ഒളിമ്പിക്സ് 2021: ഇന്ത്യയില്‍ നിന്ന് 150-ലധികം അത്‌ലറ്റുകള്‍ പങ്കെടുക്കും

ടോക്കിയോ ഒളിമ്പിക്സിന്റെ ആവേശകരമായ കാഴ്ചകളിലേക്ക് കണ്ണുതുറക്കാൻ ലോകത്തിന് ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ലോക കായിക ചാമ്പ്യൻഷിപ്പ് 23 ന് ആരംഭിക്കും. 15,000 ത്തിലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ആവേശകരമായ പോരാട്ടത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌ഒ‌സി) കോവിഡിന്റെ അവസ്ഥയിൽ സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കി. ഇന്ത്യയിൽ നിന്നുള്ള 150 ലധികം അത്‌ലറ്റുകൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിരവധി ടൂർണമെന്റുകൾ റദ്ദാക്കിയതിനാൽ പല ഇന്ത്യൻ സൂപ്പർ സ്റ്റാറുകൾക്കും ടോക്കിയോയിലേക്ക് ടിക്കറ്റ് നേടാനായില്ല. എങ്കിലും മെഡല്‍ പ്രതീക്ഷ ഉയര്‍ത്തുന്ന നിരവധി ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ബോക്‌സിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന ഒമ്പത് താരങ്ങളെ പരിചയപ്പെടാം. 52 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അമിത് പംഗല്‍ ടോപ് സീഡായാണ് ഒളിംപിക്‌സിലിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി…

കോവിഡ്-19 ലോക്ക്ഡൗണ്‍: ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസ്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസം കടകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ബക്രീദ് ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നാല്‍പതാക്കിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും സമ്പര്‍ക്കം പുലര്‍ത്തും. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും. കടകളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്റെ…

മലയാളമടക്കം 11 പ്രാദേശിക ഭാഷകളില്‍ ഇനി ബി.ടെക് പഠിക്കാം

ന്യൂഡൽഹി: പുതിയ അദ്ധ്യയന വർഷത്തിൽ തിരഞ്ഞെടുത്ത 11 പ്രാദേശിക ഭാഷകളിൽ ബിടെക് കോഴ്‌സുകൾ നടത്താൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലായി 14 എഞ്ചിനീയറിംഗ് കോളേജുകൾക്ക് അനുമതി നൽകി. ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇ‌പി) 2020 അനുസരിച്ച് ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മലയാളം, ബംഗാളി, ആസാമി, പഞ്ചാബി, ഒഡിയ എന്നിവയുൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ ബിടെക് കോഴ്സുകൾ പഠിപ്പിക്കും. പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗിന്റെ സാധ്യതകൾ പഠിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം എ.ഐ.സി.ടി.ഇ ഉൾപ്പെടെ രണ്ട് കമ്മിറ്റികളെ നിയോഗിച്ചിരുന്നു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും കൂടുതൽ എഞ്ചിനീയറിംഗ് കോളേജുകളും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ നൽകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ തീരുമാനത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സോഷ്യൽ…

അവധിക്കു പോയ ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് തിരിച്ചു വിളിക്കുന്നു

ഡാളസ്: വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ എയർലൈൻസ് ജൂലൈ 16ന് പുറത്തിറക്കി. ഏകദേശം 3,300 ജീവനക്കാർക്കാണ് അവധി അവസാനിപ്പിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കണം എന്ന ഉത്തരവ് ലഭിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിലായി എല്ലാവരും പൂർണമായും ജോലിയിൽ തിരിച്ചു പ്രവേശിക്കണം എന്ന് ഉത്തരവിൽ പറയുന്നു. പകുതിയിലധികം ജോലിക്കാരും അവധിക്ക് പോയിട്ട് ദീർഘകാലം ആയതുകൊണ്ട് അവർക്ക് വീണ്ടും പരിശീലനം നൽകേണ്ടതായി വരും എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ പുതിയ ചില വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനാൽ ആണ് കൂടുതൽ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുന്നത് എന്ന് അമേരിക്കൻ എയർലൈൻസ് സർവീസ് വൈസ് പ്രസിഡൻറ് ബ്രേഡീ ബ്രൈൻസ് വെളിപ്പെടുത്തി. 2022 മാർച്ച് മാസത്തിന് മുമ്പായി എണ്ണൂറിലധികം ജോലിക്കാരെ കൂടെ കണ്ടെത്തേണ്ടതുണ്ട് എന്ന് ബ്രേഡീ വ്യക്തമാക്കി. ജോലിക്കാരുടെ ക്ഷാമം…

മഴമുത്തുകൾ (കവിത)

പ്രണയമൊരു മഴയായ് പെയ്തു ഒഴിയുമ്പോഴും വിണ്ണിൽ ഒരു കോണിലായ് കാർമുകിൽ കാത്തു നിന്നു. പൂവിതളുകൾക്കുള്ളിൽ ഒളിപ്പിച്ച നിൻ, പ്രണയ മധു നുകരുവാൻ കരി വണ്ട് പോലെ ഞാൻ കാത്തു നിന്നു. പച്ചവിരിപ്പിനെ സ്വർണ്ണ രേണുക്കളാൽ തഴുകാൻ, കൊതിയ്ക്കുന്ന പുലർകാല വേളയിൽ, മഞ്ഞ പട്ടുടയാടയിൽ മുങ്ങി നീ അണയുന്ന നേരം, മുക്കൂറ്റി പൂത്തൊരാ പാട വരമ്പത്തു നീ അറിയാതെ, നിന്നിൽ ഒരു പ്രണയ മഴപോലെ എൻ മനം ഉരുകി തീർന്നോരാ നാളുകൾ.. എൻ പ്രണയിനീ … നീ ഒരു വേള എങ്കിലും ഓർക്കുന്നുവോ?! അസ്തമയ സൂര്യന്റെ ചോര തുടിപ്പുകൾ, ഒരഗ്നിയായ് ആഴിയിൽ മറയുന്ന നേരം ആൽത്തറകോണിലെ അന്തി മയക്കത്തിൽ പാതി വിരിഞ്ഞൊരാ മുല്ലപ്പൂ മൊട്ടുകൾ നിൻ കാർക്കൂന്തൽ കെട്ടിനെ പുണർന്നതു പോലെ , ഒരു വേള പോലും പുണരുവാൻ ആയില്ല എങ്കിലും, എന്റെ ഈ സായാഹ്‌ന വേളയിലും ഓർക്കുന്നു…

ടെക്സസില്‍ കണ്ടെത്തിയ മങ്കിപോക്സ് വൈറസ് സിഡിസി സ്ഥിരീകരിച്ചു

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) ടെക്സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസും ജൂലൈ 15 ന് നൈജീരിയയിൽ നിന്ന് ടെക്സസിലെത്തിയ യാത്രക്കാരന് മങ്കിപോക്സ് പിടിപെട്ടതായി സ്ഥിരീകരിച്ചു. ഇയാളെ ഇപ്പോൾ ഡാളസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ്-19 വ്യാപനത്തെ ചെറുക്കുന്നതില്‍ ഒരു പരിധിവരെ വിജയം കണ്ട് ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് കണ്ടെത്തിയിരിക്കുന്നത്. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു.അതേസമയം വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.ഇത് പുറത്തുകാണുക ശരീരം മുഴുക്കെ തടിപ്പുകളായാണ് .കോവിഡ് പോലെ വായിലൂടെയും മറ്റും പുറത്തുവരുന്ന സ്രവങ്ങളിലടങ്ങിയ വൈറസുകളാണ് രോഗം…

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ട്രിപ്പിൾ ലോക്ക്ഡൗണുള്ള പ്രദേശങ്ങളിലെ കടകള്‍ തിങ്കളാഴ്ച തുറക്കാം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലോക്ക്ഡൗണില്‍ മുഖ്യമന്ത്രി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ട്രിപ്പിൾ ലോക്ക്ഡൗണുകളുള്ള പ്രദേശങ്ങളിലെ ഷോപ്പുകൾ തിങ്കളാഴ്ച തുറക്കാം. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇളവുകൾ. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.എന്നാല്‍ !രു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്റ്റാഫുകളെ ഉപയോഗിച്ച് മാത്രമേ ഷോപ്പ് തുറക്കാന്‍ പറ്റു. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ…

സുപ്രീം കോടതി നടപടികൾ ഉടൻ തത്സമയമാക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ഉടൻ ആരംഭിക്കുമെന്നും ഇത് പ്രാപ്തമാക്കുന്നതിനായി ലോജിസ്റ്റിക്സ് തയ്യാറാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ. “ചില കോടതികളുടെ തത്സമയ സംപ്രേഷണം ആരംഭിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ആലോചിക്കുന്നു,” ഗുജറാത്ത് ഹൈക്കോടതിയുടെ നടപടികളുടെ തത്സമയ സംപ്രേഷണം വെര്‍ച്വല്‍ ആയി ആരംഭിക്കുന്നതിനിടെയാണ് ജസ്റ്റിസ് രമണയുടെ പ്രസ്താവന. ഗുജറാത്ത് ഹൈക്കോടതിയുടെ തത്സമയ സം‌പ്രേക്ഷണം തിങ്കളാഴ്ച ആരംഭിക്കും. കോടതി നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. “ഫലത്തിൽ, കോടതികളിൽ നിന്നുള്ള വിവരങ്ങൾ ട്രാൻസ്മിഷൻ ഏജന്റുമാർ ഫിൽട്ടർ ചെയ്യുന്നു. ഈ പ്രക്രിയയിൽ, ചിലപ്പോൾ സംപ്രേക്ഷണ നഷ്ടം ഉണ്ടാകുന്നു. സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, കോടതിയില്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിനും ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾക്കും ‘ഫില്‍ട്ടറിംഗ്’ കാരണമാകുന്നു. സ്വാര്‍ത്ഥ താൽപ്പര്യങ്ങൾ സ്ഥാപനത്തെ നാണം കെടുത്താനോ അപകീർത്തിപ്പെടുത്തുന്നതിനോ വേണ്ടി തെറ്റായ വ്യാഖ്യാനങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു. യാഥാര്‍ത്ഥ്യം…

മലബാർ വിദ്യാഭ്യാസ പാക്കേജ് ഉടൻ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്‌: ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനവും പ്ലസ് വൺ, ഡിഗ്രി സീറ്റ്‌ അപര്യാപ്തതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി സംഘപ്പിക്കുന്ന ‘അവകാശ പ്രഖ്യാപന യാത്ര’ കിഴക്കൻ മേഖലയിലെ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ആദ്യ രണ്ട് ദിനങ്ങളിൽ പര്യടനം നടത്തി. മുതലമട നരിപ്പാറ ചള്ളയിലെ ആദിവാസി കുടിലുകൾ, നെല്ലിയാമ്പതിയിലെ കൽച്ചാടി, ചെറുനെല്ലി, പൂഞ്ചേരി, പുല്ലുകാട് കോളനികൾ എന്നിവിടങ്ങളിലാണ് യാത്രയുടെ ഭാഗമായി ഫ്രറ്റേണിറ്റി നേതാക്കൾ ആദ്യ രണ്ട് ദിനങ്ങളിലായി സന്ദർശനം നടത്തിയത്. വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങിയ നരിപ്പാറ ചള്ളയിലെ ഇരവാള വിഭാഗത്തിലെ 2 കുടിലുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുകയും വയറിങ് നടത്തുകയും ചെയ്തു. ജില്ലയിലെ കിഴക്കൻ മേഖലയിൽ ഇലക്ട്രിസിറ്റി, ഇന്റർനെറ്റ്‌ എന്നിവയുടെ ലഭ്യതയില്ലായ്മ മൂലം നിരവധി പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം മുടങ്ങുന്നുണ്ടെന്നും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ…

Hindus denounce Scottish Govt. “culture strategy” of funding projects which belittle minority religions

Governments should not be in the business of using taxpayer’s money to fund projects which patronize sacrilege, blatant belittling of “other” traditions and ridiculing entire communities; distinguished Hindu statesman Rajan Zed emphasized in a statement in Nevada (USA) today. Scottish Government is Strategic Partner of Edinburgh International Festival (EIF) and reportedly recently awarded £300,000 to it to “aid cultural recovery”. EIF is hosting a play “Hindu Times” (August 20-21), which Hindus have called “highly inappropriate” as it reportedly trivializes immensely revered Hindu deities Brahma, Vishnu and Lakshmi. Scottish Government seems to have…