ഇസ്ലാമിക് സ്റ്റഡീസിലെ അക്കാദമിക സാധ്യതകൾ; ഏകദിന ദേശീയ ഓൺലൈൻ ശിൽപശാല നടത്തി

വാഴയൂർ: ആഗോള തലത്തിൽ അക്കാദമിക ഗവേഷണ രംഗത്ത് ഇസ്ലാമിക് സ്റ്റഡീസിൻെറ സാധ്യതകൾ അനുദിനം വർദ്ധിച്ചു വരികയാണെന്ന് ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം അധ്യാപകൻ ഡോ. മുഹമ്മദ് ഖാലിദ് ഖാൻ. പാരമ്പര്യ മത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ‘ ഇസ്ലാമിക് സ്റ്റഡീസ് മേഖലയിലെ പഠന ഗവേഷണ സാധ്യതകൾ എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച ഏകദിന ദേശീയ ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യ മത പഠനത്തോടൊപ്പം ഇസ്ലാമിക് സ്റ്റഡീസിന്റെ നവ സാധ്യതകൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തിയാൽ മാത്രമേ അക്കാദമിക വളർച്ച കൈവരിക്കാൻ കഴിയൂ എന്ന് സാഫി ഇൻസറ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പ്രൊഫ ഇ. പി. ഇമ്പിച്ചിക്കോയ പറഞ്ഞു. ഡിപ്പാർട്ട്മെന്റ് അധ്യാപകൻ ഡോ. ഷബീബ് ഖാൻ അധ്യക്ഷനായിരുന്നു. ‘ഇസ്ലാമിക് സ്റ്റഡീസിന്റെ ആമുഖവും ദേശീയ യൂണിവേഴ്സിറ്റികളിലെ സാധ്യതകളും’…

ഹലാൽ മാംസത്തിന് ടെണ്ടർ നൽകിയ ഡെറാഡൂൺ സ്‌കൂളിനെതിരെ എഫ്‌ഐആർ

ഡെറാഡൂൺ: ഹലാൽ മാംസത്തിന് ടെൻഡർ നല്‍കി വിവിധ ഗ്രൂപ്പുകൾ തമ്മിൽ ശത്രുത പ്രചരിപ്പിച്ചതിന് ഉത്തരാഖണ്ഡ് പോലീസ് ഡെറാഡൂണിലെ ഒരു ബോർഡിംഗ് സ്‌കൂൾ ഭരണകൂടത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബജ്രംഗ്ദൾ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനഃപ്പൂർവ്വമല്ലാത്ത ചില തെറ്റുകൾ കാരണം ടെൻഡറിൽ നിന്ന് ചില ഇനങ്ങൾ ഉപേക്ഷിച്ചതായി സ്‌കൂൾ ശനിയാഴ്ച വ്യക്തമാക്കി. ജട്ക മാംസം, കോഴി ഉൽപന്നങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിക്കുന്ന പരസ്യവും പ്രസിദ്ധീകരിച്ചു. ഐപിസി സെക്ഷൻ 505 (2) പ്രകാരം വെൽഹാം ബോയ്സ് സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മാനേജർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി കേസിന്റെ ഇൻസ്പെക്ടർ മഹാവീർ സിംഗ് പറഞ്ഞു. ഈ വിഭാഗം വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത, വിദ്വേഷം എന്നിവ പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. . സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മഹേഷ് കാണ്ട്പാൽ ഇക്കാര്യത്തിൽ പ്രതികരിക്കാതെ ഒരു…

ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടു

തെക്കൻ ഫിലിപ്പൈൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച വ്യോമസേനയുടെ സി -130 വിമാനം തകർന്നു വീണ് 17 പേർ കൊല്ലപ്പെടുകയും 40 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് ഫിലിപ്പൈൻ പ്രതിരോധമന്ത്രി ഡെൽഫിൻ ലോറെൻസാന വാര്‍ത്താ ലേഖകരോട് പറഞ്ഞു. മൂന്ന് പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളുമടക്കം 92 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ ബാക്കിയുള്ളവർ സൈനിക ഉദ്യോഗസ്ഥരായിരുന്നു. തെക്കൻ നഗരമായ കഗായൻ ഡി ഓറോയിൽ നിന്ന് സൈനികരെ വഹിച്ചുകൊണ്ടായിരുന്നു വിമാനം പറന്നുയര്‍ന്നത്. മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ സുലുവിൽ അബു സയ്യഫ് തീവ്രവാദികൾക്കെതിരെ സർക്കാർ സേന പതിറ്റാണ്ടുകളായി പോരാടുകയാണ്. വിമാനാപകടത്തിന്റെ കാരണം ഉടൻ വ്യക്തമായിട്ടില്ല. മധ്യ ഫിലിപ്പൈൻസിൽ മഴ പെയ്യുന്നുണ്ടെങ്കിലും സുലു മേഖലയിലെ കാലാവസ്ഥയെയും ബാധിച്ചിട്ടുണ്ടോ എന്ന് ഉടൻ വ്യക്തമല്ല. പ്രധാന നഗരമായ സുലോയിലെ ജോലോയിലെ വിമാനത്താവളം പർവതപ്രദേശത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ്. ഈ പ്രദേശത്തെ സൈനികർ…

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ജൂലൈ 4, ഞായറാഴ്ച അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസ്സോസിയേഷൻ കെട്ടിട സമുച്ചയത്തിൽ വെച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഐ സി ഇ സി പ്രസിഡന്റ്‌ ജോർജ് ജോസഫ് വെലെങ്ങോലിൽ, അസോസിയേഷൻ പ്രസിഡന്റ്‌ ഡാനിയേൽ കുന്നേൽ എന്നിവർ നേതൃത്വം നൽകി. മറ്റു കമ്മറ്റി മെമ്പർമാരായ ജോസ് ഓച്ചാലിൽ (സെക്രട്ടറി, ഐ സി ഇ സി ), ചെറിയാൻ ശൂരനാട് (മുൻ പ്രസിഡന്റ്‌ ), രമണി ശ്രീകുമാർ (മുൻ പ്രസിഡന്റ്‌, കേരള അസോസിയേഷൻ), ഷിജു എബ്രഹാം (വൈസ് പ്രസിഡന്റ്‌ കേരള അസോസിയേഷൻ ), സണ്ണി മാളിയേക്കേൽ (പ്രസിഡന്റ്‌, പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റർ), ദീപക് മഠത്തിൽ (മെമ്പർഷിപ് ഡയറക്ടർ), ദീപാ സണ്ണി (ആർട്ട്‌ ഡയറക്ടർ, കേരള അസോസിയേഷൻ), ലേഖ നായർ (സോഷ്യൽ ഡയറക്ടർ, കേരള അസോസിയേഷൻ), സാബു മാത്യു ( പിക്നിക് ഡയറക്ടർ,…

കെഎംസിസി പ്രവർത്തകനായ യുവാവ് കാനഡയിൽ മുങ്ങി മരിച്ചു

കാനഡ: ആൽബെർട്ട പ്രോവിന്‍സിലെ എഡ്‌മണ്ടൻ നഗരത്തിനടുത്തുള്ള നോർത്തേൺ ആൽബെർട്ട തടാകത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട് സവാരിക്കിറങ്ങിയ കാസർഗോഡ് സ്വദേശി ഉവൈസ് മുഹമ്മദ് കാസിം എന്ന യുവാവ് മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ, കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും ദൃക്‌സാക്ഷികൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞാറാഴ്ച പുനരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ്‌ വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ്‌ റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച ഉച്ചയോടെ മൃതദദേഹം കണ്ടെടുത്തു. കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറുചുറുക്കോടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സൂഹൃത്തുക്കൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം…

ജൂൺ 19 മുതൽ ബ്രിട്ടനിൽ കൊറോണ നിയന്ത്രണങ്ങൾ നീക്കം ചെയ്യും

ജൂൺ 19 മുതൽ യുകെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്തതിനുശേഷം മാസ്ക് ധരിക്കണോ വേണ്ടയോ എന്നത് ‘വ്യക്തിഗത ഇച്ഛ’യെ ആശ്രയിച്ചിരിക്കുമെന്ന് മന്ത്രി റോബർട്ട് ജെൻറിക് ഞായറാഴ്ച പ്രസ്താവിച്ചു. യുകെ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയിലാണ് മന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാസ്ക് ധരിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് നടപടികൾ അടുത്തയാഴ്ച പ്രഖ്യാപിക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാക്സിനേഷൻ പരിപാടിയുടെ വിജയം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ നീക്കി സാധാരണ നിലയിലേക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചതായി ജെൻറിക് ബിബിസിയോട് പറഞ്ഞു. “ഇപ്പോൾ നമ്മൾ മറ്റൊരു ഘട്ടത്തിലേക്ക് മാറണം. വൈറസിനൊപ്പം ജീവിക്കാനും മുൻകരുതലുകൾ എടുക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാനും നാം പഠിക്കണം,” മന്ത്രി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. “വരും ദിവസങ്ങളിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതുപോലെ എനിക്ക് ഇപ്പോൾ ഒരു വാഗ്ദാനവും നൽകാനാവില്ല” മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ബ്രിട്ടനിൽ…

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ഡാമി സത്യപ്രതിജ്ഞ ചെയ്തു

ഡെറാഡൂൺ: ഖതിമ നിയമസഭാ മണ്ഡലത്തിലെ ഉത്തം സിംഗ് നഗര്‍ ജില്ലയില്‍ നിന്ന് രണ്ട് തവണ ബിജെപി എംഎൽഎ ആയി വിജയിച്ച പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഉത്തരാഖണ്ഡ് ബിജെപി തിരഞ്ഞെടുത്ത മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി മൗര്യ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 45 കാരനായ ഡാമി ഉത്തരാഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഡാമിയെ കൂടാതെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പഴയ മുഖങ്ങളെല്ലാം മന്ത്രിസഭയിൽ നിലനിർത്തിയിട്ടുണ്ട്. എല്ലാവർക്കും കാബിനറ്റ് മന്ത്രിമാരുടെ പദവിയും നൽകിയിട്ടുണ്ട്. ഡാമിയുടെ മന്ത്രിസഭയിൽ ഇപ്പോൾ ഒരു സഹമന്ത്രിയും ഇല്ല. ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരത്ത് സിംഗ് റാവത്ത് കാബിനറ്റുകൾ പോലെ സത്പാൽ മഹാരാജ്…

ഡാളസ് കേരള അസ്സോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഗാർലാൻഡ്: അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ 4 രാവിലെ 9 മണിക്ക് അമേരിക്കൻ ദേശീയ പതാകയുടെ കീഴിൽ അണിനിരന്ന അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും അമേരിക്കൻ ദേശീയ ഗാനം ആലപിച്ച് 2021ലെ അമേരിക്കൻ സ്വാതന്ത്ര്യ ദിനം കേരള അസോസിയേഷൻ ഓഫ് ഡാളസ് ആഘോഷിച്ചു. 1976 ആരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ് അമേരിക്കയിലെ മാതൃകയായ പൂർവകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ്. വ്യക്തമായ കർമ്മപരിപാടികളിലൂടെ ഡാളസിലെ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് സാധിച്ചിട്ടുണ്ട്. അമേരിക്കയിൽ ഒരു പരിധിവരെ കോവിഡിനെ അതിജീവിച്ചു കൊണ്ടുള്ള ജന ജീവിതം സുഗമമായി കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ ആവാസസ്ഥലമായ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുത്ത എല്ലാ മലയാളികളും അവരവര്‍ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവെച്ചു.

‘കുട്ടിശാസ്ത്രജ്ഞൻ’ മുൻതദിറിനെ ഫ്രറ്റേണിറ്റി ആദരിച്ചു

കൂട്ടിലങ്ങാടി: കടുങ്ങൂത്തിന്റെ കുട്ടിശാസ്ത്രജ്ഞൻ മുൻതദിറിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം ആദരിച്ചു. സ്വന്തമായി സൈക്കിളിൽ എൻജിൻ ഘടിപ്പിച്ച് മോട്ടോർ സൈക്കിൾ ഉണ്ടാക്കി ഏറെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കൻ കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശികളായ ഉസ്മാൻ പരുത്തിക്കുത്ത് – സൗദ മുരുക്കിൻകാടൻ എന്നിവരുടെ മകനാണ്. ചടങ്ങിൽ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം, സെക്രട്ടറി അഷ്‌റഫ് കടുങ്ങൂത്ത്, സെക്രട്ടറിയേറ്റംഗം അസ്‌ലം പടിഞ്ഞാറ്റുമുറി എന്നിവർ പങ്കെടുത്തു.