വൈദ്യുതി ലഭ്യമാക്കാൻ മുൻകൈയെടുത്ത് ഫ്രറ്റേണിറ്റി; മുതലമട നരിപ്പാറയിലെ വിദ്യാർത്ഥികൾക്ക് ഇനി ഓൺലൈൻ പഠനം പ്രാപ്യമാകും

മുതലമട: കെ.എസ്.ഇ.ബി അധികൃതരുടെ വിവേചനം മൂലം വൈദ്യുതി ലഭിക്കാതെ ഓൺലൈൻ പഠനം മുടങ്ങിയ മുതലമട നരിപ്പാറ ചള്ളയിലെ ആദിവാസി കോളനിയിലെ കുടിലുകളിലെ വിദ്യാർത്ഥികൾക്ക് ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമാക്കാൻ മുൻകൈയെടുത്ത് ഫ്രറ്റേണിറ്റി. എസ്.ടി ഡിപ്പാർട്മെന്റിൽ നിന്നും കോളനിയെ വൈദ്യുതീകരിക്കാനായി ഫണ്ട്‌ പാസായിട്ടും ഇരുവാള വിഭാഗക്കാരായ 3 കുടുംബങ്ങൾക്ക് മാത്രം കെ.എസ്.ഇ.ബി കറന്റ് കണക്ഷൻ നൽകാതിരിക്കുകയായിരുന്നു. വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിസ്സംഗത തുടരുന്നതിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികൾക്ക് എളുപ്പം ഓൺലൈൻ പഠനസൗകര്യമൊരുക്കണമെന്നതിനാലും കുടിലുകളുടെ വൈദ്യുതീകരണത്തിന് ഫ്രറ്റേണിറ്റി മുൻകൈയെടുക്കുകയായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് നയിച്ച ‘അവകാശ പ്രഖ്യാപന യാത്ര’യോടനുബന്ധിച്ച് പ്രവർത്തകർ കുടിലുകളിൽ വയറിംഗ് നടത്തി. വയറിംഗ് വർക്കുകൾക്ക് അഫ്സൽ, മുബാറക് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മണ്ഡലത്തിലെ വെൽഫെയർ പാർട്ടി നേതാവായ ഹനീഫ പോത്തംപാടത്തിന്റ നേതൃത്വത്തിൽ കുടുലുകളിൽ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കാനായി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് വേണ്ട…

വര്‍ഗീസ് പാലമലയില്‍ ഫൊക്കാന സെക്രട്ടറി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 20021- 23 വര്‍ഷത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വര്‍ഗീസ് പാലമലയില്‍ ഈ സംഘടനയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. നാഷണല്‍ കമ്മിറ്റി മെമ്പര്‍, അസോസിയേറ്റ് ട്രഷറര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷന്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വര്‍ഗീസ് ഫൊക്കാനയുടെ ‘മതസൗഹാര്‍ദം’ എന്ന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. പ്രാദേശികമായി ചിക്കാഗോയിലുള്ള മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് (രണ്ടു തവണ), ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ (രണ്ടു തവണ), ഓവര്‍ഗീസ് കോണ്‍ഗ്രസ് ചിക്കാഗോ ജനറല്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിഎ ഇംഗ്ലീഷ് ബിരുദവും, മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും, സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും റീട്ടെയില്‍ ഓപ്പറേഷനില്‍ എംബിഎ ബിരുദവും…

പേരങ്ങാട്ട് മഹാകുടുംബം ആഗോള സംഗമം ആഗസ്റ്റ് 15 ന് ഞായറാഴ്ച

ഹൂസ്റ്റൺ: കേരളത്തിലെ പുരാതനവും പ്രശസ്തവുമായ കുടുംബങ്ങളിലൊന്നായ കോഴഞ്ചേരി പേരങ്ങാട്ട് മഹാകുടുംബത്തിന്റെ ആഗോള സംഗമം ആഗസ്റ്റ് 15ന ഞായറാഴ്ച ‘സൂം’ പ്ലാറ്റ്‌ഫോമിൽ കൂടി നടത്തപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു. ആഗോള സംഗമം (ഗ്ലോബൽ മീറ്റ്) 2021 ആഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ (ഇന്ത്യൻ സമയം) (അമേരിക്ക – ഞായറാഴ്ച രാവിലെ സെൻട്രൽ സമയം 8 മണിക്ക് ‘സൂം’ പ്ലാറ്റഫോമിൽ കൂടി നടത്തപ്പെടും. പ്രസ്തുത സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയിലെ ഡോ. യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യാതിഥിയായി സംബന്ധിച്ച്‌ മുഖ്യ പ്രഭാക്ഷണം നൽകും.ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തും. പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകകളാണുള്ളത്. മുളമൂട്ടിൽ, മലയിൽ, മേമുറിയിൽ, തേയിലപ്പുറത്ത്, പേരങ്ങാട്ട്, ചേകോട്ട്, കല്ലുകളം എന്നീ 7 ശാഖകളും കൂടാതെ നിരവധി ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരങ്ങാട്ട് മഹാകുടുംബാംഗങ്ങൾ…

തെക്കൻ അതിർത്തിയിൽ ദുർബലരായ കുടിയേറ്റക്കാരെ നാടുകടത്തിയതിന് ബൈഡനെതിരെ രൂക്ഷ വിമര്‍ശനം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ട്രംപ് കാലത്തെ ഉത്തരവ് പ്രകാരം തെക്കൻ അതിർത്തി കടക്കുന്ന കുടിയേറ്റക്കാരെ നാടുകടത്താനും പ്രോസിക്യൂട്ട് ചെയ്യാനും ശ്രമിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം. ദുർബലരായ അഭയാർഥികളെ നാടുകടത്തുന്നത് മയക്കുമരുന്ന് കച്ചവടക്കാരുടെയും മനുഷ്യക്കടത്തുകാരുടേയും ലൈംഗിക ദുരുപയോഗത്തിനും കൊലപാതകത്തിനും കാരണമാകുന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, യുഎസ് അധികാരികൾ അടുത്തിടെ മധ്യ അമേരിക്കൻ കുടിയേറ്റക്കാരെ മെക്സിക്കൻ ഉൾനാടുകളിലേക്ക് നാടുകടത്തിയിരുന്നു. ആവർത്തിച്ചുള്ള അതിർത്തി കടക്കലുകളും കൊറോണ വൈറസിന്റെ വ്യാപനവും തടയുന്നതിനാണ് ഈ പുറത്താക്കലുകൾ എന്ന് അവർ പറഞ്ഞു. മെക്സിക്കോയിലേക്ക് പുറത്താക്കാൻ കഴിയാത്ത ചില കുടിയേറ്റ കുടുംബങ്ങൾക്കായി ബൈഡന്‍ അഡ്മിനിസ്ട്രേഷൻ “വേഗത്തിലുള്ള നീക്കം ചെയ്യൽ” പ്രക്രിയ ആരംഭിക്കുകയും പ്രത്യേക വിമാന സര്‍‌വീസുകള്‍ ആരംഭിക്കുകയും ചെയ്തു. ഡിഎച്ച്എസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ജൂലൈ അവസാനം മുതൽ 242 കുടിയേറ്റക്കാരായ മാതാപിതാക്കളെയും കുട്ടികളെയും സെന്‍‌ട്രല്‍…

Indywood Talent Hunt 2021 edition has been announced; Registrations end on September 10th

Registrations for this year’s Indywood Talent Hunt competition, an international competition to find the best creative talent, is now open until September 10. The organizers mentioned that in the context of COVID, the event will be organized using modern virtual technology. This ingenuine project aims to provide young talented individuals a gateway into the world of cinema. Today, there are about 500 people in the film industry who have shown such talent. In the last 5 years, over Fifty thousand contestants have participated in this talent hunt. The 2021 Grand…

ഇതിഹാസങ്ങളുടെ ഇതിവൃത്തവും വ്യാഖ്യാന പരിമിതികളും: സുരേന്ദ്രൻ നായർ

ഭൗതിക ജീവിതത്തിന്റെ പറുദീസകൾ സ്വപ്നം കണ്ടു അമേരിക്കയിലെത്തിയ മലയാളികൾ ലോകത്തിലെ ഇതര രാജ്യങ്ങളിലുള്ള പ്രവാസികളെക്കാളും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരാണ്. ജന്മനാട്ടിൽ ഉണ്ടാകുന്ന എല്ലാ ദുരന്തങ്ങളിലും പരാധിനതകളിലും അവർ കൈത്താങ്ങാകുകയും സഹായഹസ്തങ്ങൾ നീട്ടുകയും ചെയ്യുന്നത് മഹത്തായ മാതൃകയുമാണ്. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒത്തുചേരുന്ന സംഘടനകളും മത രാഷ്ട്രീയ സാമുദായിക കൂട്ടായ്മകളും ഉൾപ്പെടെ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കാറുമുണ്ട്. വലിയൊരു വിഭാഗം പ്രവാസികൾ ഇങ്ങനെ ജീവകാരുണ്യ തത്പരരും സാമൂഹ്യ സൗഹൃദരും ആകുമ്പോൾ താരതമ്യേന എണ്ണത്തിൽ കുറവായ മറ്റൊരു വിഭാഗം തികഞ്ഞ ഗൃഹാതുരത്വത്തോടെ സാഹിത്യ കലാ സാംസ്‌കാരിക രംഗങ്ങളിൽ വ്യാപരിക്കുന്നു. കലാരംഗത്തു കാലുറപ്പിച്ചിട്ടുള്ള പലരും പാരമ്പരാഗതമായതോ ആർജ്ജിച്ചെടുത്തതോ ആയ വാസനകൾ കൊണ്ട് അതാതു മേഖലകളിൽ പ്രശസ്തരാകുകയും ചിലപ്പോഴെങ്കിലും ജന്മനാടിനെപ്പോലും അതിശയിപ്പിക്കാറുമുണ്ട്. സാംസ്‌കാരിക സാഹിത്യ രംഗത്തേക്ക് സജീവമാകുന്ന പലരും അതിജീവനം ഉറപ്പാക്കിയവരും ജീവിതത്തിന്റെ അർദ്ധ പകുതി പിന്നിട്ടവരുമാണ്. സാമ്പത്തിക ലാഭം തീരെയില്ലാത്ത ഈ…

ദലിതരുടെയും കര്‍ഷകരുടേയും ശബ്ദങ്ങൾ സൃഷ്ടിച്ച ‘കൊടുങ്കാറ്റ്’ മോദിയെ പുറത്താക്കും: പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ ദരിദ്രരുടെയും ദലിതരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദങ്ങൾ സൃഷ്ടിച്ച “കൊടുങ്കാറ്റ്” നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യം രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും, കോൺഗ്രസിനും അതിന്റെ മുന്നണി സംഘടനകൾക്കും ഒരു ശക്തിയെയും ഭയക്കേണ്ടതില്ലെന്നും, അതിനെ വെല്ലുവിളിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വില്‍ക്കുന്നതിനുള്ള വേദിയാക്കി പാര്‍ലമെന്‍റിനെ മാറ്റുന്നെന്നും രാഹുല്‍ ആരോപിച്ചു. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാതെ ബജറ്റ് സമ്മേളനം വെട്ടി ചുരുക്കിയതിനെതിരെ പ്രതിപക്ഷം പാര്‍ലമെന്‍റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേര്‍ന്നശേഷം പ്രതിപക്ഷ നേതാക്കൾ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് ചെയ്തു. വിജയ് ചൗക്കിൽ എം.പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ഷൽമാര്‍ എന്ന പേരിൽ ആര്‍.എസ്എസ് പ്രവര്‍ത്തകരായ ഗുണ്ടകളെയാണ് കേന്ദ്രം ഇറക്കിയതെന്നും രാഹുൽ ഗാന്ധി…

കേരളത്തിൽ സിപിഎമ്മിൽ അധികാര വ്യാമോഹവും അത്യാര്‍ത്തിയും കൂടുതല്‍; മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നു; കേന്ദ്ര കമ്മിറ്റിയില്‍ ആശങ്ക

ന്യൂഡൽഹി: പാർലമെന്ററി വ്യാമോഹവും അധികാരത്തോടുള്ള ആർത്തിയും കേരളത്തിലെ സിപിഎമ്മിൽ വര്‍ദ്ധിച്ചുവരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളെ പാർട്ടി അംഗങ്ങളാക്കണമെന്നും കേരള സമൂഹം സിപി‌എമ്മിനെ തിരസ്ക്കരിക്കുന്നത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് വിമർശനങ്ങൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. മുസ്ലീം സമുദായം കൂടുതലുള്ള മേഖലകളിൽ പാര്‍ട്ടിക്കൊപ്പം വന്നവരെ അംഗങ്ങളാക്കി കൂടെ നിര്‍ത്തണമെന്നും, ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേരെ റിക്രൂട്ട് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസും,എൽ.ജെ.ഡിയും ഇടതുപക്ഷത്തേക്ക് വന്നിട്ടും രണ്ട് ശതമാനത്തിൽ താഴെ വോട്ട് മാത്രമാണ് പാർട്ടിക്ക് നേടാനായത്. 2006ൽ വി.എസിന്‍റെ കാലത്തെ വോട്ട് വിഹിതം ഇത്തവണ കിട്ടിയില്ല എന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലത്തെ വോട്ട് കുറഞ്ഞതിനെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. 26 പേജുള്ള അവലോകന റിപ്പോർട്ടിൽ പാർലമെന്ററി വ്യതിയാനം,…

ഭൂമിയിടപാട് കേസ്; മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയടക്കം ഭൂമി വില്പനയ്ക്ക് കൂട്ടുനിന്ന എല്ലാവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി. ആലഞ്ചേരിയടക്കം ഈ ഇടപാടിന് കൂട്ടുനിന്ന എല്ലാവരും വിചാരണ നേരിടണമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസായിരുന്നു കേസിലെ ഹര്‍ജിക്കാരന്‍. സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആലഞ്ചേരിക്ക് പുറമെ അതിരൂപതയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഭൂമി വില്‍പനയിലെ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് തുടങ്ങിയവരെല്ലാം വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസ് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആദ്യ വിചാരണ. ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചെങ്കിലും, അതിനെതിരെ ആലഞ്ചേരി എറണാകുളം സെഷന്‍സ് കോടതിയില്‍ അപ്പീല്‍…

ഫൈസർ വാക്സിൻ ജൂലൈയിൽ 42% മാത്രമേ ഫലപ്രദമായുള്ളൂ എന്ന് പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഫൈസർ പോലുള്ള കോവിഡ് പ്രതിരോധ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക ഉയർത്തി പഠന റിപ്പോര്‍ട്ട്. കോവിഡ് -19 ന്റെ അതിവേഗം പടരുന്ന ഡെൽറ്റ വേരിയന്റിന് ഫൈസര്‍ വാക്സിന്‍ ജൂലൈ മാസത്തില്‍ 42% മാത്രമേ ഫലപ്രാപ്തിയുണ്ടായുള്ളൂ എന്നാണ് പഠനത്തില്‍ തെളിഞ്ഞതെന്ന് ആക്സിയോസിനെ ഉദ്ധരിച്ച് കോര്‍ണേല്‍ വൈറോളജിസ്റ്റ് ജോണ്‍ മൂര്‍ പറഞ്ഞു. കൊറോണ വൈറസിന്റെ വകഭേദം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന ജൂലൈ മാസത്തില്‍ പിയര്‍ ഡാറ്റാ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍, ഇതിന്റെ ആധികാരിതാ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ആശ്ചര്യകരമായ കണ്ടെത്തലാണ്, അതിന്റെ സാധുത ഞങ്ങൾ അംഗീകരിക്കുന്നതിന് മുമ്പ് സ്ഥിരീകരണം ആവശ്യമാണെന്നും ജോണ്‍ മൂര്‍ പറഞ്ഞു. ശാസ്ത്രജ്ഞർ ജനുവരി മുതൽ ജൂലൈ വരെ മയോ ക്ലിനിക് ഹെൽത്ത് സിസ്റ്റത്തിൽ ഫൈസർ, മോഡേണ വാക്സിനുകൾ നിരീക്ഷിച്ചുവരികയായിരുന്നു. ഈ കാലയളവില്‍, മൊഡേണ വാസ്ക്സിന്‍ അണുബാധയ്ക്കെതിരെ 86 ശതമാനവും ഫൈസർ 76 ശതമാനവും ഫലപ്രദമാണെന്ന നിഗമനത്തില്‍…