കഥാകാരന്റെ കനല്‍ വഴികള്‍ (അദ്ധ്യായം – 7): കാരൂര്‍ സോമന്‍

പരീക്ഷ പേപ്പര്‍ മോഷണം മിക്ക ദിവസങ്ങളിലും സ്കൂള്‍ വിട്ടതിന് ശേഷം ജാവലിന്‍, ഡിസ്കസ്, ഷോട്ട്പുട്ട്, ലോംഗ്ജംപ്, ഹൈജംപ് എന്നിവയില്‍ പരിശീലനം നേടാറുണ്ട്. അത് കഴിഞ്ഞാല്‍ ബാഡ്മിന്‍റന്‍ കളിക്കും. ഇതെല്ലാം ഒരു മണിക്കൂറിനുള്ളിലാണ് നടത്തുന്നത്. പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. സ്കൂളില്‍ അന്ന് പച്ചക്കറികള്‍ നട്ടുവളര്‍ത്തുമായിരുന്നു. പലതിന്‍റെയും മേല്‍നോട്ടം എനിക്കായിരുന്നു. തെക്കുള്ള കുളത്തില്‍ നിന്ന് ഞാനാണ് ഇവയ്ക്ക് വെള്ളം കോരിയൊഴിച്ചിരുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ കൃഷിയില്‍ സഹായിച്ചിരുന്നു. സ്കൂളില്‍ ഒരിക്കല്‍ നടന്ന സയന്‍സ് എക്സിബിഷന്‍ ടീം ലിഡര്‍ ഞാനായിരുന്നു. സയന്‍സ് പഠിപ്പിക്കുന്ന കരുണന്‍ സാറാണ് അതിന് നേതൃത്വം കൊടുത്തത്. കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങളാണ് അന്ന് അവതരിപ്പിച്ചു രാവിലെ മുതല്‍ വൈകുന്നേരം വരെ നാട്ടുകാര്‍ കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങള്‍ കാണാന്‍ വന്നിരുന്നു. ഒരു വര്‍ഷം സ്കൂള്‍ ലീഡറായി മത്സരിച്ചു. എനിക്കെതിരെ മത്സരിച്ചത് പാല്‍ത്തടത്തിലെ സെയിനു ആയിരുന്നു. അവന്‍ തോറ്റതിന്‍റെ ദേഷ്യം എന്നോട് തീര്‍ത്തത് കുറെ…

നിയമവിരുദ്ധ മരുന്നുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ടെക്സസ് ഗവണ്മെന്റ്

ഡാളസ്: ഫെന്റണിൽ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന നിയമത്തിൽ ഗവർണർ ഗ്രെഗ് ഏബ്ബോട്ട് ജൂലൈ 21ന് ഒപ്പുവെച്ചു. സംസ്ഥാനത്ത് സുലഭമായി വിൽപ്പന നടത്തുകയും, നിയമവിരുധമായി ഉണ്ടാക്കുകയും ചെയ്യുന്ന ഒരു മരുന്നായി മാറിയിരിക്കുകയാണ് ഫെന്റണിൽ (Fentanyl) എന്ന് ഗവർണർ തൻറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് നിരവധി യുവജനങ്ങളും, മുതിർന്നവരും ഈ മരുന്നിന് അടിമകളായി മാറുകയും, അനേകർ കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. ടെക്സാസ് ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നിയമവിരുദ്ധമായി നിർമ്മിക്കപ്പെട്ട 320 പൗണ്ട് മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്ക് പ്രകാരം 71 ലക്ഷത്തോളം വരുന്ന യുവജനങ്ങളെയും, സ്ത്രീകളെയും, പുരുഷന്മാരെയും കൊലപ്പെടുത്താൻ ശക്തിയുണ്ട് എന്ന് ഗവർണർ വെളിപ്പെടുത്തി. പുതിയ നിയമം അനുസരിച്ച് 4 മുതൽ 200…

പൗരത്വ നിയമം – അസം പട്ടിക മുസ്ലീങ്ങൾക്ക് ദോഷം ചെയ്യില്ല: ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമവും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററും (എൻ‌ആർ‌സി) രാജ്യത്തെ മുസ്‌ലിംകൾക്ക് ദോഷം ചെയ്യില്ലെന്ന് ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ ഈ വിഷയങ്ങളിൽ ഒരു സാമുദായിക വ്യാഖ്യാനം സൃഷ്ടിക്കുകയാണെന്ന് അസം സന്ദർശിക്കുന്ന ഭഗവത് ആരോപിച്ചു. 1930 മുതൽ മുസ്ലീം ജനസംഖ്യയെ തീവ്രവാദവും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെടുത്തി ഒരു പ്രബല ശക്തിയായി ഉയർത്താനുള്ള ആസൂത്രിത പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബിലും ബംഗാളിലും ആസാമിലും അതാണ് സംഭവിച്ചത്. ഈ പ്രദേശങ്ങളെ ഭൂരിപക്ഷമാക്കി മാറ്റാനുള്ള പദ്ധതികളുമുണ്ട്. കാര്യങ്ങൾ അവരുടേതായ രീതിയിൽ പ്രവർത്തിക്കുന്നു. ഇത് പാക്കിസ്താനിലും ബംഗ്ലാദേശിലും സംഭവിച്ചു. എന്നിട്ടും നമ്മള്‍ക്ക് സ്വാംശീകരണം വേണമെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭഗവത് പറഞ്ഞു. ‘Citizenship debate over NRC and CAA: Assam and the Politics of History’ എന്ന പുസ്തകത്തിന്റെ പ്രകാശനം…

കെ എസ് എഫ് ഇയുടെ പേരില്‍ തട്ടിപ്പ് നടത്തി വീട്ടമ്മയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ നിന്ന് ഭവന വായ്പ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഭവന വായപ ലഭിക്കാനായി വീട്ടമ്മയുടെ വസ്തുവിന്റെ ആധാരം പണയപ്പെടുത്തിയാണ് പ്രതികളായ നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവര്‍ 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെയാണ് പ്രതികള്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 2017 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. കെ.എസ്.എഫ്.ഇ ഏജന്റുമാരെന്ന് സ്വയം പരിചയപ്പെടുത്തി ഭവന വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഇരുവരും മിനിയുടെ വസ്തുവിന്റെ രേഖകള്‍ കൈവശപ്പെടുത്തുകയായിരുന്നു. ആ രേഖകള്‍ പിന്നീട് പ്രതികള്‍ കെ.എസ്.എഫ്.ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ വീട്ടമ്മ അറിയാതെ ചിട്ടികള്‍…

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ മോശം പരാമര്‍ശം; എസ്‌ആർ‌കെ കോളേജ് ചരിത്ര വിഭാഗം മേധാവി ഷഹരിയാർ അലിയെ ജയിലിലടച്ചു

ഫിറോസാബാദ് (ഉത്തർപ്രദേശ്): കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ പ്രൊഫസറെ ഉത്തർപ്രദേശ് ഫിറോസാബാദിലെ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് ജയിലിലേക്ക് അയച്ചു. പ്രൊഫസർ ഷഹരിയാർ അലി അഡീഷണൽ സെഷൻസ് ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി ഇടക്കാല ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യാപേക്ഷ ജഡ്ജി റദ്ദാക്കിയതിനെത്തുടർന്നാണ് പ്രൊഫസറെ ജയിലിലേക്ക് അയച്ചത്. വനിതാ-ശിശു വികസന മന്ത്രിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിന് ഫിറോസാബാദ് പോലീസ് എസ്‌ആർ‌കെ കോളേജിലെ ചരിത്ര വിഭാഗം മേധാവി ഷഹരിയാർ അലിക്കെതിരെ മാർച്ചിൽ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റ് തടയണമെന്ന ഇയാളുടെ ആവശ്യം സുപ്രീം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് കോളേജ് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.

ഡല്‍ഹിയില്‍ പൊളിച്ചുമാറ്റിയ പള്ളി പുനർനിർമിക്കണമെന്ന് കോണ്‍ഗ്രസ്; ഡി‌ഡി‌എയെ കുറ്റപ്പെടുത്തിയതിന് ഡി‌പി‌സി‌സി പ്രസിഡന്റ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ചു

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ലിറ്റിൽ ഫ്ലവർ ചർച്ച് പൊളിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ച ഡിപിസിസി പ്രസിഡന്റ് അനിൽ കുമാർ അതേ സ്ഥലത്ത് തന്നെ പള്ളി പുനർനിർമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കുമെന്ന് പള്ളി അധികൃതർക്ക് ഉറപ്പ് നൽകി. ജൂലൈ ഒൻപതിന് പള്ളി പൊളിക്കുന്നതിന് ശരിയായ അറിയിപ്പോ കാരണമോ നൽകാതെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ പള്ളി പൊളിച്ചുമാറ്റിയെന്ന് കുമാർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതി. ഡല്‍ഹി ഡവലപ്മെന്റ് അഥോറിറ്റി (ഡി‌ഡി‌എ)യാണ് പള്ളി പൊളിച്ചുമാറ്റിയെന്ന് ഗോവയിൽ പ്രസ്താവന നടത്തിയ കേജ്രിവാളിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. “ഡി‌ഡി‌എ പള്ളി പൊളിച്ചുമാറ്റിയെന്ന് നിങ്ങൾ ഗോവയിൽ തെറ്റായ പ്രസ്താവന നടത്തിയത് വളരെ നിർഭാഗ്യകരമാണ്, അതേസമയം പള്ളി ഉണ്ടായിരുന്ന സ്ഥലം ഗ്രാമസഭാ ഭൂമിയും ദില്ലി സർക്കാരിനു കീഴിലുമായിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദില്ലി സർക്കാരിന്റെ മത സമിതിയെക്കുറിച്ചും ഇക്കാര്യം പരാമർശിച്ചിട്ടില്ല,”കുമാർ കത്തിൽ എഴുതി. 2005 മുതൽ സഭ നിലവിലുണ്ടെന്നും…

മുഖ്യമന്ത്രിയുടേത് വേട്ടമൃഗത്തെ സം‌രക്ഷിക്കുന്ന നിലപാടാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കുണ്ടറയില്‍ എന്‍ സി പി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, ഇരയെ അപമാനിക്കുകയും വേട്ടമൃഗത്തെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ സി പി നേതാവിന്റെ പീഡനശ്രമത്തെക്കുറിച്ച് പെണ്‍കുട്ടി കൊടുത്ത പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. അതറിഞ്ഞിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. ഇതാണോ നീതി? അതേസമയം, മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരിക്കും എന്ന് ഞാന്‍ കരുതിയിരുന്നില്ല എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു…

ഫ്ലാറ്റില്‍ തൂങ്ങിമരിച്ച ട്രാന്‍സ്ജെന്‍ഡര്‍ അനന്യയെ ആശുപത്രി ജീവനക്കാർ ക്രൂരമായി മര്‍ദ്ദിച്ചതായി പിതാവിന്റെ ആരോപണം

തിരുവനന്തപുരം: അനന്യകുമാരിയെ ആശുപത്രി ജീവനക്കാർ ക്രുരമായി മർദ്ദിച്ചതായി പിതാവ് അലക്സാണ്ടർ. ഡോക്ടര്‍ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ആശുപത്രിയില്‍ നിന്ന് മോശം സമീപനമായിരുന്നു എന്നും അലക്സാണ്ടര്‍ പറഞ്ഞു. കൂടാതെ, ആശുപത്രി അമിത ഫീസ് ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവു പറ്റിയതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന അനന്യകുമാരി ഫ്ലാറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അനന്യയുടെ അച്ഛന്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അനന്യകുമാരിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ്…

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപെരുന്നാൾ ദിനത്തിൽ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. ജൂലൈ 22 നു കെ.പി.എ സിത്ര, ഹിദ്ദ് ഏരിയകളുടെ നേതൃത്വത്തിൽ ബിഡിഎഫ് ഹോസ്പിറ്റലിൽ വച്ച് കെ.പി.എ സ്നേഹസ്പർശം നാലാമത് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഭക്ഷണവിതരണത്തിന് കെ.പി.എ. പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, നിഹാസ് പള്ളിക്കൽ, അജിത് ബാബു, അനോജ് മാസ്റ്റർ, രജീഷ് പട്ടാഴി എന്നിവർ നേതൃത്വം കൊടുത്തു. ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് നൽകി വരുന്ന ഡ്രൈ റേഷൻ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Upset Hindus seek apology from Mondelēz for non-disclosure of beef in its various snacks

Upset Hindus worldwide are seeking official apology from Mondelēz International Inc., “one of the world’s largest snacks companies” headquartered in Chicago, for non-disclosure of beef in some of its products; and immediate recall of all such items. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was shocking for Hindus to learn that some of its snacks/chocolates, which they had been eating for years, might contain beef while beef was not explicitly mentioned under the ingredients listed on the packages/boxes. Zed, who is President of…