വിവാഹവും വിവാഹമോചനവും ഏകീകൃത നിയമത്തിലൂടെയാകണം: ഹൈക്കോടതി

രാജ്യത്തെ വിവാഹ നിയമങ്ങൾ മാറ്റിയെഴുതേണ്ട സമയമായി എന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനും വ്യക്തിനിയമത്തിനു പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം. ഏകീകൃത നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരായ അപ്പീലുകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടിയുടെ പരാമര്‍ശം. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണന്ന് കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. വൈവാഹിക പീഡനം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ്. ഇങ്ങനെ കഷ്ടപ്പെടുന്നവർക്ക് വിവാഹമോചനം നിഷേധിക്കാനാവില്ലെന്ന് കോടതി വിധിച്ചു.

വനിതാ ഡോക്ടറേയും സുരക്ഷാ ജീവനക്കാരനേയും ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനേയും ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ റഷീദ്, റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കരിമഠം സ്വദേശികളാണ്. ഇന്നലെ രാത്രിയിലായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പ്രതികള്‍ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ എത്തിച്ച സംഘം ക്യൂ തെറ്റിച്ച് ആശുപത്രിയിലേക്ക് തള്ളികയറുകയും ബഹളം വയ്ക്കുകയും ചെയ്തായി സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ഇവരെ തടയാന്‍ ശ്രമിച്ച ഡ്യൂട്ടി ഡോക്ടര്‍ മാലു മുരളിക്കാണ് മര്‍ദ്ദനമേറ്റത്. ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയും തറയില്‍ തള്ളിയിടുകയും ചെയ്തു. കൂടാതെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ഡോക്ടര്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ നിരവധി തവണ പ്രതികള്‍…

മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്‌ന പുനർനാമകരണം ചെയ്തു; രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം

മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ് എന്നറിയപ്പെടുന്ന രാജ്യത്തെ പരമോന്നത കായിക അവാർഡ് ഖേൽ രത്‌ന അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതുവരെ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് എന്നാണ് ഈ അവാർഡ് അറിയപ്പെട്ടിരുന്നത്. ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദ് 1926 മുതൽ 1949 വരെ ഇന്ത്യയെ പ്രതിനിധീകരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ കരിയറിൽ 400 ലധികം ഗോളുകൾ നേടി. 25 ലക്ഷം രൂപ അടങ്ങുന്നതാണ് അവാർഡ്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോദി ഖേൽ രത്ന അവാർഡ് പുനർനാമകരണം പ്രഖ്യാപിച്ചത് “മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്‌ന അവാർഡ് നൽകാൻ ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ എനിക്ക് ലഭിക്കുന്നുണ്ട്. അവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്‌ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ്…

കോവിഡ്-19: രോഗലക്ഷണമില്ലാത്തവര്‍ക്ക് പത്ത് ദിവസം മാത്രം വീട്ടിൽ ഒറ്റപ്പെടൽ; കോവിഡ് ഡിസ്ചാർജ് മാർഗ്ഗനിർദ്ദേശം പുതുക്കി

തിരുവനന്തപുരം: തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗ്ഗനിർദ്ദേശം പുതുക്കി. രോഗലക്ഷണങ്ങളില്ലാത്തവർക്ക്, പത്ത് ദിവസത്തേക്ക് വീട്ടിൽ ഒറ്റപ്പെടൽ ഏർപ്പെടുത്തി. നേരിയ ലക്ഷണങ്ങളുള്ളവർക്ക് പത്ത് ദിവസത്തേക്ക് മാത്രമാണ് ഹോം ഐസൊലേഷൻ. കഠിനമായ രോഗമുള്ളവരെ 20 ദിവസം നിരീക്ഷിക്കണം. സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപിച്ച് ഒന്നര വർഷത്തിന് ശേഷം ഡിസ്‌ചാർജ്‌ മാർഗരേഖയിൽ കാതലായൊരു മാറ്റം വരുന്നത് ഇപ്പോഴാണ്. കോവിഡ് രോഗി ആരുമായും സമ്പർക്കം പുലർത്താതെ 17 ദിവസം ഹോം ഐസൊലേഷനിൽ കഴിയണം എന്നതാണ് നിലവിലുള്ള മാർഗരേഖ. ഈ നിർദ്ദേശത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി (എ, ബി, സി) തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വൈറ്റമിന്‍ ഗുളികകളോ നല്‍കേണ്ട ആവശ്യമില്ല. അതേസമയം, കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ്…

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവിനെ സര്‍ക്കാര്‍ സര്‍‌വീസില്‍ നിന്ന് പിരിച്ചുവിട്ടു; പുനര്‍‌നിയമനമോ പെന്‍ഷനോ ലഭിക്കില്ല

ജൂണ്‍ 21-ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍‌വീസില്‍ നിന്ന് യാതൊരു ആനുകൂല്യവുമില്ലാതെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ സര്‍‌വീസില്‍ പുനര്‍നിയമനമോ പെന്‍ഷനോ കിരണ് ലഭിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയ (24) ജൂണ്‍ 21 തിങ്കളാഴ്ച പുലർച്ചെയാണ് ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. വിസ്‌മയ ആത്‍മഹത്യ ചെയ്യില്ലെന്നും സ്‍ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കിരണ്‍ കുമാര്‍ അറസ്റ്റിലായിരുന്നു. 2020 മാര്‍ച്ചിലായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരായത്. കൊല്ലം മോട്ടോർ വാഹനവകുപ്പ് റീജിയണല്‍ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്നു കിരൺ കുമാർ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്‌പെൻഷനിലായിരുന്നു കിരൺ കുമാർ. വകുപ്പ്തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആൻറണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്.…

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു

കരിപ്പൂർ വിമാനപകടം നടന്ന് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ എംഡിഎഫിന്റെ ആഭിമുഖ്യത്തിൽ വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു. കോവിഡ് പ്രാട്ടോക്കാൾ കൃത്യമായി പാലിച്ചായിരിക്കും പരിപാടി. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശിതരുർ എം പി എന്നിവർ ഓൺലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും. എം.ഡി.എഫ് ചെയർമാൻ യു എ നസീറിൻ്റെ അദ്ധ്യക്ഷതയിൽ എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്യും. എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി വി ഇബ്രാഹിം എംൽഎ അനുസ്മരണ പ്രഭാഷണവും നടത്തും. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ…

ഫീനിക്സ് പോലീസിന്റെ “അമിതമായ” ബലപ്രയോഗത്തെക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് (DOJ) അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍: യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) ഫീനിക്സ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പൗരാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നു. ഫീനിക്സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നിയമവിരുദ്ധമായി മാരകമായ ബലപ്രയോഗം നടത്തിയെന്നും, വിവേചനപരമായ രീതിയില്‍ പോലീസിംഗില്‍ ഏർപ്പെട്ടെന്നും, സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തിയെന്നും, ഭവനരഹിതരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച അന്വേഷണം ആരംഭിച്ചത്. അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ് പ്രഖ്യാപിച്ച അന്വേഷണം, ഒരു പ്രധാന അമേരിക്കൻ നഗരം ഉൾപ്പടെ, ഏറ്റവും പുതിയ അന്വേഷണത്തില്‍ ഫീനിക്സ് നഗരവും ഉള്‍പ്പെടും. ഭവനരഹിതരായ വ്യക്തികളുടെ സാധനങ്ങൾ നിയമവിരുദ്ധമായി പിടിച്ചെടുത്തതും നീക്കം ചെയ്തതും അന്വേഷിക്കും. “വൈകല്യമുള്ള ആളുകളോട് പ്രതികരിക്കുന്ന ഫീനിക്സ് പോലീസ് വകുപ്പിന്റെ സംവിധാനങ്ങളും രീതികളും അന്വേഷണം വിലയിരുത്തും. അന്വേഷണത്തിൽ PhxPD നയങ്ങൾ, പരിശീലനം, മേൽനോട്ടം, ഫോഴ്സ് ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ സമഗ്രമായ അവലോകനവും, പി.എക്സ്.പി.ഡി. പരാതി സ്വീകരിക്കൽ, അന്വേഷണം, അവലോകനം, നിലപാട്, അച്ചടക്കം എല്ലാം അന്വേഷണത്തിന്…

ട്രംപ് ഭരണകാലത്തെ നയപ്രകാരം കുടിയേറ്റക്കാരെ തെക്കൻ മെക്സിക്കോയിലേക്ക് നാടുകടത്താന്‍ തുടങ്ങി

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘മനുഷ്യത്വരഹിതമായ’ കുടിയൊഴിപ്പിക്കൽ നയം ശക്തിപ്പെടുത്തുന്നതിലൂടെ കുടിയേറ്റം തടയുന്നതിനായി ബൈഡന്‍ ഭരണകൂടം മധ്യ അമേരിക്കൻ, മെക്സിക്കൻ കുടുംബങ്ങളെ തെക്കൻ മെക്സിക്കോയിലേക്ക് നാടുകടത്താന്‍ തുടങ്ങി. യുഎസ് അതിർത്തി നയമായ ‘ടൈറ്റില്‍ 42’ പ്രകാരം അതിര്‍ത്തി കടക്കല്‍ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 200 മെക്സിക്കൻ, മധ്യ അമേരിക്കൻ കുടുംബാംഗങ്ങളെ വ്യാഴാഴ്ച മെക്സിക്കോയിലേക്ക് നാടു കടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ റിപ്പബ്ലിക്കൻ മുൻഗാമികൾ അവതരിപ്പിച്ച പല കുടിയേറ്റ നയങ്ങളും മാറ്റിയെങ്കിലും വിവാദമായ ‘ടൈറ്റില്‍ 42’ നയം തുടർന്നു. ആരോഗ്യ വിദഗ്ധരും കുടിയേറ്റ അനുകൂല അഭിഭാഷകരും വാദിക്കുന്നത് വ്യക്തമായ, ആരോഗ്യപരമായ സമീപനമില്ലാതെ അഭയാർത്ഥികളുടെ പ്രവേശനം തടയുന്നു എന്നാണ്. എന്നാൽ അമേരിക്കയിൽ കോവിഡ് -19 ഡെൽറ്റ വേരിയന്റ് വ്യാപിക്കുന്നതിനാൽ യുഎസിലെ തടങ്കല്‍ കേന്ദ്രങ്ങള്‍ നിറയുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് ബൈഡന്‍ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. മെക്സിക്കൻ കുടിയേറ്റക്കാരെ യുഎസ്-മെക്സിക്കോ…

കോവിഡ്-19: ഹൂസ്റ്റന്‍ ഹാരിസ് കൗണ്ടിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍ : ഹൂസ്റ്റനിലെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയില്‍ കോവിഡ് വ്യാപകമാകുകയും പല ആശുപത്രികളിലേയും എമര്‍ജന്‍സി റൂമുകള്‍ മുഴുവന്‍ കോവിഡ് രോഗികളെ കൊണ്ടു നിറയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലര്‍ട്ടില്‍ നിന്നും റെഡ് അലര്‍ട്ടായി ഉയര്‍ത്തിയെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗാ ആഗസ്ത് 5 വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു. ഇന്നലെ ഡാലസ് കൗണ്ടിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേറ്റ് ചെയ്യാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജഡ്ജി നിര്‍ദേശിച്ചു. ഹൂസ്റ്റന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണറും ലോക്കല്‍ ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ടസും ഹൂസ്റ്റണ്‍ സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി റൂമുകള്‍ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങള്‍! ഉള്ളവര്‍ ലോക്കല്‍ എമര്‍ജന്‍സി സെന്ററുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വ്യാപനം ഒരു…

ന്യൂയോര്‍ക്കിലെ സ്വന്തം ഓഫീസില്‍ വക്കീല്‍ അടിയേറ്റു കൊല്ലപ്പെട്ടു

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ജാക്‌സന്‍ ഹൈറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന സ്വന്തം ലൊ ഓഫീസില്‍ വക്കീല്‍ അടിയേറ്റു കൊല്ലപ്പെട്ടു. ആഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ക്യൂന്‍സ് പോലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. വിവാഹമോചനം, സാമ്പത്തീക പ്രശ്‌നങ്ങള്‍ എന്നിവ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്ന ക്യൂന്‍സില്‍ അറിയപ്പെടുന്ന ചാള്‍സ് സുലോട്ട്(65) എന്ന ലോയറാണ് വ്യാഴാഴ്ച രാവിലെ മര്‍ദ്ദനമേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി അവിടെ വൃത്തിയാക്കുവാന്‍ എത്തിയ ക്ലീനര്‍ കണ്ടെത്തിയത്. മാറിലും, മുഖത്തും, മര്‍ദനത്തെ തുടര്‍ന്ന് കാര്യമായി പരിക്കുകളുണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്ംഭവ സ്ഥലത്തുവെച്ചു തന്നെ വക്കീല്‍ മരിച്ചതായും പോലീസ് പറഞ്ഞു. 1982 മുതല്‍ ന്യൂയോര്‍ക്കില്‍ വക്കീലായി പ്രാക്ടീസു ചെയ്യുകയായിരുന്നു ചാള്‍സ്. ആഗസ്റ്റ് 5ന് ക്യൂന്‍സ് സുപ്രീം കോര്‍ട്ടില്‍ കേസ്സിന് ഹാജരാകേണ്ടതായിരുന്നു ചാള്‍സ്. വളരെ നല്ല വ്യക്തിത്വത്തിനുടമായിരുന്നു എന്ന് തൊട്ടടുത്തു താമസിക്കുന്ന 75 വയസ്സുള്ള മേരിയാന റമീസെ പറഞ്ഞു. ക്യൂന്‍സ് പോലീസ് വൈകീട്ട് നടത്തിയ വാര്‍ത്താ…