വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത അദ്ധ്യാപകനെ ഉടന്‍ അറസ്റ്റു ചെയ്യണം: ഫ്രറ്റേണിറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ലൈംഗിക ചൂഷണ പരാതി ഉയർന്ന അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് വിദ്യാർത്ഥിനികൾ മാർച്ച് നടത്തി. പരാതി നൽകി പത്ത് ദിവസം പിന്നിട്ടിട്ടും ഇതുവരെ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നിസംഗത തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫസ്ന മിയാൻ പറഞ്ഞു. പോലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ ഈ വിഷയത്തിൽ ജാഗ്രതയോടെ വിഷയത്തെ കാണണമെന്ന് അവർ കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹാദി ഹസ്സൻ, വള്ളികുന്നു മണ്ഡലം സെക്രട്ടറി സജ എന്നിവർ…

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന ഒരു പ്രേത്യക കരിയര്‍ സെമിനാര്‍ ജൂലൈ 30, വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് പള്ളിയില്‍ നടത്തപെടുന്നതായിരിക്കും. കാല്‍ഗറിയിലെ പ്രമുഖ ടാലന്റ് അക്ക്വിസിഷന്‍ ഉപദേശക, ലീന മേരി അലക്‌സ് നേത്ര്വത്വം നയിക്കുന്ന ഈ സെമിനാറിലേക്കു കാല്‍ഗറിയിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവ കുടുംബങ്ങള്‍, ന്യൂ ഇമ്മിഗ്രന്റ്‌സ്, പുതിയ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍, ജോലി മാറുവാന്‍ ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുന്ന ഈ പ്രോഗ്രാമിലേക്കു താത്പര്യമുള്ള എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ലിങ്കിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുക : https://forms.gle/hAMnBMTdwNpHtf579 താഴെ കൊടുത്തിരിക്കുന്ന വെബ് ലിങ്ക്‌സ് വഴി ലീന അലക്‌സിനെ കുറിച്ചും, എഴുതിയ പുസ്തകത്തെ കുറിച്ചും അറിയുവാന്‍ സാധിക്കും. https://www.linkedin.com/in/leenaalex/ https://www.google.ca/books/edition/Overcome_Your_Interview_Anxieties/ZKQOzgEACAAJ?hl=en

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) നിര്യാതനായി

കാല്‍ഗറി: മല്ലപ്പള്ളി ചിറക്കടവില്‍ ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) നിര്യാതനായി. വിജയവാഡ സെയിന്റ് ഫ്രാന്‍സിസ് ഹൈസ്കൂള്‍ അദ്ധ്യാപകനായി വിരമിച്ച അദ്ദേഹം , മല്ലപ്പള്ളി മിനോലാക് പെയ്ന്റസ് ഉടമയായിരുന്നു. കൂടാതെ മല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി, മല്ലപ്പള്ളി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ സെക്രട്ടറി, മല്ലപ്പള്ളി യൂണിറ്റ് വിന്‍സെന്റ് ഡി പോള്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതന്റെ ഭാര്യ എടത്വാ വള്ളപ്പുരയ്ക്കല്‍ റീത്താമ്മയാണ്. മലയാളി കല്‍ച്ചറല്‍ അസോസിയേഷന്‍ കാല്‍ഗറിയുടെ (MCAC) സെക്രട്ടറിയായ എബ്രഹാം ഐസക്ക് , വര്‍ഗീസ് ഐസക്ക് (ടൊറോന്റോ), റോസ് മേരി (അയര്‍ലന്‍ഡ്), എലിസബേത്ത് (അബൂദാബി) എന്നിവര്‍ മക്കളും, ഗ്രേസ് മരിയ , ലിന്‍സി ബാബു, പോള്‍ ജോസഫ് , ഷാന്‍ സണ്ണി എന്നിവര്‍ മരുമക്കളുമാണ് . സംസ്കാരം പിന്നീട് മല്ലപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്ക പള്ളിയില്‍. ബന്ധപ്പെടേണ്ട ഫോണ്‍ :…

ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്

ഡാളസ്: ജൂലൈ 19 തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ് സ്റ്റേറ്റ് ട്രൂപ്പെർസ്‌ പിടിച്ചെടുത്തു. ടെക്സാസ് സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. മൈക്കിൾ മക്കോയ് എന്ന ട്രക്ക് ഡ്രൈവറെ മനുഷ്യ കള്ളക്കടത്ത് കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ ഇതേ സിറ്റിയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച 80 പേർ അടങ്ങുന്ന ഒരു കൂട്ടം ആളുകളെ നിയമപരമായി അമേരിക്കയിൽ താമസിക്കുവാനുള്ള രേഖകളില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നു. ആവശ്യമായ രേഖകളും അനുവാദവും ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരിൽ പലരും കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുള്ളത് ഭീതി ഉളവാക്കുന്നു എന്ന് ടെക്സാസ് ഡിപ്പാർട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റി ഓഫീസർ ക്രിസ് ഒലിവറെസ് വെളിപ്പെടുത്തി. കസ്റ്റംസ് ബോർഡർ ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെൻറ് രേഖകളനുസരിച്ച് പ്രസിഡൻറ് ബൈഡൻ ജനുവരിയിൽ ചുമതലയേറ്റ അതിനുശേഷം…

IND vs SL 2nd ODI: Know what Virat Kohli and Rohit Sharma said on Team India’s victory in Sri Lanka

India took an unassailable 2-0 lead in the three-match ODI series against Sri Lanka. India registered a thrilling three-wicket win in the match played at the R Premadasa Stadium in Colombo. Deepak Chahar played a not out innings of 69 runs and snatched the victory from the jaws of Sri Lanka. Team India present in England also enjoyed this victory. Team captain Virat Kohli is very happy with the way Young Team India, who went on a tour of Sri Lanka under the captaincy of Shikhar Dhawan, is playing. After this victory, Virat congratulated Shikhar…

After Covid-19, now norovirus has increased concern in Britain; know how dangerous it is and what are the symptoms

After the corona virus in the United Kingdom, now the norovirus has increased concern. In five weeks, about 154 cases of this virus have been reported. The most worrying thing is that it is also as deadly as Corona. In Britain, this comes at a time when people were expecting life to return to normal after the end of the lockdown. Britain’s health agency Public Health England has issued an alert. The department said that Public Health England is constantly monitoring the patients. According to this health emergency, the case of this virus has increased…

Amidst the fear of third wave of Corona, why did ICMR say – first primary schools should be opened?

Amidst the possible fear of a third wave of corona virus, ICMR has suggested which level of schools should be opened first. Medical experts say that primary schools should be opened first when there is a reduction in corona infection. Because the risk of corona infection in young children is low and the infection remains mild. This was stated in response to a question by Dr. Balram Bhargava, Director General, ICMR. Balram Bhargava said that primary schools should be opened first. Because children have fewer ACE receptors, they are less prone to infection and…

Punjab controversy not over yet; Captain Amarinder and Navjot Singh Sidhu faction adamant on apology to each other

The controversy in Punjab does not seem to end. Two days have passed since Navjot Singh Sidhu became the state Congress President, but there has been no talk with Captain Amarinder Singh. This confrontation between the two leaders has increased the concern of the party leaders. He believes that if there is a lack of coordination between the two, then the difficulties may increase in the election. In the assembly elections, coordination between Chief Minister Captain Amarinder Singh and State President Sidhu is necessary. But till now both the factions are adamant on the demand…

Congress-JDS government in Karnataka fell due to spying from Pegasus spyware? Claims to have names of many leaders in the list

Revelations are being made every day after reports of hacking the phones of India’s politicians-journalists and many big personalities from Pegasus spyware. In this episode, now the Consortium of Journalists has claimed in a new part of its report that in the year 2019, the phones of the former Deputy Chief Minister of Karnataka and two associates of the former Chief Minister were also targeted by this Israeli spy software. The Congress party then accused the government of using Pegasus spyware to topple elected governments in the country and demanded an independent Supreme Court-monitored…

ആറന്മുള ഉതൃട്ടാതി വള്ളം കളി: ഇത്തവണയും മത്സരങ്ങളില്ല; ആചാരപരമായി ജലഘോഷ യാത്ര നടത്തുമെന്ന് ആരോഗ്യ വകുപ്പ്

പത്തനംതിട്ട: കോവിഡ്-19 വ്യാപനം കണക്കിലെടുത്ത് ഇത്തവണയും തിരുവോണത്തോണി വരവേല്പ് ഉണ്ടാകില്ലെന്നും പകരം ആചാരപരമായി വള്ളം കളി നടത്തുമെന്ന് അധികൃതര്‍. അതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും അവര്‍ വ്യക്തമാക്കി. മത്സര ആരവമില്ലാതെയായിരിക്കും തിരുവോണ തോണി വരവേല്പ്. ആഘോഷങ്ങളെല്ലാം കോവിഡില്‍ ഇല്ലാതായപ്പോള്‍ ആചാരപരമായി തിരുവോണ തോണി വരവേല്പ് നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 21 നാണ് തിരുവോണത്തോണി വരവേല്പ്. കഴിഞ്ഞ വര്‍ഷം 20 പേര്‍ മാത്രമായിരുന്നു തോണിയില്‍. എന്നാല്‍, ഇത്തവണ 40 പേരെ പങ്കുടുപ്പിക്കും. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡമനുസരിച്ച് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തിരിക്കണം. ഇതിന് പുറമേ ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരില്‍ ഒരു…