടുതീയും പട്ടണത്തിനുള്ളിലെ തീപിടുത്തവും മൂലം ലിറ്റൺ നശിപ്പിക്കപ്പെട്ടുവെന്നും അതിന്റെ കാരണം ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “പട്ടണത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും ആംബുലൻസ് സ്റ്റേഷനും, ആർ‌സി‌എം‌പി (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) ഡിറ്റാച്ച്മെന്റും…

യൂണിഫോം ധരിച്ച് നിരത്തില്‍ നില്‍ക്കുന്ന പോലീസിന്റെ ജോലി സല്യൂട്ടടിക്കലല്ല; തൃശൂര്‍ മേയര്‍ക്ക് പോലീസ് അസ്സോസിയേഷന്‍ സെക്രട്ടറിയുടെ മറുപടി

റോഡിലൂടെ താന്‍ യാത്ര ചെയ്യുമ്പോള്‍ പോലീസ് ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ടടിക്കില്ലെന്നും പരാതി പറഞ്ഞ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് ചുട്ട മറുപടിയുമായി പോലീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജു മേയര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. റോഡുകളില്‍ യൂണീഫോം ധരിച്ച് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ റോഡിലൂടെ പോകുന്നവര്‍ക്ക് സല്യൂട്ടടിക്കാനല്ല മറിച്ച് അവര്‍ അവരുടെ കൃത്യനിര്‍‌വ്വഹണം നടത്താനാണെന്നാണ് ബിജുവിന്റെ മറുപടി. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പോലീസും സല്യൂട്ടും… കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് SALUTE. SALUTE എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ‘ആന്തരിക ബഹുമാനത്തിന്റെ ബഹിര്‍സ്ഫുരണം’ എന്നാണ് മലയാളത്തില്‍ SALUTE എന്ന വാക്കിന് നല്‍കിയിട്ടുള്ള നിര്‍വ്വചനം. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ…

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍; ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കോമ്പൗണ്ടിനു മുകളില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം വന്‍ സുരക്ഷാ വീഴ്ചയാണെന്ന് ഇന്ത്യ. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണിതെന്നും, സുരക്ഷാ ലംഘനങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്നും ഇന്ത്യ ഇസ്ലാമാബാദിനെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ബോംബ് പതിച്ചിരുന്നു. പുലര്‍ച്ചെ 1.40 ഓടെയാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് തുടര്‍ച്ചയായി ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയുമായി കേവലം 14 കിലോമീറ്റര്‍ മാത്രം വ്യോമദൂരമുള്ള സ്ഥലമാണ് ജമ്മുവിലെ വിമാനത്താവളം. പാക്കിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ വലിയ ആശങ്ക ഇന്ത്യ ഐക്യരാഷ്ട്ര സഭയിലും രേഖപ്പെടുത്തിയിരുന്നു. ജമ്മുവിലെ സുപ്രധാന സൈനിക സംവിധാനങ്ങളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡ്രോണുകളുടെ തുടര്‍ച്ചയായ ഭീഷണി…

പ്രധാനമന്ത്രി രാജിവെക്കുക; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

മലപ്പുറം: സൗജന്യ വാക്‌സിനേഷന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് കോളേജുകളിൽ ബാനറുകൾ സ്ഥാപിക്കാനുള്ള യു.ജി.സി നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ ഉയർന്നു. ‘റിസൈൻ മോദി’ എന്ന ബാനർ കോളേജ് ഗേറ്റിന് മുന്നിൽ ഉയർത്തി വേറിട്ട പ്രതിഷേധവുമായി നസ്റ കോളേജ്, അജാസ് കോളേജ്, എം.ഇ.എസ് മമ്പാട്, എം.ഇ.എസ് പൊന്നാനി, മലപ്പുറം കോളേജ്, പി.ടി.എം., കെ.എം.സി.ടി ലോ കോളേജ്, മലബാർ, വേങ്ങര, കാലിക്കറ്റ് സർവകലാശാല, പി.എസ്.എം.ഒ, എൻ.എസ്.എസ് മഞ്ചേരി, യൂണിറ്റി മഞ്ചേരി, സുല്ലാസല്ലാം അരീക്കോട്, സഫ വളാഞ്ചേരി, മജിലിസ്, എം.ഇ.എസ് കെ വി എം വളാഞ്ചേരി തുടങ്ങിയ കോളേജുകളിൽ പ്രതിഷേധ പരിപാടികൾ നടന്നത്. യു ജി സി നിർദേശം പ്രതിഷേധാർഹം.. കലാലയങ്ങളെ കാവി വൽക്കരണത്തെ ശക്തമായി എതിർക്കും.. കോവിഡ് വാക്‌സിനേഷൻ മറിച്ചു വിറ്റ, മഹാമാരിയിലേക്ക് ജനങ്ങളെ നിർദ്ദയം തള്ളിവിട്ട, മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും…

ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ

ഡാളസ്: ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാളസ് ഫാൽകൺസ് 42 റൺസിന് ഡാളസ് സ്പാർട്ടൻസിനെ പരാജയപ്പെടുത്തി ജേതാക്കളായി. ഫാൽകൺസ് ടീമിൻറെ ഉജ്വല വിജയത്തിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യംവഹിച്ചു. പ്രഗത്ഭ മലയാളി കളിക്കാരായ എബിൻ വർഗീസ്, ഷാജി മാത്യു, മാത്യു കളത്തിൽ എന്നിവരെ അണിനിരത്തികൊണ്ടായിരുന്നു സ്പാർട്ടൻസ് ഫൈനലിൽ എതിർ ടീമിനെ നേരിട്ടത്. എന്നാൽ, ഒരു ഓവർ ബാക്കി നിൽക്കേ ഡാളസ് സ്പാർട്ടൻസ് എതിർ ടീമിന്റെ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ നേടുകയും, എട്ടാമത്തെ ബാറ്റിംഗ് കൂട്ടുകെട്ട് എൽജി, എഡോസിനോട് ചേർന്ന് 35 റൺസ് നേടുകയും ചെയ്തു. ഓൾ റൗണ്ടർ സോമു ജോസഫ് ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഫാൽകൺസ് ടീമിന്റെ നായകൻ ജോഷ്…