ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് -2021 എഡിഷൻ പ്രഖ്യാപിച്ചു; സെപ്റ്റംബർ10 വരെ രജിസ്റ്റർ ചെയ്യാം

മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ രജിസ്ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ പത്ത് വരെയാണ് രജിസ്ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്. ഈ ടാലൻ്റ് ഹണ്ടിൽ പങ്കാളികളായത് അഞ്ചുവർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർത്ഥികളാണ്. 2021 ലെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത് ഡിസംബർ 10 നും 11 നും ആയിരിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്. 2016 ൽ ഹൈദരാബാദിലെ…

യുഎസിലെ ഭൂരിഭാഗം രക്ഷിതാക്കളും സ്കൂൾ വാക്സിൻ നിർദ്ദേശങ്ങൾക്ക് എതിരാണെന്ന് സര്‍‌വേ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: നിലവിലുള്ള വാക്സിനുകൾക്ക് എഫ്ഡിഎയുടെ പൂർണ്ണ അംഗീകാരം ലഭിച്ചതിനുശേഷവും അമേരിക്കയിലെ ഭൂരിഭാഗം രക്ഷിതാക്കളും സ്കൂളുകളിൽ കോവിഡ് -19 വാക്സിനേഷൻ നിർദ്ദേശങ്ങളെ എതിർക്കുന്നതായി ഒരു പുതിയ സർവേ വെളിപ്പെടുത്തി. ബുധനാഴ്ച പുറത്തുവിട്ട കൈസർ ഫാമിലി ഫൗണ്ടേഷന്റെ (കെഎഫ്എഫ്) വോട്ടെടുപ്പിൽ, കോവിഡ് -19 ഷോട്ടുകൾക്ക് അർഹരായ 58 ശതമാനം രക്ഷിതാക്കളും സ്കൂളുകളിലെ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു. “12-17 വയസുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും (58%) തങ്ങളുടെ കുട്ടിയുടെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതില്ലെന്ന് അഭിപ്രായക്കാരാണ്. അതേസമയം, എല്ലാ സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെ സമാനമായ വിഹിതം (54%) പറയുന്നു കുട്ടികളിൽ ഒരു കോവിഡ് -19 വാക്സിൻ ഉപയോഗിക്കാൻ എഫ്ഡിഎ പൂർണമായി അംഗീകരിച്ചുകഴിഞ്ഞാൽ പോലും വാക്സിനേഷൻ ആവശ്യമില്ല എന്ന്,” കെഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ, ഫൈസർ-ബയോഎൻടെക്കും മോഡേണയും നിർമ്മിച്ച വാക്സിനുകൾ കുത്തിവയ്പ്പ് നിരക്ക്…

അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: അഗതികള്‍ക്കും അനാഥര്‍ക്കും യാതൊരു ക്ഷേമപെന്‍ഷനും അര്‍ഹതയില്ലെന്നുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ അഗതി, അനാഥ മന്ദിരങ്ങളില്‍ കഴിയുന്ന ആരോരുമില്ലാത്ത അനേകായിരങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ഈ ഉത്തരവ് ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ല. സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാണെന്നിരിക്കെ 1100 രൂപയാണ് അഗതിമന്ദിര അന്തേവാസികള്‍ക്ക് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഗ്രാന്റ് തുക വര്‍ഷങ്ങളായി നല്‍കുന്നുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും 1100 രൂപ ധനസഹായം കൃത്യമായി നല്‍കുന്നുണ്ടെന്നുള്ള ഉത്തരവിലെ പരാമര്‍ശം അന്വേഷണവിധേയമാക്കണം. അഗതിമന്ദിരത്തില്‍ കഴിയുന്ന മനോരോഗികള്‍, ശാരീരിക വൈകല്യമുള്ളവര്‍, വൃദ്ധര്‍ ഇവരൊക്കെ മനുഷ്യരാണെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മറക്കരുത്. അനാഥ അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവരുടെ സംരക്ഷണച്ചുമതല അതു നടത്തുന്നവരുടെ ഉത്തരവാദിത്വം മാത്രമാണെന്നു പ്രസ്തുത ഉത്തരവിലൂടെ പറഞ്ഞ് സര്‍ക്കാര്‍ കൈയ്യൊഴിയുന്നത് ധിക്കാരപരമാണ്. ദൈവത്തിന്റെ സ്വന്തം…

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും, ഇടവകയുടെ പെരുന്നാളും 2021 ആഗസ്റ്റ് 14 – 15 തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ആഗസ്റ്റ് 8 -നു ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഹൂസ്റ്റൺ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. വർഗീസ് തോമസ് കൊടിയേറ്റിയതോടുകൂടി പെരുന്നാളുകൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് 14 ശനിയാഴ്ച വൈകിട്ട് 6 -നു സന്ധ്യാനമസ്‌കാരവും, വചനശുശ്രൂഷയും, റാസയും, നേർച്ചയും നടക്കും. സാന്‍ അന്റോണിയോ സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. സുനോജ് ഉമ്മൻ, ഫാ. ജോൺ മാത്യു (ഡാളസ്), ഹൂസ്റ്റൺ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക സഹവികാരി ഫാ. ക്രിസ്റ്റഫർ മാത്യു, ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും.…

GOPIO-CT Celebrates Indian Independence Day on Aug. 8th, CT General Assembly Presents Citation

(Stamford, CT. August 10, 2021) The Connecticut Chapter of the Global Organization of People of Indian Origin (GOPIO-CT) celebrated India’s democracy and the unity and diversity of India and Indian Americans, their achievements and contributions to India and the United States during the 74th anniversary of India’s Independence Day celebrations held at the Mill River Park, Stamford, CT on Sunday, August 8th. Connecticut General Assembly issue a citation honoring the Indian Day Celebration and GOPIO-CT for its service to the society. It was presented by Connecticut State Senator Patricia Billie…

യുഎസിൽ ഡെൽറ്റ വേരിയന്റ് ഉയരുന്നു; സംസ്ഥാനങ്ങൾ കോവിഡ് -19 നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നു

ന്യൂയോര്‍ക്ക്: കോവിഡ്-19 ഡെൽറ്റ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളെയും ആശുപത്രിവാസത്തെയും ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഹവായി പോലുള്ള ചില സംസ്ഥാനങ്ങൾ അവരുടെ ആരോഗ്യപരിചരണ ബുദ്ധിമുട്ട് ഒഴിവാക്കാൻ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുമെന്ന് പറഞ്ഞു. “സാമൂഹിക ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പിടും, അത് ഉടൻ പ്രാബല്യത്തിൽ വരും,” ഹവായി ഗവർണർ ഡേവിഡ് ഇഗെ ഇഗെ ഒരു ട്വീറ്റിൽ പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈ 26 മുതൽ 168% കോവിഡ് കേസുകൾ വർദ്ധിച്ചതായി ഹവായി സാക്ഷ്യപ്പെടുത്തി. ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ നിലവിലുള്ള മാനദണ്ഡങ്ങളില്‍ നിന്ന്, ബാറുകൾ, ജിമ്മുകൾ, റെസ്റ്റോറന്റുകൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ ഇൻഡോർ ശേഷി 50%ആയി കുറയ്ക്കും. “പ്രൊഫഷണലായി സ്പോൺസർ ചെയ്യുന്ന എല്ലാ പരിപാടികൾക്കുമുള്ള നിർദ്ദേശങ്ങൾ കൗണ്ടികൾ അവലോകനം ചെയ്യും…

കോവിഡ് -19 അതിവേഗം പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ലോകത്താകമാനമുള്ള കോവിഡ് -19 കേസുകളുടെ എണ്ണം അടുത്ത വർഷം തുടക്കത്തിൽ 300 മില്യൺ കവിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നു. കഴിഞ്ഞയാഴ്ച, ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 100 ദശലക്ഷം കേസുകൾ കടന്ന് ആറ് മാസത്തിന് ശേഷം, ലോകാരോഗ്യ സംഘടന 200 ദശലക്ഷം കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടു. “യഥാർത്ഥ കേസുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഞങ്ങൾക്കറിയാം. ഞാൻ അടുത്തിടെ പറഞ്ഞതുപോലെ, കേസുകളുടെ എണ്ണം 300 ദശലക്ഷത്തിൽ എത്തുന്നുണ്ടോ, എത്ര വേഗത്തിൽ അവിടെയെത്തും എന്നത് നമ്മളെല്ലാവരെയും ആശ്രയിച്ചിരിക്കുന്നു. നിലവിലെ സ്ഥിതിയില്‍, അടുത്ത വർഷം ആദ്യം 300 ദശലക്ഷം കേസുകൾ മറികടക്കും. പക്ഷേ നമുക്ക് അതിനെ മാറ്റാൻ കഴിയും,” അദാനോം ഗെബ്രിയേസസ് പറഞ്ഞു. ബുധനാഴ്ച ജനീവയിലെ ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്തുനിന്നുള്ള വാർത്താ സമ്മേളനത്തിൽ, കോവിഡ് -19-നുള്ള പുതിയ ചികിത്സകൾ കണ്ടെത്താനുള്ള ശ്രമത്തിൽ സംഘടന മൂന്ന്…

ഒന്നര വയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം, പിതാവ് അറസ്റ്റില്‍

ഫ്‌ളാറ്റ്ബുഷ് (ബ്രുക്ക്‌ലിന്‍) : ഒന്നര വയസ്സുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം. 11 വയസ്സ്,  9 വയസ്സ്,  19 മാസം എന്നീ പ്രായമുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാണ് പിതാവ് ജോലിക്ക് പോയതെന്ന് പോലീസ് പറയുന്നു. പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു. നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി. സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിച്ചു. പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യൂത്ത് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 21 വരെ മാത്രം

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ കഴിഞ്ഞ 24 വര്‍ഷമായി നടത്തി വരുന്ന യുവജനോത്സവം ആഗസ്റ്റ് 28 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (1800 E Oakton, Desplaines) നടത്തപ്പെടും. വിവിധ കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആഗസ്റ്റ് 21 വരെ ഐ.എം.എ. വെബ്‌സൈറ്റില്‍ (www.illinoismalayaleeassociation.org) സന്ദര്‍ശിച്ച് തങ്ങളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രസംഗ വിഷയങ്ങളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പരിപോഷിപ്പിക്കുന്നതിന് ഐ.എം.എ. ആരംഭിച്ച കലോല്‍സവം ഇപ്പോള്‍ 24 വര്‍ഷം പിന്നിടുകയാണ്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ പേരുകള്‍ എത്രയും പെട്ടെന്ന് റജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് കലാതിലകം, കലാപ്രതിഭ എന്നീ ട്രോഫികളും വിതരണം ചെയ്യും. വൈകുന്നേരം 5 മണി മുതല്‍ ഓണപരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഓണസദ്യ, മാവേലിയാത്ര, ചെണ്ടമേളം, പുലികളി, തിരുവാതിര,…

ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്കൂളുകളിലും മാസ്ക് നിര്‍ബന്ധമാക്കി ജഡ്ജിയുടെ ഉത്തരവ്

ഡാളസ് : ഡാളസ്സില്‍ കോവിഡ് വ്യാപിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്ക്കൂളുകളിലും, പൊതുസ്ഥാപനങ്ങളിലും മാസ്ക്ക് നിര്‍ബന്ധമാക്കികൊണ്ട് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് ആഗസ്റ്റ് 11 ബുധനാഴ്ച അടിയന്തിര ഉത്തരവിറക്കി. മാസ്ക്ക് മാന്‍ഡേറ്റ് പൂര്‍ണ്ണമായും ഒഴിവാക്കികൊണ്ട് ടെക്‌സസ് ഗവര്‍ണ്ണര്‍ പുറത്തിറക്കിയ ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് ഡാളസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കൗണ്ടി ജഡ്ജിയും, വിദ്യാര്‍ത്ഥികളുടെ ചില രക്ഷാകര്‍ത്താക്കളും ചേര്‍ന്നാണ് ഗവര്‍ണ്ണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡാളസ് കൗണ്ടിയും, ബെക്ലര്‍ കൗണ്ടിയുമാണ് കോടതിയില്‍ മാസ്ക് മാന്‍ഡേറ്റ് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. ഡാളസ് ജഡ്ജി ടോണിയ പാര്‍ക്കര്‍ ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാന്‍ അന്റോണിയായിലും ജഡ്ജി അന്റോണിയൊ ആര്‍ട്ടിയേഗ ഗവര്‍ണ്ണറുടെ ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ നല്‍കിയിട്ടുണ്ട്. സാന്‍അന്റോണിയായിലും പബ്ലിക്ക് സ്ക്കൂളുകളില്‍ മാസ്ക്ക് മാന്‍ഡേറ്റ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി…