വാല്മീകിയും നാമ മഹിമയും

(ധ്യാന ശ്ലോകം) “കൂജന്തംരാമ രാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാ ശാഖാം വന്ദേ വാല്മീകി കോകിലം! വാൽമീകേർ മുനി സിംഹസ്യ കവിതാ വന ചാരിണഃ ശ്രുൻവൻ രാമ കഥാ നാദം കോനയാതി പരാം ഗതിം”! (വാല്മീകി ഭഗവാനെപ്പറ്റി) രത്നാകരനെന്നൊരു തസ്കരൻ അമൂല്യമാം രത്നതുല്യനായ് ആദികവിയായ്, വിഖ്യാതനായ്! നാരദരരുൾ ചെയ്ത നാമം താൻ മഹിതമാം നാൾ തോറു മുരുവിട്ടോ രാനാമം,”രാമ രാമ”! ബ്രാഹ്മണ കുടുംബത്തിൽ പിറന്നൊരാബാലനു വ്യാധ സംഘത്തിൻ കൂടെ വളരേണ്ടതായ് വന്നു! സംഗമ സംസർഗ്ഗാദി ദോഷത്താലവനുടെ സഞ്ചാര പഥം തെറ്റി കൊള്ളക്കാരനായ്ത്തീർന്നു! വഴിപോക്കരെയെല്ലാം ഹിംസിച്ചും പീഡിപ്പിച്ചും കഴിച്ചു ദിനരാത്രം കുടുംബം പുലർത്താനായ്! ധർമ്മത്തിൻ അധർമ്മത്തിൻ ഭേദമേയറിയാതെ ധർമ്മ പത്നിയേം പിഞ്ചു മക്കളേം പുലർത്തിനാൻ! ത്രികാലജ്ഞാനിയാം ഋഷി അവനിൽ കണ്ടിരിയ്ക്കാം പിൻ തലമുറയ്ക്കനു യോജ്യനാം ഗുരുവിനെ! ത്രിലോക സഞ്ചാരിയാംനാരദർ നിമിത്തമായ് വിശ്രുതമാകും ശ്രീമദ് വാല്മീകി രാമായണം! കുടുംബം പുലർത്തുവാൻ…

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ (അടുക്കള)

ചേരുവകള്‍ • കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg • വറ്റല്‍മുളക് – 12 എണ്ണം • കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍ • ഇഞ്ചി – 2 ഇഞ്ച് കഷണം • വെളുത്തുള്ളി – 10 അല്ലി • ചെറിയ ഉള്ളി – 15 എണ്ണം • കറിവേപ്പില – 2 ഇതള്‍ • നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ • മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് • ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം – കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക. – ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1…

വീട്ടിൽ ജനകീയ വായനശാല തുറന്ന ആയിഷ ഷമീറയെ ഫ്രറ്റേണിറ്റി ആദരിച്ചു

പട്ടാമ്പി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആഡേണുമായി കത്തിടപാട് നടത്തി പ്രചോദനമുൾക്കൊണ്ട് വീട്ടിൽ ജനകീയ വായനശാല ആരംഭിച്ച പട്ടാമ്പി കൊടലൂർ സ്വദേശിനി ആയിഷ ഷമീറിനെ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗവും മുതുതല ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ അമീറ മുസ്തഫ മൊമെന്റോ കൈമാറി. ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മിർഷാദ് റഹ്മാൻ, ഷൗക്കത്ത്, അനീസ്, ആയിഷ ഷമീറയുടെ കുടുംബം എന്നിവർ സന്നിഹിതരായി.

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയെ അറസ്റ്റു ചെയ്തു

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ നെടുമങ്ങാട് സ്വദേശി താജുദ്ദീനെ (49) പോലീസ് അറസ്റ്റു ചെയ്തു. എറണാകുളത്തെ ദിവാൻസ് റോഡിൽ ബ്രില്ലാന്റോ എച്ച് ആര്‍ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് താജുദ്ദീന്‍ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തിവന്നിരുന്നത്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് കൊവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്നും, മൂന്നു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി പരസ്യം ചെയ്താണ് ഇയ്യാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് +2 മാത്രമാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിലേക്ക് 70,000 രൂപയും നെതര്‍ലന്‍ഡിലേക്ക് മൂന്ന് ലക്ഷം രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഇംഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് 30,000 രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം. കൊച്ചിയില്‍ കോവിഡിന്റെ…

ചൈനയെ നേരിടാന്‍ യു എസിനോടൊപ്പം ഇന്ത്യയും; ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുള്ള “സൗഹൃദ രാജ്യങ്ങളുമായുള്ള” സുരക്ഷാ ബന്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ദക്ഷിണ ചൈനാ കടലില്‍ യുഎസ് നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകളുടെ കൂട്ടത്തില്‍ ഇന്ത്യയും പങ്കുചേര്‍ന്നു. റിപ്പോർട്ടുകൾ പ്രകാരം, ഒരു ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറും ഒരു മിസൈൽ യുദ്ധക്കപ്പലും ഉൾപ്പെടെ നാല് ഇന്ത്യൻ യുദ്ധക്കപ്പലുകൾ രണ്ട് മാസത്തേക്ക് തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണ ചൈന കടൽ, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലേക്ക് വിന്യസിക്കുമെന്ന് ഇന്ത്യൻ നാവികസേന ബുധനാഴ്ച പ്രഖ്യാപിച്ചു. “ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ വിന്യാസം, സമുദ്ര മേഖലയിൽ നല്ല ക്രമം ഉറപ്പുവരുത്തുന്നതിനായി സൗഹൃദ രാജ്യങ്ങളുമായി പ്രവർത്തനപരമായ സമീപനവും സമാധാനപരമായ സാന്നിധ്യവും ഐക്യദാർഢ്യവും അടിവരയിടുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നാവികസേനയുടെ അഭിപ്രായത്തിൽ, അവരുടെ വിന്യാസത്തിന്റെ ഭാഗമായി, ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഗുവാം തീരത്ത് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാവിക സേനകളുമായുള്ള വാർഷിക സംയുക്ത യുദ്ധ അഭ്യാസങ്ങളിലും പങ്കെടുക്കും. നാല് രാജ്യങ്ങളും ചേർന്ന്…

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയവര്‍ക്ക് സഹായഹസ്തവുമായി ഫ്രണ്ട് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണുകളെയും ലാപ്‌ടോപ്പുകളെയും ടിവിയെയും മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിര്‍ദ്ധനരായ പലര്‍ക്കും അതിനു കഴിയുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരത്തെ തുടര്‍ന്നാണ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഇത്തരമൊരു സഹായപദ്ധതിയുമായി രംഗത്ത് ഇറങ്ങിയത്. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടത്തിയിട്ടുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളാണ് കുട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. തിരുമൂലപുരം എസ്എന്‍വി ഹൈസ്‌കൂളിലെ നിര്‍ദ്ധനരായ കുട്ടികളുടെ പഠനാവശ്യം മുന്‍നിര്‍ത്തിയ നടത്തിയ പരിപാടിയില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക സന്ധ്യ ഡി. ഫോണുകള്‍ സനല്‍പണിക്കരില്‍ നിന്നും ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ പി.റ്റി. പ്രസാദ്, എസ്എന്‍ഡിപി ഡയറക്ട് ബോര്‍ഡ് അംഗം സന്തോഷ് ഐക്കരപ്പറമ്പില്‍ പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫ്രണ്ട്‌സ്…

അഫ്ഗാൻ സൈന്യത്തിന്റെ ആക്രമണത്തിൽ പാക് ഭീകരൻ കൊല്ലപ്പെട്ടു

താലിബാനുമായുള്ള ബന്ധം പാക്കിസ്താന്‍ നിരന്തരം നിഷേധിച്ചുന്നുണ്ടെങ്കിലും, പാക്കിസ്താനാണ് താലിബാനെ സഹായിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. അൽ-ഖ്വയ്ദ എന്ന ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു പാക് പൗരൻ അഹ്മദിയും രണ്ട് താലിബാൻ കമാൻഡർമാരും ഉൾപ്പെടെ 54 താലിബാൻ ഭീകരരെയാണ് അഫ്ഗാന്‍ സേന കൊലപ്പെടുത്തിയത്. ആഗസ്റ്റ് 3 ന് അഫ്ഗാൻ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിൽ നിരവധി ഭീകരർക്കും പരിക്കേറ്റിട്ടുണ്ട്. ഹെൽമണ്ട് മേഖലയുടെ പ്രാന്തപ്രദേശത്ത് നടന്ന ആക്രമണത്തിൽ അൽ-ഖ്വയ്ദ തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള പാക് പൗരനായ അഹ്മദിയും രണ്ട് താലിബാൻ കമാൻഡർമാർ ഉൾപ്പെടെ 54 താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഈ വ്യോമാക്രമണത്തിൽ മറ്റ് 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാന്‍-അല്‍ഖ്വയ്ദ സഖ്യത്തിന്റെ അക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അഫ്ഗാൻ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്. അഫ്ഗാൻ…

ദളിത് പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ ചിത്രം പങ്കുവെച്ച രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി; ട്വിറ്റര്‍ ഇന്ത്യക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ഡൽഹിയിലെ നംഗൽ ഗ്രാമത്തിൽ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത 9 വയസ്സുള്ള നിരപരാധിയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം നിയമ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയെ ബിജെപി ആക്രമിച്ചത്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത് പോക്സോ നിയമപ്രകാരം തെറ്റാണെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, ഈ വിഷയത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് നൽകി. രാഹുൽ ഗാന്ധി പങ്കുവച്ച ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് നൽകിയത്. “പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണ്. ഇത് ശ്രദ്ധയിൽപ്പെട്ടുകൊണ്ട്, ഈ പോസ്റ്റ് നീക്കം ചെയ്യാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. ബുധനാഴ്ച…

കേരളത്തില്‍ നിന്നുള്ള റോഡുകള്‍ കര്‍ണ്ണാടക അടച്ചു

കാസർകോട്: കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് ജനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ 12 റോഡുകളൊഴികെ മറ്റെല്ലാ റോഡുകളും കര്‍ണ്ണാടാക അടച്ചു. കാസർഗോഡേക്കുള്ള 12 റോഡുകൾ ഒഴികെയുള്ള എല്ലാ റോഡുകളുമാണ് അടച്ചത്. കേരളത്തിൽ കോവിഡ് വ്യാപകമായതിനാൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടകയുടെ റോഡ് അടച്ചുപൂട്ടൽ വിമർശനത്തിനും സംഘർഷങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇതിന് പുറമെ കാസര്‍കോട് നിന്നും മദ്യം വാങ്ങാനായി ആളുകള്‍ കര്‍ണാടകയിലേക്ക് വരാതിരിക്കാന്‍ അതിര്‍ത്തി പ്രദേശത്തെ 29 മദ്യവില്‍പന ശാലകളും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചിടാന്‍ നിര്‍ദേശിച്ചു. കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിനേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളേയും അവഗണിച്ചാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

തമിഴ്നാട് പോലീസ് ഡി‌വൈ‌എസ്പി ചമഞ്ഞ് തട്ടിപ്പു നടത്തിയ വിരുതനെ കേരള പോലീസ് കുടുക്കി

തമിഴ്നാട് പോലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്നാട്ടിലും കറങ്ങി നടന്ന ഡിവൈഎസ്പിയെ കേരള പോലീസ് പിടികൂടി. ചെന്നൈ സ്വദേശി സി. വിജയനെയാണ് കേരള പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടിയത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥ തമിഴ്നാട് പോലീസ് ആണന്നേ ആര്‍ക്കും തോന്നുകയുള്ളൂ. ആര്‍ക്കും യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത രീതിയിലായിരുന്നു വേഷവിധാനം. തമിഴ്നാട് പോലീസ് ഉപയോഗിക്കുന്നതു പോലെയുള്ള വെള്ള ജീപ്പില്‍ തന്നെയായിരുന്നു കേരളത്തിലേക്കുള്ള വരവ്. വാഹനത്തിൽ നിന്നും രണ്ടു മൊബൈൽ ഫോണുകളും, വ്യാജ തിരിച്ചറിയൽ കാർഡും, പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോഡി പോലീസ് യൂണിഫോമും ഉണ്ടായിരുന്നു. കുമളി അതിര്‍ത്തി വഴി കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ. നിഷാദ് മോനെ പരിചയപ്പെട്ടു. പിന്നീട് ഇയാള്‍ തമിഴ് നാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കട്ടപ്പന പോലീസ് സ്‌റ്റേഷന്റെ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ഡിവൈഎസ്പി വി.എ.നിഷാദിന് സംശയം ഉണ്ടായി. തുടര്‍ന്ന് ഇയാളെ കുറിച്ചുള്ള വിവരം അറിയാന്‍…