ആഗസ്റ്റ് 15-നു മുമ്പ് ഡല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണമുണ്ടാകുമെന്ന്; നാളെ മുതല്‍ (ജൂലൈ 21) ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ആഗസ്റ്റ് 15 നും മൺസൂൺ സെഷനും ഇടയിൽ തലസ്ഥാനത്ത് ഡ്രോൺ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റ് 15 ന് മുമ്പ് ഡല്‍ഹിയെ വിറപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിവരം. രഹസ്യാന്വേഷണ മുന്നറിയിപ്പ് ഡല്‍ഹി പോലീസ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ഏജൻസികളെയും അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 കണക്കിലെടുത്ത്, ചെങ്കോട്ടയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെയും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം നടന്നു. ഡ്രോൺ ആക്രമണ ഭീഷണി നേരിടാൻ ഡല്‍ഹി പോലീസിനും മറ്റ് സേനയ്ക്കും പ്രത്യേക പരിശീലനം നൽകി. അതിൽ ‘സോഫ്റ്റ് കിൽ’, ‘ഹാർഡ് കിൽ’ പരിശീലനം എന്നിവ ഉൾപ്പെടുന്നു. ഡല്‍ഹിയിലോ അതിർത്തിയിലോ സംശയാസ്പദമായ ഡ്രോൺ കണ്ടാൽ അതിനെ പ്രവര്‍ത്തനരഹിതമാക്കുകയോ തകര്‍ക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഡ്രോൺ ജിഹാദിന്റെ ഭീഷണി കണക്കിലെടുത്ത് ഇന്ത്യൻ വ്യോമസേന ആസ്ഥാനത്ത് ഒരു പ്രത്യേക ഡ്രോൺ കൺട്രോൾ…

സ്പൈവെയർ വ്യാപാര നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ആരുടേയും ഫോണ്‍ സുരക്ഷിതമായിരിക്കില്ല: എഡ്വേര്‍ഡ് സ്നോഡന്‍

അന്താരാഷ്ട്ര സ്പൈവെയർ വ്യാപാരത്തിന് ഗവൺമെന്റുകൾ ഒരു ആഗോള മോറട്ടോറിയം ഏർപ്പെടുത്തിയില്ലെങ്കില്‍ സ്റ്റേറ്റ് സ്പോൺസർ ചെയ്ത ഹാക്കർമാരിൽ നിന്ന് ഒരു മൊബൈൽ ഫോണും സുരക്ഷിതമല്ലാത്ത ഒരു ലോകത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ ക്ലയന്റുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എഡ്വേഡ് സ്നോഡൻ മുന്നറിയിപ്പ് നൽകി. യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ രഹസ്യ മാസ്സ് നിരീക്ഷണ പരിപാടികളിൽ 2013 ൽ വിസിൽ മുഴക്കിയ സ്നോഡൻ, ലാഭത്തിനുവേണ്ടിയുള്ള മാൽവെയർ ഡെവലപ്പർമാരെ “നിലവിലില്ലാത്ത ഒരു വ്യവസായം” എന്നാണ് വിശേഷിപ്പിച്ചത്. പെഗാസസ് പദ്ധതിയിൽ നിന്നുള്ള ആദ്യ വെളിപ്പെടുത്തലുകൾക്ക് ശേഷം ഗാർഡിയനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എൻ‌എസ്‌ഒ ഗ്രൂപ്പിലേക്കും അതിന്റെ ക്ലയന്റുകളിലേക്കും അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ ഒരു കൺസോർഷ്യം നടത്തിയ പത്രപ്രവർത്തന അന്വേഷണമാണ് പെഗാസസ്. ഭരണകൂടങ്ങള്‍ പൗരന്മാരെ അടിച്ചമര്‍ത്തുന്നതിനും കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്നതിനും വാണിജ്യ ചാര സോഫ്​​റ്റ്​വെയറുകളെ ഏതുതരത്തില്‍ ഉപയോഗിക്കുന്നുവെന്നത് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്ന്…

പ്രായപൂർത്തിയാകാത്ത മകനുമായി അശ്ലീല വീഡിയോ പങ്കിട്ട അമ്മയ്ക്കെതിരെ കേസ്

ന്യൂഡല്‍ഹി: പത്തുവയസ്സുള്ള മകനോടൊപ്പം ‘അശ്ലീല നൃത്തത്തിന്റെ’ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കമ്മീഷൻ ഫോർ വിമൻ (ഡിസിഡബ്ല്യു) സിറ്റി പോലീസിന് നോട്ടീസ് നൽകി. ഇൻസ്റ്റാഗ്രാമിൽ 1.60 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അമ്മ, പ്രായപൂർത്തിയാകാത്ത മകനോടൊപ്പം ഒരു ഗാനത്തോടൊപ്പം അശ്ലീല നൃത്തം ചെയ്യുന്ന വീഡിയോ പങ്കിട്ടു. നെറ്റിസൻ‌മാരിൽ‌ നിന്നും വലിയ വിമർശനങ്ങൾ‌ നേരിട്ട ഈ ഈ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. വീഡിയോയിൽ, ഒരു സ്ത്രീ 10 പേരുമായി നൃത്തം ചെയ്യുന്നത് കാണാം. 10-12 വയസുള്ള ആൺകുട്ടി തന്റേതാണെന്ന് സ്ത്രീ അവകാശപ്പെടുന്നു. സ്ത്രീയുടെയും കുട്ടിയുടെയും വീഡിയോകൾ അശ്ലീലമാണ്. വീഡിയോകളിലെ അവളുടെ പ്രവർത്തനങ്ങളെ പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ലൈംഗിക പ്രവർത്തനങ്ങൾ എന്ന് വിളിക്കാം. കുട്ടിയെ അനുചിതമായി നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചു, സ്ത്രീയെ പിടിച്ച് ലൈംഗിക ആംഗ്യങ്ങൾ കാണിക്കുന്നു, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി പ്രായപൂർത്തിയായ…

കോവിഡ്-19: ഇന്ന് 16,848 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 141431 സാമ്പിളുകള്‍ പരിശോധിച്ചു; പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനം

തിരുവനന്തപുരം: കോവിഡ്-19 സംസ്ഥാനത്ത് ഇപ്പോഴും രൂക്ഷമാകുന്നതിന്റെ ലക്ഷണങ്ങളാണ് സംസ്ഥാനത്തുടനീളം കാണുന്നത്. ഇന്ന് 16,848 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,41,431 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് പോസിറ്റിവിറ്റി നിരക്ക് 11.91 ആണെന്ന് കണ്ടെത്തി. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,512 ആയി. ഇന്ന്…

ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് അട്ടപ്പാടിയിൽ ഉജ്വല സ്വീകരണം

പാലക്കാട്‌: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വിവേചനം അവസാനിപ്പിക്കുക,പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സീറ്റ്‌ അപര്യാപ്തത പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജൂലൈ 16,17,18 ദിവസങ്ങളിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രഖ്യാപന യാത്ര സമാപിച്ചു. ആദ്യ രണ്ട് ദിനം ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലൂടെ പര്യടനം നടത്തിയ യാത്രയുടെ ഭാഗമായി നേതാക്കൾ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി.സാമൂഹിക പ്രവർത്തകരെ സന്ദർശിക്കുകയും ചെയ്തു. അട്ടപ്പാടിയിൽ നക്കുപ്പതി, അഗളി, കുലുക്കൂർ, ദാസന്നൂർ എന്നിവിടങ്ങളിലാണ് അവകാശ പ്രഖ്യാപന യാത്ര പര്യടനം നടത്തിയത്.അഗളി താഴെ ഊരിലെ പൊതു പഠനകേന്ദ്രത്തിൽ വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ കാണാൻ സാധിക്കുന്നില്ലെന്നും കറണ്ട് കണക്ഷൻ ലഭ്യമാക്കിക്കൊടുക്കാൻ ഐ.ടി.ഡി.പി ഇടപെടണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.ഊരിലെ ഗോത്ര വർഗ വിദ്യാർത്ഥികളിൽ പലരുടെയും വീടുകളിൽ ഫോണോ,ടി.വിയോ,വൈദ്യുതിയോ പോലും ഇല്ലാത്തതിനാൽ പൊതു പഠന കേന്ദ്രത്തിലെ ടെലിവിഷൻ വർക്ക് ചെയ്യൽ…

കാര്‍ഷിക പ്രതിസന്ധി രൂക്ഷമാകുന്നു; ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

കണ്ണൂര്‍: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷക മുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരള കര്‍ഷകസമൂഹം കര്‍ഷക അവകാശദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. വന്യമൃഗ അക്രമണങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍, ഇക്കോ സെന്‍സിറ്റീവ് സോണ്‍, കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച, കര്‍ഷക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആരെയും എതിര്‍ത്ത് തോല്‍പ്പിക്കാനല്ല, പിറന്നു വീണ മണ്ണില്‍ അന്തസ്സോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്നും കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന കര്‍ഷക ദിനാചരണം…

കോവിഡ്-19: ഡെല്‍റ്റാ വേരിയന്റ് ഫ്ലോറിഡയില്‍ വര്‍ദ്ധിക്കുന്നു

ജാക്‌സണ്‍വില്‍ (ഫ്ലോറിഡ): കോവിഡ്-19 ഡെല്‍റ്റാ വേരിയന്റ് ഫ്ലോറിഡയില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം ഞായറാഴ്ച 86 ആയിരുന്നത് തിങ്കളാഴ്ച 126 ആയി വര്‍ധിച്ചു. ഒറ്റ ദിവസം കൊണ്ട് 40 ശതമാനത്തിന്റെ വര്‍ധന. ഇത്രയും രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ജനുവരി മാസത്തിനുശേഷം ആദ്യമായാണെന്ന് നഴ്‌സ് സബ്രീന പറഞ്ഞു. കോവിഡ് എവിടെ നിന്ന് ആരംഭിച്ചുവോ ആ അവസ്ഥയിലേക്ക് ഇപ്പോള്‍ മാറികൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സംസ്ഥാനങ്ങളില്‍ ഫ്‌ലോറിഡാ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. രോഗികള്‍ വര്‍ധിച്ചു വരുന്നതു എവിടെ ചെന്ന് നില്‍ക്കും എന്നറിയില്ല. ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. ചാഡ് നീല്‍സന്‍ പറഞ്ഞു. രണ്ടു മാസത്തിനു മുമ്പു ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങള്‍ ആരും കരുതിയില്ല. അടുത്ത ആഴ്ചകളില്‍ ഇനി എന്തു സംഭവിക്കുമെന്ന് പറയാനും വയ്യ ഡോക്ടര്‍ കൂട്ടിചേര്‍ത്തു. വാക്‌സിനേഷന്റെ സൗകര്യം കൂടുതല്‍ ലഭിക്കാതിരുന്ന…

ബാള്‍ട്ടിമോര്‍ ഹൈസ്‌കുള്‍ വിദ്യാര്‍ഥികളില്‍ 41 ശതമാനം പേരുടെ ജിപി‌എ ഒരു ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്

ബാള്‍ട്ടിമോര്‍: കോവിഡ്-19 വ്യാപനത്തിന്റെ അനന്തരഫലം ബാള്‍ട്ടിമോര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ബാള്‍ട്ടിമോര്‍ പബ്ലിക് സ്‌കൂളുകളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20,500 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 41 ശതമാനം പേര്‍ക്ക് ഒരു ശതമാനത്തില്‍ കുറവ് ജിപിഎ മാത്രമാണ് ലഭിച്ചതെന്ന് മുന്‍ ബാള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ സമൂഹത്തേയും വിദ്യാഭ്യാസത്തേയും എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനു വ്യക്തമായ ചിത്രമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടേത്. ഇതു വളരെ വേദനാജനകമാണ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആയിരകണക്കിന് കുട്ടികളുടെ ജിപിഎ താഴുന്നുവെന്നത് അവരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദുരന്തഫലങ്ങള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. ബാള്‍ട്ടിമോര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 21 ശതമാനത്തിനു മാത്രമേ മൂന്നിനു മുകളില്‍ ജിപിഎ ലഭിച്ചിട്ടുള്ളൂ. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ നിര്‍ബന്ധിതമായതിനു മുമ്പു 24 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമേ ജിപിഎ ഒന്നിനു താഴെ ലഭിച്ചിരുന്നത്.…

എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയുടെ ഔപചാരിക ഉൽഘാടനം ചരിത്ര മുഹൂർത്തമായി

ഹൂസ്റ്റൺ: സിറോ മലബാർ സഭയിലെ ഏറ്റവും വലിയ അൽമായ കൂട്ടായ്മയായ എസ്‌എംസിഎയുടെ, എസ്‌എംസിഎ കുവൈറ്റ് നോർത്ത് അമേരിക്കയിലെ വിശ്വാസ സമൂഹത്തിന്റെ കുടുംബകൂട്ടായ്മയുടെ ഉൽഘാടനം ആശീർവാദങ്ങളുടെയും ആശംസകളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷങ്ങളുടെ ഒരു അസുലഭ നിമിഷമായിരുന്നു. ജൂൺ 26ന് ശനിയാഴ്ച രാവിലെ 9 മണിക്ക് (ഹൂസ്റ്റൺ സമയം/ 10 മണി – ടൊറോന്റോ സമയം) സൂം പ്ലാറ്റ് ഫോമിലാണ് ഉൽഘാടന സമ്മേളനം നടത്തപ്പെട്ടത്. പ്രസിഡന്റ് ചെറിയാൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി അംഗങ്ങളെ സ്വാഗതം ചെയ്തു. കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എസ്‌എംസിഎ ഏറ്റെടുത്തു തുടർന്നു പോരുന്ന ദൗത്യമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. പ്രസിഡന്റ് ചെറിയാൻ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തിൽ എസ്‌എംസിഎ ഇടയനില്ലാതെ ചിതറിപ്പോയ അജഗണത്തിനു പകൽ മേഘത്തണലായും രാത്രിയിൽ ദീപസ്തംഭവുമായും സഭയുടെ ചിറകിന്റെ കീഴിൽ…

മലയാളം സൊസൈറ്റി യോഗത്തില്‍ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ അനുസ്മരണം

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ജൂലൈ 11-ാംതീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. യോഗത്തില്‍ മലയാളം സൊസൈറ്റി സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് അധ്യക്ഷത വഹിച്ചു. ജയിംസ് ചിരതടത്തില്‍ മോഡറേറ്ററായിരുന്നു. ഇപ്രാവശ്യത്തെ സമ്മേളനത്തിലെ രണ്ടു മുഖ്യഇനങ്ങള്‍ ജൂണ്‍ മാസത്തില്‍ അന്തരിച്ച മലയാളത്തിലെ കവികളും സിനിമാ ഗാനരചയിതാക്കളവുമായ പൂവച്ചല്‍ ഖാദര്‍, എസ്. രമേശന്‍ നായര്‍ എന്നിവരുടെ കൃതികളെ ആധാരമാക്കി എ.സി ജോര്‍ജ് അവതരിപ്പിച്ച അനുസ്മരണവും, ഇസ്രായേല്‍ – പാലസ്തീന്‍ പ്രശ്‌നങ്ങളെയും യുദ്ധങ്ങളെയും ആധാരമാക്കി മാത്തുള്ള നയിനാന്‍ വായിച്ച പ്രബന്ധവുമായിരുന്നു. പരിപാടിയിലെ ആദ്യത്തെ ഇനം അനുസ്മരണമായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നഷ്ടമായത്കവിതയിലും സിനിമാ ഗാനരചനാ ശാഖയിലും അത്യധികം സംഭാവനകള്‍ നല്‍കി ജ്വലിച്ചു നിന്നിരുന്ന രണ്ട് അപൂര്‍വ്വ…