മുസ്‌ലിം സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് കത്തിച്ച് എസ് ഐ ഒ പ്രതിഷേധം

സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ സ്കോളർഷിപ്പുകളുടെ അനുപാതം മാറ്റി സർക്കാർ ഉത്തരവിറക്കിയ നടപടി മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ എം. മുസ്‌ലിം സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയും ആകാം എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കിയ സർക്കാർ ഉത്തരവ്. സച്ചാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളെ ഫലത്തിൽ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ സമുദായ- രാഷ്ട്രീയ സംഘടനകളും വ്യക്തികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ ഐ ഒ സംസ്ഥാന സെക്രട്ടറിമാരായ ശമീർ ബാബു, സഈദ്‌ കടമേരി, അബുദുൽ ജബ്ബാർ, ശാഹിൻ സി എസ്‌, സൽമാനുൽ ഫാരിസ്‌, തശ്‌രീഫ്‌ കെ പി, നിയാസ്‌ വേളം തുടങ്ങിയവർ പെങ്കെടുത്തു.

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ മുഖ്യമന്ത്രിക്ക് പരീക്ഷണ വസ്തുക്കളുടെ വില മാത്രമാണ്: ജുഹൈന ആഖിൽ

കേരളത്തിലുടനീളം എഞ്ചിനീയറിംഗ് കോളേജുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കെ ഇവയൊന്നും കണ്ടില്ലെന്നു നടിച്ച് “ഇവിടെയെല്ലാം വിജയകരമാണെന്നു” വീമ്പു പറയുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും അപഹാസ്യമാണ്. ഈ മഹാമാരികാലത്തും “സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾ” മാത്രം മുൻനിർത്തി നാടിനെ തകർക്കുന്ന പ്രവൃത്തികൾ ചെയ്തുകൂട്ടുന്നത് ഏത് സർക്കാറും സംഘടനയുമാണെന്നു വളരെ വ്യക്തമായി ബോധ്യമുള്ളവരാണ് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ. കോളേജുകളിലെയും ഹോസ്റ്റലുകളിലെയും കോവിഡ് വ്യാപനത്തിൽ സ്വാഭാവിക പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കു നേരെയുണ്ടായ കേരളാ പോലീസിന്റെ നരനായാട്ടിനു നേരെ കണ്ണടച്ച്പിടിക്കുകയും തിരുവനന്തപുരം സി.ഇ.ടി.യിലെ ഒറ്റപ്പെട്ട സംഭവത്തെക്കുറിച്ച് മാത്രം പ്രതികരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അൻപതോളം കോളേജുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ ഇതിനോടകം കോവിഡ് ബാധിതരായതും, വ്യാപനം തടയാൻ ഓൺലൈൻ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധമുയർത്തിയതും വിദ്യാർത്ഥി സംഘടനകളും ജനപ്രതിനിധികളും നിർദേശിച്ചതും കണ്ടില്ലെന്നു നടിക്കുകയാണോ? ആറുമണി പ്രസംഗത്തിലും സോഷ്യൽ മീഡിയയിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്ന മന്ത്രി മുഖ്യന് കോവിഡ് വ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിലും…

ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021 പുരസ്‌ക്കാരം പത്മശ്രീ യൂസഫ് അലി ഏറ്റുവാങ്ങി

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് മീറ്റ് (ICONIC INSIGHTS) ബിസിനസ് സംരംഭകർക്കും നിക്ഷേപകർക്കും സമൂഹത്തിനാകെയും ദിശാബോധം പകരുന്നതായി. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് നടന്ന വിർച്ച്യുൽ മീറ്റിംഗിൽ ലുലൂ ഗ്രൂപ്പ് ചെയർമാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ ഡോ. യൂസഫ്അലിക്ക് ‘ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021’ പുരസ്‌ക്കാരവും സമ്മാനിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ചെയർമാനായും കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, മുൻ കർണ്ണാടക ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടർ, മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ എന്നിവർ അംഗങ്ങളായും ഉള്ള കമ്മിറ്റിയാണ് പത്മ ശ്രീ ഡോ.യൂസഫ്അലി എം.എ യെ ‘ഇന്റർനാഷണൽ ഇന്ത്യൻ ഐക്കൺ 2021’ ആയി തെരെഞ്ഞടുത്തത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകൾ, ഇന്ത്യയിലെ നിക്ഷേപക സാധ്യതകൾ, പുതു സംരംഭകർക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി…

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ദേശീയ ഓണാഘോഷം ചരിത്ര സംഭവമാകും

ഫിലഡൽഫിയ: ചരിത്രത്തില്‍ ആദ്യമായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം അമേരിക്കയിൽ സംഘടിപ്പിക്കുന്ന “ദേശീയ ഓണാഘോഷം ’21”, ജനനിബിഡമാകുമെന്നും ചരിത്ര സംഭവമാകുമെന്നും ഓണാഘോഷ ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ പറഞ്ഞു. കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്ളോറിഡ) രൂപ കൽപ്പന ചെയ്യുന്നത്. സംസ്ഥാന ഗവർണ്ണര്‍മാര്‍ ഉള്‍പ്പടെ പ്രശസ്തരുടെ സാന്നിദ്ധ്യം ക്ഷണിച്ചിട്ടുണ്ടെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല പറഞ്ഞു. കോവിഡ് മഹാമാരിയുടെ നരകതാണ്ഡവത്തിൽ നിന്ന് ശാസ്ത്രീയമായ മുൻകരുതലുകളിലൂടെ അകലം നേടുന്ന അമേരിക്കൻ ജനതയുടെ ഉയിരുണരുന്ന കാർഷിക കാല ഉത്സവ മുന്നോടി എന്ന നിലയിൽ ‘നാഷണൽ ഓണം ഫെസ്റ്റ്’21” ന് നൂതനമായ അർത്ഥവ്യാപ്തി കൈവരികയാണ്. കേരളം കോറോണാ വൈറസ്സിൻ്റെ വ്യാപനത്താൽ പലപ്പോഴും അടച്ചുപൂട്ടലുകളിൽ തളയുമ്പോൾ പോലും കേരള നാടിൻ്റെ ദേശീയോത്സവമായ തിരുവോണത്തെ ഗംഭീര പ്രൗഢികളോടെ ദേശീയ തലത്തിൽ ആഘോഷിക്കാൻ അമേരിക്കൻ മലയാളികളിലൂടെ കാലം…

അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഭാഗ്യം ഒന്‍പതു വയസ്സുകാരി ഹിദയെ താരമാക്കി…!

സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നത് ഒരു മഹാഭാഗ്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന അവസരം തനിക്ക് കിട്ടിയ അംഗീകാരമാണെന്ന് വിശ്വസിക്കുന്ന നലാം ക്ലാസ്സുകാരി ഹിദ ഇപ്പോള്‍ ത്രില്ലിലാണ്. ‘മാലിക്’ എന്ന ചിത്രത്തില്‍ അവസാന രംഗത്തുള്ള ഹിദ പാടിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മലപ്പുറം ചോക്കാടു സ്വദേശിയായ നാലാം ക്ലാസുകാരി ഹിദയാണ് മനോഹരമായി ആ വരികള്‍ പാടിയത്. ഗായികയായ സഹോദരി റിഫ മോളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി സംഗീത സംവിധായകന്‍ ഹനീഫ മുടിക്കോടിന്റെ സ്റ്റുഡിയോയിലേക്ക് സഹോദരിക്ക് കൂട്ടു പോയതായിരുന്നു ഹിദ. എന്നാല്‍, അവിടെ വെച്ച് ഹിദയെക്കൊണ്ട് നാലു വരി പാടിക്കുകയായിരുന്നു. അന്ന് ഹിദയ്ക്ക് അറിയില്ലായിരുന്നു അത് മാലിക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് താന്‍ പാടിയതെന്ന്. മാലിക്ക് കണ്ടവരെല്ലാം അവസാനഭാഗത്തെ കവാലി സംഗീതം ഏറ്റെടുത്തു. സിനിമ ഹിറ്റായതിനൊപ്പം പാട്ടും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാദ്യമങ്ങളില്‍ ഒന്നടങ്കം…

കർഷകരുടെ മരണത്തെക്കുറിച്ച് സർക്കാരിന്റെ കൈയില്‍ വിവരങ്ങളില്ല; അതൊരു പ്രശ്നമായി എടുത്തിട്ടില്ലെന്ന് കേന്ദ്രം

ജലന്ധര്‍ | കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ എണ്ണം കേന്ദ്രത്തിന്റെ കൈയിലില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര തോമർ വ്യക്തമാക്കിയതിനെ തുടർന്ന് കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് പഞ്ചാബ് സർക്കാർ. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ 220 കർഷകരും കാർഷിക തൊഴിലാളികളും മരണപ്പെട്ടതായും 10.86 കോടി രൂപ അവരുടെ കുടുംബങ്ങൾക്ക് നൽകിയതായും പഞ്ചാബ് സർക്കാർ അറിയിച്ചു. സർക്കാർ രേഖകൾ പ്രകാരം ജൂലൈ 20 വരെ 203 പേർ മാൽവയിൽ നിന്നും 11 പേർ മജ്‌ഹയിൽ നിന്നും ആറ് പേർ ദവോബയിൽ നിന്നുമാണ്. ഈ കാലയളവിൽ 400 കർഷകർ മരിച്ചതായി സം‌യുക്ത കിസാൻ മോർച്ച പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ സൂക്ഷ്മപരിശോധനയിലാണെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. സംഘ്രൂര്‍ ജില്ലയിലാണണ് കൂടുതല്‍ മരണങ്ങള്‍. ഇവിടെ 43 മരണങ്ങള്‍ സംഭവിക്കുകയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപാ വീതം ആകെ 2.13 കോടി രൂപ നല്കിയതായും സര്‍ക്കാര്‍…

ഭൂമി കറങ്ങുന്നത് പെട്ടെന്ന് നിന്നുപോയാല്‍ എന്ത് സംഭവിക്കും?

നമുക്ക് കാണാനോ സ്പർശിക്കാനോ കേൾക്കാനോ അനുഭവിക്കാനോ കഴിയുന്നില്ലെങ്കിലും ഭൂമി സ്ഥിരമായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ആ കറക്കം പെട്ടെന്ന് നിന്നുപോയാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ കറക്കം നിന്നുപോയാല്‍, ഭൂമിയിലെ ഓരോ വസ്തുവിന്റെയും കോണീയ ആവേഗം ഉപരിതലത്തെ വേർപെടുത്തും. തല്‍‌ഫലമായി വളരെ മോശം അവസ്ഥയായിരിക്കും. “ഇത് ഒരു ചിന്താ പരീക്ഷണം മാത്രമാണ്,” വാഷിംഗ്ടൺ ഡിസിയിലെ സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലെ സീനിയർ ജിയോളജിസ്റ്റ് എമെറിറ്റസ് ജെയിംസ് സിംബെൽമാൻ പറഞ്ഞു. “ഭൂമിയെ കറങ്ങുന്നതിൽ നിന്ന് തടയുന്ന പ്രകൃതിശക്തികളൊന്നുമില്ല. അതുകൊണ്ടാണ് ഗ്രഹം രൂപം കൊണ്ടതു മുതൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്,” അദ്ദേഹം പറയുന്നു. ഓരോ 23 മണിക്കൂറും 56 മിനിറ്റും 4.09053 സെക്കൻഡിലും ഭൂമി അതിന്റെ അക്ഷത്തിൽ ഒരു പൂർണ്ണ ഭ്രമണം നടത്തുന്നു. സിംബെൽമാൻ പറയുന്നതനുസരിച്ച് മധ്യരേഖയിൽ 1,100 മൈൽ (മണിക്കൂറിൽ 1,770 കി.മീ) വേഗതയിൽ സഞ്ചരിക്കുന്നതിലൂടെ…

മുൻ യുഎസ് വാണിജ്യ സെക്രട്ടറി റോസ് തുടങ്ങിയവർക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി

വാഷിംഗ്ടണ്‍: ഹോങ്കോങ്ങിലെ ചൈനീസ് ഉദ്യോഗസ്ഥർക്ക് സമീപകാലത്ത് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങളെയും മുൻ വാണിജ്യ സെക്രട്ടറി വിൽബർ റോസ് ഉൾപ്പെടെയുള്ള വ്യക്തികള്‍ക്കെതിരെയും ചൈന പ്രതികാര ഉപരോധം ഏർപ്പെടുത്തി. ലോകത്തെ മുൻനിര സാമ്പത്തിക ഭീമന്മാർ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെൻ‌ഡി ഷെർമാന്റെ ചൈന സന്ദർശനത്തിന് തൊട്ടുമുൻപാണ് വാഷിംഗ്ടണിനെതിരായ ബീജിംഗ് ശിക്ഷാനടപടി സ്വീകരിച്ചത്. ഹോങ്കോങ്ങിന് ‘കെട്ടിച്ചമച്ച’ ബിസിനസ് ഉപദേശം നല്‍കിയതും, ഹോങ്കോങ്ങിന്റെ വാണിജ്യ അന്തരീക്ഷത്തെ അടിസ്ഥാനരഹിതമായി ചൂഷണം ചെയ്തതും, ഹോങ്കോങ്ങിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി ഉപരോധം ഏര്‍പ്പെടുത്തിയതുമാണ് ‘പകരത്തിനു പകരമായി’ ചൈന ഈ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. “അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും ഗുരുതരമായി ലംഘിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഗുരുതരമായി ഇടപെട്ടു,” മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. റോസിനു പുറമേ യുഎസ്-ചൈന…

ഐപിഎല്ലില്‍ റവ ജോര്‍ജ് എബ്രഹാം ജൂലൈ 27 നു സന്ദേശം നല്‍കുന്നു

ഹൂസ്റ്റണ്‍: ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജൂലൈ 27 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും ബൈബിള്‍ പണ്ഡിതനുമായ റവ ജോര്‍ജ് എബ്രഹാം (വികാരി, ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്) വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂലൈ 13 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ജോര്‍ജ് എബ്രഹാം അച്ചന്റെ പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍…

ഗാലപ്പ് വോട്ടെടുപ്പിൽ ബൈഡന്റെ അംഗീകാര റേറ്റിംഗ് താഴ്ന്നു

വാഷിംഗ്ടണ്‍: നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയില്‍ നടത്തിയ അംഗീകാര ഗാലപ്പില്‍, അദ്ദേഹത്തിന്റെ റേറ്റിംഗ് താഴ്ന്ന നിലയിലേക്കെത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വോട്ടെടുപ്പ് ഫലങ്ങൾ അനുസരിച്ച്, ബൈഡന്റെ അംഗീകാര റേറ്റിംഗ് ജൂണിലെ 56 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറഞ്ഞതായി പറയുന്നു. പുതിയ വോട്ടെടുപ്പിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് റേറ്റിംഗ് 6 ശതമാനം പോയിന്റാണ് കുറഞ്ഞത്. ബൈഡന്റെ ഔദ്യോഗിക കാലയളവിൽ റേറ്റിംഗിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാല്‍ 50 ശതമാനമായി കുറഞ്ഞത് ജനുവരി 20 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗ് ആണ്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ, വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വർദ്ധിപ്പിക്കുന്നതിലും ബൈഡൻ ഭരണകൂടത്തിന്റെ പരാജയം എന്നിവയ്ക്കിടയിലാണ് താഴ്ന്ന റേറ്റിംഗ്. അടിസ്ഥാന സൗകര്യ വികസന ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ സെനറ്റിൽ തുടരുകയാണെങ്കിലും കൂടുതൽ…