മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി

ഡാളസ്: മങ്കിപോക്സ് എന്ന അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലൈ 16-ന് വെളിപ്പെടുത്തി. ജൂലൈ 9-ന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്. യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് നോർത്ത് ടെക്സസ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. രോഗബാധിതനായ വ്യക്തി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, നൈജീരിയയിൽ നിന്നും വന്ന ആളിൽ അല്ലാതെ അയാളുടെ ഭവനത്തിൽ ഉള്ള ആളുകൾക്കോ സുഹൃത്തുക്കൾക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നൽകുന്നു. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണെന്ന് സി ഡി സി യും ഹെൽത്ത്…

കോവിഡ്-19 – സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ ആളുകളെ കൊല്ലുന്നു: ജോ ബൈഡന്‍

വാഷിംഗ്ടൺ: കോവിഡ് -19 നെക്കുറിച്ചും വാക്സിനേഷനുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ആളുകളെ കൊല്ലുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞു. ഫേസ്ബുക്കിന്റെ പ്രവർത്തനം സുതാര്യമാക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറഞ്ഞു. “അവർ ആളുകളെ കൊല്ലുകയാണ്. വാക്സിനേഷന്‍ എടുക്കാത്തവരാണ് ഇപ്പോള്‍ ഒരു മഹാമാരി, അവര്‍ ജനങ്ങളെ കൊല്ലുകയാണ്,” ക്യാമ്പ് ഡേവിഡിലെ പ്രസിഡൻഷ്യൽ റിട്രീറ്റിൽ വാരാന്ത്യം ചിലവഴിക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു, കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ ഉദ്യോഗസ്ഥര്‍ സമ്മർദ്ദം ചെലുത്തുകയാണ്. ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, രാജ്യത്താകമാനം കോവിഡ് -19 മരണങ്ങളും അസുഖങ്ങളും വർദ്ധിച്ചുവരികയാണ്. ഇത് വാക്സിനേഷന്‍ എടുക്കാത്തവരുടെ പകർച്ചവ്യാധിയായി മാറുകയാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോച്ചൽ വലൻ‌സ്കി വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “പ്രതിരോധ…

യുഗപുരുഷനു പ്രണാമം, ദീപ്തസ്മരണയില്‍ പരിശുദ്ധ കാതോലിക്ക ബാവ (അനുസ്മരണം)

2021 ജൂലൈ 11-ന് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അന്ത്യാഞ്ജലി അര്‍പ്പിച്ചു നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. പരി. ബാവയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കു കൊള്ളാന്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ദേവലോകം അരമനയിലായിരുന്നു. ഭദ്രാസനത്തിന്റെ വികസനോന്മുഖമായ പദ്ധതികളെ എക്കാലത്തും പിന്തുണച്ച ബാവയോടുള്ള ആദരവ് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഡോ. വറുഗീസ് എം. ഡാനിയേല്‍ വ്യക്തമാക്കി. ഫാ. ബാബു കെ. മാത്യു, ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സന്തോഷ് മത്തായി, സാജന്‍ മാത്യു, സജി എം. പോത്തന്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു. ഓര്‍മ്മകളില്‍ പരിശുദ്ധ കാതോലിക്ക ബാവ യുഗപുരുഷന്‍ തന്നെയായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ അത് കൂടുതല്‍ ചേതസ്സുറ്റതാക്കി. സഭയോടും സഭാമക്കളോടും…

വ്യാജ ആപ്പിൾ എയർപോഡ്സ് കസ്റ്റംസ് പിടിച്ചെടുത്തു

ഡാളസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിന്റെ എന്ന് തോന്നിപ്പിക്കുന്ന എയർപോഡ്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോഡ്സുകളും, 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറന്‍സ് വേളയില്‍ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ, കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സാസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് ആന്റ് ബോർഡര്‍ പ്രൊട്ടക്ഷൻ ഓഫീസർ ലഫോണ്ട അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്താനില്‍ താലിബാന്റെ മുന്നേറ്റം പാക്കിസ്താന് തിരിച്ചടിയാകും; പഷ്തൂണുകള്‍ സ്വാതന്ത്ര്യം തേടുന്നു

അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കാൻ താലിബാനെ സഹായിക്കുന്ന പാക്കിസ്താന് ഇനി തിരിച്ചടിയുടെ കാലം. പാക്കിസ്താന്റെ അതിരുകടന്ന പ്രവര്‍ത്തിയില്‍ അസ്വസ്ഥരായ പഷ്തൂണുകൾ സ്വാതന്ത്ര്യം തേടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റർനാഷണൽ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി ഗ്രൂപ്പ് (IFFRAS) എന്ന ഉപദേശക സംഘമാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാക്കിസ്താനില്‍ ഏകദേശം 35 ദശലക്ഷം പഷ്തൂണുകളാണുള്ളതെന്ന് ഇഫ്ഫ്രാസ് പറയുന്നു. അവരുടെ ‘രാഷ്ട്രത്തെ’ വിഭജിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, അഫ്ഗാനിസ്ഥാനിലെ പഷ്തൂണി താലിബാനികളുടെ പിന്തുണ നേടുന്നതിലൂടെ അവർക്ക് പാക്കിസ്താന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാം. പഫ്തൂണുകൾ പാക്കിസ്ഥാനോട് മുമ്പത്തെപ്പോലെ വിശ്വസ്തരല്ലെന്ന് IFFRAS പറയുന്നു. ഖൈബർ പഖ്തുൻഖ്വയിലും മറ്റ് ആദിവാസി മേഖലകളിലും താമസിക്കുന്ന പഷ്തൂണുകൾക്കുള്ളിൽ പാക്കിസ്താനെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി പഷ്തൂണുകൾ പാക്കിസ്താനുമായി സമാധാനപരമായ യുദ്ധം നടത്തുകയാണ്. ഡ്യുറാൻഡ് ലൈനിൽ (അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അന്തർദേശീയ അതിർത്തി) തീവ്രവാദികൾക്കെതിരായ ഓപ്പറേഷൻ സമയത്ത് പാക് സൈന്യം തങ്ങളുടെ വീടുകൾ…

വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ വസ്തുവകകൾ വിറ്റ് ഇതുവരെ 13,100 കോടി രൂപ കണ്ടെടുത്തു

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ വസ്തുവകകൾ വിറ്റ് ഇതുവരെ 13,100 കോടി രൂപ കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യുടെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ ഓഹരികൾ വിൽക്കുന്നതിൽ പങ്കാളികളായതെന്ന് ഇഡി പറഞ്ഞു. 792.11 കോടി രൂപയാണ് ഇപ്പോള്‍ കണ്ടെടുത്തത്. കള്ളപ്പണം തടയൽ നിയമം (പി‌എം‌എൽ‌എ) പ്രകാരമാണ് കേന്ദ്ര ഏജൻസി ഇവരുടെ സ്വത്തുക്കൾ അറ്റാച്ചുചെയ്തത്. ഈ തുക ബാങ്കുകളുടെ കൺസോർഷ്യത്തിന് കൈമാറി. ഇതോടെ, മല്യ, മോദി, ചോക്സി എന്നിവരുടെ ആസ്തി വിൽപ്പനയിൽ നിന്നുള്ള മൊത്തം വീണ്ടെടുക്കൽ ഇപ്പോൾ 13,109.17 കോടി രൂപയായി എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനരഹിതമായ കിംഗ്ഫിഷർ…

പാക്കിസ്താനിലെ ഭീകരാക്രമണത്തില്‍ ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം; ചൈന പാക്കിസ്താനെതിരെ തിരിയുന്നു

പാക്കിസ്താനില്‍ നടന്ന ഭീകരാക്രമണത്തിൽ ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചൈന പാക്കിസ്താനെതിരെ തിരിഞ്ഞു. ഗ്യാസ് ചോർച്ചയുടെ ഫലമായാണ് ബസ് സ്ഫോടനമെന്ന് വിശേഷിപ്പിച്ച പാക്കിസ്താനോട് ചൈന തുറന്നടിച്ചു, “തീവ്രവാദികളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയുന്നില്ലെങ്കിൽ ചൈനീസ് സൈനികരെ അവരുടെ മിസൈലുകളുമായി ദൗത്യത്തിലേക്ക് അയക്കും,” എന്നാന് പാക്കിസ്താന് ചൈനയുടെ മുന്നറിയിപ്പ്. പാക്കിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണച്ചിരുന്ന ചൈനയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടിവരുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ ചൈനയായിരുന്നു പലതവണ എതിര്‍ത്തതെന്നത് ഇവിടെ ശ്രദ്ധേയമാണ്. “ഈ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, തീർച്ചയായും അവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കണം. പാക്കിസ്താന്റെ ശേഷി അതിന് പര്യാപ്തമല്ലെങ്കിൽ, അവരുടെ അംഗീകാരത്തോടെ ചൈനയ്ക്ക് മിസൈലുകളും പ്രത്യേക സേനയും ഉപയോഗിക്കാൻ കഴിയും,” ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ട്വീറ്റിൽ എഴുതി.…

വർണ്ണ വിപ്ലവത്തിന്റെ ഭാഗമായി ക്യൂബയിൽ അശാന്തി സൃഷ്ടിക്കാനുള്ള യുഎസ് ശ്രമത്തെ റഷ്യ അപലപിച്ചു

പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിന്റെ രാജി ആവശ്യപ്പെട്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭകർ നടത്തുന്ന പ്രകടനത്തിന്റെ മറവില്‍ കരീബിയൻ രാജ്യത്ത് ‘വർണ്ണ വിപ്ലവ’ത്തിന്റെ വിത്ത് പാകി സാമൂഹിക അസ്വസ്ഥതയുണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ റഷ്യ ആഞ്ഞടിച്ചു. ക്യൂബയിൽ വർണ്ണ വിപ്ലവം സൃഷ്ടിക്കാൻ യുഎസ് ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖാരോവ വ്യാഴാഴ്ച പറഞ്ഞു. “യുക്തി ഇവിടെ വളരെ ലളിതമാണ്. വിവിധ സാഹചര്യങ്ങളിൽ വാഷിംഗ്ടൺ ഇത് നിരവധി തവണ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ എല്ലാം ഒരേ പ്രവർത്തന രീതിയാണ് – അഭികാമ്യമല്ലാത്ത ഭരണകൂടങ്ങൾക്കെതിരെ വർണ്ണ വിപ്ലവങ്ങൾക്ക് പ്രേരണ നൽകുന്നു,” അവർ പറഞ്ഞു. “ആദ്യം അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തി. കൂടാതെ കൃത്രിമ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ പുറത്തു നിന്ന് സമ്മര്‍ദ്ദം അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നു. ഇത് സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെ സങ്കീർണ്ണമാക്കുന്നു. ഈ അടിസ്ഥാനത്തിൽ, പിരിമുറുക്കങ്ങൾ പ്രകോപിപ്പിക്കപ്പെടുന്നു, സർക്കാർ വിരുദ്ധ വികാരം ഇളക്കിവിടുന്നു. ഒരു നിർണായക…

തൊഴിലുടമകൾക്ക് ജോലിസ്ഥലത്ത് ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി

തൊഴിലുടമകൾക്ക് ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നതിൽ നിന്ന് തത്വത്തിൽ ഉദ്യോഗസ്ഥരെ വിലക്കാമെന്ന് യൂറോപ്യൻ യൂണിയൻ (ഇയു) കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു. ശിരോവസ്ത്രം പോലുള്ള മതചിഹ്നങ്ങളെ നിരോധിക്കുന്നത് “ഉപഭോക്താക്കളിൽ ഒരു നിഷ്പക്ഷ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനോ സാമൂഹിക തർക്കങ്ങൾ തടയുന്നതിനോ തൊഴിലുടമയുടെ ആവശ്യകതയെ ന്യായീകരിക്കാം”, യൂറോപ്യൻ കോടതി (ഇസിജെ) പ്രസ്താവനയിൽ പറഞ്ഞു. ഒരു കെമിസ്റ്റ് സ്ഥാപനത്തിലെ കാഷ്യറും, പ്രത്യേക ആവശ്യങ്ങൾ പരിപാലിക്കുന്ന സ്ത്രീയും ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതിനെത്തുടർന്ന് ജർമ്മൻ കോടതികളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. യൂറോപ്യൻ യൂണിയൻ നിയമത്തിന്റെ വ്യാഖ്യാനത്തിനായി ജർമ്മൻ കോടതികൾ കേസുകൾ ഇസിജെക്ക് കൈമാറി. കെമിസ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീ 2002 മുതൽ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. 2014 ൽ രക്ഷാകർതൃ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അവര്‍ക്ക് ഹിജാബ് ധരിക്കണമെന്ന് തോന്നി, അവര്‍ ധരിക്കുകയും ചെയ്തു. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ, ദാർശനിക, മതവിശ്വാസങ്ങളുടെ…

80:20 മന്ത്രിസഭാ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വഞ്ചന: എസ്‌ ഐ ഒ

കോഴിക്കോട്: 80:20 വിഷയത്തിലെ കോടതി വിധി അതുപോലെ നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വഞ്ചനയും സച്ചാർ-പാലോളി കമ്മിറ്റികൾ തുറന്നു കാണിച്ച മുസ്‌ലിം പിന്നാക്കാവസ്ഥയോടുള്ള പിണറായി സർക്കാറിൻ്റെ പുറം തിരിഞ്ഞ നിലപാടുമാണ് വ്യക്തമാകുന്നതെന്ന് എസ്.ഐ.ഒ. പുതിയ ഉത്തരവിലൂടെ സർക്കാർ യഥാർത്ഥത്തിൽ നിരാകരിച്ചത് സച്ചാർ- പാലോളി കമ്മിറ്റി നിർദ്ദേശങ്ങളാണ്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ-പാലോളി കമ്മിറ്റികൾ സമർപ്പിച്ച ശിപാർശകൾ നടപ്പിലാക്കാൻ ഒരുക്കമല്ല എന്ന പ്രഖ്യാപനം കൂടിയാണ് സർക്കാർ നിലപാട്. പൊതു സമൂഹത്തിൽ സംഘപരിവാർ ഉയർത്തി വിട്ട വ്യാജ നിർമ്മിതികൾക്ക് കൈയ്യൊപ്പ് ചാർത്തുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത് . മുസ്‌ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ അടിച്ചെടുക്കുന്നുവെന്ന സംഘപരിവാറിന്റെ നുണ പ്രചാരണങ്ങളെ നേരിടാൻ തയ്യാറാകാതിരിക്കുകയും അതേസമയം മുസ്ലിം പിന്നാക്കാവസ്ഥക്ക് ആക്കം കൂട്ടുന്ന കോടതി വിധി നടപ്പിലാക്കുന്നതിൽ ആവേശം കാണിക്കുകയും ചെയ്യുന്നത് ഇടതു സർക്കാരിൽ അന്തർലീനമായ ഇസ്ലാമോഫോബിയയുടെ പ്രകടമായ ഉദാഹരണമാണ്. സച്ചാർ-പാലോളി…