നിർമ്മല ഹൃദയങ്ങൾ വാടാതിരിക്കട്ടേ: ജയശങ്കർ പിള്ള

ഓരോ ദിനവും നാം കണ്ടുമുട്ടുകയും, ഇടപഴകുകയും ചെയ്യുന്നത് വ്യത്യസ്തമായ മനസ്സുകളുടെ ഉടമകളുമായാണ്. പലപ്പോഴും നല്ലതും ചീത്തയും ആയ പല അനുഭവങ്ങളും വാക്കുകളും പ്രവർത്തികളുമൊക്കെ അവർ നമ്മളോട് പങ്കുവയ്ക്കുകയും, അവയിൽ ചിലതു നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുകയോ, സങ്കടപ്പെടുത്തുകയോ, ഉറക്കം കെടുത്തുകയോ, ചിലപ്പോൾ വലിയ മാറ്റത്തിന് തന്നെ കാരണവും ആകാറുണ്ട്. എന്നാൽ, ചിലതു നമ്മെ ചിന്തകളിലേക്കും, മാനസിക വിഷമത്തിലേക്കും സമ്മർദ്ദത്തിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നു. ഇന്നലെ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കാം. ഏകദേശം ഉച്ചയോടടുപ്പിച്ചു ഒരു കറുത്ത വംശജ തന്റെ രണ്ടു മക്കളുമായി കടയിലേക്ക് കടന്നു വരുന്നു. നാല്പത്തിനടുത്തു പ്രായം തോന്നിക്കുന്ന വളരെ ക്ഷീണിതയായ അവരുടെ കൂടെയുള്ള പെൺകുട്ടിക്ക് പതിനഞ്ചോ പതിനാറോ വയസ്സു കാണും. കൂടെയുള്ള ആണ്‍കുട്ടിക്ക് ഏഴോ എട്ടോ വയസ്സു പ്രായവും. ഇംഗ്ലീഷ് അത്ര നല്ല വശമില്ലാത്ത ഈ സാധാരണ സ്ത്രീ അവരുടെ ഭാഷയിൽ പെൺകുട്ടിയോട്…

ബാഡ്മിന്റൺ സ്വർണം ഡെന്മാര്‍ക്ക് അടിച്ചെടുത്തു; ആക്സൽസൺ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തി

ടോക്കിയോ: ഒളിമ്പിക് സിംഗിൾസ് ബാഡ്മിന്റണിൽ പുതിയ ചരിത്രം പിറന്നു. ഇത്തവണ സ്വർണം ഡെൻമാർക്ക് അടിച്ചെടുത്തു. നിലവിലെ ചാമ്പ്യൻ ചെൻ ലോംഗിനെ പരാജയപ്പെടുത്തിയാണ് വിക്ടർ ആക്‌സൽസൺ സ്വർണം നേടിയത്. തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണം പ്രതീക്ഷിച്ച ചെൻ ലോംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആക്സൽസൺ പരാജയപ്പെടുത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും, നിലവിലെ വിജയിയായ ലോംഗിന് ഡാനിഷ് താരത്തിനെതിരെ ലീഡ് നേടാനായില്ല. ആക്സൽസണും ചെൻ ലോംഗും ലോകത്തിലെ ഏറ്റവും മികച്ച തകർപ്പൻ താരങ്ങളായി അറിയപ്പെടുന്നു. അതിനാൽ മത്സരത്തിൽ ആവേശകരമായ നിമിഷങ്ങളാണ് ലോകം പ്രതീക്ഷിച്ചത്. എന്നാല്‍ 21-15, 21-12 എന്ന സ്‌കോറിന് ഡെന്മാര്‍ക്ക് താരത്തില്‍ മത്സരത്തില്‍ മുന്‍തൂക്കം നേടി. ഒരുമണിക്കൂര്‍ കൊണ്ട് കളി അവസാനിക്കുന്നതാണ് കണ്ടത്. തതകര്‍പ്പന്‍ സ്മാഷുകളും ഇരുതാരങ്ങളില്‍ നിന്നും വന്നിരുന്നു. മത്സരശേഷം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തി പിടിക്കുന്ന സമീപനമാണ് ചെന്‍ നടത്തിയത്. എതിരാളിയെ അഭിനന്ദിക്കുകയും ചെയ്തു. “ഞാൻ ഈ മെഡലിന്…

ഡല്‍ഹിയില്‍ മറ്റൊരു ഹാത്രാസ്; 9 വയസ്സുകാരിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു; മൃതദേഹം ദഹിപ്പിച്ചു; പൂജാരിയടക്കം നാല് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യുപിയിലെ ഹാത്രസില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് മൃതദേഹം ദഹിപ്പിച്ചു കളഞ്ഞ സംഭവം ഇപ്പോള്‍ ഡൽഹിയിലും ആവര്‍ത്തിക്കുന്നു. ഡല്‍ഹി കന്റൊണ്മെന്റിലെ പുരാന നംഗൽ റായയിലെ ശ്മശാനത്തില്‍ വെച്ചാണ് 9 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് മൃതദേഹം ശ്മശാനത്തിൽ തന്നെ ദഹിപ്പിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഡൽഹി കന്റൊണ്മെന്റ് പോലീസ് സംഭവസ്ഥലത്തെത്തി. കൊലപാതകം, കൂട്ടബലാത്സംഗം, തെളിവുകൾ മറച്ചുവെക്കൽ, പോക്സോ, എസ്ടിഎസ്‌സി നിയമം, 506 വകുപ്പുകൾ എന്നിവ പ്രകാരം പൂജാരി ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 10.30 ഓടെ ഒൻപത് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായും മൃതദേഹം ദഹിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചതായി ഡപ്യൂട്ടി പോലീസ് കമ്മീഷണർ പിണ്ടിത് പ്രതാപ് സിംഗ് പറഞ്ഞു. ഇരുനൂറിലധികം ആളുകൾ ശ്മശാനത്തിന് പുറത്ത് സംഘർഷം സൃഷ്ടിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയതും പെണ്‍‌കുട്ടിയുടെ അമ്മയുമായി…

മനുഷ്യസേവനം മഹത്വീകരിക്കുന്ന മറ്റൊരു മലയാളി കുടുംബം

കുപ്പിയും പ്ലാസ്റ്റിക്കും പെറുക്കിക്കൊടുത്ത് ഓസ്‌ട്രേലിയയിലും ഇന്‍ഡ്യയിലും പാവങ്ങളെ ഊട്ടുന്ന മലയാളി കുടുംബം; മുംബൈയിലെ ചേരിയില്‍ സ്‌കൂള്‍, ഉഗാണ്ടയിലും ഇന്തോനേഷ്യയിലും തൂടങ്ങി വിവിധ സ്ഥലങ്ങളിൽ കാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതൻ ആയിരിക്കുന്ന ഒരു മലയാളിയെപ്പറ്റി മലയാളപത്രങ്ങളിൽ ചുരുങ്ങിയ കാലമായി പലപ്പോഴും വാർത്തകൾ വന്നിരുന്നു. “വിദേശ മലയാളിയായ യുവാവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്റെ ദുരിതം അനുഭവിക്കുന്നവർക്കു സഹായഹസ്തം. ആസ്‌ട്രേലിയയിൽ ജോലിയുള്ള കോഴഞ്ചേരി കീഴുകര കോയിക്കലേതു അനിയന്റെ മകൻ ജോർജി തോമസ് (34) ആണ് റിസ്റ്റോർ കേരള എന്ന പദ്ധതിയുടെ ഭാഗമായി ഭഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. കോട്ടയം കുറിച്ചി, പനച്ചിക്കാട്, കഞ്ഞിരപ്പള്ളി, എടപ്പാൾ, ചെങ്ങന്നൂർ, ഇടനാട്, മാരമൻ, കീഴുകര തുടങ്ങി 12 സ്ഥലങ്ങളിൽ 1000 രൂപാ വിലവരുന്ന 400 ഭക്ഷ്യ കിറ്റുകൾ ആദ്യ ഘട്ടമായി വിതരണം ചെയ്തു. അടുത്ത ഘട്ടത്തിൽ മരുന്നുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആസ്‌ട്രേലയയിലെ സാമൂഹ്യ സേവന…

ഫിറോസാബാദിന്റെ പേര് ചന്ദ്രനഗർ എന്ന് മാറ്റാൻ ജില്ലാ പഞ്ചായത്ത് ബോർഡിൽ പ്രമേയം പാസാക്കി

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയുടെ പേര് ചന്ദ്രനഗർ എന്നാക്കി മാറ്റാനുള്ള നിർദ്ദേശം ജില്ലാ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പാസാക്കി. ശനിയാഴ്ച നടന്ന ജില്ലാ പഞ്ചായത്ത് ബോർഡിന്റെ ആദ്യ യോഗത്തിൽ, ഫിറോസാബാദ് സദർ ബ്ലോക്കിൽ നിന്നുള്ള ബ്ലോക്ക് ചീഫ് ബിജെപി നേതാവ് ലക്ഷ്മി നാരായൺ യാദവ് ഫിറോസാബാദിന്റെ പേര് ചന്ദ്രനഗറാക്കി മാറ്റാനുള്ള നിർദ്ദേശം സർക്കാരിന് എഴുതി നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഫിറോസാബാദിന്റെ പേര് ചന്ദ്രനഗർ എന്ന് മാറ്റണമെന്ന ആവശ്യത്തെ എംപി ചന്ദ്രസെൻ ജഡൗൺ പിന്തുണച്ചതായി യാദവ് തിങ്കളാഴ്ച പറഞ്ഞു. ഇതിനുശേഷം ഈ പ്രമേയം പാസാക്കി. ഇത് അന്തിമ തീരുമാനത്തിനായി സർക്കാരിന് അയക്കും. നേരത്തെ ഫിറോസാബാദിന്റെ പേര് ചന്ദ്രവാദ് ആയിരുന്നുവെന്നും പിന്നീട് അത് ഫിറോസാബാദ് ആയി മാറ്റിയെന്നും അതിനാൽ അതിന്റെ പേര് ചന്ദ്രനഗർ എന്നായിരിക്കണമെന്നും യാദവ് പറഞ്ഞു നേരത്തെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ, സംസ്ഥാന…

രണ്ടു തവണ ഹോക്കി സ്റ്റിക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ച സവിത ഇന്ന് ഇന്ത്യയുടെ ‘വന്‍ മതില്‍’

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകൾ സെമിയിലെത്തിയപ്പോൾ ചരിത്രം സൃഷ്ടിച്ച ഒരു കളിക്കാരിയുണ്ട്. അത് മറ്റാരുമല്ല ഇന്ത്യൻ ഗോൾ വല കാത്ത സവിത പൂനിയയാണത്. എതിരാളികളുടെ ഓരോ നീക്കവും നിഷ്പ്രഭമാക്കിയ സവിതയുടെ പോരാട്ട വീര്യത്തിന് കാരണം ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച അനുഭവ സമ്പത്താണ്. 2003 ൽ ഹരിയാനയിലെ സിർസയിലെ സർക്കാർ ഹോക്കി നഴ്സറിയിൽ ചേർന്നതു മുതൽ സവിത പോരാടുകയാണ്. ജോദ്കയിലെ തന്റെ ഗ്രാമത്തിൽ നിന്ന് പരിശീലകൻ സുന്ദർ സിംഗ് ഖരാബിന്റെ കളരിയിലെത്താന്‍ അവർക്ക് ദിവസേന മണിക്കൂറുകളോളം പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. രണ്ട് കിറ്റുകള്‍ ഉണ്ടായിരുന്നതുകൊണ്ട് കണ്ടക്ടർമാർ ബസ്സില്‍ കയറ്റാത്തതിനെയും കയറ്റിയാൽ തന്നെ തന്റെ കിറ്റിൽ ചവിട്ടുന്നതിനെക്കുറിച്ചും കുഞ്ഞ് സവിത തന്റെ പിതാവിനോട് പരിഭവം പറയുമായിരുന്നു. ഇന്ന് ഒരു ടീമിന്റെയും 130 കോടി ജനങ്ങളുടെയും ഭാരം പേറുന്ന കിറ്റുമായാണ് അവർ ഗോൾവല കാക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറെ നിർണായകമായത്…

മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി

പരേതനായ ടി.ഒ. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 3 ചൊവ്വാഴ്ച 11 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സിമിത്തേരിയിൽ നടത്തപ്പെടും. മക്കൾ: ജോസഫ് സിറിയക് (തുണ്ടത്തിൽ ഏജൻസീസ്, രാമപുരം), പോൾ കെ അഗസ്റ്റ്യൻ (യു‌എസ്‌എ), ജയിംസ് കുര്യൻ (യു‌എസ്‌എ), ജോർജ്ജ് കുര്യാക്കോസ് (തുണ്ടത്തിൽ സ്റ്റോർസ്, രാമപുരം), ക്ളമന്റ് സിറിയക്, റവ. ഡോ. ആന്റണി തുണ്ടത്തിൽ MST, ഡോമിനി സിറിയക്, ഷേർളി പ്രിൻസ്, അലക്സ് കെ വിൻസന്റ്, ഷാന്റി മാത്യു, റിൻസി മാത്യു (എല്ലാവരും യുഎസ്‌എയില്‍). മരുമക്കൾ: മേരിക്കുട്ടി ജോസഫ് (കാര്യപ്പുറം, രാമപുരം), സ്റ്റാൻസി അഗസ്റ്റ്യൻ (SAV ബംഗ്ളാവ്, കുണ്ടറ, കൊല്ലം), മറിയമ്മ ജയിംസ് (നാല്പതിൽപുത്തൻകളം, കണ്ണാടി), ഗ്രേസി ജോർജ്ജ് (കോഴാംതടത്തിൽ, കടുത്തുരുത്തി), ബെറ്റി ക്ളമന്റ് (കൊച്ചുപറമ്പിൽ, വഴിത്തല), സെറിൻ ഡോമിനി (പേരൂക്കുന്നേൽ, രാമപുരം), പ്രിൻസ്…

ഫൊക്കാന കൺവൻഷൻ വൻ വിജയം; ജേക്കബ് പടവത്തിൽ പ്രസിഡന്റ്, വർഗീസ് പാലമലയിൽ സെക്രട്ടറി, എബ്രഹാം കളത്തിൽ ട്രഷറർ

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇന്‍ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ഏക ദിന കൺവൻഷൻ ന്യൂയോർക്കിലെ ലഗാർഡിയ എയർ പോർട്ടിനു സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് മുൻ തീരുമാന പ്രെകാരം വിജയകരമായി നടത്തപ്പെട്ടു. വിനോദ് കേയാർകെ ആയിരുന്നു കൺവെൻഷൻ ചെയർമാൻ. കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത യോടുള്ള ആദരസൂചകമായി ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നഗർ എന്നാണ് കൺവെൻഷൻ അങ്കണത്തിനു നാമകരണം ചെയ്തിരുന്നത്. മാർ ക്രിസോസ്റ്റം അനുസ്മരണത്തോടു കൂടി ആരംഭിച്ച യോഗത്തിൽ റെവ: സജി പാപ്പച്ചൻ, ജേക്കബ് പടവത്തിൽ, സുധാ കർത്താ, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, ബോബി ജേക്കബ് എന്നിവർ സംസാരിച്ചു. ബിസിനസ്സ് സെമിനാറിൽ ബാബു ഉത്തമൻ സി.പി.എ പങ്കെടുത്തു സംസാരിച്ചു. ജോസഫ് കുരിയാപ്പുറം മോഡറേറ്റർ ആയിരുന്നു. സുധാ കർത്തയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതു യോഗത്തിനു ശേഷം നടന്ന ഇലെക്ഷൻ മുഖ്യ…

ഇ.ഡി., പി‌എം‌ഒ, നീതി ആയോഗ് ഉദ്യോഗസ്ഥർ, കെജ്രിവാളിന്റെ സഹായി എന്നിവരുടെ പേരുകള്‍ പെഗാസസ് ചാരപ്പട്ടികയിൽ

ന്യൂഡൽഹി: പെഗാസസിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ട് ചോർന്ന ഡാറ്റാബേസിൽ ഒരു പ്രധാന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹകാരികൾ, പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), നീതി ആയോഗ് എന്നിവരുടെ നമ്പറുകളും ഉൾപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ കൂട്ടായ്മയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റായി (പിഎ) ജോലി ചെയ്തിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ വികെ ജെയ്‌നൊപ്പം നിരീക്ഷണത്തിനായി ലക്ഷ്യമിടുന്ന ആളുകളുടെ പട്ടികയിൽ മുതിർന്ന ഇഡി ഓഫീസർ രാജേശ്വർ സിംഗും ഉൾപ്പെടുന്നു. കൂടാതെ, കമ്മീഷന്റെയും പിഎംഒയുടെയും ഓരോ ഉദ്യോഗസ്ഥന്റെയും പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ എന്‍ എസ് ഒ ഗ്രൂപ്പ് നിർമ്മിച്ച പെഗാസസ് സ്പൈവെയറിലൂടെ നിരീക്ഷിക്കപ്പെടാൻ സാധ്യതയുള്ള 50,000-ലധികം നമ്പറുകൾ ആദ്യം ലിസ്റ്റ് ചെയ്തത് ഫ്രാൻസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത മാധ്യമ സ്ഥാപനം ‘സ്റ്റോറീസ്’ ആണ്. ഈ നമ്പറുകളിൽ ചിലത് ആംനസ്റ്റി ഇന്റർനാഷണൽ ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു.…

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ വെൽഫെയർ പാർട്ടി അനുമോദിച്ചു

വടക്കാങ്ങര : പ്രദേശത്ത് നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് അവാർഡ് നൽകി അനുമോദിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് ട്രഷറർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, കെ ജാബിർ, നാസർ അറക്കൽ, ഷറഫുദ്ധീൻ മൂന്നുകണ്ടത്തിൽ, അബ്ദുല്ല ഉമരി കൊണ്ടേരിതൊടി, കെ യാസിർ, എൻ.കെ അബ്ദുൽ മജീദ്, ഷീബ, സീനത്ത് മച്ചിങ്ങൽ, പ്രിയ ടീച്ചർ, അസ്റാബി കുറ്റീരി, എൻ അസ്ലമിയ ടീച്ചർ, റീന ഉണ്ണികൃഷ്ണൻ, സി.ടി സുമയ്യ ടീച്ചർ എന്നിവർ അവാർഡ് നൽകി അനുമോദിച്ചു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂണിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ സ്വാഗതവും സെക്രട്ടറി…