ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ മലയാളി യുവതിയും

കായംകുളം: അതിര്‍ത്തി സുരക്ഷാ സേനയില്‍ നിരവധി വനിതകള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും, ആദ്യമായാണ് ഒരു മലയാളി യുവതി അതിന്റെ ഭാഗമാകുന്നത്. അസം റൈഫിള്‍സിലെ വനിതാ സൈനികരില്‍ മലയാളിയായ ആതിര കെ പിള്ളയാണ് കശ്മീരിലെ അതിര്‍ത്തി ജില്ലയായ ഗന്ധര്‍ബാലില്‍ സേവനം ചെയ്യുന്നത്. പ്രദേശവാസികളും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട അസം റൈഫിള്‍സില്‍, കായം‌കുളം പുള്ളിക്കണക്ക് തേക്കേ മങ്കുഴി ഐക്കര കിഴക്കതില്‍ പരേതനായ കേശവ പിള്ളയുടെ മകള്‍ 25-കാരി ആതിര ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സരക്ഷണ കവചവും ജാക്കറ്റും ധരിച്ച്‌ അതിർത്തി കാക്കുമ്പോൾ കേരളത്തിനും അഭിമാനം. സൈനികനായിരുന്ന പിതാവിന്റെ പിന്തുടര്‍ച്ചാവകാശവുമായാണ് നാലു വർഷം മുൻപു ആതിര സൈന്യത്തിൽ ചേർന്നത്. നാലു മാസം മുന്‍പാണ് കശ്മീരില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. “നാട്ടുകാരുമായി ഇടപഴകുമ്പോള്‍ ആദ്യമൊക്കെ ഭയത്തോടെ കണ്ടിരുന്ന ഞങ്ങളോട് അതിർത്തിയിലെ പെൺകുട്ടികൾക്ക് ആവേശമാണ്. വളര്‍ന്നു വലുതാകുമ്പോള്‍ അവര്‍ക്കും ഞങ്ങളെപ്പോല യാകണമെന്നാണ് ആഗ്രഹം,” ആതിര പറയുന്നു. അതിര്‍ത്തി സുരക്ഷയുടെ…

പൗരത്വ നിയമ ഭേദഗതി: ആറ് പാക്കിസ്താന്‍ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകി

മധ്യപ്രദേശിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന ആറ് പാക്കിസ്താന്‍ കുടിയേറ്റക്കാർക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം (സി‌എ‌എ) ബുധനാഴ്ച ഇന്ത്യൻ പൗരത്വം ലഭിച്ചു. ഈ കുടിയേറ്റക്കാർ മതപരമായ പീഡനത്തിന് ഇരകളാണെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. നന്ദ്‌ലാല്‍, അമിത് കുമാര്‍, അര്‍ജുന്‍ദാസ് മന്‍ചന്ദാനി, ജയ്‌റാം ദാസ്, നാരായണ്‍ ദാസ്, സൗഷല്യ ബായി എന്നിവര്‍ക്കാണ് പൗരത്വം ലഭിച്ചത്. 1988-നും 2005-നും ഇടയില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു. “അയൽ രാജ്യങ്ങളിലെ മതപരമായ പീഡനത്തെത്തുടർന്ന് ഇവിടെയെത്തിയ ഈ ഹിന്ദു കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകി. സംസ്ഥാന സർക്കാർ ഈ പ്രക്രിയ പൂർത്തിയാക്കി ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യൻ പൗരത്വം ലഭിച്ച ആറു പേരിൽ നന്ദ്‌ലാലും അമിത് കുമാറും ഭോപ്പാൽ നിവാസികളാണ്. അർജുന്‍‌ദാസ് മന്‍‌ചന്ദാനി, ജയറാം ദാസ്, നാരായൺ ദാസ്, സൗഷല്യ ബായ് എന്നിവര്‍ മന്ദ്സൗറില്‍ നിന്നാണെന്ന്…

മോദി മന്ത്രിസഭയിലെ പുനഃസംഘടന: മൻസുഖ് മണ്ഡാവിയ ആരോഗ്യമന്ത്രി; അശ്വിനി വൈഷ്ണവ് പുതിയ റെയിൽവേ മന്ത്രി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനഃസംഘടനയില്‍ നിരവധി മന്ത്രിമാര്‍ക്ക് സ്ഥാനചലനം, അതോടൊപ്പം പുതുമുഖങ്ങള്‍ക്ക് മന്ത്രിപദം ലഭിക്കുകയും ചെയ്തു. കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തിൽ ഉണ്ടായ വിനാശത്തെത്തുടർന്ന്, ഹർഷ് വർധനിൽ നിന്ന് എടുത്തുമാറ്റിയ ആരോഗ്യ മന്ത്രാലയം മൻസുഖ് മണ്ഡാവിയയ്ക്ക് നൽകി. ഗുജറാത്തിൽ നിന്ന് വരുന്ന മൻസുഖിന് രാസവള, രാസവള മന്ത്രാലയത്തിന്റെ അധിക ചുമതലയും ഉണ്ടാകും. അതേസമയം, അശ്വിനി വൈഷ്ണവിനെ രാജ്യത്തെ പുതിയ റെയിൽവേ മന്ത്രിയാക്കി. കൂടാതെ അദ്ദേഹത്തിന് ഐടി മന്ത്രാലയത്തിന്റെ അധിക ചുമതലയും നല്‍കി. നിലവിൽ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാണ് റെയിൽവേ മന്ത്രാലയം കൈകാര്യം ചെയ്തിരുന്നത്. ടെക്സ്റ്റൈൽസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനിയെ വനിതാ ശിശു വികസന മന്ത്രിയാക്കി. വിദ്യാഭ്യാസ മന്ത്രാലയം ധർമേന്ദ്ര പ്രധാന് നൽകി. ഹർദീപ് സിംഗ് പുരിയാണ് പെട്രോളിയം മന്ത്രി. ശാസ്ത്ര മന്ത്രാലയത്തെ ഹർഷ് വർധന്‍ കൈകാര്യം ചെയ്യും.…

വടക്കൻ ഇറാഖിലെ വിമാനത്താവളത്തിൽ ബോംബ് നിറച്ച ഡ്രോണുകൾ പതിച്ചു

ബാഗ്ദാദ്: വടക്കൻ ഇറാഖ് നഗരമായ എർബിലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ പതിച്ചു. ചൊവ്വാഴ്ച വൈകീട്ട് അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് പതിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഇറാഖി കുർദിസ്ഥാൻ മേഖലയിലെ തീവ്രവാദ വിരുദ്ധ യൂണിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി ഗ്രൂപ്പിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിന്റെ സൈനിക താവളമുള്ള എർബിലിലെ വിമാനത്താവളം ഏപ്രിലിൽ സ്‌ഫോടകവസ്തുക്കൾ നിറഞ്ഞ ഡ്രോൺ ലക്ഷ്യമാക്കിയിരുന്നു. ഈ വർഷം തുടക്കം മുതൽ, യുഎസ് താൽപ്പര്യങ്ങൾ ലക്ഷ്യമാക്കി, ഡസൻ കണക്കിന് ആക്രമണങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായി 2500 അമേരിക്കൻ സൈനികരെ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച യുഎസ് സൈന്യം ബാഗ്ദാദിലെ യു എസ് എംബസിക്ക് മുകളിൽ സായുധ ഡ്രോൺ വെടിവച്ചു വീഴ്ത്തിയിരുന്നു. ഇറാഖിലെ യു എസ് താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ…

ഇറാന്റെ പ്രകോപനങ്ങൾ ആണവ ചർച്ചകളെ അപകടത്തിലാക്കുന്നുവെന്ന് യുഎസും യൂറോപ്പും

വാഷിംഗ്ടൺ: വിയന്നയിലെ ആണവ ചർച്ചകള്‍ക്ക് വിഘാതം സൃഷ്ടിക്കാന്‍ ഇറാന്റെ ഏറ്റവും പുതിയ യുറേനിയം സമ്പുഷ്ടീകരണ ശ്രമങ്ങള്‍ കാരണമാകുമെന്ന് അമേരിക്കയും യൂറോപ്യൻ ശക്തികളും ഇറാന് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. യുറേനിയത്തെ 20 ശതമാനമാക്കി സമ്പുഷ്ടമാക്കാൻ ഇറാൻ ലക്ഷ്യമിടുന്നുവെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ) റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഈ മുന്നറിയിപ്പ്. 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിയന്ന ആസ്ഥാനമായി ചര്‍ച്ചകള്‍ നടക്കുന്നത്. “ഈ വഞ്ചന അവസാനിപ്പിക്കണമെന്നും, യഥാർത്ഥ ചർച്ചകൾക്ക് തയ്യാറായി വിയന്നയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചകള്‍ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും ഞങ്ങൾ ഇറാനോട് ആവശ്യപ്പെടുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ വിദേശകാര്യ മന്ത്രിമാർ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ഇറാന്റെ നീക്കം ചർച്ചകളെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്നുവരെ ആറ് ഘട്ട ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടും…

ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

പാലക്കാട്‌ : ഫാദർ സ്റ്റാൻ സ്വാമിയുടെ ഫാസിസ്റ്റ് ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അന്യായമായി തടവിലാക്കപ്പെട്ട്, മതിയായ ചികിത്സ പോലും നിഷേധിച്ച് അദ്ദേഹം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണെന്നും, അന്യായമായി തടവിലാക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നേതാക്കളെയും മനുഷ്യവകാശ പ്രവർത്തകരെയും, മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്നും, യു എ പി എ പിൻവലിക്കണമെന്നും യൂണിറ്റ് പ്രസിഡന്റ്‌ ശബ്നം പി നസീർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇർഫാൻ സൈഫ്, കെ ടി നഹ്‌ല മുഹമ്മദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഹിമ, ജോയിന്റ് സെക്രട്ടറി ഹാദിയ നസ്രിൻ എന്നിവർ നേതൃത്വം നൽകി.

Hindus feel slighted as Edinburgh Council defends Edinburgh Festival in mockery of Hindu gods

Hindus are heartbroken as City of Edinburgh Council refused to halt the funding to Edinburgh International Festival (EIF) for what Hindus saw as “collaboration in the mockery of Hindu gods”. Lindsay A. Robertson, Council’s Culture Strategy Manager, in an email (on behalf of Council Chief Executive Andrew Kerr) to distinguished Hindu statesman Rajan Zed, who spearheaded the EIF defunding request, wrote that Council “respects programming independence, artistic rights and freedom and does not expect to control or direct what is presented by the city’s cultural sector.  Therefore, there is no…

10,000 ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ഡോഗിനെ മോഷ്ടിച്ച സ്ത്രീകള്‍ അറസ്റ്റില്‍

ഹൂസ്റ്റണ്‍: പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 5 തിങ്കളാഴ്ച ഉച്ചയ്ക്കാണ് വുഡ്‌ലാന്റ്‌സ് പെറ്റ് സ്റ്റോറില്‍ സംഭവം നടന്നത്. സ്റ്റോറില്‍ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജര്‍ കാണിച്ചു കൊടുക്കുന്നതിനിടയില്‍ പട്ടിക്കുട്ടിയെ തട്ടിയെടുത്ത് ഇരുവരും രക്ഷപ്പെടുകയായിരുന്നു. സ്റ്റോറിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന, നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തിരുന്ന വാഹനത്തിലാണ് ഇരുവരും രക്ഷപ്പെട്ടത്. പോലീസ് നടത്തിയ തിരച്ചിലില്‍ പെറ്റ് സ്റ്റോറിനു സമീപത്തുള്ള വുഡ്‌ലാന്റ്‌സ് മാളിനു സമീപം വാഹനത്തിന് നമ്പര്‍ പ്ലേറ്റ് വെച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത പട്ടിക്കുട്ടിയെ സുരക്ഷിതമായി സ്റ്റോറില്‍ കൊണ്ടുവന്നു. ഇത്തരം കളവു ആദ്യമായാണ് ഇവിടെ നടക്കുന്നതെന്നും പട്ടിക്കുട്ടിയെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാനേജര്‍ ജോണ്‍സ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്കെതിരെ…

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക മാര്‍തോമശ്ലീഹായുടെ പെരുന്നാളും, സുവര്‍ണ്ണ ജൂബിലിയും കൊണ്ടാടി

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക മാര്‍ത്തോമ്മാശ്ലീഹായുടെ പെരുന്നാളും, ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയും ജൂലൈ 3, 4 തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. പെരുന്നാളിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് ജൂണ്‍ 27ാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്ക് ശേഷം കൊടി ഉയര്‍ത്തി. ജൂലൈ 3ാം തീയതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാതിഥിയായി എത്തിയ റവ. ഡോ. എം.പി.ജോര്‍ജിന്റെ (ഡയറക്ടര്‍, ശ്രുതി സ്കൂള്‍ ഓഫ് മ്യൂസിക്) ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു. ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വിശിഷ്ടാതിഥി റവ. ഡോ. എം.പി.ജോര്‍ജിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌ക്കോപ്പാ, സഹവികാരി റവ. ഫാ. ഷോണ്‍ തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വി. കുര്‍ബാനയ്ക്ക് ശേഷം 50ാം വാര്‍ഷിക…

ടെക്‌സസില്‍ ചര്‍ച്ച് ക്യാമ്പില്‍ പങ്കെടുത്ത 150 പേര്‍ക്ക് കോവിഡ്

ടെക്‌സസ്: ടെക്‌സസ് ക്ലിയര്‍ ക്ലീക്ക് കമ്മ്യൂണിറ്റി ചര്‍ച്ച് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗ്രേഡ് 6 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ അവസാനം സംഘടിപ്പിച്ച ക്യാമ്പില്‍ 400 പേരാണു പങ്കെടുത്തത്. ക്യാമ്പ് അവസാനിച്ചു മടങ്ങിയവരില്‍ 125 പേര്‍ക്ക് ഉടനെ കോവിഡ് സ്ഥിരീകരിച്ചതായും നൂറിലധികം പേരില്‍ കോവിഡ് വ്യാപനം ഉണ്ടായതായും ചര്‍ച്ച് അധികൃതര്‍ പറയുന്നു. ലീഗ് സിറ്റിയില്‍ ഉണ്ടായ ഈ അസാധാരണ കോവിഡ് വ്യാപനത്തെക്കുറിച്ചു ഗാല്‍വസ്റ്റന്‍ കൗണ്ടി ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഗാല്‍വസ്റ്റണ്‍ കൗണ്ടിയിലെ ക്യാമ്പില്‍ പങ്കെടുത്ത യുവജനങ്ങള്‍ ഉള്‍പ്പെടെ 57 പേര്‍ക്കും ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ ഉള്‍പ്പെടാത്ത 90 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ വാക്‌സിനേറ്റ് ചെയ്തിരുന്നുവെന്നോ, വാക്‌സിന്‍ സ്വീകരിക്കുന്നതിന് അര്‍ഹരായവരാണോ എന്നും വ്യക്തമല്ലെന്ന് ചര്‍ച്ച് അധികൃതര്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തവരില്‍ ആദ്യ പോസിറ്റീവ് കേസ്…