മസ്കറ്റിൽ നിര്യാതനായ റെജി ഈപ്പന്റെ സംസ്കാരം ബുധനാഴ്ച

ഹൂസ്റ്റൺ: റാന്നി നെല്ലിക്കമൺ പെരുമന വീട്ടിൽ പരേതനായ ഈപ്പൻ പോത്തന്റെയും, അന്നമ്മ പോത്തന്റെയും (റാന്നി പ്ലാമ്മൂട്ടിൽ) മകൻ റെജി ഈപ്പൻ (45) ഹൃദയാഘാതം മൂലം മസ്കറ്റ് ബുർജീൽ ആശുപത്രിയിൽ വച്ച് നിര്യാതനായി. മസ്കറ്റിൽ ഒമാൻ ഗ്യാസ് ഏജൻസിയിൽ ഏരിയ മാനേജറായിരുന്നു പരേതൻ. ഭാര്യ: സെയ്‌റ ഫിലിപ്പ് ( കൊറ്റനാട്‌ പൊങ്ങനാമൂട്ടിൽ) മക്കൾ: അബിജിത് റെജി, ആരോൺ റെജി. സഹോദരങ്ങൾ: സജി പോത്തൻ (ദുബായ്), ഷീബ ഷിബു (ദുബായ്). ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി (ഫിനാൻസ്) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ മാതൃ സഹോദരനാണ്. ഭവനത്തിലെ പൊതുദർശനവും ശുശ്രൂഷകളും ഓഗസ്റ്റ് 11 ന് ബുധനാഴ്ച രാവിലെ 9.30 യ്ക്ക് ആരംഭിക്കും. ശവസംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 2 മണിക്ക് റാന്നി ചെമ്പന്മുഖം സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർന്ന് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. റാന്നി…

MAGH ഓണാഘോഷം ഓഗസ്റ്റ് 14 ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ (MAGH) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു, ആഗസ്റ്റ് 14 ന് ശനിയാഴ്‌ച സ്റ്റാഫോഡിൽ വിശാലമായ സെന്റ് ജോസഫ് ഹാളിലാണ് ലാണ് (303 Present st Missouri city TX 77459) നം ആഘോഷങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10.30 യ്ക്ക് പരിപാടികൾ ആരംഭിക്കും. ചെണ്ടമേളം, പുലികളി, തിരുവാതിര, വടം വലി, നൃത്ത സംഗീത പരിപാടികൾ, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ മാഘ ഓണത്തെ ശ്രദ്ധേയമാക്കും.താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വേദിയിലേക്കാനയിക്കും. മാവേലി തമ്പുരാൻ തൻറെ പ്രജകളെ കണ്ടു അനുഗഹം നൽകും. ഈ വർഷത്തെ ഓണത്തിന് 1500 പേർക്കുള്ള ഓണ സദ്യയാണ് തയ്യാറാകുന്നത്. കേരള തനിമയാർന്ന 24 വിഭവങ്ങളടങ്ങിയ ഓണ സദ്യ തനതായ കേരളീയ രീതിയിൽ…

പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജിയൺ ഒരുക്കുന്ന ‘സ്പന്ദന രാഗം’ ആഗസ്റ്റ് 14 ശനിയാഴ്ച

ന്യൂയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10 മണിക്ക് ‘സ്പന്ദനരാഗം’ എന്ന സംഗീത പ്രോഗ്രാം കേരള നിയമസഭാ സ്‌പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ഇനിയും സഹായം ലഭിക്കാത്തതായ വിവിധ ജില്ലകളിലെ നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനായി അവർക്ക് മെബൈൽ ഫോൺ/ടാബ് വാങ്ങി നൽകുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളി മുൻനിര ഗായകർ അണിചേരുന്ന ഒരു സംഗീത പ്രോഗ്രാം ആണ് സ്പന്ദന രാഗം. ഈ സംഘടനയുടെ അമേരിക്ക റീജിയൺ കോഓഡിനേറ്ററും, സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകനുമായ ഷാജി എസ് രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനറും, സെക്രട്ടറിയുമായ ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം, ട്രഷറർ ജീ മുണ്ടക്കൽ, അമേരിക്ക റീജിയണലിന്റെ മറ്റ് ചുമതലക്കാർ എന്നിവരാണ് ഈ…

കെ.എച്ച്.എഫ്.സി. രാമായണ പ്രഭാഷണം സംഘടിപ്പിച്ചു

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ (K.H.F.C) ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഏഴാം തിയതി രാമായണം – 2021 എന്ന പ്രഭാഷണ പരിപാടി സഘടിപ്പിച്ചു. കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചുവരുന്ന ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് കെ എച്ച് എഫ് സി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെബ്‌നാർ ആയിട്ടായിരുന്നു, മൂന്നു മണിക്കൂറിലധികം നീണ്ടു നിന്ന രാമായണ പാരായണവും, പ്രഭാഷണവും. വിവിധ പ്രവിശ്യകളിലെ ഹിന്ദു കൂട്ടായ്മയിലെ പ്രതിനിധികൾ നടത്തിയ രാമായണ പാരായണത്തിന് ശേഷം ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആധിദേവ് എന്നിവർ “രാമായണത്തിന്റെ പ്രസക്തി ആധുനിക ജീവിതത്തിൽ ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും, പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടിയും നൽകി. കാനഡയിലെ കുടിയേറ്റ മലയാളി ഹിന്ദുക്കളെയും, അവരുടെ വരുംതലമുറയെയും ഹിന്ദു സംസ്കാരത്തിന്റെ പ്രാധാന്യവും, ആധുനിക കാലത്തു അതിനുള്ള പ്രസക്തിയും മനസ്സിലാക്കികൊടുക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും, നിലനിർത്തുന്നതിനും വേണ്ടിയാണ് കെ എച്ച് എഫ് സി നിലകൊള്ളുന്നത്. രാമായണം 2021…

‘MAP’ ഓണാഘോഷ പാസ്സുകളുടെ വിതരണോദ്ഘാടനം പ്രശസ്ത ഛായാഗ്രഹൻ സജു വർഗീസ് നിർവ്വഹിച്ചു

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയയുടെ (MAP) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പാസ്സുകളുടെ വിതരണോദ്ഘാടനം മാപ്പ് ബിൽഡിംഗിൽ പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ ശ്രീജിത്ത് കോമാത്തിൽനിന്നും, അമേരിക്കയിലെ മലയാളി കമ്യൂണിറ്റിയിൽ അറിയപ്പെടുന്ന പ്രശസ്ത ഛായാഗ്രഹനും, ഷോർട്ട്ഫിലിം നിർമ്മിതാവും, സംവിധായകനുമായ സജു വർഗീസ് ആദ്യ ടിക്കററ് ഏറ്റുവാങ്ങിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. പ്രവാസജീവിതത്തിനിടയിലും ജന്മനാട്ടിലെ ഓണത്തിന്റെ മധുരമായ സ്മരണകള്‍ അവിസ്മരണീയമാക്കുവാനും, ആ മധുര സ്മരണകള്‍ അയവിറക്കാനും, സാംസ്‌കാരിക തനിമ നിലനിര്‍ത്താനും മാപ്പിന്റെ ഈ ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് സജു വർഗീസ് പറഞ്ഞു. സിംഗിൾ $15, ഫാമിലി $30 എന്നീ നിരക്കിലാണ് പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് മാപ്പ് ഭാരവാഹികളിൽ നിന്നും, ഓണാഘോഷദിവസത്തെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭ്യമാകും ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ക്രിസ്റ്റോസ്…

സാങ്കേതിക തകരാര്‍; ലണ്ടൻ പാലത്തിന്റെ ചലിക്കുന്ന ഭാഗം കുടുങ്ങി

ലണ്ടന്‍: തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം തുറന്ന ലണ്ടനിലെ ടവർ ബ്രിഡ്ജ് സാങ്കേതിക തകരാറ് മൂലം പൂര്‍‌വ്വസ്ഥിതിയിലാക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതക്കുരുക്കിന് കാരണമായി. ഉയരമുള്ള ജൂബിലി ട്രസ്റ്റ് എന്ന കപ്പലിന് കടന്നുപോകാൻ അനുവദിച്ചതിന് ശേഷം, പാലത്തിന്റെ മുകളിലെ റോഡിന്റെ ചലിക്കുന്ന ഭാഗങ്ങൾ ഉയർത്തിയെങ്കിലും പിന്നീട് താഴ്ത്താന്‍ കഴിഞ്ഞില്ല. പാലത്തിന്റെ ഇരുവശങ്ങളിലുമായി കാറുകൾക്കും കാൽനടയാത്രക്കാർക്കും സാങ്കേതിക തടസ്സം നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി. നഗരത്തിലേക്ക് അതുവഴിയുള്ള യാത്ര ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. 1897 ൽ നിർമ്മിച്ച, 787 അടിയുള്ള പാലം തേംസ് നദിക്ക് കുറുകെ കടന്നുപോകുന്നു. ഒരുകാലത്ത് നീരാവി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഹൈഡ്രോളിക് ബാസ്ക്യൂളുകൾ ഇപ്പോൾ എണ്ണയും വൈദ്യുതിയും ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു വർഷം മുമ്പ് മെക്കാനിക്കൽ തകരാറു മൂലം സമാന സംഭവമുണ്ടായിരുന്നെങ്കിലും, എഞ്ചിനീയർമാർ പ്രശ്നം പരിഹരിച്ച് അടുത്ത ദിവസം പാലം തുറന്നു. 2005 ൽ സാങ്കേതിക…

യു എസ്-കാനഡ അതിര്‍ത്തി തുറന്നു; രണ്ടു ഡോസ് കോവിഡ് വാക്സിനേഷൻ ലഭിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം

ന്യൂയോര്‍ക്ക്: ഒരു വർഷത്തിലേറെയായി അടച്ചിട്ടിരുന്ന യു എസ് – കാനഡ അതിര്‍ത്തി തിങ്കളാഴ്ച തുറന്നു. കോവിഡ് നെഗേറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരും രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചിട്ടുള്ളവരുമായ യു‌എസ് പൗരന്മാര്‍ക്കും, കാനഡയിലേക്ക് തിരിച്ചുവരുന്ന കനേഡിയന്‍ പൗരന്മാര്‍ക്കും ഇനി കാനഡയിലേക്ക് യാത്ര ചെയ്യാമെന്ന് കനേഡിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് അതിർത്തി ഔദ്യോഗികമായി തുറന്നത്. കഴിഞ്ഞ വർഷം കോവിഡ് -19 വ്യാപനത്തിന് ശേഷം ആദ്യമായാണ് കുത്തിവയ്പ് എടുത്ത യാത്രക്കാരെ അതിർത്തി കടക്കാൻ അനുവദിക്കുന്നത്. അതിർത്തിയിൽ, എല്ലാ യാത്രക്കാരും ഒരു കനേഡിയൻ ആപ്പ് വഴി അപ്‌ലോഡ് ചെയ്ത വാക്സിനേഷന്റെ തെളിവും, പ്രവേശനം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ റിപ്പോര്‍ട്ടും കാണിക്കണം. എല്ലാ യുഎസ് യാത്രക്കാരും അതിർത്തിയിൽ എത്തുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം. കുത്തിവയ്പ് എടുക്കാത്ത രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12…

നാഗസാക്കിയില്‍ അണുബോംബ് ആക്രമണത്തിന്റെ 76 -ാം വാർഷികം അനുസ്മരിച്ചു

നാഗസാക്കിയിലെ അതിജീവനക്കാരും മറ്റ് താമസക്കാരും ജാപ്പനീസ് നഗരത്തില്‍ യുഎസ് അണുബോംബ് സ്ഫോടനത്തിന്റെ 76 -ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഒരു നിശബ്ദ ചടങ്ങ് സംഘടിപ്പിച്ചു. 1945 ആഗസ്റ്റ് 9 ന്, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷത്തിൽ, ഹിരോഷിമയിൽ ആണവ ബോംബ് ആക്രമണം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് നാഗസാക്കിയിലും അമേരിക്ക അണുബോംബ് ആക്രമണം നടത്തിയത്. സ്ഫോടനത്തില്‍ രണ്ട് ജപ്പാനീസ് നഗരങ്ങളിലെ ജനസംഖ്യയുടെ പകുതിയിലധികം കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവരും ഇരകളുടെ ബന്ധുക്കളും ഒരുപിടി വിദേശ പ്രമുഖരും പ്രാദേശിക സമയം 11:02 ന് ഒരു നിമിഷം നിശബ്ദത പാലിച്ചു. ഇത് നാഗസാക്കിയിൽ യുഎസ് ബോംബാക്രമണം നടന്ന കൃത്യസമയമായിരുന്നു. ആണവായുധങ്ങൾ നിരോധിക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടി കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ചടങ്ങായിരുന്നു ഇത്. 76 വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനീസ് നഗരമായ നാഗസാക്കിയിൽ ആണവ ബോംബ് ആക്രമണത്തിന് ഇരയായവരെ…

സർക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് ആദ്യ ദിവസം പരാജയപ്പെട്ടു; സ്റ്റോക്ക് എത്തിയില്ലെങ്കിൽ കുത്തിവയ്പ്പ് നാളെ നിർത്തലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച വാക്സിൻ ക്യാംപെയ്‌നിന്റെ ആദ്യ ദിവസം വിതരണം വൈകി. തെക്കൻ ജില്ലകളിൽ കുത്തിവയ്പ്പ് ഭാഗികമാണ്. ഇന്ന് കൂടുതൽ വാക്സിനുകൾ എത്തിയില്ലെങ്കിൽ, നാളെ മുതൽ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം പരാജയപ്പെടും. തിരുവനന്തപുരത്ത് വാക്സിൻ സ്റ്റോക്ക് 1000 ഡോസിൽ താഴെയായിരുന്നു. ഇത് പാലിയേറ്റീവ് രോഗികൾക്ക് നൽകി. അതേസമയം, വാക്സിൻ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. അവിടെ പണം കൊടുക്കണം. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ സർക്കാർ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ആദ്യ ദിനം ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാണ്. തെക്കന്‍ ജില്ലകളിലാണ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്. തിരുവനന്തപുരത്ത് 10, ആലപ്പുഴയിൽ 21, കൊല്ലത്ത് 57, പത്തനംതിട്ടയിൽ 53 സർക്കാർ കേന്ദ്രങ്ങളിൽ…

അമേരിക്കന്‍ തോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്സിക്കോ കേസെടുത്തു

ന്യൂയോര്‍ക്ക്: ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് യുഎസും മെക്സിക്കോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, അമേരിക്കയിലെ വന്‍ തോക്കു നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്സിക്കൻ സർക്കാർ കേസെടുത്തു. ഈ തോക്ക് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് നിരുത്തരവാദിത്വപരവും അലസമായ നിയന്ത്രണങ്ങളിലൂടെയും അശ്രദ്ധമായ ബിസിനസ്സ് രീതികളിലൂടെയും രക്തച്ചൊരിച്ചിലിന് ഇന്ധനം നൽകുന്നതെന്ന് മെക്സിക്കോ ആരോപിച്ചു. ബോസ്റ്റണിലെ യുഎസ് ഫെഡറൽ കോടതിയിൽ മെക്സിക്കോ ഫയൽ ചെയ്ത കേസില്‍ അമേരിക്കൻ കമ്പനികളിൽ നിന്ന് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ മെക്സിക്കോയിൽ യുഎസ് നിർമ്മിത ആയുധങ്ങൾ കൊണ്ടുള്ള കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു എന്ന് മെക്സിക്കന്‍ അധികാരികള്‍ പറയുന്നു. അതിർത്തിയിലെ നിയമവിരുദ്ധമായ ആയുധങ്ങളുടെ ഒഴുക്കാണ് അതിന് കാരണമെന്നും അവര്‍ അവകാശപ്പെട്ടു. സ്മിത്ത് & വെസ്സൺ ബ്രാൻഡുകൾ, ബാരറ്റ് ഫയർമാർസ് മാനുഫാക്ചറിംഗ്, ബെറെറ്റ യുഎസ്എ, ഗ്ലോക്ക്, കോൾട്ട്സ് മാനുഫാക്ചറിംഗ് കമ്പനി എന്നിവയുൾപ്പെടെയുള്ള യുഎസ് കമ്പനികള്‍ക്കെതിരെയാണ് കേസ്. മെക്സിക്കോയിലെ മയക്കുമരുന്ന് കച്ചവടക്കാരും…