നിയമസഭാ കൈയ്യാങ്കളി കേസ്: ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്, നിയമസഭാ സ്പീക്കറല്ല; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ജസ്റ്റിസ് ബി കമാല്‍ പാഷ

കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി കമാല്‍ പാഷ. ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണെന്നും അല്ലാതെ അത് സ്പീക്കറുടെ അധികാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധി ഉള്ള ഏതൊരാള്‍ക്കും കോടതി വിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നും കെമാല്‍ പാഷ പറഞ്ഞു. ഇത്തരം കേസുകളില്‍ സ്പീക്കര്‍ക്കല്ല പരമാധികാരമെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. വിധി പ്രതീക്ഷിച്ചതു തന്നെയായ്യെന്നും കോടതിവിധി ഇതുപോലെയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പരമാധികാരം സ്പീക്കര്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. “ക്രിമിനല്‍ കുറ്റങ്ങള്‍ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. പൊതുമുതലാണ് നശിപ്പിച്ചത്. സ്പീക്കറുടെ സ്വന്തം വകയല്ല അതൊന്നും. ജനങ്ങളുടേതാണ്. പൊതുമുതല്‍ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാല്‍ നിയമപരമായി…

കള്ള നോട്ട് കേസില്‍ പിടിയിലായവര്‍ക്ക് ഇതര സംസ്ഥാനത്തും ബന്ധമുണ്ടെന്ന് പോലീസ്; ഇന്നലെ പിടിച്ചെടുത്തത് ഏഴു ലക്ഷത്തോളം രൂപ

എറണാകുളം: കള്ള നോട്ട് കേസില്‍ പിറവത്തുനിന്ന് പോലീസ് പിടിയിലായവര്‍ക്ക് ഇതര സംസ്ഥാനത്തും സമാന രീതിയില്‍ ബന്ധമുള്ളതായി സൂചനയെന്ന് പോലീസ്. പിറവത്തു നിന്ന് ഇന്നലെ പിടിച്ചെടുത്തത് ഏഴു ലക്ഷത്തോളം രൂപയുടെ കള്ള നോട്ടുകളാണെന്നും, പിടിയിലായവരില്‍ സുനില്‍ കുമാര്‍ എന്ന വ്യക്തി ബംഗളൂരുവിലും കള്ളനോട്ട് അടിച്ചതായി പൊലീസ് പറയുന്നു. പിറവത്ത് അച്ചടിച്ച നോട്ടുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായും സൂചനയുണ്ട്. നേരത്തെ 15 ലക്ഷം രൂപയുടെ നോട്ടുകള്‍ അച്ചടിച്ചുവെന്നാണ് സുനില്‍ കുമാര്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ തുക ഇതിലുമധികമായിരിക്കുമെന്ന് പോലീസ് പറയുന്നു. കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറുകള്‍ കൊണ്ടുവന്നത് ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് അനുമാനം ഈ കേസിലെ മുഖ്യ സൂത്രധാരന്‍ മധുസൂദനന്‍ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട്…

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബ സംഗമം

മല്ലപ്പള്ളി കേന്ദ്രമായ മേല്‍പറഞ്ഞ കുടുംബങ്ങളുടെ സംയുക്തയോഗം കഴിഞ്ഞ 21 വര്‍ഷമായി നടത്തിവരുന്നതാണ്. ഈ വര്‍ഷവും അത് ഏകദിന സൂം മീറ്റിംഗായി നടത്തി. അതുകൊണ്ട് ലോകത്തിലുള്ള ഏതു ഭാഗത്തു ഭാഗത്തുനിന്നും കുടുംബാംഗങ്ങള്‍ക്കു ചേരുവാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. സി.എസ്.ഐ. സഭയുടെ മോഡറേറ്റര്‍ ആയിരുന്നു അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനി കേരളത്തില്‍ നിന്ന് പ്രാര്‍ത്ഥനയോടെ യോഗം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ. ബഞ്ചമിന്‍ ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. അതിനുശേഷം കോട്ടയം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പില്‍ ആയിരുന്നു പ്രൊഫ.സി.എ. ഏബ്രഹാം കോട്ടയത്തുനിന്നും പ്രധാനപ്പെട്ട ആശംസാപ്രസംഗം നടത്തി. പല പ്രശസ്ത വ്യക്തികളേയും ഉദാഹരണങ്ങളായി എടുത്തും ലോകോത്തര സാഹിത്യകാരന്മാരായ വില്യം വേര്‍ഡ്‌സ് വര്‍ത്തിനേയും റോബര്‍ട്ട് ഫ്രോസ്റ്റിന്റേയും കവിതകള്‍ ഉദ്ധരിച്ച് വിനയമുള്ള ജീവിതം നയിക്കുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. ഒരു ഇംഗ്ലീഷ് ഗാനവും പാടി. ഡല്‍ഹിയില്‍ നിന്ന് ജെമീമാ…

KIZHAKAYIL CHAVANICKAMANNIL, VALIAVEETTIL, MODAYIL FAMILY MEET

The joint annual meeting of Kizhakayil, Chavanickamannil, Valiaveetil, Modayil and related families took place on July 24th, 2021 as the second virtual meeting. From2001 it is regularly conducted by OUR KUDUMBAYOGAM USA and continued till now. Due to the pandemic face to face meeting was postponed and online meeting was conducted. Manyfamily members from several countries could log in to participate in this virtual meeting. The former Church of South India (CSI) Moderator the Rt. Rev. Thomas K Oommen. inaugurated the meeting fromKerala with a meaningful message and prayers. The…

2024-ലെ പ്രതിപക്ഷ കൂട്ടായ്മ: ശരദ് പവാറും രാം ഗോപാലും ലാലു പ്രസാദ് യാദവും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിയറയില്‍ പടനീക്കം ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ച മംത ബാനർജി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച തുടർന്നപ്പോൾ, എൻസിപി മേധാവി ശരദ് പവാറും മുതിർന്ന എസ്പി നേതാവ് രാം ഗോപാൽ യാദവും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി. മുൻ മന്ത്രി അഖിലേഷ് സിംഗും യോഗത്തില്‍ പങ്കെടുത്തു. ലാലുവിന്റെ മകൾ രാജ്യസഭാ എംപി മിസ ഭാരതിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കാലിത്തീറ്റ അഴിമതിയിൽ ജാമ്യം ലഭിച്ച ശേഷം ലാലു യാദവ് വീണ്ടും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. വലിയ കാര്യങ്ങളിൽ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുന്ന പ്രക്രിയ തുടരുന്നു. പ്രതിപക്ഷ നേതാക്കൾ ലാലു യാദവിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായി പറയപ്പെടുന്നു. ഇതോടൊപ്പം രാജ്യത്തിന്റെ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെട്ടു. മൺസൂൺ സെഷനിൽ മോദി സർക്കാരിനെ ഉപരോധിക്കാനുള്ള…

കൾച്ചറൽ ഫോറം ജേഴ്സി പ്രകാശനം ചെയ്തു

ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർ ഇന്ത്യൻ ഓർഗനൈസേഷൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കൾച്ചറൽ ഫോറം ബാഡ്മിന്റൺ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കൾച്ചറൽ ഫോറം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ ടീം അംഗങ്ങളായ നൂറുദ്ധീൻ, ആസിഫ് എന്നിവർക്ക് ജേഴ്‌സി നൽകി പ്രകാശനം ചെയ്തു. പ്രവാസി കായിക രംഗത്ത് ഇതിനകം തനത് വ്യക്തി മുദ്ര പതിപ്പിച്ച കൾച്ചറൽ ഫോറം പ്രവാസികളുടെ കായിക ഉന്നമനത്തിനായുള്ള വിവിധ പരിപാടികൾക്ക് നേതൃത്വവും പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി( കായികം) തസീൻ അമീൻ ടീമിന് വിജയാശംസകൾ നേർന്നു. കായിക വകുപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ റഹ്മത്ത് കൊണ്ടോട്ടി, നാസർ, അബ്ദുൽ അസീം, ടീം മാനേജർ അനസ് ജമാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജമ്മു കശ്മീർ, ലഡാക്ക് മുതൽ ഹിമാചൽ വരെ പലയിടത്തും മേഘവിസ്ഫോടനം; 17 പേര്‍ മരിച്ചു; നിരവധി വീടുകള്‍ ഒഴുകിപ്പോയി

ജമ്മു കശ്മീർ, ലഡാക്ക് മുതൽ ഹിമാചൽ പ്രദേശ് വരെയുള്ള പർവതപ്രദേശങ്ങളിൽ പലയിടത്തും ബുധനാഴ്ച മേഘവിസ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് 17 പേർ മരിച്ചു, നിരവധി വീടുകൾ ഒഴുകിപ്പോയി. ഒരു മിനി ജലവൈദ്യുത നിലയത്തിനും കേടുപാടുകൾ സംഭവിച്ചു. രാവിലെ കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തില്‍ തകർന്ന ജമ്മു കശ്മീരിലും, വൈകുന്നേരം അമർനാഥ് ഗുഹയ്ക്ക് സമീപവുമുണ്ടായ മലവെള്ളപ്പാച്ചില്‍ ഏറെ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഹിമാചൽ പ്രദേശിൽ പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു. ലാഹൗൾ-സ്പിതിയിലെ ഉദയ്പൂരിലെ ടോജിംഗ് ഡ്രെയിനില്‍ ഏഴ് പേർ മരിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ ഡയറക്ടർ സുദേഷ് കുമാർ മോക്ത പറഞ്ഞു. ചമ്പ ജില്ലയിൽ രണ്ടുപേർ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കുളു ജില്ലയിലെ ജലവൈദ്യുത പദ്ധതിയുടെ ഉദ്യോഗസ്ഥനും ദില്ലിയിൽ നിന്നുള്ള വിനോദസഞ്ചാരിയുമടക്കം നാല് പേരെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ലാഹോൾ-സ്പിതിയിലെ ഉദയ്പൂരിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 12 തൊഴിലാളികൾ…

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ പേരു കൊടുക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 7 വരെ നീട്ടി. അവാര്‍ഡിന് അപേക്ഷിക്കേണ്ടത് അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കര്‍ഷകശ്രീ അവാര്‍ഡിനായി പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴാം തിയ്യതിക്കു മുമ്പ് പേരു വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. ഒന്നാം സമ്മാനം $500.00, രണ്ടാം സമ്മാനം $250.00 മൂന്നാം സമ്മാനം $150.00 എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749), സാബു കട്ടപ്പുറം (ജനറല്‍ കോര്‍ഡിനേറ്റര്‍ 847791 1452), രഞ്ജന്‍ എബ്രഹാം (847 287 0661), ലീല ജോസഫ് 224 578 5262, ആഗ്‌നസ് മാത്യു 773 919 9165.

കോവിഡ്-19: ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കുത്തിവയ്പ് നടത്തിയവര്‍ വീണ്ടും മാസ്ക് ധരിക്കണമെന്ന് അധികൃതര്‍

വാഷിംഗ്ടൺ: അമേരിക്കയില്‍ കോവിഡ്-19 വേരിയന്റിന്റെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ മാസ്ക് ധരിക്കുന്നത് പുനരാരംഭിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. ഡെൽറ്റ വേരിയന്റിനെ അടിച്ചമർത്താനുള്ള ഏക പോം‌വഴി ഇതാണെന്നും അവര്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് അമേരിക്ക കൂടുതൽ മികച്ചത് ചെയ്യേണ്ടതുണ്ടെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കിയ പ്രസിഡന്റ് ജോ ബൈഡന്‍, രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ഫെഡറൽ ജീവനക്കാര്‍ക്ക് വാക്സിൻ നിര്‍ബ്ബന്ധമാക്കാനുള്ള ഉത്തരവ് ഇപ്പോൾ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു. ഡെൽറ്റയുമായി ബന്ധപ്പെട്ട അപൂർവ വഴിത്തിരിവായ കേസുകൾ മുന്നോട്ട് പകരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഡാറ്റ ഉദ്ധരിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോച്ചൽ വലൻസ്‌കി വ്യക്തമാക്കി. “ഗണ്യമായതും ഉയർന്നതുമായ വ്യാപനമുള്ള പ്രദേശങ്ങളിൽ, പൂർണമായും വാക്സിനേഷൻ ലഭിച്ച ആളുകൾ പൊതുസ്ഥലങ്ങളിലും, പ്രത്യേകിച്ച് ഇൻഡോറുകളില്‍, മാസ്ക് ധരിക്കാൻ സിഡിസി ശുപാർശ ചെയ്യുന്നു,” വലന്‍സ്കി പറഞ്ഞു. വാക്സിനേഷൻ ലഭിച്ച ആളുകൾ മിക്ക…

സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരു ശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തോലിക്കാ സഭയുടെ കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി സഭാമക്കള്‍ക്കായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കത്തോലിക്കാ സഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണ്. സഭാപിതാക്കന്മാര്‍ സഭയിലെ മക്കള്‍ക്കു നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. ഇത്തരം സഭാവിഷയങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകള്‍ എതിര്‍ക്കപ്പെടേണ്ടതും പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്. പ്രഖ്യാപിച്ച…