കെ.പി.എ ഹിദ്ദ് ഏരിയ “ഓപ്പൺ ഹൗസ്” സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ആണ് ഓപ്പൺ ഹൌസുകൾ സംഘടിപ്പിച്ചത്. ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ ഉത്‌ഘാടനം ചെയ്ത ഓപ്പൺ ഹൌസിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകളും അറിയിച്ചു. കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡന്റ് സ്മിതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ട്രെഷറർ ജ്യോതിഷ് നന്ദിയും അറിയിച്ചു. തുടർന്ന് കോ-ഓർഡിനേറ്റർ റോജി ജോൺ നിയന്ത്രിച്ച ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി…

ഓൺലൈൻ വിദ്യാഭ്യാസ വിവേചനം,സീറ്റ്‌ അപര്യാപ്തത: ഫ്രറ്റേണിറ്റി മൂവ്മെന്റ് മമ്മിക്കുട്ടി എം.എൽ.എക്ക്‌ നിവേദനം നൽകി

പാലക്കാട്‌: ജില്ലയിൽ പ്ലസ് വൺ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സീറ്റ്‌ അപര്യാപ്തത പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ ഷൊർണൂർ എം.എൽ.എ പി.മമ്മികുട്ടിക്കും നിവേദനം നൽകി.പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി വിദ്യാർഥികൾ കാര്യമായി ആശ്രയിക്കുന്ന ആർട്സ്‌ & സയൻസ് കോളേജുകളിൽ മണ്ഡലത്തിലാകെ എയ്ഡഡ് കോളേജായ എസ്.എൻ ട്രസ്റ്റ് മാത്രമേയുള്ളൂവെന്നതിനാൽ ഗവണ്മെന്റ് കോളേജ് സർക്കാറിൽ നിന്ന് അനുവദിച്ചു കിട്ടാൻ എം.എൽ.എ ഇടപെടണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.മണ്ഡലത്തിലെ പ്ലസ് സീറ്റ്‌ അപര്യാപ്തത പരിഹരിക്കാൻ സ്ക്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ഷൊർണൂർ കെ.വി.ആർ ഹൈസ്‌ക്കൂളിനെ ഹയർസെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത മണ്ഡലത്തിലെ പൊട്ടച്ചിറ കോളനി, ചെർപ്പുളശേരി ലക്ഷം വീട് കോളനി എന്നിവിടങ്ങളിൽ ഉടൻ സജ്ജീകരണങ്ങളൊരു ക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇരു കോളനികളിലെയും വോൾട്ടേജ് കുറവിന്റെ പ്രശ്നം ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പരിഹരിക്കാമെന്ന് എം.എൽ.എ…

പ്രബോധനം ഡേ ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: ‘വസ്തുതകൾ വായിക്കാൻ ഇസ്ലാമിനെ അറിയാൻ’ പ്രബോധനം ഡേ (ജൂലൈ 25) യുടെ ദഅ്‌വത്ത് നഗർ ഏരിയതല ഉദ്ഘാടനം മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ജമാഅത്തെ ഇസ്ലാമി ദഅ് വത്ത് നഗർ ഏരിയ പ്രസിഡണ്ട് സയ്യിദ് ഹുസൈൻ കോയ തങ്ങളിൽ നിന്ന് വരി ചേർന്ന് നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ദഅ്‌വത്ത് നഗർ ഏരിയ സെക്രട്ടറി പി.കെ കുഞ്ഞവറ മാസ്റ്റർ, വടക്കാങ്ങര സൗത്ത് ഹൽഖ നാസിം കെ.ടി ബഷീർ എന്നിവർ സംബന്ധിച്ചു.

Hindus push for “multi-beneficial” yoga in all Wales schools

Hindus are urging that all Wales (UK) schools should urgently adopt yoga as a part of their curriculum, providing an opportunity to students to avail the multiple benefits yoga offered. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, exhorted all state, independent/private, religious, special, free and other schools of Wales to embrace yoga as part of their curriculum so that pupils did not miss a learning chance in this competitive world. Absence of yoga in schools was clearly doing a disservice to students and denying them the valuable…

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 28-ന്

ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം 2021 ഓഗസ്റ്റ് 28-നു വൈകുന്നേരം 5 മണി മുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ പരിപാടികളോടെ നടത്തുന്നതാണ്. സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും നല്ല നാളുകളെ വരവേല്‍ക്കുക എന്നതാണ് ഓണാഘോഷംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ഷൈന്‍ പേരേര, സെക്രട്ടറി ഷിനോയ് കാനില്‍, ട്രഷറര്‍ സച്ചിന്‍ സാജന്‍, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍, കോ- ചെയര്‍മാന്‍ സോണി ചെറിയശേരില്‍ എന്നിവര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി “നാടന്‍ സോള്‍’ ബാന്റിന്റെ ശ്രുതിമധുരമായ ഗാനമേളയും, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. കോവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്കുശേഷം നടത്തുന്ന ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പുസ്തകങ്ങൾ വിരൽതുമ്പിലെത്തുന്ന ലോകം

ലോകമെങ്ങുമുള്ള മാനുഷരുടെ വീടിനുള്ളിൽ ആമസോൺ പുസ്തകങ്ങൾ, മറ്റ് ഉത്പന്നങ്ങൾപോലെ യാതൊരു തടസ്സവുമില്ലാതെയെത്തുമ്പോൾ മലയാള പുസ്തകങ്ങൾ നമ്മുടെ വീടുകളിലെത്താത്തത് എന്താണ്? രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പിടിച്ചു് കുഴലൂത്തുകാരും കുടപിടിക്കുന്നവരു൦ കാത്തുനിൽക്കുന്നത് കണ്ടാൽ അല്ലെങ്കിൽ സാഹിത്യത്തിന്റ സൗന്ദര്യ സംവിധാനങ്ങൾ കണ്ടാൽ “ഈശ്വര -മുകുന്ദ -മുരാരേ” എന്ന് വിളിച്ചുപോകും. മലയാള ഭാഷ സാഹിത്യ രംഗത്ത് അടുക്കളപ്പെണ്ണിന് അഴക് വേണമോ എന്നൊരു ചോദ്യം കുറെ കാലങ്ങളായി ചിലരൊക്കെ ചോദിക്കുന്നുണ്ട്. അല്പം കൊണ്ട് ആശാനാകാൻ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ചില സർഗ്ഗപ്രതിഭകൾ ചിന്തിക്കുന്നത് സർഗ്ഗരചനയിൽ ഒന്നുമല്ലാത്തവരെ പൊടിപ്പുംതൊങ്ങലും കൊടുത്തു് അധികാരികളും മാധ്യമങ്ങളും മഹാകവിപ്പട്ടം ചാർത്തുമ്പോൾ സാഹിത്യ രചന ഒരു വ്യഥാവ്യായാമമെന്ന് തെറ്റിധരിക്കുന്നു. കേരളത്തിൽ എഴുത്തുകാരുടെ തലച്ചോറ് തിന്ന് ജീവിക്കുന്ന പ്രസാധകർക്ക് ചുട്ട മറുപടിയുമായിട്ടാണ് ആമസോൺ പുസ്തകങ്ങൾ എഴുത്തുകാരുടെ രക്ഷകരായി ലോകമെങ്ങുമെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. ആമസോണിൽ കാമക്കയങ്ങളിൽ കയ്യിട്ടടിച്ചു നീന്തിപ്പുളക്കുന്ന വാസവദത്തമാരില്ല. കൊടിയുടെ…

അത്മായ സിനഡിന്റെ പ്രസക്തിയും സാദ്ധ്യതകളും

(ജൂലൈ 14, 2021 ബുധനാഴ്ച കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്മെന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സൂം മീറ്റിംഗിൽ ജോസഫ് മറ്റപ്പള്ളി നടത്തിയ പ്രസംഗത്തിന്റെ ലിഖിത രൂപം – ചാക്കോ കളരിക്കൽ) ബഹുമാന്യനായ മോഡറേറ്റർ, ഇതിന്റെ സംഘാടകരായ KCRM NA ഭാരവാഹികളെ, ഒപ്പം ഈ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും ഞാൻ സാദരം ആശംസകൾ അർപ്പിക്കുന്നു. വളരെ പ്രഗത്ഭരായ വാഗ്മികളുടെ സാന്നിധ്യം കൊണ്ട് ലോകമാകെ ശ്രദ്ധിക്കപ്പെട്ട KCRM നോർത്ത് അമേരിക്കയുടെ ഈ പ്രതിമാസ സൂം മീറ്റിംഗിൽ ഒരു വിഷയം അവതരിപ്പിക്കുകയെന്നത് വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു. അന്താരാഷ്ട്ര അത്മായാ സിനഡിന്റെ പ്രസക്തിയെപ്പറ്റിയും സാധ്യതകളെപ്പറ്റിയും നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു, സിനഡ് പ്രവർത്തനത്തിലുമായി. സിനഡുമായി ബന്ധപ്പെട്ട ഇതുവരെ ഗൗരവമായി പരാമർശിക്കപ്പെടാത്ത ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ് എന്റെ ലക്ഷ്യം. നസ്രത്തിൽ നിന്നുമുള്ള യേശുവെന്ന സദ്ഗുരുവാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം…

തെലങ്കാനയിലെ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍

ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ഞായറാഴ്ച പതിമൂന്നാം നൂറ്റാണ്ടില്‍ തെലങ്കാനയിലെ പാലമ്പേട്ടയില്‍ നിര്‍മ്മിച്ച രാമപ്പ ക്ഷേത്രത്തെ ‘ലോക പൈതൃക പട്ടികയില്‍’ ഉള്‍പ്പെടുത്തി. ലോക പൈതൃക സമിതിയുടെ വെർച്വൽ മീറ്റിംഗിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തെ നോർവേ എതിർത്തെങ്കിലും, ക്ഷേത്രത്തെ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കാനുള്ള ശ്രമത്തെ റഷ്യ നയിച്ചു. 17 രാജ്യങ്ങളുടെ സമവായം ഈ നീക്കത്തെ പിന്തുണച്ചു. ലോക പൈതൃക സമിതിയിൽ നിലവിൽ ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബോസ്നിയ, ഹെർസഗോവിന, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഗ്വാട്ടിമാല, ഹംഗറി, കിർഗിസ്ഥാൻ, മാലി, നൈജീരിയ, നോർവേ, ഒമാൻ, റഷ്യൻ ഫെഡറേഷൻ, സെന്റ് കിറ്റ്സ്, നെവിസ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, തായ്ലൻഡ്, ഉഗാണ്ട എന്നീ രാജ്യങ്ങളാണുള്ളത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പട്ടികയിൽ ഇടം…

ചേര്‍ത്തലയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; സഹോദരീഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ ജില്ലയിലെ ചേർത്തലയില്‍ യുവതിയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ സഹോദരീഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കടക്കരപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ നഴ്സ് ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്. ഹരികൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷിനെയാണ് അറസ്റ്റു ചെയ്തത്. രതീഷ് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. മറ്റൊരു വ്യക്തിയുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കമുണ്ടായതെന്നും, അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രതീഷ് മൊഴി നല്‍കി. വീട്ടിനകത്ത് കട്ടിലിൽ ഇരുന്നപ്പോഴാണ് തർക്കമുണ്ടായത്. മര്‍ദിച്ചപ്പോള്‍ ബോധരഹിതയായ നിലത്ത് തലയടിച്ചു വീണ ഹരികൃഷ്ണയെ, കഴുത്തുഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം അടുത്ത മുറിയിലേക്ക് മാറ്റിയിട്ടു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ രതീഷിനെ ശനിയാഴ്ച രാത്രി 7 മണിയോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ…

2024 ൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ മമ്‌ത ബാനർജി ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു

ബംഗാൾ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടിയ മുഖ്യമന്ത്രി മമ്‌ത ബാനർജി ജൂലൈ 26 മുതൽ 30 വരെ ഡല്‍ഹി സന്ദർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുമെങ്കിലും അതേ ദിവസം തന്നെ പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. 2024 ൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാൻ മമ്‌ത ബാനര്‍ജി പദ്ധതിയിട്ടിട്ടുണ്ടെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പര്യടനത്തിൽ ബാനർജി പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളെ ബംഗാ ഭവനിൽ സന്ദർശിക്കുമെന്നും, അതിനായി ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ടിഎംസിയുടെ മുതിർന്ന നേതാക്കൾ പറഞ്ഞു. ജൂലൈ 28 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കായിരിക്കും യോഗം. അതിനു മുന്‍പ് അതേ ദിവസം തന്നെ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. ജൂലൈ 21 ലെ യോഗത്തിൽ എൻ‌സി‌പി മേധാവി ശരദ് പവാറിനോടും കോൺഗ്രസ് നേതാവ് പി. ചിദംബരത്തോടും പ്രതിപക്ഷ നേതാക്കളുടെ യോഗം…