ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി ഭയന്ന് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു; ബാങ്കിനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് തടഞ്ഞു

കോട്ടയം: കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് ബാങ്കിലെ ഭവന വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി ഭയന്ന് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തു. കടുവാക്കുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൃതദേഹങ്ങളുമായി കോട്ടയം മണിപ്പുഴ അർബൻ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനുള്ള എസ്.ഡി.പി.ഐ പ്രവർത്തകരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നീക്കം പോലീസ് തടഞ്ഞു. കടുവാക്കുളം കൊല്ലാട് പുതുപ്പറമ്പിൽ ഫാത്തിമാ ബീവിയുടെ മക്കളായ നിസാർ ഖാൻ, നസീർ ഖാൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും ഇതിനിടെ നൊമ്പരമുണർത്തുന്ന കാഴ്ചയായി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പോലീസ് തടഞ്ഞതോടെ കോടിമത നാലുവരിപ്പാതയിൽ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. ചങ്ങനാശ്ശേരി, കോട്ടയം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ…

ആറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ അര്‍ജുന്‍ എന്ന ഡിവൈഎഫ്ഐ നേതാവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പി.കെ. ബഷീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അര്‍ജുന് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ മറുപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രതി അര്‍ജുന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയും യൂണിഫോം ധരിച്ച വോളണ്ടിയറും സൈബര്‍ പോരാളിയുമാണ്. പാർട്ടിയുടെ പേരിൽ ഇയ്യാള്‍ പ്രദേശവാസികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാണ്. പ്രതിയുടെ അച്ഛനും സിപിഎമ്മിന്റെ പ്രമുഖ പ്രവർത്തകനാണ്. സംഭവ ദിവസം ഉച്ചക്ക് കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്നു കുട്ടി. ആ സമയത്താണ് അര്‍ജുന്‍ അകത്ത് കയറി ടിവി ഓഫ് ചെയ്ത് കുട്ടിക്ക് മിഠായി…

നടന്‍ മണിയന്‍ പിള്ള രാജുവിന് ഓണക്കിറ്റ് വീട്ടിലെത്തിച്ച് മന്ത്രിയും പരിവാരങ്ങളും…!!

തിരുവനന്തപുരം: നടനും സംവിധായകനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിന് ഓണക്കിറ്റ് മന്ത്രി ജി ആർ അനിൽ നേരിട്ട് വീട്ടില്‍ കൊണ്ടുകൊടുത്തത് വിവാദമായി. പൊതുജനങ്ങള്‍ റേഷൻ കടകളിൽ നേരിട്ട് പോയി കാർഡ് വിശദാംശങ്ങൾ ‘ഇപോസ്’ മെഷീനിൽ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഒത്തുനോക്കിയാണ് സാധാരണ ഓണക്കിറ്റുകള്‍ വാങ്ങേണ്ടത്. എന്നാല്‍, അതെല്ലാം കാറ്റില്‍ പറത്തിയാണ് മണിയന്‍ പിള്ള രാജുവിന് അദ്ദേഹത്തിന്റെ ജവഹർ നഗർ ഭഗവതി ലെയ്‌നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ മന്ത്രി എത്തി കിറ്റ് കൈമാറിയത്. ചില ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ മന്ത്രിയുമായി ബന്ധപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പൊതുജനം വിവരം അറിയുന്നത്. ഭക്ഷ്യ -പൊതുവിതരണ വകുപ്പ് ജൂലൈ 31 -ന് ഓണക്കിറ്റ് വിതരണം ആരംഭിച്ചു. പാവപ്പെട്ടവരും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 3 വരെ നിശ്ചയിച്ചിട്ടുണ്ട്. ഇതു…

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് (രാജന്‍) പടവത്തില്‍

ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് പടവത്തില്‍ (രാജന്‍) വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ- സാമുദായിക രംഗത്തെത്തി. കോളജ് യൂണിയന്‍ സെക്രട്ടറി (കെ.എസ്.യു) ആയിട്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ എടുത്തശേഷം 1974 മുതല്‍ കംപ്യൂട്രോണിക്‌സ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായും പിന്നീട് പി.ആര്‍.ഒ ആയും അതേ സ്ഥാപനത്തില്‍ തുടര്‍ന്നു. 1982-ല്‍ നാട്ടില്‍ തിരിച്ചെത്തിയ പടവത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ഡിസ്ട്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം 1989-ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. 1994-ല്‍ ഫൊക്കാന എന്ന ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. 1995 – 1997 കാലഘട്ടത്തില്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായി. തുടര്‍ന്ന്…

അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വസതിക്ക് പുറത്ത് കാര്‍ ബോംബ് സ്ഫോടനം; 10 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വസതിക്ക് സമീപം ചൊവ്വാഴ്ച വന്‍ സ്ഫോടനം നടന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കുറഞ്ഞത് 10 പേർക്ക് പരിക്കേറ്റതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സ്ഫോടനത്തിന് ശേഷം മൂന്ന് തോക്കുധാരികൾ പ്രദേശത്തേക്ക് പ്രവേശിച്ചതായി രാജ്യത്തെ ആഭ്യന്തര മന്ത്രി മിർവൈസ് സ്റ്റാനിക്സായ് പറഞ്ഞു. അവരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ആക്രമണത്തിൽ കുറഞ്ഞത് 10 പേർക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യമന്ത്രിയുടെ വക്താവ് ദസ്തഗിർ നസാരി പറഞ്ഞു. മന്ത്രിയും കുടുംബവും പൂർണ്ണമായും സുരക്ഷിതരാണെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തര മന്ത്രി മിർവൈസ് സ്റ്റാനിക്സായിയുടെ അഭിപ്രായത്തിൽ, ഷെർപൂരിന്റെ സമീപ പ്രദേശങ്ങളിലാണ് സ്ഫോടനം നടന്നത്. തലസ്ഥാനത്തെ വളരെ സുരക്ഷിതമായ ‘ഗ്രീന്‍ സോണില്‍’ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. ഇടക്കാല പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദിന്റെ വസതിക്ക് പുറത്താണ് സ്ഫോടനമുണ്ടായത്. രാത്രി…

താലിബാനിൽ നിന്ന് രക്ഷിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു

കാബൂള്‍: സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെ താലിബാനിൽ നിന്ന് രക്ഷിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചപ്പോഴാണ് താലിബാനും വിദേശ തീവ്രവാദ ഗ്രൂപ്പുകളും നടത്തുന്ന ആക്രമണങ്ങളാൽ അഫ്ഗാനിസ്ഥാനിലെ യുദ്ധം അതിവേഗം വഷളാകുന്ന സാഹചര്യം അദ്ദേഹം സൂചിപ്പിച്ചത്. സ്ഥിതി മെച്ചപ്പെടുത്താൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, വിദേശ പോരാളികളുമായും തീവ്രവാദ ഗ്രൂപ്പുകളുമായും ഒത്തുചേർന്ന താലിബാൻ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും, മേഖലയുടെ സുസ്ഥിരതയിലും സുരക്ഷയിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളാണെന്നും ആത്മർ പറഞ്ഞു. താലിബാനും വിദേശ ഭീകര സംഘടനകളും നടത്തുന്ന വർദ്ധിച്ചുവരുന്ന അക്രമങ്ങളെയും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് ആത്മർ ജയ്ശങ്കറുമായി പങ്കുവെച്ചു. അഫ്ഗാനിസ്ഥാനിലെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷാ…

ബഹ്‌റൈനിലെ സെൻട്രൽ ബാങ്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു

രാജ്യത്തിന്റെ സെൻട്രൽ ബാങ്കിനെതിരെയും ബഹ്റൈൻ സർക്കാരിന്റെ മറ്റ് നിരവധി ബാങ്കുകൾക്കെതിരെയും അടുത്തിടെ ചുമത്തിയ ആരോപണങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. അത്തരം നടപടികൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. “ഇറാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനിലെ മറ്റ് ഇറാനിയൻ ബാങ്കുകൾക്കെതിരായ ആരോപണങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ ശക്തമായി തള്ളിക്കളയുന്നു,” മാധ്യമ പ്രവർത്തകരോട് സംസാരിച്ച മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്സാദെ പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ, സദെരാത്, മെല്ലി ബാങ്കുകൾക്കും അവരുടെ മാനേജർമാർക്കും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയർത്തുന്നത് രാഷ്ട്രീയ പ്രേരണകളെ അടിസ്ഥാനമാക്കിയുള്ളതും നിയമപരമായി മൂല്യമില്ലാത്തതുമാണെന്നും ഖതീബ്സാദെ കൂട്ടിച്ചേർത്തു. “ബഹ്‌റൈൻ കോടതികൾ [ഇറാനിലെ സെൻട്രൽ ബാങ്കിനും ഇറാനിയൻ വ്യക്തികൾക്കും ബാങ്കുകൾക്കുമെതിരെ എടുത്ത നീതിന്യായ നടപടിക്രമങ്ങൾ വളരെ വികലമാണ്. ചില മാധ്യമ സ്രോതസ്സുകൾ ഒഴികെ ഞങ്ങൾക്ക് വിശദാംശങ്ങൾ അറിയാൻ ഞങ്ങൾക്ക് ഔദ്യോഗികവും വിശ്വസനീയവുമായ ഒരു ഉറവിടവുമില്ല.…

അർധരാത്രിയിൽ കുടപിടിക്കുന്ന അർധജ്ഞാനി: സുരേന്ദ്രന്‍ നായര്‍

സമൂഹത്തിൽ സദ് പ്രവർത്തികൾ കൊണ്ട് സുപ്രസിദ്ധി കൈവരിക്കുന്നവരും കുത്സിത മാർഗ്ഗങ്ങളിൽ കൂപ്പുകുത്തി കുപ്രസിദ്ധരായി ഭവിക്കുന്നവരുമുണ്ട്. അത്തരത്തിൽ കുപ്രസിദ്ധിക്കായി രാമായണം എന്ന ഇതിഹാസ കാവ്യത്തെയും അതിന്റെ വായനക്കാരെയും അപഹസിച്ചുകൊണ്ടു നിരന്തരമായി ഒരാൾ ഒരു ഓൺലൈൻ പത്രത്തിലൂടെ ലേഖനങ്ങൾ പടച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. രാമായണ വായന ബഹിഷ്കരിക്കുവാനും അതിനായി ആ മാധ്യമത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും രാമകഥയും ശ്രീരാമ നന്മയും സഹൃദയ മനസ്സുകളിൽ വൻ സ്വധീനം ചെലുത്തി നിലനിൽക്കുമ്പോൾ തിന്മയുടെ പ്രതീകങ്ങളായി പ്രത്യക്ഷപ്പെടുന്ന രാവണനെയും ശൂർപ്പണഖയെയും മഹത്വവൽക്കരിച്ചു വാറോലകൾ എഴുതി ഇയാൾ ഒരുതരം വിരേചന സുഖം അനുഭവിക്കുന്നതായി തോന്നുന്നു. റമദാന്റെ പുണ്യ നാളുകളിൽ പ്രവാചക പ്രകീർത്തനങ്ങൾ പത്ര പംക്തികളിൽ വിളമ്പി അറിവാളരായി അറിയപ്പെടുന്ന ഈ മഹാൻ അന്ധൻ ആനയെ കണ്ടപോലെ ആദികവിയെയും ആദികാവ്യത്തെയും അപനിർമ്മിക്കാൻ തന്റെ അല്പബുദ്ധിയിലൂടെ പാഴ്ശ്രമം നടത്തുന്നതായാണ് വായനക്കാർക്ക് തോന്നുന്നത്.…

യു എസ് ടി ഈ വർഷം 10,000 പുതിയ ജീവനക്കാരെ നിയമിക്കും

തിരുവനന്തപുരം, ഓഗസ്റ്റ് 3, 2021: ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ പസിഫിക്ക് മേഖലയിലും ആഗോളതലത്തിലെ തങ്ങളുടെ മറ്റു പ്രവർത്തന മേഖലകളിലും ഈ വർഷം 10,000 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. ഏഷ്യ പസിഫിക്ക് മേഖലയിൽ ഇന്ത്യ, ഇസ്രായേൽ, മലേഷ്യ, സിംഗപ്പൂർ എന്നെ രാജ്യങ്ങളെ കൂടാതെ, വടക്കേ അമേരിക്ക (യു എസ് എ, മെക്സിക്കോ, കാനഡ, കോസ്റ്റ റിക്ക); ദക്ഷിണ അമേരിക്ക (ചിലി, പെറു, അർജെന്റിന, കൊളംബിയ); യൂറോപ്പ് (യൂ കെ, സ്പെയിൻ, ജർമ്മനി, ബൾഗേറിയ, റൊമാനിയ, യുക്രെയ്ൻ, ഓസ്ട്രിയ, സ്വിട്സർലാൻഡ്, പോളണ്ട്, ബെൽജിയം, ദ നെതർലൻഡ്സ്, ലക്സമ്പോർഗ്ഗ്) ; ഓസ്‌ട്രേലിയ; എന്നിവിടങ്ങളിലാണ് യു എസ് ടി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുക. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കമ്പനികളുടെ ഡിജിറ്റൽ പരിണാമത്തിനും, ഡിജിറ്റൽ സാമ്പത്തികാവസ്ഥയുടെ ഉയർച്ചയ്ക്കുമായി വർധിത വീര്യത്തോടെ പ്രവർത്തിച്ചു വരികയാണ് യു…

ഇന്ത്യയെ ട്രോളിയ ഇംഗ്ലണ്ടിന്റെ ഫാന്‍സ് ഗ്രൂപ്പ് ‘ബാര്‍മി’ക്ക് ചുട്ട മറുപടിയുമായി ഇന്ത്യന്‍ ഫാന്‍സ്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെ, സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോരാട്ടം തുടങ്ങി. ഇംഗ്ലണ്ടിന്റെ ഫാൻ ക്ലബ്ബായ ബാർമിയാണ് ഇന്ത്യക്കെതിരെ ആദ്യം ട്രോളുമായി എത്തിയത്. പിന്നീട് ഇന്ത്യൻ ആരാധകർ ഇതിന് ചുട്ട മറുപടി നൽകുകയും ചെയ്തു. നോട്ടിംഗ്ഹാമിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. നോട്ടിംഗ്ഹാം ഇന്ത്യയുടെ ഭാഗ്യം കൂടിയാണ്. കാരണം, ഇവിടെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് ജയിച്ചത്. 2018 ലെ അവസാന പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 1-4 തോറ്റെങ്കിലും ഇന്ത്യയുടെ ആശ്വാസ ജയം നോട്ടിംഗ്ഹാമിലായിരുന്നു. ആദ്യ ടെസ്റ്റിന് മുമ്പ് വിരാട് കോഹ്‌ലിയെയും സംഘത്തെയും ബാർമി ആർമി അവരുടെ ഔഗിക ട്വിറ്റർ ഹാൻഡിലിലൂടെ പരിഹസിച്ചു. പുതിയ സംഗീതം: നോട്ടിംഗ്ഹാമിൽ അവതരിപ്പിക്കുന്ന കോലീസ് ബോയ്സ് എന്ന മ്യൂസിക് ബാൻഡിനെ അനുസ്മരിപ്പിക്കുന്ന ഫോട്ടോയുമായാണ് ബാർമി ആർമി ട്രോളിയത്. നായകന്‍ വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍,…