സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പാർലമെന്റിൽ ശരിയായ പ്രാതിനിധ്യത്തിനായി സ്ത്രീകളുടെ പോരാട്ടം തുടരുന്നു: പ്രവർത്തകർ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും പാർലമെന്റിൽ സ്ത്രീകൾക്ക് ശരിയായ പ്രാതിനിധ്യം ലഭിക്കാൻ പാടുപെടുകയാണെന്ന് പ്രസ്താവിച്ചുകൊണ്ട് വനിതാ അവകാശ പ്രവർത്തകരും എംപിമാരും വ്യാഴാഴ്ച വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സംഘടനാ രാഷ്ട്രീയ തലത്തിലും സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വനിതാ സംവരണ ബില്ലിനെ പിന്തുണച്ചു. തീർപ്പാക്കാത്ത ബില്ലിൽ, ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. 2010 ൽ രാജ്യസഭ ബിൽ പാസാക്കി, എന്നാൽ ബിൽ ഒരിക്കലും ലോക്സഭയിൽ വോട്ട് ചെയ്യപ്പെട്ടിരുന്നില്ല, ഇപ്പോഴും അവശേഷിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ലോക്സഭയിലും സംസ്ഥാന സമ്മേളനങ്ങളിലും ശരിയായ പ്രാതിനിധ്യം ലഭിക്കാൻ സ്ത്രീകൾ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ് ബിൽ പാസാക്കാൻ ഒരു ‘ടൂൾകിറ്റ്’ തയ്യാറാക്കാൻ വനിതാ അവകാശ പ്രവർത്തകർ…

പ്രമുഖ അമേരിക്കൻ സെനറ്റർമാരും ബഹിരാകാശയാത്രിക സുനിത വില്യംസും 75 -ാമത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നു

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ ജോൺ കോർണിൻ, ഡെമോക്രാറ്റ് മാർക്ക് വാർണർ എന്നിവരുൾപ്പെടെയുള്ള മികച്ച അമേരിക്കൻ സെനറ്റർമാരും, ബഹിരാകാശയാത്രികയായ സുനിത വില്യംസും ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യൻ-അമേരിക്കക്കാർക്കും ആശംസകൾ നേർന്നു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം എന്നത്തേക്കാളും ഇപ്പോൾ പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷത്തിൽ ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി ഇപ്പോൾ മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണെന്ന് ശക്തനായ സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹ അധ്യക്ഷൻ വാർണർ പറഞ്ഞു. യു എസ് സെനറ്റിലെ ഏറ്റവും വലിയ ഉഭയകക്ഷി കോക്കസ് ആണിത്. 75 വർഷമായി, ഇന്ത്യ ശക്തവും സുസ്ഥിരവുമായ ജനാധിപത്യമായി ഭാവിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 മാസത്തെ വെല്ലുവിളികളിലൂടെ ഇന്ത്യയും അമേരിക്കയും ലോകവും കോവിഡ് വെല്ലുവിളി നേരിട്ടു,…

കഥാകാരന്റെ കനല്‍ വഴികള്‍ (അദ്ധ്യായം – 9)

തകഴി, കാക്കനാടന്‍ സ്മരണകള്‍ നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നമുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലിഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു…

പ്ലസ് വൺ, ഡിഗ്രി സീറ്റ്‌ അപര്യാപ്തത; ജില്ലയിൽ ഫ്രറ്റേണിറ്റി പ്രതിഷേധം ശക്തമാക്കുന്നു

പാലക്കാട്‌: ‘പ്ലസ് വണ്ണിന് പഠിക്കാൻ ജില്ലയിലെ പതിനായിരങ്ങൾക്ക് സീറ്റില്ല, ഡിഗ്രിക്ക് പഠിക്കാൻ ജില്ലയിലെ 2 മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് കോളേജ് പോലുമില്ല’ തുടങ്ങിയ വിഷയങ്ങളുയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആഗസ്റ്റ് 16 തിങ്കളാഴ്ച്ച കലക്ട്രേറ്റ് പടിക്കൽ നിരാഹാര സമരം സംഘടിപ്പിക്കും. മണ്ഡലം തലങ്ങളിൽ സീറ്റ്‌ അപര്യാപ്തതയുടെ വിഷയങ്ങൾ ഉയർത്തിയും മന്ത്രി കൃഷ്ണൻകുട്ടിക്കും എം.എൽ.എമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയും വിഷയത്തിൽ ഫ്രറ്റേണിറ്റി ഇതിനകം സമര രംഗത്തുണ്ട്. വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങൾക്കെതിരെ ജില്ല കമ്മിറ്റി നടത്തിയ അവകാശ പ്രഖ്യാപന യാത്രയോടാനുബന്ധിച്ചും വിഷയത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇപ്പോൾ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കലക്ട്രേറ്റിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. വിദ്യാഭ്യാസ ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഗവ/എയ്ഡഡ് കോളേജുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഫ്രറ്റേണി റ്റി പാലക്കാട്‌ മണ്ഡലം കമ്മിറ്റി പാലക്കാട്‌ ഡി.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.മുഹമ്മദ്‌,…

ഹയർ സെക്കണ്ടറി സീറ്റ് വിവേചന ഭീകരതയെ പോലീസ് രാജ് കൊണ്ട് ഇല്ലാതാക്കാനാവില്ല; അതിക്രമം നടത്തിയ പോലിസുകാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവും: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: ഹയർ സെക്കണ്ടറി സീറ്റ് വിവേചന ഭീകരതയെ പോലീസ് രാജ് കൊണ്ട് ഇല്ലാതാക്കാനാവില്ലന്നും ഗുണ്ടായിസം നടത്തിയ പോലീസുകാർക്കെതിരെ നിയമനപടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനഞ്ച് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധികളിൽ മുഖ്യമായതാണ് ഹയർ സെക്കൻ്ററി ബാച്ചുകളുടെ പരിമിതി. ഓരോ വർഷവും കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് വിദ്യാലയങ്ങളിൽ റഗുലർ പoനസൗകര്യമില്ലാത്തതിൻ്റെ പേരിൽ ജില്ലയിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്.70 ശതമാനം മാർക്ക് നേടി ഉന്നത വിജയം നേടിയവർക്ക് പോലും സീറ്റില്ലാത്തതിൻ്റെ പേരിൽ പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഒരു വിദ്യാർഥിയും അഡ്മിഷനില്ലാതെ തെക്കൻ ജില്ലകളിൽ ബാച്ചുകൾ തന്നെ കാലിയായി കിടക്കുമ്പോഴാണ് മലപ്പുറത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികൾ വർഷങ്ങളായി ഈ അനീതിക്കിരയാവുന്നത്. തെക്കൻ ജില്ലകളിൽ ഒരു എ പ്ലസ് പോലും ലഭിക്കാത്ത വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള സ്കൂളിൽ താൽപ്പര്യമുള്ള കോഴ്സ്…

ഇന്ത്യൻ നഴ്സസ് ഓഫ് അരിസോണ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ഫീനിക്സ് : അരിസോണ സംസ്ഥാനത്തെ ഇന്ത്യൻ നഴ്സുമാരുടെ പ്രൊഫഷണൽ സംഘടനയായ ‘അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (AZINA)’എന്ന സംഘടനയുടെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 7-ന് ചാൻഡ്ലെർ സിറ്റി മേയർ കെവിൻ ഹാത്കെ നിർവഹിച്ചു. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള 14 അംഗ പ്രവർത്തക സമിതി പ്രസിഡന്റ് ഡോ. അമ്പിളി ഉമയമ്മയുടെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്റ് എലിസബത്ത് സുനിൽ സാം, ട്രഷറർ വിനയ് കപാഡിയ, ജനറൽ സെക്രട്ടറി ലേഖ നായർ, ജോയിന്റ് ട്രഷറർ അനിത ബിനു, ജോയിന്റ് സെക്രട്ടറി നിഷാ പിള്ള, മേരി മിനു ജോജി, അന്ന എബ്രഹാം, സാറാ ചെറിയാൻ, ജെസി എബ്രഹാം, ഡോ. ഗിരിജ മേനോൻ, ബിന്ദു വേണുഗോപാൽ, ജെമിനി ജോൺ, അജിത നായർ, ഡോ. ശോഭ കൃഷ്ണകുമാർ എന്നിവരാണ് നേതൃനിരയിലെ മറ്റു ഭാരവാഹികൾ. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്ച്വല്‍ പ്ലാറ്റ്ഫോമിൽ…

ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേർന്ന് സാമൂഹിക സേവനത്തിന്

ഡാളസ് : മലയാളികൾ നേതൃത്വം നൽകുന്ന ഇർവിംഗ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻസ്‌ ലയൺസ് ക്ലബ് സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേർന്ന് എല്ലാ വാരാന്ത്യങ്ങളിലും സാമൂഹിക സേവനം നൽകി വരുന്നു. അവശത അനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നൽകുന്ന മെട്രോപ്ലെക്സിലെ സേവന സംഘടനയാണ് മെട്രോക്രെസ്റ്റ്. ഈ സംഘടനയുമായാണ് ലയൺസ് ക്ലബ് ഇപ്പോൾ സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വാരാന്ത്യങ്ങളിലും ലയൺസ് ക്ളബ് അംഗങ്ങളുടെ സേവനമാണ് മെട്രോക്രെസ്റ്റിനു ലഭിച്ചു വരുന്നത്. സ്‌കൂൾ – കോളേജ് വിദ്യാർഥികളും ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കു ചേരുന്നുണ്ട്. അവശ്യം വേണ്ട ഭക്ഷണവും മറ്റു അത്യാവശ്യ വസ്തുക്കളും സൗജന്യമായി മെട്രോക്രെസ്റ്റിൽ നിന്ന് അർഹരായവർക്ക്‌ ശേഖരിക്കാവുന്നതാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധതയോടെ വോളന്റീയർ സേവനം ചെയ്യുവാനുള്ള അവസരവും ഇർവിങ് ഡിഎഫ്‌ഡബ്‌ള്യൂ ഇന്ത്യൻ ലയൺസ് ലയൺസ് ക്ളബ് ഒരുക്കുന്നുണ്ട്. ‘ലിയോ ക്ലബ്’ എന്ന പേരിൽ പ്രത്യേക വിഭാഗം…

കുര്യന്‍ പ്രക്കാനം – അതുല്യനായ സംഘാടകന്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ വിവിധ മേഖലകളില്‍ പ്രശസ്തി പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും കാനഡയില്‍ കുടിയേറി തന്റെ സ്വതസിദ്ധമായ സംഘടനാപാടവം തെളിയിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു സാമൂഹ്യ നേതാവും, സംഘാടകനുമാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി. ഈയിടെ കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സ്വാഗതം കാനഡ’ എന്ന പ്രസിദ്ധീകരണത്തില്‍ “കുര്യന്‍ പ്രക്കാനം- സമൂഹത്തിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിവുള്ള മാര്‍ഗ്ഗദര്‍ശകന്‍” എന്നു വിശേഷിപ്പിച്ച് എഴുതിയിരിക്കുന്ന ഇംഗ്ലീഷിലുള്ള ലേഖനം കാണാനിടയായി. ലേഖനം വായിച്ചശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുര്യന്‍ പ്രക്കാനത്തെപ്പറ്റി യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭാഷകയ്ക്കു പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കാണാനിടയായി. ഇത്രയും ആയ സ്ഥിതിക്ക് കഥാപുരുഷനെ ഒന്നു നേരിട്ട് പരിചയപ്പെടണമെന്നുള്ള ആഗ്രഹം ഈ ലേഖകന്റെ മനസില്‍ ഉടലെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.…

ബംഗളൂരുവില്‍ പരിഭ്രാന്തി പരത്തി കോവിഡ് വ്യാപനം; 11 ദിവസത്തിനിടെ 543 കുട്ടികൾക്ക് രോഗം ബാധിച്ചു

ബംഗളൂരു: ആഗസ്റ്റ് 1 നും 11 നും ഇടയിൽ ബംഗളൂരുവിൽ 0-18 വയസ് പ്രായമുള്ള 543 കുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് ആയത് മാതാപിതാക്കളിലും സംസ്ഥാന അധികാരികളിലും പരിഭ്രാന്തിക്ക് ഇടയാക്കി. മൂന്നാമത്തെ തരംഗം കുട്ടികളെ ബാധിക്കുമെന്നും അണുബാധ അവർക്കിടയിൽ അതിവേഗം പടരുമെന്നും നേരത്തെ പ്രവചനമുണ്ടായിരുന്നു. ഏറ്റവും പുതിയ BBMP ബുള്ളറ്റിൻ അനുസരിച്ച്, ആഗസ്റ്റ് 1 നും 11 നും ഇടയിൽ, 0-9 വയസ് പ്രായത്തിലുള്ള 88 കുട്ടികളും 10-19 വയസ് പ്രായത്തിലുള്ള 305 കുട്ടികളും കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തി. 499 പുതിയ കേസുകളിൽ 263 കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 88 എണ്ണം 9 വയസ്സിന് താഴെയുള്ളവരാണ്. 10 നും 19 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 175 കേസുകൾ കണ്ടെത്തി. ആഗസ്റ്റ് അവസാനത്തോടെ 9-12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സ്കൂളുകൾ…

മതവികാരം വ്രണപ്പെടുത്തുന്ന സിനിമ ‘ഈശോ’ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ഈശോ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദ് ചെയ്യണമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിവേദനം തള്ളിയപ്പോൾ നാദിർഷയുടെ പ്രതികരണം ദൈവം മഹാനാണെന്നായിരുന്നു ഹര്‍ജി തള്ളിയതിനോട് നാദിര്‍ഷാ പ്രതികരിച്ചത്. സിനിമ ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ, ഹർജി നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയ കോടതി ദൈവത്തിന്റെ പേരിട്ടതുകൊണ്ട് മതവികാരം വ്രണപ്പെടുകയില്ലെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പരാമര്‍ശിച്ചു. ഈ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. തങ്ങളുടെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നു എന്നാരോപിച്ചായിരുന്നു സിനിമയ്ക്കെതിരെയുള്ള ആക്രമണം. ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ ചിത്രങ്ങളുടെ പേര് ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മതയാഥാസ്ഥിതികരുടെ വാദം. എന്നാല്‍ സംവിധായകന്‍ നാദിര്‍ഷ സിനിമയുടെ പേര് മാറ്റില്ലെന്ന് ഉറച്ച നിലപാടെടുത്തു. മുതിർന്ന സംവിധായകൻ സിബി മലയിൽ കത്തോലിക്കാ…