‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്. ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിലാണ് നടത്തപെടുന്ന ടൂർണമെന്റിൽ . ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 24 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 8 ടീമുകളും 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 16 ടീമുകളുമാണ് മത്സരിക്കുന്നത്. അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്പോൺസറും രഞ്ജു രാജ്‌ (പ്രൈം ചോയ്സ് ലെൻഡിങ് ) ഗ്രാൻഡ് സ്പോണ്സറും റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ്…

പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി

ഡാളസ്: പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും മകൻ പി വി വിൽ‌സൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി. ഷാർജ മാർത്തോമാ ഇടവകാംഗമാണ്. ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ കുടുംബാംഗം സുമ വിൽസൺ. മക്കൾ: ഫേബ പി വിൽ‌സൺ, ലിബ്‌ന പി വിൽ‌സൺ, നിസ്സി പി വിൽ‌സൺ. സഹോദരങ്ങള്‍: ശാന്ത ജേക്കബ് , ഷീല സണ്ണി ഷീജ തമ്പി. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതൻ. ഷാർജ കുന്നംകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് സ്ഥാപക സജീവ പ്രവർത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തിൽ ഷാർജ മാർത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി. ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിക്കും. തുടർന്ന് ചാലിശ്ശേരി മാർത്തോമ്മ ദേവാലയത്തിലെ പൊതുദർശനത്തിനു ശേഷം നാലിന് ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി ധനസമാഹരണം വിജയകരമായി

ന്യൂയോര്‍ക്ക്: നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണം പ്രതീക്ഷയിലും വിജയമായി. എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കന്മാരേയും സംഘടിപ്പിച്ചുകൊണ്ട് ജൂലൈ 23നു വെള്ളിയാഴ്ച ജെറിക്കോവിലുള്ള കൊട്ടീലിയന്‍ റെസ്‌റ്റോറന്റില്‍ ആയിരുന്നു പരിപാടി. നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ് എല്ലാവരേയും സ്വാഗതം ചെയ്തു. അദ്ദേഹം തന്നെ ആയിരുന്നു എംസി. നോര്‍ത്ത് ഹെംസ്റ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന്‍, കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ശുദ്ധ് പ്രകാശ് സിംഗ് തുടങ്ങി ഒട്ടനവധി കമ്യൂണിറ്റി നേതാക്കന്മാര്‍ സംസാരിച്ചു. കൗണ്ടിയുടെ ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ് ആയ ലോറാ കുറാന്റെ നേതൃത്വവും പ്രവര്‍ത്തനങ്ങളും വളരെ പ്രശംസനീയമാണെന്ന് ഏവരും അഭിപ്രായപ്പെടുകയും, ലോറാ കുറാന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി…

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണാച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ പത്‌നി ചെല്ലമ്മ കോര (91) നിര്യാതയായി. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്‍, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന്‍ ഏബ്രഹം, അനിത ഏബ്രഹാം. മരുമക്കള്‍: ലീലാമ്മ കന്നുകെട്ടിയില്‍, ജോര്‍ജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോര്‍ജ് ഇലവന്താനത്ത്, ഏബ്രഹാം ജോര്‍ജ് ആലുമ്മൂട്ടില്‍. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ (1333 Welsh Rd, Huntington Valley, PA, 19006) ആരംഭിക്കുന്നതും തുടര്‍ന്ന് വൈറ്റ് മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.

മാധ്യമ പ്രവർത്തകനായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ ജീവനോടെ പിടികൂടി; ഐഡന്റിറ്റി സ്ഥിരീകരിച്ച് കൊലപ്പെടുത്തി: റിപ്പോര്‍ട്ട്

ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. ഡാനിഷ് സിദ്ദിഖിയെ താലിബാൻ തീവ്രവാദികൾ ജീവനോടെ പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷം സിദ്ദിഖിയുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം അദ്ദേഹത്തെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തി. പുലിറ്റ്‌സർ പുരസ്കാരം നേടിയ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (38) അഫ്ഗാനിസ്ഥാനിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടില്ല. ഈ സംഭവങ്ങളിൽ അദ്ദേഹം അപകടത്തിൽപ്പെട്ടയാളല്ല. താലിബാൻ ഐഡന്റിറ്റി സ്ഥിരീകരിച്ചതിനുശേഷം “ക്രൂരമായി കൊല ചെയ്യപ്പെട്ടു” എന്ന് യു എസ് മാസികയായ വാഷിംഗ്ടണ്‍ എക്സാമിനര്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാൻ കരസേനയ്‌ക്കൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. എന്നാൽ ഇതിനിടെ പെട്ടെന്നുണ്ടായ താലിബാൻ ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാൻഡറും കുറച്ച് ആളുകളും സിദ്ദിഖിയിൽ നിന്ന് വേർപിരിഞ്ഞു, അവർ മറ്റ് മൂന്ന് അഫ്ഗാൻ…

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വിവാദം; ദേവികുളം എം‌എല്‍‌എയെ അയോഗ്യനാക്കണമെന്ന് യുഡി‌എഫ് സ്ഥാനാര്‍ത്ഥി

ഇടുക്കി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ദേവികുളം എംഎല്‍എ അഡ്വ. എ രാജ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ രംഗത്ത്. രാജയുടെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്ന് രാജയും പ്രതികരിച്ചു. ദേവികുളം നിയോജകമണ്ഡലം തുടക്കം മുതൽ ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്. എം‌എൽ‌എ എ രാജ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടയാളാണെന്ന് ഡി കുമാർ ആരോപിച്ചു. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജാ. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി കുമാറിനെ 7848 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇടതു സ്ഥാനാര്‍ഥി എ രാജാ വിജയിച്ചത്. ഹര്‍ജി നിയമപരമായി നേരിടുമെന്ന് എ…

നിയമസഭാ കേസിലെ സുപ്രീം കോടതി ഉത്തരവ്; സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയില്‍ നടന്ന പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ അനുകൂലിച്ച് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മന്ത്രി ശിവന്‍‌കുട്ടിയുടെ രാജിയില്‍ കുറഞ്ഞ ഒരു തീരുമാനത്തിനും പ്രതിപക്ഷം തയ്യാറല്ലെന്ന സൂചനയാണ് പ്രതിഷേധത്തിലൂടെ പ്രകടമാകുന്നത്. കോണ്‍‌ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. തലസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്കായിരുന്നു മാര്‍ച്ച്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊല്ലം കളക്ടറേറ്റ് മാര്‍ച്ച് യു ഡി എഫിന്റെ ജില്ലാ ചെയര്‍മാന്‍ കെ.സി രാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കളക്ടറേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. തൃശ്ശൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ധര്‍ണ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ പ്രതിഷേധം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍…

പെഗാസസ് ചാരവൃത്തി വിവാദം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തെഴുതി

ന്യൂഡല്‍ഹി: പെഗാസസ് ചാരവൃത്തി സംബന്ധിച്ച തർക്കം നിലനില്‍ക്കേ, ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറിലധികം ആളുകളും സംഘടനകളും ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒയിൽ നിന്ന് പെഗാസ് സ്പൈവെയർ വാങ്ങുന്നത് ഉടൻ നിർത്തണമെന്ന് അഞ്ഞൂറിലധികം ആളുകളും സംഘടനകളും ചീഫ് ജസ്റ്റിസ് എൻവി രാമണ്ണയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കത്തിൽ പെഗാസസ് സ്പൈവെയറിന്റെ ഉപയോഗത്തെക്കുറിച്ച് വിവിധ മാധ്യമ റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികൾ, വിദ്യാഭ്യാസ വിദഗ്ധർ, പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, ലൈംഗികാതിക്രമത്തിന് ഇരയായവർ എന്നിവരെ ചാരപ്പണി ചെയ്യാൻ പെഗാസസ് സ്പൈവെയർ ഉപയോഗിക്കുന്നുണ്ടെന്ന് സിജെഐക്ക് എഴുതിയവർ സൂചിപ്പിച്ചു. രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസിന് കത്തെഴുതിയവര്‍, ഡാറ്റാ പരിരക്ഷണത്തിലും സ്വകാര്യതാ നയത്തിലും സിജെഐയുടെ ശ്രദ്ധ ക്ഷണിച്ചു. വിദ്യാർത്ഥിനികൾ, പണ്ഡിതന്മാർ, പത്രപ്രവർത്തകർ, മനുഷ്യാവകാശ അഭിഭാഷകർ, അഭിഭാഷകർ, ലൈംഗിക അതിക്രമത്തിന് ഇരയായവർ എന്നിവരെ നിരീക്ഷിക്കാൻ സ്പൈവെയർ ഉപയോഗിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളിൽ…

കോവിഡ്-19: മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 25 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; വാരാന്ത്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരും

മഹാരാഷ്ട്രയിൽ കോവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കോവിഡ് അണുബാധയുടെ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ താഴെയുള്ള മുംബൈ ഉൾപ്പെടെ സംസ്ഥാനത്തെ 25 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ചില നിയന്ത്രണങ്ങളോടെ ശനിയാഴ്ച അൺലോക്ക് ചെയ്യുമെന്നും എന്നാൽ ഞായറാഴ്ച നിയന്ത്രണങ്ങൾ മുമ്പത്തെപ്പോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രി, വാക്‌സിൻ രണ്ട് ഡോസുകളും ലഭിച്ച ആളുകൾക്ക് പ്രാദേശിക ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് ഇളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. കൊറോണ അണുബാധ നിരക്ക് കൂടുതലുള്ള ശേഷിക്കുന്ന 11 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അണുബാധയുടെ തോത് കൂടുതലുള്ള പൂനെ, സോളാപൂർ, സാംഗ്ലി,…

സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് അറിയുന്നതിനാണ് സച്ചാർ കമ്മിറ്റി രൂപീകരിച്ചത്. 2006 ൽ ഈ കമ്മിറ്റി റിപ്പോർട്ടും സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ ശുപാർശകൾ നടപ്പാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ‘സനാതൻ വേദ ധർമ്മ’ത്തിന്റെ അനുയായികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രാജേന്ദ്ര സച്ചാറിന്റെ അദ്ധ്യക്ഷതയിൽ 2005 മാർച്ചിൽ യുപിഎ സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്. രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശം. അഭിഭാഷകൻ വിഷ്ണുശങ്കർ ജെയിൻ മുഖേന സമർപ്പിച്ച ഹരജിയിൽ, മുസ്ലീം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ അറിയാൻ അന്നത്തെ പ്രധാനമന്ത്രി തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്ന് പറയുന്നു. അത്തരമൊരു കമ്മീഷൻ രൂപീകരിക്കാനുള്ള അധികാരം ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം…