ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഗോത്രാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ നില തുടർച്ചയായി വഷളായിരുന്നു. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ (ഹോളി ഫാമിലി ഹോസ്പിറ്റൽ) ചികിത്സയിലായിരുന്നു. എൽഗർ പരിഷത്ത് കേസിൽ നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന സ്വാമിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കോടതി മെയ് 28 ന് ഉത്തരവിട്ടിരുന്നു. സ്വാമിയുടെ മോശം അവസ്ഥ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ഇയാൻ ഡിസൂസ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചു. സ്വാമിയുടെ മരണശേഷം അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായി ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. അറസ്റ്റു ചെയ്തതുമുതൽ സ്വാമിയുടെ കേസുമായി പോരാടുന്ന ദേശായി, ഹോളി ഫാമിലി ഹോസ്പിറ്റലിനോ ഹൈക്കോടതിക്കോ എതിരെ തനിക്ക് പരാതിയില്ലെന്നും, എന്നാൽ സ്വാമിയുടെ മരണത്തിന് ഉത്തരവാദികള്‍ ദേശീയ അന്വേഷണ…
Day: July 5, 2021
വ്യാപാരികൾക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി
പുലാപ്പറ്റ: “ഓൺലൈൻ വ്യാപാര കുത്തകകളെ ബഹിഷ്ക്കരിക്കുക, പ്രാദേശിക കച്ചവടക്കാർക്ക് പിന്തുണയേകുക” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പുലാപ്പറ്റ യൂണിറ്റ് ഉമ്മനഴിയിൽ വ്യാപാരികൾക്കുള്ള ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു. ദുരിതം പേറുന്ന ഇക്കാലത്ത് നാടിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങി അവർക്ക് പിന്തുണയേകണമെന്ന് ഐക്യദാർഢ്യ സദസ് ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗനി സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പുലാപ്പറ്റ യൂണിറ്റ് സെക്രട്ടറി ജോൺ വിശിഷ്ടാതിഥിയായി. ചൊവ്വാഴ്ച വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിനും വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിച്ചു. കെ.എം ഷാക്കിർ അഹമ്മദ്, വി. ഖാലിദ് , പി. ശരീഫ്, കെ.പി ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
മലപ്പുറം: ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു. പൂക്കോട്ടൂർ ലക്ഷം വീട് കോളനിയിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജന. സെക്രട്ടറി ഫയാസ് ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിലെ പല വിദ്യാർത്ഥികളും പുറത്താണ് എന്നു അദ്ദേഹം പറഞ്ഞു. പഠനോപകരണ വിതരണം വള്ളുവമ്പ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത് നിർവഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ശാകിർ മോങ്ങം, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഷബീർ പി. കെ, മഹ്ബൂബ് പൂക്കോട്ടൂർ, പുഷ്പ സി.പി, നിഹ്ല എൻ എന്നിവർ സംബന്ധിച്ചു.
ഫാ. സ്റ്റാന്‍ സ്വാമി, ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷി: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവ പീഢനത്തിന്റെ രക്തസാക്ഷിയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ല. ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്കുന്നതില് നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. ബോംബെ ഹൈക്കോടതി പോലും ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്. ഫാ.സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെ ജനസമൂഹം പങ്കുചേരുന്നവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ആന്റി സ്മോക്കിംഗ് സൊസൈറ്റി ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സര വിജയികളെ ആദരിച്ചു
ദോഹ: ലോക ലഹരി ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഖത്തര്‍ സംഘടിപ്പിച്ച ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സര വിജയികളെ ആദരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ സിപ്രൊടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ജയറക്ടര്‍ ജെബി കെ ജോണ്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ മിദ്ലാജ് നജ്മുദ്ധീന്‍, സോഫ്റ്റ് സ്കില്‍ ട്രെയിനറായ നിമ്മി മാത്യൂ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഫൗണ്ടര്‍ & സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോര്‍ഡിനേറ്റര്‍മാരായ ഷറഫുദ്ധീന്‍ ടി, റഷാദ് മുബാറക് അമാനുല്ല, അഫ്സല് കിളയില്‍, ജോജിന്‍ മാത്യൂ, സിയാഹുറഹ്മാന്‍ മങ്കട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. വിവധ കാറ്റഗറികളില്‍ നിന്നായി ഹെക്ടര്ജ് നംശിത് നിംപുര പെയിരിസ്, മുഹമ്മദ് സെയദ്, അയിന്ഡില് മരിയ സോണി, കാശിനാഥ് ശ്രീജിത്ത്,…
കെ.പി.എ സൽമാബാദ് “ഓപ്പൺ ഹൗസ്” സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഓപ്പൺ ഹൗസില്‍ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കെ.പി.എ യുടെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിക്കുന്നത്. ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് ഉത്ഘാടനം ചെയ്ത ഓപ്പൺ ഹൗസില്‍ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് രതിൻ തിലകിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യിൽ സ്വാഗതവും ഏരിയ ട്രഷറർ ലിനീഷ് പി. ആചാരി നന്ദിയും…
നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 29 മുതല്‍ അറ്റ്ലാന്റയില്‍
അറ്റ്ലാന്റ: നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 33-മത് ഫാമിലി കോണ്‍ഫറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്ലാന്റ കാര്‍മല്‍ മാര്‍ത്തോമാ സെന്ററില്‍ വച്ചു നടത്തപ്പെടും. ‘ലിവിംഗ് ഇന്‍ ക്രൈസ്റ്റ്, ലീപിംഗ് ഇന്‍ ഫെയ്ത്ത് (Living in Christ, Leaping in Faith) എന്നതാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ തീമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ത്തോമാ സഭാ പമാധ്യക്ഷന് മോസ്റ്റ് റവ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ.ഡോ. ഐസക് മാര്‍ പീലക്സിനോസ്, റവ.ഡോ. പ്രകാശ് കെ ജോര്‍ജ് (കേരളം), റവ. ഈപ്പന് വര്‍ഗീസ് (ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി) എന്നിവരാണ് കോണ്‍ഫറന്‍സ് നയിക്കുന്നത്. ജൂലൈ 15 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കും. 100 ഡോളര്‍ രജിസ്ട്രേഷന് ഫീസും, 100 ഡോളര്‍ ക്യാമ്പ് ഫീസായും നിശ്ചയിച്ചിട്ടുണ്ട്.…
കോവിഡ് വാക്സീന്: ലക്ഷ്യം പൂര്‍ത്തികരിക്കാനായില്ല, ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷ്യം നിറവേറ്റുമെന്ന് ബൈഡന്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലൈ നാലിനു മുമ്പു അമേരിക്കന്‍ ജനസംഖ്യയില്‍ 70% പേര്‍ക്ക് ഒരു ഡോസ് വാക്സീനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വാക്സീന് ലക്ഷ്യം നിറവേറ്റാനായില്ല എന്നും, ചില ആഴ്ചകള്‍ കൂടി ഇതിനുവേണ്ടി കാത്തിരിക്കേണ്ടിവരുമെന്നും പ്രസിഡന്റ് ബൈഡന് പറഞ്ഞു. ജൂലൈ 4ന് പ്രഥമ വനിത ജില് ബൈഡനുമായി വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ ആയിരത്തിലധികം മിലിട്ടറി ഫാമിലി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ്. വാക്സിനേറ്റ് ചെയ്തവര്‍ ഒന്നിച്ചു കൂടുമ്പോള്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന നിര്‍ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്ക് ഇല്ലാതെയാണു ജൂലൈ നാലിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ജനുവരിയില്‍ വൈറ്റ് ഹൗസില്‍ കൂടിയതിനേക്കാള്‍ കൂടുതല്‍ പേര് ഇന്ന് ഇവിടെ സമ്മേളിച്ചിരുന്നു. വൈറസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്നു നാം സ്വാതന്ത്ര്യ ദിനത്തോടൊപ്പം ആഘോഷിക്കുന്നതെന്ന് വൈറ്റ് ഹൗൗസ് പ്രസ് സെക്രട്ടറി…
ഏറ്റവും പുതിയ ransomware ആക്രമണത്തിന് പിന്നിൽ റഷ്യയല്ലെന്ന് ജോ ബൈഡന്
ഏറ്റവും പുതിയ ransomware ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. എന്നാല്‍, ആക്രമണത്തിന് പിന്നിൽ റഷ്യൻ സർക്കാർ ഇല്ലെന്നാണ് “പ്രാഥമിക നിഗമനം” എന്നും അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഗവൺമെന്റിന്റെ മുഴുവൻ സംവിധാനങ്ങളോടും നിർദ്ദേശിച്ചതായി ബൈഡന് ശനിയാഴ്ച മിഷിഗണില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജൂൺ 16 ന് ജനീവയിൽ നടന്ന ഒരു ഉച്ചകോടിയിൽ, ഗുരുതരമായ ഇൻഫ്രാസ്ട്രക്ചറിനെതിരായ ransomware ആക്രമണങ്ങൾ പോലുള്ള സൈബർ സുരക്ഷ ആശങ്കകൾ പരിഹരിക്കുന്നതിന് താനും പുടിനും ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചതായി ബൈഡന് പറഞ്ഞു. റഷ്യയിൽ നിന്ന് പുറത്തുവരുന്നതായി ആരോപിക്കപ്പെടുന്ന സൈബർ ഹാക്കർമാരെ തടയാൻ താൻ പുടിനോട് പറഞ്ഞതായും ഇത്തരം ആക്രമണങ്ങൾ തുടരുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ ചാരന്മാർ കഴിഞ്ഞ രണ്ട്…
ന്യൂക്ലിയർ ക്രൂയിസ് മിസൈൽ വികസിപ്പിക്കുന്നതിന് യുഎസ് വ്യോമസേന റേതയോണിന് 2 ബില്യൺ ഡോളർ അനുവദിച്ചു
പെന്റഗണിന്റെ പുതിയ വ്യോമ വിക്ഷേപണ ന്യൂക്ലിയർ ക്രൂയിസ് മിസൈൽ വികസിപ്പിക്കുന്നതിനായി യുഎസ് വ്യോമസേന പ്രമുഖ ആയുധ നിർമാതാക്കളായ റേതയോൺ ടെക്നോളജീസിന് 2 ബില്യൺ ഡോളർ കരാർ നൽകി. എൽആർഎസ്ഒ എന്നറിയപ്പെടുന്ന ലോംഗ് റേഞ്ച് സ്റ്റാൻഡ് ഓഫ് ആയുധം രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും റെയ്തോൺ സഹായിക്കുന്നു. കരാർ നൽകുന്നത് പ്രഖ്യാപിച്ച യുഎസ് പ്രതിരോധ വകുപ്പ്, 2027 ഫെബ്രുവരിയിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ബി -52 സ്ട്രാറ്റോഫോർട്രെസ് ബോംബറിനും ബി -2 സ്പിരിറ്റിനും ഭാവിയിലെ ബി -21 ലോംഗ് റേഞ്ച് സ്ട്രൈക്ക് ബോംബറിനുമാണ് ആണവായുധം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ് സൈനിക സേവനങ്ങളിൽ എത്തിച്ചതിനുശേഷം പിന്നീട് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന ആയുധ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, എല്‍ ആര് എസ് ഒ 1,500 മൈലുകൾക്കപ്പുറം വരെ ദൂരപരിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആണവ ശേഷി കാരണം തുടക്കം മുതൽ…