കോവിഡ്-19 വാക്സിന്‍: അടുത്ത മാസം മുതൽ എല്ലാ ദിവസവും 80-90 ലക്ഷം ഡോസുകൾ എടുക്കുമെന്ന് കേന്ദ്രം

കൊറോണ വാക്സിനേഷന്റെ വേഗത അടുത്ത മാസം മുതൽ രാജ്യത്ത് ത്വരിതപ്പെടുത്തും. വർഷാവസാനത്തോടെ എല്ലാ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ വാക്സിനുകളുടെ കുറവുണ്ടെന്നും അടുത്ത മാസം മുതൽ, തദ്ദേശീയമായി നിർമ്മിച്ച സ്പുട്നിക് വി കൂടാതെ, ബയോളജിക്കൽ ഇ, സൈഡസ് കാഡില വാക്സിനും ലഭ്യമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം. ഇതോടെ 80-90 ലക്ഷം വാക്സിനുകൾ ദിവസവും നൽകാൻ കഴിയുമെന്നും അവര്‍ പറഞ്ഞു. 12 കോടി ഡോസ് വാക്സിൻ ജൂലൈയിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. കോവിഷീൽഡ്, കോവാസിൻ എന്നിവയാണവ. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ അവയുടെ ഉൽപാദനത്തിൽ നേരിയ വർധനയുണ്ടാകും. സിഡാൽ കാഡിലയ്ക്കുള്ള വാക്സിൻ തയ്യാറാണ്. അതിപ്പോള്‍ അംഗീകാര പ്രക്രിയയിലാണ്. ഇതോടെ, ബയോളജിക്കൽ ഇ വാക്‌സിനുകളുടെ പരീക്ഷണങ്ങളും ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ആഗസ്ത് മുതൽ അതിന്റെ വിതരണവും ആരംഭിക്കും. കാഡിലയുടെ പ്രാരംഭ ഉൽപാദനം പ്രതിമാസം…

പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുന്നു: സൈനുല്‍ ആബിദീന്‍

ദോഹ: പ്രചോദനങ്ങളുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും സ്വയം പ്രചോചിദിതരായും മറ്റുള്ളവരെ പ്രചോദിപ്പിച്ചുമാണ് വിജയത്തിലേക്ക് കുതിക്കേണ്ടതെന്നും പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റുമായ കെ. സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ നാലാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടമല്‍സരത്തിന്റെ ലോകത്ത് മുന്നേറ്റത്തിന്റെ ചാലകശക്തിയാണ് മോട്ടിവേഷനുകള്‍. നിരന്തരമായി മോട്ടിവേഷനുകള്‍ കേള്‍ക്കുന്നതും വായിക്കുന്നതുമൊക്കെ വ്യക്തികളെ ഉന്നതിയിലേക്ക് നയിക്കും. മലയാളം പോഡ്കാസ്റ്റായും പുസ്തകമായും പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ മലയാളി സമൂഹത്തിന് ഒരു മുതല്‍ കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, ഖത്തര്‍ ടെക്…

ക്യൂബൻ-അമേരിക്കൻ മാഫിയ ക്യൂബയിൽ പ്രതിഷേധം സംഘടിപ്പിച്ചതായി ഡയസ്-കാനൽ

ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ, പഴയ ശീതയുദ്ധ ശത്രുവായ അമേരിക്ക കരീബിയൻ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. “രാജ്യത്തെ എല്ലാ വിപ്ലവകാരികളോടും എല്ലാ കമ്മ്യൂണിസ്റ്റുകളോടും ഈ പ്രകോപനങ്ങൾ നടക്കുന്ന തെരുവുകളിൽ ഇറങ്ങാൻ ഞാന്‍ ആഹ്വാനം ചെയ്യുന്നു,” ഡയസ്-കാനൽ ഞായറാഴ്ച ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. അവരിൽ ചിലർ ഇതിനകം തന്നെ തലസ്ഥാന നഗരമായ ഹവാനയിൽ സർക്കാർ അനുകൂല പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. “നിർണ്ണായകവും ഉറച്ചതും ധീരവുമായ രീതിയിൽ അണിനിരക്കാൻ” സർക്കാർ അനുഭാവികളോട് അദ്ദേഹം പറഞ്ഞു, അതേസമയം, സാമ്പത്തിക സ്ഥിതിയും കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഏറ്റവും വിഷമകരമായ ഘട്ടവും കാരണം നിരാശരായ ആയിരക്കണക്കിന് ആളുകൾ ഞായറാഴ്ച ഡയസ്-കാനൽ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഹവാനയിലും മറ്റ് നഗരങ്ങളിലും അപൂർവമായ പ്രതിഷേധത്തിൽ പങ്കെടുത്തു. സാഹചര്യങ്ങള്‍ക്കനുസൃതമായി ചില പ്രതികരണങ്ങൾ സൃഷ്ടിച്ചതായി തോന്നുന്നുവെന്ന് അദ്ദേഹം സാൻ അന്റോണിയോ ഡി ലോസ് ബാനോസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്‍…

രണ്ടുതവണ ഇംപീച്ച്മെന്റിന് വിധേയനായ താന്‍ “മോശക്കാരന്‍”: ഡോണാള്‍ഡ് ട്രംപ്

നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ ജനപ്രതിനിധിസഭ രണ്ടു പ്രാവശ്യം ഇംപീച്ച് ചെയ്ത താന്‍ “മോശക്കാരനാണെന്ന്” മുൻ യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. വാർഷിക കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി.പി.എ.സി) നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. “ഞാൻ വ്യത്യസ്തനല്ല, ഞാൻ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ടു, ഞാൻ മോശക്കാരനുമായി,” കരഘോഷത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി. വൈറ്റ് ഹൗസിലെ നാലു വർഷത്തെ ഭരണകാലത്ത് അദ്ദേഹത്തെ രണ്ടുതവണയാണ് സഭ ഇംപീച്ച് ചെയ്തത്. ആദ്യം 2019 ഡിസംബറിലും പിന്നീട് 2021 ജനുവരിയിലും. ഉക്രെയ്നുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം ചെയ്തുവെന്നും കോൺഗ്രസിനെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് സഭ ആദ്യം ഇംപീച്ച് ചെയ്തത്. വൈറ്റ് ഹൗസിലെ അവസാന നാളുകളിൽ, കലാപത്തിന് പ്രേരിപ്പിച്ചതിന് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്തു. ജനുവരി ആറിന് ക്യാപിറ്റോളിന്…

“In death, Fr. Stan Swamy’s voice is even stronger’ – Father Noby Ayyaneth

“Living Stan was a nobleman, but the departed Stan is unstoppable and his voice on behalf of the poor and the downtrodden is even stronger and will resonate it throughout history,” said Father Noby Ayyaneth of the Malankara Catholic Diocese of North America condoling the death of Father Stan Swamy at a remembrance meeting organized under the banner of Indo-US Democracy Foundation in Floral Park, New York. Jesus Christ was a master humanitarian, and Fr. Stan was following in his master’s footsteps. For him, suffering was not a tragedy in…

നാട്ടിന്‍പുറത്തിന്റെ കഥ പറയുന്ന ‘തെമ്മാടിക്കുന്നിലെ താന്തോന്നികൾ’

ഹ്യൂസ്റ്റൺ: പുതുമുഖതാരങ്ങളുടെ സവിശേഷമായ കൂടിച്ചേരലിൽ നാട്ടിൻപുറത്തിന്റെ കഥപറയുന്ന “തെമ്മാടിക്കുന്നിലെ താന്തോന്നികൾ” ഉടൻ ഒ.ടി.ടി യില്‍ റിലീസ് ചെയ്യും. ദീർഘകാലമായി ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചുവരുന്ന റോബിൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആധുനികതയുടെയും, ആർഭാടത്തിൻറെയും, നാഗരികതയുടെയും ജീവിതരീതികളെ പൂര്‍ണമായി ഒഴിവാക്കി ഒരു ഗ്രാമത്തിന്റെ ചൂടും, ചൂരും, ചിരിയും, കരച്ചിലും ഒക്കെയാണ് ഈ സിനിമ നമുക്ക് കാണിച്ചുതരുന്നത്. ഒരു ഗ്രാമത്തില നാലു ചെറുപ്പക്കാരുടെ കഥപറയുന്ന ഈ സിനിമ, ആകസ്മികമായി അവരുടെ ജീവിത വഴികളിൽ വന്നുചേരുന്ന ചില സംഭവങ്ങളെയും, ജീവിത പ്രതിസന്ധികളെയും അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടികുന്നിലെ താന്തോന്നികൾ. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഒരു ഫാമിലി എൻറർട്രെയിനർ ആയ ഈ ചിത്രത്തിൽ മൂന്നു ഗാനങ്ങൾ ആണുള്ളത്. ഇതിൽ ഒരു ഗാനരംഗത്തിൽ ഉൾപ്പെടെയുള്ള സീനുകളിൽ മനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോബിൻ ജോൺ, പ്രമുഖ ടെലിവിഷൻ…

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വെല്ലുവിളികളെ കരുത്തോടെ നേരിട്ട വ്യക്തിത്വം: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സഭയും സമൂഹവും അഭിമുഖീകരിച്ച ഒട്ടേറെ വെല്ലുവിളികളെ കരുത്തോടെ നേരിട്ട് ഓര്‍ത്തഡോക്‌സ് സഭയെ മുന്നോട്ട് നയിച്ച വലിയ വ്യക്തിത്വമായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സാരഥിയായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ സാധിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. സാധാരണ കര്‍ഷക കുടുംബത്തിലെ കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന് സഭയുടെ അമരത്തേയ്ക്ക് പരമാധ്യക്ഷനായി അദ്ദേഹത്തിന് ഉയര്‍ന്നുവരാനായത് ദൈവീക കൃപ ഒന്നുമാത്രമാണ്. സഭാമക്കളെ വിശ്വാസപാതയില്‍ നയിക്കുകമാത്രമല്ല ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിനും നന്മകള്‍ വര്‍ഷിക്കുവാന്‍ ഏഴരപതിറ്റാണ്ടിലെ ജീവിത കാലഘട്ടത്തില്‍ തിരുമേനിക്കായി. സ്ത്രീകളെ സഭാഭരണത്തില്‍ കൂടുതല്‍ സജീവമാക്കി മുഖ്യധാരയിലെത്തിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണന്നും വി.സി.സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു. ഷൈജു ചാക്കോ ഓഫീസ് സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍…

Upset Hindus urge Zippo to withdraw Hindu gods’ lighters & apologize

Upset Hindus are urging Bradford (Pennsylvania, USA) based Zippo Manufacturing Company to immediately recall Zippo lighters displaying images of Hindu gods, calling it “highly inappropriate”. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that inappropriate usage of sacred Hindu deities or concepts or symbols or icons for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, indicated that Hindu deities Ganesha-Shiva-Lakshmi were highly revered in Hinduism and were meant to be worshipped in temples or home shrines and not…

ജനുവരി ആറിലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ സമാധാനകാംക്ഷികളെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയവരെ വാനോളം പുകഴ്ത്തി ട്രംപ്. ഫോക്‌സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുത്ത അവസരത്തിലാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്. ജനുവരി ആറിന് വാഷിംഗ്ടണില്‍ ട്രംപ് നടത്തിയ പ്രസംഗത്തിനു ശേഷമായിരുന്നു ട്രംപിന്റെ അനുയായികള്‍ ക്യാപ്പിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചുകയറിയത്. ഇലക്ട്രറല്‍ കോളേജ് ഫലം പ്രഖ്യാപിക്കുന്നതിനു കോണ്‍ഗ്രസ് ചേര്‍ന്നിരുന്ന സമയത്തായിരുന്നു ഇത്. ഹാളിലേക്ക് പ്രവേശിച്ചവരെ ദേശഭക്തരും, സമാധാന കാംഷികളുമാണെന്നാണു ട്രംപ് വിശേഷിപ്പിച്ചത്. നൂറു കണക്കിനു പേര്‍ ഇതിനോടനുബന്ധിച്ചു അറസ്റ്റിലാകുകയും അഞ്ചു പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. യുഎസ് ഹൗസ് ട്രംപിനെ ഇംപിച്ച് ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍സിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സെനറ്റില്‍ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെടുകയായിരുന്നു. ജനുവരി 6ന് മാര്‍ച്ചില്‍ പങ്കെടുത്ത എയര്‍ഫോഴ്‌സ് വെറ്ററല്‍ ആഷ്‌ലി ബബിറ്റിനെ ഇന്നസന്റ്, വണ്ടര്‍ഫുള്‍, ഇന്‍ക്രെഡിബള്‍ വനിത എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ എണ്ണം പോലും എനിക്ക്…

ഗ്രാമങ്ങളില്‍ വോട്ടര്‍ ഐഡി നിയമം പ്രായോഗികമല്ലെന്ന് കമല ഹാരിസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചു വിവാദം പുരോഗമിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വോട്ടര്‍ ഐഡി നിയമം പ്രായോഗികമല്ലെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഫോട്ടോകോപ്പി മെഷീനുകള്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമല്ല എന്നതാണ് ഇതിനു ന്യായീകരണമായി കമല ഹാരിസ് ചൂണ്ടിക്കാട്ടിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെക്കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോഴാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ ഫോട്ടോകോപ്പി സ്ഥാപനങ്ങളായ കിങ്കോസ്, ഓഫീസ്മാക്‌സ് എന്നിവയുടെ സഹകരണം ഗ്രാമങ്ങളില്‍ ലഭ്യമല്ലെന്നും കമല കൂട്ടിച്ചേര്‍ത്തു. കമല ഹാരിസിന്റെ ഈ പ്രതികരണത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാറോ, ഷോപ്പിംഗ് സൗകര്യങ്ങളോ, ഇന്റര്‍നെറ്റോ ഇല്ലെന്നാണ് കമലയും ഡമോക്രാറ്റുകളും വിശ്വസിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് കമന്റേറ്റര്‍ സ്റ്റീവന്‍ എല്‍ മില്ലര്‍ ട്വിറ്ററില്‍ കുറിച്ചു. ഗ്രാമപ്രദേശങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ളവരില്‍ നിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകരുതെന്നു പലരും അഭിപ്രായപ്പെട്ടു.