സുകുമാഷ് ഒറപ്പിച്ചന്നേ പറഞ്ഞേര്ന്നു. ഞങ്ങള്‍ ദല്കി പിടിക്കുന്ന്.. അതന്നെ ഇണ്ടായി. മുപ്പാട് പയിനഞ്ചീസം ഇണ്ടായ പർദാനമന്ത്രി ല്ലേ.. അയ്യാള് വന്ന്. അയ്യാള് കുടുമ്മോം കുട്ട്യോളുന്നൂല്ലാത്ത മൻഷനാണ്. അപ്പോ കക്ക്ല്ലാന്ന് എല്ലരും പറ്ഞ്ഞു. പപ്പിനി ഒറ്റ ആട്ട്ണ്. അത് പറ്ഞ്ഞോര്യൊക്കെ. ‘ഇത്തറ മോശണ്ണ്ച്ചാ എല്ലരും എന്തിറ്റ്നാണ് കുടുമ്മണ്ടാക്കാൻ പറേണ് മറ്റ്ള്ളോരോട്.. കുടുമ്മണ്ടാവ്മ്പോ അയിനാണ് ലെഞ്ചം(കൈക്കൂലി) വാങ്ങ്ണ്ന്നല്ലേ..കക്ക്ണ്ന്ന്ല്ലേ. അദില്ലേങ്കേ എല്ലോരും നല്ലതാന്നല്ലേ.. കുടുമ്മം വേണ്ട.. ആണും പെണ്ണും ഒറ്റയ്ക്ക് പണീട്ത്ത് ജീവിക്കട്ടേ.സത്തിയം ണ്ടാവട്ടെ ‘ എന്നാലും അവ്ളക്ക് സങ്കടണ്ട്. യാതീം മതോം പറേണോര്ക്കന്ന്യാണ്ല്ലോ ഇത്തറ കാലം കയിഞ്ഞിറ്റും സ്താനങ്ങ്ള് കിട്ട്ണ്. അവ്ള് അന്ന് തൈച്ചില്ല. കടേലും പോയ്ല്ല. തിന്നാനും ഒന്നുണ്ടാക്കീല്ല. അവള്രെ വെഷമം ചൊക്ളിക്ക് മൻസ്സിലായി. കട്ടഞ്ചായ പനംചക്കര ഇട്ട് മദിരാക്കി കൊട്ത്തു. അവളക്ക് വെല്യ ഇഷ്ടണ് പനഞ്ചക്കരാന്ന് ചൊക്ളിക്കറീം ബാലേന്ദരനും സുകുമാഷും രാമേന്ദരൻ സാമി ഡോക്കിട്ടറും എല്ലാ ഇന്തുത്തക്കാരും…
Day: August 20, 2021
ഇതള്‍ വിരിയുന്ന ഓണ സ്മൃതികള്‍ (എഡിറ്റോറിയല്‍)
ഓണപ്പൂവേ….. ഓണപ്പൂവേ….. ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ വാര്‍ദ്ധക്യ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തുമ്പോള്‍ ഓണനാളുകളില്‍ ചാനലുകള്‍ ഒരുക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങളിലേക്ക് ഒതുങ്ങുകയാവും പുതുതലമുറ. അവര്‍ക്ക് ഓണവും ഓണാഘോഷങ്ങളും ഓണത്തപ്പനുമൊക്കെ സമയം കൊല്ലി സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ മാത്രം. തൂശനിലയുടെ അരികില്‍ വിളമ്പുന്ന ഓലനും കാളനും തീയലുമെല്ലാം പ്ലാസ്റ്റിക് ഇലകളില്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് വഴി മാറിക്കഴിഞ്ഞു. എങ്കിലും ഇന്‍സ്റ്റന്റ് സദ്യവട്ടങ്ങളുടെ രുചിയും ഫ്ലവര്‍ ഷോപ്പുകളിലെ പൂക്കള്‍ കൊണ്ട് ഒരുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളും പുതു തലമുറയ്ക്ക് ഓണസ്മൃതികള്‍ ഇത്തിരിയെങ്കിലും പകരുന്നുണ്ട് എന്ന് പറയാതെ വയ്യ. തൊടിയിലെ ചെടികളില്‍ നിന്ന് തുമ്പയും തുളസിയും തെച്ചിയും….. തുടങ്ങി കാക്കപ്പൂ വരെ പൂക്കുട്ടകളില്‍ ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്നതും, അത്തം മുതല്‍ തിരുവോണം വരെ നടുമുറ്റത്തെ ചാണകം മെഴുകിയ പൂത്തറയില്‍ പൂക്കളമൊരുക്കിയും തുമ്പി തുള്ളിയും ഓണപ്പുടവ ചുറ്റിയും കൈകൊട്ടിക്കളിച്ചും…
മൗന നൊമ്പരങ്ങള്‍ (കഥ): വര്‍ഷിണി വിനോദിനി
ന്റെ മോളൊരു പാവാ … അടുക്കള കിണറ്റില്‍ ഒരു നിഴല്‍ കണ്ടാല്‍, അയ്യോ ..പൂതം ന്ന് പേടിച്ച് കരയണ കുട്ടി. മനോരാജ്യ കോട്ടയില്‍ അന്തിയുറങ്ങണ, രാമഴ ഗന്ധം മൂക്കില്‍ തുളച്ചാല് ഞെട്ടി ഉണരണ, ഈറന്‍ മിഴികള്‍ക്ക് വിശ്രമം കൊടുക്കാത്ത ന്റെ കുട്ടി. “താമര കണ്ണുകള്‍ പൂട്ടിയുറങ്ങെന് പൈതലേ.. പുലര്‍ക്കാല സ്വപ്നം കണ്ടുണരെന് കുഞ്ഞേ..” കുഞ്ഞു നാള്‍ക്ക് മുതല്ക്കേ ഈ മാറില്‍, ന്റെ താരാട്ട് കേട്ടാലേ അവള് ഉറങ്ങൂ.. “മഴവില്ലിന്റെ നെറോം, കണ്ണാടി ചില്ലിന്റെ ചെറകും, പിന്നെ പല പല പൂക്കളോട് കിന്നരിച്ച്, പാറി രസിയ്ക്കണ ഒരു പൂമ്പാറ്റ … അതാണമ്മേ, ന്റെ പുലര്‍ക്കാല സ്വപ്നം.” അവളടെ ആ കിളി കൊഞ്ചലുകള്‍ കേക്കുമ്പൊ ഞാന്‍ ചിരിയ്ക്കും. ഒരിക്കല്‍ ഒരു പുലര്‍ക്കാലത്ത്, ഇത്തിരി പോന്ന ഷിമ്മീസ്സും ഇട്ടോണ്ട് ആര്‍ത്തലച്ച് കരഞ്ഞോണ്ട് അവള് മടിയില്‍ വീണു.. “അമ്മേ … ന്റെ പുലര്‍ക്കാല…
വികാസ് ദുബെ ഏറ്റുമുട്ടൽ: ഉത്തർപ്രദേശ് പോലീസിന് അന്വേഷണ കമ്മീഷന്റെ ക്ലീൻ ചിറ്റ്
ലക്നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെ ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച മൂന്നംഗ അന്വേഷണ കമ്മീഷൻ പോലീസിന് ക്ലീൻ ചിറ്റ് നൽകി. എന്നാല്‍, വികാസ് ദുബെയും സംഘവും പ്രാദേശിക പോലീസ്, റവന്യൂ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുടെ സംരക്ഷണയിലായിരുന്നു എന്നതിന്റെ മതിയായ തെളിവുകളുണ്ടെന്നും കമ്മീഷൻ നിഗമനം ചെയ്തു. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട് . ദുബെയുടെ മരണത്തിനെ ചുറ്റിപ്പറ്റി പോലീസ് പറഞ്ഞ സംഭവവികാസങ്ങൾക്ക് അനുകൂലമായ തെളിവുകളുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. “വികാസ് ദുബെയും കൂട്ടാളികളും പല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു, ഉദ്യോഗസ്ഥരും അവരോട് സംസാരിക്കാറുണ്ടായിരുന്നു. വികാസിനോ അദ്ദേഹത്തിന്റെ കൂട്ടാളികൾക്കോ എതിരെ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ, പരാതി ഉയർന്ന പോലീസ് നിർദ്ദേശിച്ചാലും, പരാതിക്കാരനെ പോലീസ് അപമാനിക്കുമായിരുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു. “വികാസ് ദുബെയുടെ ഭാര്യ ജില്ലാ പഞ്ചായത്ത് അംഗമായും അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ ബിക്രു…
ജവഹർലാൽ നെഹ്രുവും അടൽ ബിഹാരി വാജ്പേയിയും രാജ്യത്തിന്റെ ആദർശ നേതാക്കളാണ്: നിതിൻ ഗഡ്കരി
ന്യൂഡൽഹി: ജവഹർലാൽ നെഹ്രുവിനെയും അടൽ ബിഹാരി വാജ്പേയിയെയും രാജ്യത്തിന്റെ ആദർശ നേതാക്കളായി വിശേഷിപ്പിച്ച് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എല്ലാ പാർട്ടികളും ആത്മപരിശോധന നടത്തണമെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് നേഷൻ ചാനലിന്റെ ഒരു പരിപാടിയിലാണ് ഗഡ്കരി തന്റെ അഭിപ്രായം പങ്കുവെച്ചത്. “ജവഹർ ലാൽ നെഹ്റുവും അടൽ ബിഹാരി വാജ്പേയിയും ഇന്ത്യയുടെ രണ്ട് ആദർശ നേതാക്കളാണ്. ഞങ്ങൾ എപ്പോഴും നമ്മുടെ ജനാധിപത്യ അന്തസ്സ് പിന്തുടരുമെന്ന് ഇരുവരും പറയാറുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി പറഞ്ഞു, “അടൽജിയുടെ പാരമ്പര്യം ഞങ്ങളുടെ പ്രചോദനമാണ്. നെഹ്റു ജനാധിപത്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു.” അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനം, കാർഷിക നിയമം, പെഗാസസ് സ്പൈവെയർ, ഡീസൽ-പെട്രോൾ വില എന്നിവയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ നിരന്തരമായ എതിർപ്പിനെക്കുറിച്ചും ഗഡ്കരി സംസാരിച്ചു. തന്റെ മഹാരാഷ്ട്ര നിയമസഭയിലെ ഒരു സംഭവം അനുസ്മരിച്ചുകൊണ്ട്…
കെസിആര്‍എംഎന്‍എ സൂം മീറ്റിംഗിൽ ഷൈജു ജോസ് താക്കോൽക്കാരൻ നടത്തിയ പ്രസംഗത്തിന്റെ ലിഖിത രൂപം
ഞാൻ പോട്ട, ചാലക്കുടി സ്വദേശിയും കഴിഞ്ഞ 24 വർഷമായി മുംബയിൽ താമസക്കാരനുമാണ്. അത്ഭുത രോഗശാന്തി എന്നു പറഞ്ഞ് യേശുക്രിസ്തുവിൻറെ പേരിൽ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളെയും മറ്റ് മതവിശ്വാസികളെയും അന്ധവിശ്വാസങ്ങളുടെ പടുകുഴിയിൽ തള്ളിയിടുകയും, സാമ്പത്തിക ചൂഷണം നടത്തി അളവറ്റ സമ്പത്ത് വാരിക്കൂട്ടുകയും, എന്നാൽ പ്രാർത്ഥനയും രോഗസൗഖ്യവും അത്ഭുതങ്ങളും ഏറ്റവും ആവശ്യമുളള സമയം വന്നപ്പോൾ നിസ്സഹായരായി, എല്ലാം അടച്ചുപൂട്ടി നിസ്സംഗരായി കളമൊഴിഞ്ഞ കളിക്കാരെപ്പോലെ നോക്കികൊണ്ട് നിൽക്കുന്ന ദൈവീക പ്രതിപുരുഷൻമാർ! ധ്യാനഗുരുക്കന്മാർ! ഇവരുടെ തുടക്കവും വളർച്ചയും കാപട്യവും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുവെക്കാൻ ഞാൻ ശ്രമിക്കുകയാണ്, “പടർന്ന് പന്തലിക്കുന്ന രോഗശാന്തി ധ്യാനകേന്ദ്രങ്ങൾ” എന്ന വിഷയത്തിലൂടെ. ആദ്യമായി, ഇങ്ങനെ ഒരു പ്രഭാഷണം നടത്താൻ എനിക്ക് അവസരം തന്നതിന് കെസിആർഎം നോർത്ത് അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹികളോടും മറ്റ് അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. രോഗശാന്തി, ധ്യാനകേന്ദ്രം, എന്നീ വാക്കുകൾ കേൾക്കുമ്പോൾതന്നെ ക്രിസ്ത്യാനികൾക്കും…
ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിങ്ങളുടെ അനുവാദത്തോടെ മത്സരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഷിക്കാഗോ മലയാളി അസോസിയേഷന് 2022 ല്‍ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 30 വര്ഷത്തേലേറെ പല സ്ഥാനങ്ങള്‍ ഞാന്‍ വഹിച്ചു കൊണ്ട് സംഘടനയുടെ ശക്തമായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് സാധിച്ചു എന്നത് അഭിമാനപുരസരം ഓര്‍ക്കുന്നു. കേരളത്തിലായിരുന്നപ്പോള് കോളേജ് ഹൈസ്ക്കൂള് കാലഘട്ടില്‍ കെ.എസ്.യു. (1) യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് , താലൂക്ക് പ്രസിഡന്റ്, എ.കെ.സി.സി. സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ആയിരുന്നപ്പോള്‍ കോളേജ് യൂണിയന് വൈസ് ചെയര്മാന്, എസ്ബി കോളേജിന്റെ ചരിത്രത്തില്‍ ആദ്യത്തെ കെ.എസ്.യു. (1) 93 ശതമാനം വോട്ടോടെ കോളേജ് യൂണിയന് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെടുകയാണ്ടായി. 1991-ല്‍ ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഷിക്കാഗോ മലയാളി അസോസിയേഷനില്‍ സ്ഥിരാംഗത്വം എടുക്കുകയും 92- ജോ.സെക്രട്ടറി, 94-ല്‍…
ഹിന്ദി സിനിമ ഇപ്പോഴും ജാതി വിഷയങ്ങളിൽ വ്യക്തമായ മൗനം പാലിക്കാൻ ഇഷ്ടപ്പെടുന്നു: അമോൽ പലേക്കർ
മുംബൈ: “200-ഹല്ല ഹോ” എന്ന ചിത്രത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന മുതിർന്ന നടൻ അമോൽ പാലേക്കറിന്റെ അഭിപ്രായത്തില്‍, ഹിന്ദി സിനിമയിൽ ജാതി വളരെ അപൂർവമായി മാത്രമേ ഉയർത്തപ്പെടുന്നുള്ളൂ. കാരണം ഇത് പരമ്പരാഗതമായി വിനോദ വിഷയമല്ല. ‘200-ഹല്ല ഹോ’ എന്ന സിനിമ ഒരു ബലാത്സംഗിയെ തുറന്ന കോടതിയിൽ ആക്രമിച്ച ദളിത് സ്ത്രീകളുടെ യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സാർഥക് ദാസ്ഗുപ്ത സംവിധാനം ചെയ്ത് ദാസ്ഗുപ്തനും ഗൗരവ് ശർമ്മയും ചേർന്ന് രചിച്ച ഈ സിനിമ 200 ദളിത് സ്ത്രീകളുടെ കണ്ണിലൂടെയുള്ള ലൈംഗികാതിക്രമം, ജാതി പീഡനം, അഴിമതി, നിയമ പഴുതുകൾ എന്നിവയെ സ്പർശിക്കുന്നു. 1970 കളിൽ ‘രജനിഗന്ധ’, ‘ചിറ്റ്ചോര്‍’, ‘ഛോട്ടീ സി ബാത്ത്’, ‘ഗോൾമാൽ’ തുടങ്ങിയ ഹിന്ദി സിനിമകളിലെ നായകനായ പലേക്കർ പറഞ്ഞത് നിർമ്മാതാക്കൾ പൊതുവെ ഇത്തരം “വിഷമകരമായ” വിഷയങ്ങളിൽ നിന്ന് പിന്മാറുന്നു എന്നാണ്. “ഈ സിനിമയുടെ…
കാബൂളിന്റെ വടക്കുകിഴക്കൻ ഭാഗത്ത് താലിബാൻ വിരുദ്ധ ശക്തികൾ പ്രതിരോധം സൃഷ്ടിക്കുന്നു: റഷ്യ
കാബൂളിന്റെ വടക്കുകിഴക്കൻ ഭാഗമായ പഞ്ച്ഷിർ വാലിയിൽ നിന്ന് താലിബാനെ ചെറുക്കാൻ ഒരു കൂട്ടം അഫ്ഗാൻ നേതാക്കൾ ശ്രമിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. വ്യാഴാഴ്ച മോസ്കോയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, തന്ത്രപ്രധാനമായ താഴ്വരയിൽ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്, താലിബാൻ വിരുദ്ധ കമാൻഡറുടെ മകൻ അഹ്മദ് മസൂദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രതിരോധ മുന്നണി രൂപപ്പെട്ടുവരികയാണെന്ന് ഉന്നത റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. “അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് സാലിഹ്, അഹ്മദ് മസൂദ് എന്നിവരുടെ പ്രതിരോധം കേന്ദ്രീകരിച്ചിരിക്കുന്ന പഞ്ച്ഷിർ താഴ്വരയിലെ സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ഉണ്ട്,” അഫ്ഗാനിസ്ഥാൻ മുഴുവൻ താലിബാൻ നിയന്ത്രിക്കുന്നില്ലെന്ന് ലാവ്റോവ് പറഞ്ഞു. “പ്രതിനിധി സർക്കാർ” രൂപീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ എല്ലാ രാഷ്ട്രീയക്കാരും ഘടകകക്ഷികളും ഉൾപ്പെടുന്ന ഒരു സംഭാഷണത്തിനുള്ള ആഹ്വാനം റഷ്യൻ വിദേശകാര്യ മന്ത്രി ആവർത്തിച്ചു. അന്തരിച്ച അഹ്മദ് ഷാ മസൂദിന്റെ 32-കാരനായ മകൻ പഞ്ച്ഷീർ താഴ്വരയിലെ തന്റെ…
അഫ്ഗാനിസ്ഥാന്റെ വിധി യുഎസ് പിന്തുണയുള്ള ഉക്രെയ്നിനെ കാത്തിരിക്കുന്നു: മുതിർന്ന റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥൻ
വാഷിംഗ്ടൺ അഫ്ഗാൻ സഖ്യകക്ഷികളെ വിട്ടുപോയതുപോലെ, താലിബാൻ തീവ്രവാദ ഗ്രൂപ്പിന്റെ നിരന്തരമായ ആക്രമണങ്ങൾക്കിടയിൽ, യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് സൈന്യത്തെ തിടുക്കത്തിൽ പിൻവലിച്ചതുപോലെ, ഒരു ദിവസം യുഎസ് ഭരണകൂടം ഉക്രെയ്നിനോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കുമെന്ന് ഒരു ഉന്നത റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രുഷെവ് വ്യാഴാഴ്ച വാഷിംഗ്ടണിന്റെ ഉക്രെയ്നിനോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് തിടുക്കത്തിൽ പുറത്തുപോയതിനെത്തുടർന്ന് താലിബാൻ രാജ്യം പിടിച്ചടക്കിയതിന് ശേഷം, ഒരു ദിവസം അമേരിക്കയും ഉക്രേനിയൻ സഖ്യകക്ഷികളെ ഉപേക്ഷിക്കുമെന്ന് പ്രവചിച്ചു. “കിയെവ് (കിയെവ്) അതിന്റെ വിദേശ രക്ഷാധികാരികളുടെ താൽപ്പര്യങ്ങൾ പിന്തുടരുന്നു. നാറ്റോയിൽ പ്രവേശിക്കാൻ പരിശ്രമിക്കുന്നു,” യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിൽ ചേരാനുള്ള ഉക്രേനിയൻ അഭിലാഷത്തെ പരാമർശിച്ച് പട്രുഷെവ് ഒരു റഷ്യന്‍ മാധ്യമത്തോട് പറഞ്ഞു. കാബൂളിലെ പുറത്താക്കപ്പെട്ട അമേരിക്കൻ അനുകൂല ഭരണകൂടം നാറ്റോയ്ക്ക് പുറത്തുള്ള ഒരു പ്രധാന…