ടോക്കിയോ ഒളിമ്പിക്സ്: മനു ഭാക്കര്‍-സൗരഭ് ചൗധരി സഖ്യം ഷൂട്ടിംഗിൽ നിന്ന് പുറത്തായി

ടോക്കിയോ: മെഡൽ റൗണ്ടിലെത്താതെ ഒളിമ്പിക്സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ നിന്ന് ഇന്ത്യ പുറത്തായി. മനു ഭാക്കർ/ സൗരഭ് ചൗധരി സഖ്യം ഏഴാം സ്ഥാനത്തെത്തി. മനു ഭാക്കറിന്റെ ദയനീയമായ പ്രകടനം തിരിച്ചടിയായി. ആദ്യ യോഗ്യതാ മത്സരത്തിൽ സഖ്യം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇന്ത്യ സ്വർണ്ണത്തിനായി പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്. ആദ്യ റൗണ്ടിനു ശേഷം, രണ്ടാം റൗണ്ടിലേക്ക് ഒന്നാം സ്ഥാനം യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലെ കളിക്കാർ സമ്മർദ്ദത്തിലായി. രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ചൈനയും റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡല്‍…

പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിംഗ് ക്യാമ്പിൽ ജൂലൈ 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന പന്തുകളി മത്സരം നടക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. പന്തുകളി കണ്ടുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു 28 വയസ്സുള്ള ഗർഭിണിയായ യുവതിയേയും 35 വയസ്സുള്ള യുവാവിനെയും പ്രതി വെടിവെച്ചത്. നിരവധി തവണ വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ അന്ത്യം. സംഭവസ്ഥലത്തുനിന്നും 10 മൈൽ ദൂരം ഒരു വീട്ടിൽനിന്നും പ്രതിയെന്നു കരുതുന്ന യുവാവിന്റെ മൃതശരീരം നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതിയും യുവാവും തമ്മിൽ കുറച്ചു കാലം സുഹൃത്തുക്കളായി ജീവിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബ സുഹൃത്ത് പോലീസിനോട് അറിയിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം ഹാരിസ് കൗണ്ടയിൽ നടക്കുന്നത്…

The Community Chest of Eastern Bergen County Awards Grants Totaling $150,400 to Nonprofits Experiencing Increased Need From COVID-19

(Eastern Bergen County, New Jersey; July 26, 2021) — The Community Chest awarded 27 grants, totaling $150,400, to nonprofit agencies experiencing increased need in the community from COVID-19.  Founded in 1933, The Community Chest, a nonprofit, tax-exempt organization headquartered in Englewood, supports local nonprofit organizations serving people in need in eastern Bergen County, New Jersey. Grant Recipients The 2021-2022 grant recipients are: •Adler Aphasia Center •Arts Horizons •Bergen Family Center •Bergen Performing Arts Center •Bergen Volunteer Medical Initiative •Boy Scouts •Center for Food Action •The Center for Hope and Safety…

വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ അംഗീകാരം

ദോഹ: മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ അംഗീകാരം. മോസ്റ്റ് യുണീക് മലയാളം മോട്ടിവേഷണല്‍ പോഡ്കാസ്റ്റ് എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 150 എപ്പിസോഡുകള്‍ പിന്നിട്ട വിജയമന്ത്രം പൂസ്തക രൂപത്തില്‍ 4 ഭാഗങ്ങളായി ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഖത്തറിലെ ആദ്യ മലയാളം റേഡിയോ 98.6 എഫ്.എമ്മിലൂടെയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്‌സപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദവും സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെ കൂടുതല്‍ ജനകീയമാക്കിയത്. പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് നൂറ്റമ്പത് എപ്പിസോഡും പിന്നിട്ട് മുന്നോട്ടുപോകുവാന്‍ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിജയമന്ത്രങ്ങള്‍ മലയാളത്തിന്റെ അഞ്ചാം ഭാഗവും ഇംഗ്ലീഷിലെ…

ദേവാലയങ്ങള്‍ പരിശുദ്ധ പരീക്ഷണ ശാലകളോ?: കുഞ്ഞുമോന്‍, ആലപ്പുഴ

ഇന്നുള്ള പല ക്രിസ്തീയ ദേവാലങ്ങളിലും ആത്മാവിന്‍റെ പ്രവര്‍ത്തികളെക്കാള്‍ സാത്താന്‍റെ പ്രവര്‍ത്തികളായ ജഡിക ചിന്ത, പൊങ്ങച്ചം, അഹംഭാവം, അസൂയ, പരദൂഷണം, പാരപണി തുടങ്ങിയ ദുര്‍ഗ്ഗുണ പാഠശാലയായി പരീക്ഷണങ്ങള്‍ നടത്തുന്നു. ആത്മീയ രംഗത്ത് സല്‍ഗുണമുള്ളവര്‍ ചുരുങ്ങുന്നു. ഈ അടുത്ത കാലത്ത് ഒന്നുകൂടി കണ്ടു. ഒരു ഇടവക അംഗത്തിന്‍റെ മകള്‍ക്ക് വിവാഹാലോചന നടന്നപ്പോള്‍ ചെറുക്കന്‍റെ വീട്ടുകാര്‍ ഇടവക പുരോഹിതനെ വിളിച്ചു് അന്വേഷിച്ചു. ഇടവക വികാരി ഫോണിലൂടെ ചെറുക്കന്‍റെ പിതാവിനോട് നല്ല സ്വഭാവമുള്ള യുവതിയെപ്പറ്റി പറഞ്ഞത് “ഞാന്‍ ഇവിടെ വന്നിട്ട് അധികനാളായില്ല. എനിക്ക് ഈ കുടുംബത്തെപ്പറ്റി കൂടുതലൊന്നും അറിയില്ല. മകന്‍റെ ഭാവിയാണ് വലുത്, നിങ്ങള്‍ ആലോചിച്ചു വേണം വിവാഹം നടത്താന്‍. ഒടുവില്‍ ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞു എന്നെ കുറ്റപ്പെടുത്തരുത്.” ഈ കാര്യം യുവാവിന്‍റെ പിതാവ് യുവതിയുടെ പിതാവിനോട് ഒരു പരാതിപോലെ പറഞ്ഞു. ഈ പുരോഹിതന്‍ എന്താണ് ഇങ്ങനെ ഒരു മറപുപടി കൊടുത്തത്? പിതാവ്…

‘Rising Star’ of the Fashion World, Abhini Sohan wins the Best Cultural Designer Award at Vie Fashion Week, Dubai

Abhini Sohan Roy, the Fashion world’s rising star, was awarded the ‘Best Cultural Designer Award’ at Vie Fashion Week 2021, the biggest stunning and innovative fashion runway experience showcasing the best global designers. The event was organized from 1st to 3rd July 2021 in Dubai.   Abhini is a true epitome of today’s woman who has the power to dream and own it. Her great aura of self-confidence and impeccable fashion sense is the very reason behind her success. Her first stint with the fashion world was when she designed…

വിജയ് മല്യയെ യുകെ കോടതി പാപ്പരായി പ്രഖ്യാപിച്ചു

ബാങ്കുകളെ കബളിപ്പിച്ച് ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ഇന്ത്യൻ വ്യവസായി വിജയ് മല്യയെ ലണ്ടൻ കോടതി തിങ്കളാഴ്ച പാപ്പരായി പ്രഖ്യാപിച്ചു. ബാങ്കിന്റെ ഈ തീരുമാനം മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്കൊണ്ട് ഇന്ത്യൻ ബാങ്കുകൾക്ക് വായ്പ തിരിച്ചെടുക്കാനുള്ള വഴിയൊരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള 13 ഇന്ത്യൻ ബാങ്കുകളുടെ ഒരു കൺസോർഷ്യം മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇന്ത്യൻ ബാങ്കുകൾക്ക് 9000 കോടി രൂപയാണ് വിജയ് മല്യ കൊടുക്കാനുള്ളത്. “ഞാൻ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നു,” ചീഫ് ഇൻ‌സോൾ‌വെൻസി, കമ്പനി കോടതി ജഡ്ജി മൈക്കൽ ബ്രിഗ്സ് വെർച്വൽ ഹിയറിംഗിനിടെ ബ്രിട്ടീഷ് സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:42 ന് പറഞ്ഞു. ഇന്ത്യൻ ബാങ്കിനെ പ്രതിനിധീകരിച്ച് നിയമ സ്ഥാപനമായ ടി‌എൽ‌ടി എൽ‌എൽ‌പിയും ഇന്ത്യൻ ബാങ്കുകൾക്ക് അനുകൂലമായ പാപ്പരത്ത ഉത്തരവുകൾക്കായി ബാരിസ്റ്റർ മാർസിയ സ്‌കേക്കർഡാമിയനും വാദിച്ചിരുന്നു. തീരുമാനത്തിനെതിരെ…

കഴിഞ്ഞയാഴ്ച യുഎസിൽ നടന്ന 915 വെടിവയ്പുകളിൽ 430 പേർ മരിച്ചു: ഗണ്‍ വയലൻസ് ആർക്കൈവ്

കഴിഞ്ഞയാഴ്ച അമേരിക്കയിലുടനീളം നടന്ന 915 വെടിവയ്പുകളിൽ 430 പേർ മരിച്ചുവെന്ന് എബിസി ന്യൂസും ഗണ്‍ വയലന്‍സ് ആർക്കൈവും റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 17 ശനിയാഴ്ചയ്ക്കും ജൂലൈ 23 വെള്ളിയാഴ്ചയ്ക്കും ഇടയിൽ നടന്ന വെടിവയ്പിൽ 1,007 പേർക്ക് പരിക്കേറ്റതായി എബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം തോക്ക് ആക്രമണം വർദ്ധിക്കുന്നതിന്റെ സൂചനകളാണ് അതിശയകരമായ ഈ സംഖ്യകള്‍. കഴിഞ്ഞ വർഷം യുഎസിൽ വെടിവയ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഏറ്റവും മോശം വർഷമായിരുന്നു എന്നും 43,000 തോക്കുകളുണ്ടെന്ന് തോക്ക് അക്രമ വിവരങ്ങൾ കണ്ടെത്തുന്ന ലാഭരഹിത ഗ്രൂപ്പായ ഗൺ വയലൻസ് ആർക്കൈവ് പറയുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍, കഴിഞ്ഞ വർഷം യുഎസിൽ വെടിവയ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഏറ്റവും മോശം വർഷമായിരുന്നു. തോക്കുമായി ബന്ധപ്പെട്ട് 43,000 മരണങ്ങളാണ് തോക്ക് അക്രമ ഡാറ്റ ട്രാക്കു ചെയ്യുന്ന ലാഭരഹിത ഗ്രൂപ്പായ ഗൺ വയലൻസ് ആർക്കൈവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, തോക്കുമായി ബന്ധപ്പെട്ട…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8 ഞായറാഴ്ച

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ്തലത്തിലും ഹൈസ്കൂള്‍തലത്തിലുമായി ആഗസ്റ്റ് 8 ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകീട്ട് 5:00 മണിവരെ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. കോളേജ് തലത്തിലുള്ള ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വര്‍ഗീസ് മെമ്മോറിയലിന് വേണ്ടി അഗസ്റ്റിന്‍ കരിംകുറ്റിയാണ്. രണ്ടാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അച്ചേട്ട് റിയാലിറ്റിയാണ് . ഹൈസ്കൂള്‍ തലത്തില്‍ ഒന്നാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും മത്തായി മെമ്മോറിയലിന് വേണ്ടി വിനു മാമ്മൂട്ടിലും, രണ്ടാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും അന്നമ്മ ജോസഫ് മുളയാനിക്കുന്നേലിന്റെ ഓര്‍മ്മക്കായി ഷിബു മുളയാനിക്കുന്നേലുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ പുന്നൂസ് തച്ചേട്ട് ഫാമിലി, ഗ്രാന്റ് സ്‌പോണ്‍സര്‍ ‘സര്‍ട്ടിഫൈഡ് അക്കൗണ്ടിംഗ് & ടാക്‌സ്’, ഗോള്‍ഡന്‍…

അമേരിക്കയുടെ ‘വഴിതെറ്റിയ, അപകടകരമായ നയം’ ഉപേക്ഷിക്കണമെന്ന് ചൈന

ലോകത്തെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളല്‍ സൃഷ്ടിക്കാന്‍ ചൈനയെ ഒരു “സാങ്കൽപ്പിക ശത്രു” ആയി കാണാനുള്ള അമേരിക്കയുടെ “വഴിതെറ്റിയ മനോഭാവവും അപകടകരമായ നയവും” മാറ്റിവെക്കണമെന്ന് ബീജിംഗ് വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിൽ ചൈനയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സി ഫെങ് അമേരിക്കൻ ഡപ്യൂട്ടി സെക്രട്ടറി വെൻ‌ഡി ഷെര്‍മാനുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കയുടെ പ്രതികൂല സമീപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. “ഓരോ വർഷവും അമേരിക്ക ചൈനയെക്കുറിച്ച് ഏകപക്ഷീയമായി സംസാരിക്കുന്നു. ചൈനയെ ഉൾപ്പെടുത്താതെയുള്ള ഒരു സംസാരത്തിലും ചൈനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല,” സി ഫെങ് ചൂണ്ടിക്കാട്ടി. “യുഎസിലെ ചില ആളുകൾ ചൈനയെ ഒരു സാങ്കൽപ്പിക ശത്രുവായിട്ടാണ് കാണുന്നത് എന്നതാണ് അടിസ്ഥാന കാരണം,” ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മാർച്ചിൽ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞർ തമ്മിലുള്ള ആങ്കറേജിൽ നടന്ന ചർച്ചകൾ തകർന്നതിനുശേഷം യുഎസും…