താലിബാനിൽ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിക്കാൻ പിന്തുണ അഭ്യർത്ഥിച്ച് അഫ്ഗാന്‍ ചലച്ചിത്ര നിര്‍മ്മാതാവും സം‌വിധായകയുമായ സഹ്‌റ കരീമിയുടെ കത്ത്

അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവ് സഹ്റ കരിമിയുടെ നിരാശാജനകമായ കത്ത് താലിബാൻ പിടിച്ചടക്കലിൽ നിന്ന് തന്റെ രാജ്യത്തെ രക്ഷിക്കാൻ പിന്തുണ അഭ്യർത്ഥിക്കുന്നു. നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പെൺകുട്ടികളെ വധുക്കളായി വിൽക്കൽ, വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ കൊലപ്പെടുത്തൽ, ഞങ്ങളുടെ പ്രിയപ്പെട്ട ഒരു ഹാസ്യനടന്റെ പീഡനം, കൊലപാതകം തുടങ്ങി നിരവധി താലിബാൻ പ്രവൃത്തികൾ കത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. താനും മറ്റ് ചലച്ചിത്ര പ്രവർത്തകരും അവരുടെ ഹിറ്റ് ലിസ്റ്റിൽ അടുത്തതായിരിക്കുമെന്ന ഭയവും കരിമി പങ്കുവെക്കുന്നു. “കാബൂൾ താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ, അഫ്ഗാനിൽ നിന്ന് ഈ ലോകം വിടാതിരിക്കാൻ ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് കുറച്ച് സമയമേയുള്ളൂ.” കത്തിന്റെ പൂര്‍ണ്ണ രൂപം: ലോകത്തിലെ എല്ലാ സിനിമാ സമൂഹങ്ങൾക്കും, സിനിമയെയും സിനിമയെയും സ്നേഹിക്കുന്നവർക്ക്! ഞാൻ സഹ്റ കരിമി. ഒരു ചലച്ചിത്ര സംവിധായികയും 1968 ൽ സ്ഥാപിതമായ ഒരേയൊരു സർക്കാർ ഉടമസ്ഥതയിലുള്ള ചലച്ചിത്ര കമ്പനിയായ അഫ്ഗാൻ ഫിലിമിന്റെ…

കാബൂളിനെ ചുറ്റിപ്പിടിച്ച് അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം താലിബാന്‍ കൈയ്യടക്കുന്നു; കാബൂള്‍ സര്‍‌വ്വകലാശാലയില്‍ നിന്ന് അദ്ധ്യാപകര്‍ രക്ഷപ്പെട്ടു; 123 ഇന്ത്യന്‍ പൗരന്മാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു

താലിബാൻ തലസ്ഥാനമായ കാബൂളിനെ ചുറ്റിപ്പിടിച്ച് അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം വീണ്ടെടുക്കാനിരിക്കെ, സാധാരണക്കാർക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഭീതിയും ഭയവും വര്‍ദ്ധിച്ചു. ഐക്യരാഷ്ട്രസഭയുടെ മുൻ യൂത്ത് അംബാസഡർ ഐഷാ ഖുറാം കാബൂൾ യൂണിവേഴ്സിറ്റിയിലെ അവസ്ഥയെക്കുറിച്ച് ട്വീറ്റ് പങ്കിട്ടു. “ഇന്ന് രാവിലെ കാബൂൾ സർവകലാശാലയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചപ്പോൾ ചില പ്രൊഫസർമാർ അവരുടെ വിദ്യാർത്ഥികളോട് വിടപറഞ്ഞു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്ന് (ഞായറാഴ്ച) എല്ലാവരെയും ഒഴിപ്പിച്ചു. ഇനിയൊരിക്കലും രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുന്നത് കാണാന്‍ കഴിയുമായിരിക്കില്ല. നഗരത്തെ താലിബാന്‍ വളഞ്ഞു കഴിഞ്ഞു. അവര്‍ സമയം കാത്തിരിക്കുകയാണ്,” ഐഷ ഖുറാം ട്വിറ്ററില്‍ എഴുതി. ട്വിറ്ററിലും, അഫ്ഗാൻ വാർത്താ സേവനമായ ടോളോ ന്യൂസിന്റെ തലവനായ ലോത്ഫുല്ല നജാഫിസാദ, കാബൂളിലെ ഒരു ചുമരിൽ വരച്ചിരുന്ന സ്ത്രീകളുടെ ഫോട്ടോകൾ പെയിന്റു കൊണ്ടു മൂടുന്ന ഒരു പുരുഷന്റെ ചിത്രം പോസ്റ്റ് ചെയ്തു. 250,000 -ത്തിലധികം ആളുകളെ താലിബാന്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന…

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 75 ആണ്ട്; ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ: വെൽഫെയർ പാർട്ടി

പാലക്കാട്: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഏവർക്കും വെൽഫെയർ പാർട്ടി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡണ്ട് പി.എസ്. അബുഫൈസൽ ദേശിയ പതാക ഉയർത്തി. രാജ്യം നിലവിൽ അതിസങ്കീർണമായ രാഷ്ട്രീയ ഭരണ സാമ്പത്തിക സാംസ്‌ക്കാരിക പ്രതിസന്ധിയിൽ ആണുള്ളത്. സംഘപരിവാർ അധികാരം വാഴും കാലത്ത് സ്വാതന്ത്ര്യത്തെ കുറിച്ചും സഹോദര്യത്തെ കുറിച്ചും ബഹുസ്വരതയെ സംബന്ധിച്ചും ജനാധിപത്യം നിലനിർത്തുന്നതിനും ഏവരും രംഗത്ത് വരണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജില്ലാ പ്രസിഡണ്ട് ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾക്കെതിരെ രാജ്യത്തിന് വേണ്ടി നിലകൊണ്ട രാഷ്ട്ര ശില്പികൾക്കും, സ്വാതന്ത്ര്യത്തിനും രാജ്യത്തിനും വേണ്ടി പോരാടി വീര മൃത്യു വരിച്ച ധീര ദേശാഭിമാനികൾക്കും ജവാന്മാർക്കും പാർട്ടിയുടെ അഭിവാദ്യങ്ങൾ അർപ്പിച്ച് ജില്ലാ സംഘടന സെക്രട്ടറി ദിൽഷാദലി സംസാരിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിച്ചാണ് ഇന്ന് പൗര സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഫ്രറ്റെണിറ്റി ജില്ലാ സെക്രട്ടറി സാബിർ…

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് ജനകീയ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും ആറാം വാർഡ് മെമ്പറുമായ ഹബീബുള്ള പട്ടാക്കൽ പതാക ഉയർത്തി. മുസ്തഫ തങ്ങൾ, സി.ടി മായിൻ കുട്ടി, അറക്കൽ സൈദലവി, ജാബിർ കരുവാട്ടിൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിച്ചു. കെ സക്കീർ, ശരീഫ് വാഴക്കാടൻ, സി.കെ സുധീർ എന്നിവർ സംസാരിച്ചു. കരിങ്കൽക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന ആറു വയസുകാരനെ മരണത്തിൻ്റെ കയത്തിൽ നിന്ന് കരകയറ്റിയ സഹോദരങ്ങളെ നാട്ടു കാരണവരായ ടി സൈദ് മാസ്റ്റർ, സി.കെ കരീം ഹാജി എന്നിവർ ആദരിച്ചു. കരിഷ്മ ആന്റ് പാർട്ടി ദേശഭക്തി ഗാനം ആലപിച്ചു. ദേശീയ ഗാനാലാപനത്തോടെ അവസാനിച്ചു. പായസ വിതരണം നടത്തി.

രണ്ടു രാമന്മാർ കണ്ടുമുട്ടിയപ്പോൾ (ലേഖനം)

ഈ മൂന്നു ലോകത്തിലും ഞാനല്ലാതെ വേറൊരു രാമാനുണ്ടോ? ലോകത്തിലെ ഏറ്റവും ശക്തനായ എന്നെവെല്ലാൻ ആരാണുള്ളത് ? നീ പരമശിവൻ നൽകിയ ബലമേറിയ ത്രയംബകം വില്ല് മുറിച്ചു എന്ന്കേൾക്കുന്നുണ്ടല്ലോ , എന്റെ കൈവശം മഹാവിഷ്ണു നൽകിയ ഒരു വില്ലുണ്ട്. നീ ക്ഷത്രിയ കുലത്തിലാണ്ജനിച്ചതെങ്കിൽ ഈ വില്ല് കൊണ്ട് എന്നോട് യുദ്ധം ചെയ്യുക, അതിനു തയ്യാറല്ലെങ്കിൽ നിൻറെ കുലം മുഴുവൻഞാൻ ഇന്നൊടുക്കുന്നുണ്ട്, സീതാ സ്വയംവരം ശേഷം ശ്രീരാമലക്ഷ്മണാദികൾ അയോദ്ധ്യയിലേക്ക് വലിയ ഒരുഘോഷയാത്രയായി പോകുന്ന സമയത്താണ് ഭാർഗ്ഗവരാമൻ അവരുടെ മാർഗ്ഗതടസ്സമായി എത്തിയത്. എന്നെക്കാൾ ശക്തൻ ആരാണുളളത് ? ഞാൻ വിചാരിക്കുന്നത് പോലെ വേണം മറ്റുള്ളവരെല്ലാം ജീവിക്കുവാൻ, അല്ലെങ്കിൽ ഞാൻ അവരുടെ ജീവിതം ദുസ്സഹമാക്കും. ധനം, അധികാരം, ആരോഗ്യം, ആയുധം എന്നിവ കൊണ്ട് മത്ത് പിടിച്ച മാനുഷർ ഇപ്പോഴും പരശുരാമനെ പോലെ ഗർജ്ജിച്ചു കൊണ്ടേയിരിക്കുന്നു ത്രേതായുഗത്തിൽ, മനുഷ്യർ, അനേകവർഷം ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണവും…

അഞ്ചു വയസുകാരന്റെ വെടിയേറ്റ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മിനസോട്ട: മിനസോട്ടയില്‍ അഞ്ചുവയസുകാരന്റെ വെടിയേറ്റ് മുന്നു വയസുകാരിയുടെ ജീവനെടുത്തതായി മിനസോട്ട അധികൃതര്‍ അറിയിച്ചു. വിഡിയോ കണ്ടുകൊണ്ടിരുന്ന മാതാവ് സ്വന്തം വീട്ടില്‍ വച്ചു കുട്ടിയുടെ വെടിയേറ്റ് മരിച്ച സംഭവം രണ്ടു ദിവസം മുമ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. മിനസോട്ട കാമ്പ് കൗണ്ടിയില്‍ ബെനയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ പാരമെഡിക്സ് ഡിയര്‍ റിവറിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുട്ടിക്ക് തോക്ക് എവിടെനിന്നും ലഭിച്ചുവെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ഈവര്‍ഷം രാജ്യത്ത് 239 വെടിവെയ്പുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ 94 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 157 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നോണ്‍ പ്രോഫിറ്റ് അഡ്വക്കേറ്റിംഗ് ഗണ്‍ കണ്‍ട്രോള്‍ സംഘടന അറിയിച്ചു. പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് നിറ തോക്ക് കുട്ടികളുടെ കൈയില്‍ കിട്ടുവാന്‍ കാരണമെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, തോക്കുകള്‍ സുരക്ഷിതമായി കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഭദ്രമായി…

ഡാളസില്‍ കോവിഡ് മൂലം മരിച്ച നഴ്‌സിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സന്ദേശപ്രവാഹം

ഡാളസ്: ഡാളസിലെ കുട്ടികളുടെ ആശുപത്രിയിലെ മുന്‍ നഴ്‌സ് മാന്‍ഡി ബ്രൗണ്‍ (30) കോവിഡിനെ തുടര്‍ന്ന് ഓഗസ്റ്റ് 12-നു വ്യാഴാഴ്ച മരിച്ചു. നഴ്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരുടേയും, സ്‌നേഹിതരുടേയും സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രവഹിക്കുന്നു. രണ്ടു കുട്ടികളുടെ മാതാവായ മാന്‍ഡി 2014 മുതല്‍ 2017 വരെ രോഗികളെ കൊണ്ടുപോയിരുന്ന കെയര്‍ ഫ്‌ളൈറ്റില്‍ പാരാമെഡിക്കായും, തുടര്‍ന്നു പാരാ മെഡിക്കല്‍സിന്റേയും, ഇഎംടികളുടേയും പരിശീലകയുമായിരുന്നു. 2020 വരെ ഡാളസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. പിന്നീട് ഈസ്റ്റ് ടെക്‌സസിലേക്ക് പുതിയ ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. രോഗികളേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാന്‍ഡിയെന്ന് കെയര്‍ ഫ്‌ളൈറ്റ് സിഇഒ ജിം സ്പാര്‍ട്‌സ് പറഞ്ഞു. മഹാമാരിയെ തുടര്‍ന്നു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ചാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. മാന്‍ഡിയുടെ മരണത്തോടെ അനാഥരായ രണ്ടു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കേണ്ടതാണെന്നും സഹപ്രവര്‍ത്തകനായ കണ്‍ട്രിമാന്‍ പറഞ്ഞു.…

കോവിഡ്-19: മിസിസിപ്പി ആശുപത്രി പാർക്കിംഗ് ഗാരേജില്‍ താത്ക്കാലിക കിടക്കകൾ സ്ഥാപിക്കുന്നു

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ ഒരു ഫീൽഡ് ആശുപത്രി സ്ഥാപിക്കുകയും, ഹഡ്സണ്‍ നദിയില്‍ ഒരു മെഡിക്കൽ കപ്പൽ നങ്കൂരമിടുകയും ചെയ്ത, അമേരിക്കയില്‍ കോവിഡ്-19 മഹാമാരി വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഇപ്പോള്‍ മിസിസിപ്പിയിലും സമാന രീതിയില്‍ താത്ക്കാലിക ആശുപത്രി സ്ഥാപിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കൊറോണ വൈറസ് രോഗികളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചതും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ കുറവും കാരണം, മിസിസിപ്പി യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ (UMMC) വെള്ളിയാഴ്ച രാവിലെ പാർക്കിംഗ് ഗാരേജിൽ 20 കിടക്കകളുള്ള ഫീൽഡ് ആശുപത്രി തുറന്നു. യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്‌മെന്റ് അയച്ച മെഡിക്കൽ ടീം ഒരു മൊബൈൽ ആശുപത്രി ടെന്റ് അടുത്ത ആഴ്ച ആദ്യം തുറക്കാൻ പദ്ധതിയിടുന്നുണ്ട്. 2020 വസന്തകാലത്ത് ആശുപത്രി അതിന്റെ പാർക്കിംഗ് ഗാരേജിൽ സമാനമായ ട്രയാജ് സെന്റർ തുറന്നിരുന്നു. 2020 മാര്‍ച്ച് മാസത്തില്‍ ന്യൂയോര്‍ക്ക് മന്‍‌ഹാട്ടനില്‍ നങ്കൂരമിട്ട…

IRCS ഇറക്കുമതി ചെയ്ത കോവിഡ് വാക്സിനുകളുടെ ഒരു ദശലക്ഷത്തിലധികം ഡോസുകൾ ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചു

ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി (IRCS) ഇറക്കുമതി ചെയ്ത കോവിഡ് -19 വാക്സിനുകളുടെ 14-ാമത്തെ ചരക്ക് ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. 1.11 ദശലക്ഷം ഡോസ് വാക്സിനുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്ത ചരക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേതാണെന്ന് ഐആർസിഎസ് പ്രസിഡന്റ് കരിം ഹെമ്മതി പറഞ്ഞു. 14 -ാമത് വാക്സിൻ ചരക്ക് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതോടെ, ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പൊതു വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, മൊത്തം 15.96 ദശലക്ഷം വാക്സിൻ ഡോസുകൾ ഉൾപ്പെടുന്ന 14 ചരക്കുകൾ 16 ഫ്ലൈറ്റുകളിലൂടെ രാജ്യത്തേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ബുദ്ധിമുട്ടുള്ള ഘട്ടത്തിൽ ഐആർസിഎസ് ഇറാനിയൻ ജനതയ്‌ക്കും മെഡിക്കൽ സ്റ്റാഫുകൾക്കുമൊപ്പം നിൽക്കുമെന്നും അവർക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതുവരെ ഇറക്കുമതി തുടരുമെന്നും ഹെമ്മാതി ഉറപ്പ് നൽകി. ആഭ്യന്തര വാക്സിനുകൾ ഉൽപാദിപ്പിക്കുന്നതിനു പുറമേ, കൊറോണ വൈറസ് പാൻഡെമിക്കിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ…

വിനീത് ശ്രീനിവാസനും ദീപക് ദേവും ബ്രോ ഡാഡിക്ക് വേണ്ടി ഗാനം രചിക്കുന്നു

സിനിമാ പ്രേക്ഷകര്‍ക്ക് പുതുമകള്‍ സമ്മാനിച്ച് അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍‌ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന ‘ബ്രോ ഡാഡി’. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന്റെ വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത് വിനീത് ശ്രീനിവാസനും ദീപക് ദേവുമാണ്. ഇരുവരുടേയും ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് സിനിമാ വിശേഷങ്ങള്‍ പറയുന്നത്. ബ്രോ ഡാഡിയുടെ ഗാനം ഒരുക്കാന്‍ വിനീത് ശ്രീനിവാസനും ദീപക് ദേവും എത്തിയിരിക്കുകയാണെന്നും സോംഗ് റെക്കോര്‍ഡിങ്ങ് പുരോഗമിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഇവരെ കൂടാതെ മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫണ്‍ ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും…