20 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ 83-കാരന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

ലാസ് വേഗസ്: ലാസ്‌വേഗസില്‍ 1974 ല്‍ നടന്ന കൊലപാത കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിലിലടച്ച ഫ്രാങ്ക് ലഫിനയെ 20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. ഇപ്പോള്‍ 83 വയസ്സുള്ള ഫ്രാങ്കിന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനിച്ചതായി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. കാസിനൊ മഗ്‌നാറ്റ മാര്‍വിന്‍ ക്രൗസിന്റെ ഭാര്യ ഹില്‍ഡാ ക്രൗസിനെ 1974 ല്‍ ജനുവരി 14ന് കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം. ലാസ് വേഗസ് ഹസിന്‍ഡ് റിസോര്‍ട്ടിലെ ബെല്‍ ക്യാപ്റ്റനായിരുന്നു ഫ്രാങ്ക്. ഫ്രാങ്കും കാമുകിയുമാണ് ഈ കൊലപാതകത്തിനു പുറകിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 1977 ല്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും, തടവു ശിക്ഷ വിധിക്കുകയുമായിരുന്നു. 1982 ല്‍ നവേഡ സുപ്രീം കോടതി ഇയാള്‍ക്കെതിരെയുള്ള കൊലകുറ്റം തള്ളിക്കളഞ്ഞുവെങ്കിലും, 1989 ല്‍ വീണ്ടും കുറ്റക്കാരനാണെന്ന് റിട്രയലില്‍ കോടതി…