പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലം‌നൈ വിദ്യാനിധി 2021 ജൂലൈ 10 ന്

ദുബായ്: പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലം‌നൈ “PALM INTERNATIONAL” ഇക്കുറിയും “PALM വിദ്യാനിധി 2021” നടപ്പിലാക്കുന്നു. പെണ്‍സമൂഹത്തിന്റെ വിദ്യഭ്യാസം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി കാണുന്ന ഇന്നത്തെ സാഹചര്യത്തില്‍, സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും മഹത്തായ സേവനം 1400 ലധികം അഗതികള്‍ക്ക് നല്‍കി പ്രവര്‍ത്തിച്ചു വരുന്ന പത്തനാപുരം ഗാന്ധിഭവന്‍ കുടുംബത്തിലെ 28 പെണ്‍കുഞ്ഞുങ്ങളുടെ ഈ വര്‍ഷത്തെ പഠന ധന സഹായമായി 2,15,000 രൂപയും, മാറിയ സാഹചര്യത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പാഠ്യ മാധ്യമ സംവിധാനത്തിലേക്ക് ചുവടുമാറുകയും ചെയ്തത് മനസ്സിലാക്കി 18 മൊബൈല്‍ ഫോണുകളും നല്‍കുന്നു. പാം ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ 2021 ജൂലൈ 10 ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് (UAE സമയം), (6.30 PM – (IST), 9.00 AM, USA (EDT) ന് നടക്കുന്ന “PALM വിദ്യാനിധി 2021” എന്ന ബ്രഹത് ചടങ്ങ് കേരള ഗതാഗത വകുപ്പ്…

കോട്ടയം അസോസിയേഷന്‍ നവജീവന്‍ ട്രസ്റ്റിന് ധനസഹായം നല്‍കി

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ കോട്ടയം സ്വദേശികളുടെ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍ തുടര്‍ച്ചയായി ഈ വര്‍ഷവും കോട്ടയം ആര്‍പ്പുക്കരയില്‍ പി. യു. തോമസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന നവജീവന്‍ ട്രസ്റ്റിന് ധനസഹായം നല്‍കുകയുണ്ടായി. കോട്ടയംഅസോസിയേഷന്റെ കേരളത്തിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പ്രസിഡണ്ട് ഇട്ടിക്കുഞ്ഞ് എബ്രഹാം, മുന്‍ ഭാരവാഹിയായ കുര്യാക്കോസ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് പി. യു. തോമസിന് ധനസഹായം കൈമാറിയത്. രണ്ടു പതിറ്റാണ്ടുകളായി ചാരിറ്റി പ്രവര്‍ത്തനം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുവരുന്ന കോട്ടയം അസോസിയേഷന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ അമേരിക്കയിലും കേരളത്തിലും തുടര്‍ച്ചയായി നടത്തി വരുന്നു. ഭവനരഹിതരായ നിര്‍ധനര്‍ക്കു വേണ്ടി കേരളത്തില്‍ കോട്ടയം അസോസിയേഷന്‍ നടത്തി വരുന്ന ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ അനേകം പേര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയുണ്ടായി 20202021 ചാരിറ്റിയുടെ ഭാഗമായി കാത്തലിക് ചാരിറ്റി ഫുഡ് ഡ്രൈവ്,2018 മുതല്‍ എല്ലാ വര്‍ഷവും നോറിസ്ടൗണ്‍പെന്‍സില്‍വാനിയായിലുള്ള സിസ്‌റേഴ്‌സ് ഓഫ് ചാരിറ്റി താങ്ക്‌സ്ഗിവിങ്…

പിതാവിന്റെ നിരന്തര പീഡനം സഹിക്കാനാവാതെ പന്ത്രണ്ടുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി; പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: സ്വന്തം പിതാവില്‍ നിന്ന് നിരന്തരം പീഡനമേറ്റു വാങ്ങേണ്ടി വന്ന പന്ത്രണ്ടുകാരി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പരാതി നല്‍കി. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലാണ് മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മൂന്നു വര്‍ഷം മുമ്പ് അമ്മ മരണപ്പെട്ട പെണ്‍‌കുട്ടിയേയാണ് പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഐജിയുടെ നിർദ്ദേശ പ്രകാരം പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്റ്റേറ്റ് സ്കുളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം അച്ഛനായതിനാൽ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാൻ കഴിഞ്ഞില്ല. ഇതിനിടെ കോവിഡ് പിടിമുറുക്കി സ്കൂൾ തുറക്കാതെയായത്തോടെ അച്ഛന്റെ പീഡനവും വർധിച്ചു. ഇതോടെയാണ് കുട്ടി ആരുടെയോ പക്കൽ നിന്ന് ചൈൽഡ് ലൈന്‍ ഓഫീസിന്റെ ഫോൺ നമ്പർ കണ്ടെത്തി പരാതി നൽകിയത്. സംഭവത്തിൽ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ…

ആടു ജീവിതം അമേരിക്കയില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

ഈ നോവലിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ആരും ഞെട്ടി തെറ്റിദ്ധരിക്കേണ്ടതില്ല. ആടു ജീവിതം അമേരിക്കയിലോ? ഡോളര്‍ മരത്തില്‍ നിന്നു കുലുക്കി പറിക്കുന്ന നാട്ടിലോ എന്നും ചോദിക്കേണ്ടതില്ല. ആടുകളുടെ ജീവിതത്തേക്കാള്‍ ദുരിതപൂര്‍ണ്ണമല്ലെ പന്നികള്‍ തുടങ്ങി മറ്റു പല ജീവജാലങ്ങളുടേയും ജീവിതം എന്നും ചിന്തിച്ചേക്കാം. എന്നാല്‍ ഇവകളുടെ എല്ലാറ്റിനേക്കാള്‍ ദുരിത ജീവിതം നയിക്കുന്നവര്‍ ഭൂലോകത്തിലുണ്ടെന്ന കാര്യം മറക്കരുത്. മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന അമേരിക്കയില്‍ പൊതുവെ ആടു ജീവിതങ്ങളോ, സങ്കല്‍പ്പങ്ങളോ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്‍റെ രചയിതാവായ കുര്യന്‍ മ്യാലില്‍. അദ്ദേഹത്തിന്‍റെ ആദ്യത്തെ കൃതിയുടെ പേര് “ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു” എന്നായിരുന്നു. ഇപ്പോഴിതാ “ആടു ജീവിതം അമേരിക്കയില്‍” എന്ന പേരില്‍ ഇതില്‍ പ്രതിപാദിക്കപ്പെടുന്ന രണ്ടാമത്തെ നോവല്‍ അദ്ദേഹം സഹൃദയ സമക്ഷം സമര്‍പ്പിക്കുകയാണ്. പ്രസിദ്ധ നോവലിസ്റ്റ് ബന്യാമിന്‍ ഗള്‍ഫു നാടുകളിലെ ചില…

കേരളത്തിന് 1657.58 കോടി രൂപയുടെ കേന്ദ്ര ധനസഹായം

ന്യൂദൽഹി: കേരളത്തിന് 1657.58 കോടി രൂപയുടെ ധനസഹായം കേന്ദ്രം വീണ്ടും അനുവദിച്ചു. റവന്യൂ കമ്മി പരിഹരിക്കുന്നതിന് കേരളത്തിന് അനുവദിച്ച പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (ജെഎൻയു) സഹായധനത്തിന്റെ നാലാമത്തെ ഗഡുവാണ് ഇത്. ഇതോടെ ഇതുവരെ 6630.33 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിച്ച സംസ്ഥാനമായി കേരളം മാറി. നാലാംഗഡുവായി 17 സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ആകെ 39,484 കോടി രൂപ അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് പിഡിആര്‍ഡി ഗ്രാന്റായി നല്‍കി. സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 202122 സാമ്ബത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ധനസഹായ ഇനത്തില്‍ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് ജലം പുറന്തള്ളുന്നത് യു എന്‍ ആണവ ഏജന്‍സി നിരീക്ഷിക്കും

ബെർലിൻ: തകർന്ന ഫുകുഷിമ പ്ലാന്റിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് സംസ്കരിച്ച റേഡിയോ ആക്ടീവ് ജലം പുറന്തള്ളുന്നത് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സഹായിക്കുന്നതിനായി ജപ്പാനുമായി വ്യാഴാഴ്ച ധാരണയിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം അറിയിച്ചു. ഒരു സൗകര്യം ഒരുക്കി സുരക്ഷാ ആവശ്യകതകൾക്കനുസൃതമായി റിലീസ് പ്ലാനുകൾ സമാഹരിച്ച ശേഷം ഏകദേശം രണ്ട് വർഷത്തിനുള്ളിൽ വെള്ളം പുറന്തള്ളാൻ ജപ്പാൻ സർക്കാർ ഏപ്രിലിൽ തീരുമാനിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ, താമസക്കാർ, ജപ്പാന്റെ അയല്‍ രാജ്യങ്ങള്‍ എന്നിവർ ഈ ആശയത്തെ ശക്തമായി എതിർത്തു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരായ പദ്ധതികൾ അവലോകനം ചെയ്യാനും പരിസ്ഥിതി നിരീക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ജപ്പാൻ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയോട് ആവശ്യപ്പെട്ടു. ടോക്കിയോയുമായുള്ള “റഫറൻസ് നിബന്ധനകൾ” അംഗീകരിച്ചതായി വിയന്ന ആസ്ഥാനമായുള്ള ഐ‌എ‌ഇ‌എ അറിയിച്ചു. ജപ്പാനിലേക്കുള്ള ആദ്യ അവലോകന ദൗത്യം ഈ വർഷാവസാനം പ്രതീക്ഷിക്കുന്നു. “ജപ്പാൻ പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിലും അവലോകനം ചെയ്യുന്നതിലും…

വെരി. റവ.ഡോ വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്സ്‌കോപ്പയുടെ പൗരോഹിത്യത്തിന്റെ കനക ജൂബിലി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവക വികാരി വെരി റവ ഡോ വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യത്തിന് അന്‍പതാം വാര്‍ഷികം ഇടവക ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ അച്ഛന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വന്നുചേര്‍ന്ന എല്ലാവര്‍ക്കും ഹാര്‍ദ്ദവമായി സ്വാഗതം അരുളികൊണ്ട് ഇടവക ട്രസ്റ്റി ഗീവര്‍ഗ്ഗീസ് ജോസഫിന്റെ (മനോജ്) സ്വാഗത പ്രസംഗത്തോടെ കൂടി പൊതുസമ്മേളനം ആരംഭിച്ചു.തുടര്‍ന്ന് അച്ഛന്‍ കുടുംബാംഗങ്ങളുടെ ഇടവക ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഭദ്രദീപം തേളിയിച്ചു. അതേത്തുടര്‍ന്ന് ഇടവക അംഗങ്ങള്‍ക്ക് വേണ്ടി ബോബി ഐസക് അച്ഛന് ആശംസകള്‍ അറിയിച്ചു കഴിഞ്ഞ പത്തുവര്‍ഷമായി ഇടവക നയിക്കുന്ന നല്ല ഇടയനെക്കുറിച്ചുള്ള ഗതകാലസ്മരണകള്‍ അയവിറക്കിയപ്പോള്‍ സദസ്യരും വികാരഭരിതരായി പ്രഫ. മാത്യു ജോര്‍ജ് അച്ചന്റെ കുടുംബന്നിനു വേണ്ടി സംസാരിച്ചപ്പോള്‍ ചെറുപ്പകാലം മുതല്‍ അച്ചന് വൈദിക വൃത്തിയിലുളള താല്പര്യവു ദൈവിക കാര്യത്തിലുള്ള…

കേരളത്തിന് വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വേണം; കിറ്റെക്സിന്റെ 3500 കോടി പദ്ധതി തെലുങ്കാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കൊച്ചി: കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകുന്നു. കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ പ്രതിനിധി സംഘം തെലങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പുറപ്പെടും. അതേസമയം, കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു. എന്റെ എല്ലാ വ്യവസായങ്ങളും ഞാൻ നേരത്തെ തെലങ്കാന വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. അവർ താൽപര്യം പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഹൈദരാബാദിലേക്ക് പോകുന്നത്. അതിനായി തെലുങ്കാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും. കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ സംഘം ഹൈദരാബാദിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന…

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ പുനഃസ്ഥാപിക്കുന്നത് മന്ത്രിസഭ പരിഗണിക്കാന്‍ സാധ്യത

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുടെ സസ്പെൻഷൻ റദ്ദാക്കണോ നീട്ടണോ എന്ന് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ആലോചിക്കും. ശിവശങ്കറിന്റെ കേസ് കൂടുതൽ അവലോകനം ചെയ്യുന്നതിനായി 1969 ലെ അഖിലേന്ത്യാ സേവന (അച്ചടക്ക, അപ്പീൽ) ചട്ടങ്ങളുടെ റൂൾ 3 (8) അനുസരിച്ച് സർക്കാർ ഒരു സസ്പെൻഷൻ അവലോകന സമിതി രൂപീകരിച്ചു. സമിതി യോഗം ചേർന്നോ അതോ കണ്ടെത്തലുകൾ മന്ത്രിസഭയിൽ സമർപ്പിച്ചോ എന്ന് വ്യക്തമല്ല. രാഷ്ട്രീയ പ്രേരിതമായി അപകീര്‍ത്തിപ്പെടുത്താന്‍ ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ തെറ്റായി ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ പ്രേരിപ്പിച്ചുവെന്ന് എൽഡിഎഫ് സർക്കാർ ആവർത്തിച്ചു. എൽ‌ഡി‌എഫ് കാര്യങ്ങളിൽ ചില സ്വകാര്യത അനുസരിച്ച്, അതിന്റെ രാഷ്ട്രീയ നിലപാട് ചില സമയങ്ങളിൽ ശിവശങ്കറിനെ തിരിച്ചെടുക്കുന്നതിന് ഉതകുന്നതായി കാണപ്പെട്ടു. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ സംസ്ഥാനവും കേന്ദ്രവും…